
ഡിഎംഒ ഓഫീസില്‍ കസേരയൊഴിയാതെ മുന്‍ ഡിഎംഒ
കോഴിക്കോട്: കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലും വാർത്തകളിലും നിറഞ്ഞു നിന്ന കോഴിക്കോട് ഡിഎംഒ ഓഫീസില്‍ കസേരകളി തുടരുന്നു. സ്ഥലം മാറ്റം കിട്ടിയ ഡോ. രാജേന്ദ്രനും സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിയും ഒരേ ഓഫീസിലെത്തി. എന്നാൽ സ്റ്റേ നീക്കിയിട്ടും മുന്‍ ഡിഎംഒ ഡോ. രാജേന്ദ്രന്‍ ഇതുവരെ കസേര ഒഴിഞ്ഞിട്ടില്ല. ഇതോടെയാണ് രണ്ട് ഓഫീസര്‍മാരും ഒരേ ഓഫീസില്‍ തുടരുന്നത്. കഴിഞ്ഞ ദിവസം ഓഫീസില്‍ നിന്നും ഇറങ്ങാതിരുന്ന രാജേന്ദ്രന്‍ താന്‍ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നാണ് അറിയിച്ചത്. തുടര്‍ന്ന് ഏറെനേരം ആശാദേവി ഓഫീസിനുള്ളില്‍ ഇരുന്നു….