
കൊടും തണുപ്പ് : ഗസയിൽ കുഞ്ഞുങ്ങൾ മരിച്ചു വീഴുന്നു
ഗസ: ഗസയിലെ കൊടും തണുപ്പില്‍ കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നു. തെക്കന്‍ ഗസയിലെ അല്‍മവാസിയിലെ അഭയാര്‍ഥി കാംപിലാണ് 48 മണിക്കൂറിനിടെ മൂന്ന് കുട്ടികള്‍ കടുത്ത തണുപ്പില്‍ മരിച്ചത്. മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് ഗസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അഭയാര്‍ഥി കാംപുകളില്‍ താപനില ക്രമീകരിക്കാനുള്ള സൗകര്യം ഇല്ലാത്തതാണ് കുഞ്ഞുങ്ങളുടെ മരണത്തിലേക്ക് നയിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഇസ്രായോലിന്റെ ആക്രമണത്തില്‍ ദിനംപ്രതി നിരവധി മനുഷ്യരാണ് അഭയാര്‍ഥികളായി തീരുന്നത്. റഫയുടെ പടിഞ്ഞാറുള്ള തീരപ്രദേശമായ അല്‍മവാസിയില്‍ കുടിയിറക്കപ്പെട്ട ആയിരകണക്കിന് ഫലസ്തീനികളാണ് അഭയം…