സിപിഎം ജില്ലാ സമ്മേളന വേദിക്കരികിൽ 43വയസുകാരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി; സംഭവം കോവളത്ത്

തിരുവനന്തപുരം: കോവളത്ത് സിപിഎം ജില്ലാ സമ്മേളന വേദിക്കരികിൽ ആത്മഹത്യാ ശ്രമം. തിരുവനന്തപുരം കരയടിവിളാകം സ്വദേശി രതീഷ് (43) ആണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. രതീഷിന് നാൽപ്പത് ശതമാനത്തിലേറെ പൊള്ളലേറ്റു. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയും കുട്ടികളും പൊതുസമ്മേളനത്തിന് ശേഷമുള്ള കലാപരിപാടി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് രതീഷ് തീ കൊളുത്തിയത്. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

Read More

എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ; 75 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊച്ചി: തൃക്കാക്കരയിൽ എൻസിസി ക്യാമ്പിനിടെ ഭക്ഷ്യവിഷബാധയുണ്ടായി. തൃക്കാക്കര കെഎംഎം കോളജിലെ 21 കേരള ബറ്റാലിയന്‍ ക്യാമ്പിലാണ് സംഭവം. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് എഴുപത്തഞ്ചിലേറെ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ഞൂറിലേറെ വിദ്യാര്‍ഥികളാണ് ഈ ക്യാമ്പില്‍ ഉണ്ടായിരുന്നത്. രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ക്യാമ്പ് അവസാനിപ്പിച്ചതായി പോലീസ് അറിയിച്ചു. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് വിദ്യാര്‍കള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളാരംഭിച്ചത്. ക്യാമ്പില്‍ വിതരണം ചെയ്ത ഭക്ഷണം പഴകിയതായിരുന്നുവെന്ന് വിദ്യാര്‍ഥികളില്‍ ചിലര്‍ ആരോപിച്ചു. വൈകിട്ടോടെ ഒട്ടേറെ പേര്‍ ക്ഷീണിതരായി തളര്‍ന്നുവീണു. പൊലീസ് വാഹനങ്ങളിലും ആംബുലന്‍സുകളിലുമായാണ് വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിച്ചത്….

Read More

ജസ്റ്റിസ് വി. രാമസുബ്രഹ്‌മണ്യനെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി നിയമിച്ചു

ചെന്നൈ: ജസ്റ്റിസ് വി. രാമസുബ്രഹ്‌മണ്യനെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി നിയമിച്ചു. സുപ്രീം കോടതി മുൻ ജഡ്ജിയാണ് രാമസുബ്രഹ്‌മണ്യൻ. തമിഴ്നാട് സ്വദേശിയായ രാമസുബ്രഹ്‌മണ്യൻ 1958 ജൂൺ 30-ന് മന്നാർഗുഡിയിലാണ് ജനിച്ചത്. ചെന്നൈ വിവേകാനന്ദ കോളേജിൽനിന്ന് സയൻസിൽ ബിരുദം നേടി. പിന്നീട് മദ്രാസ് ലോ കോളേജിൽനിന്ന് നിയമപഠനം പൂർത്തിയാക്കി. നേരത്തെ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. മദ്രാസ് ഹൈക്കോടതി, തെലങ്കാന ഹൈക്കോടതി എന്നിവിടങ്ങളിലും ജഡ്ജിയായിരുന്നു. 2023 ജൂൺ 29-നാണ് സുപ്രീം കോടതിയിൽനിന്ന് വിരമിച്ചത്. 2016-ലെ നോട്ട് അസാധുവാക്കൽ…

Read More

സ്കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുടുങ്ങി  യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട് :പുതുപ്പാടിയിൽ സ്കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം.സിപിഎം പുതുപ്പാടി ലോക്കല്‍ കമ്മിറ്റി അംഗം വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ.കെ വിജയന്‍റെ ഭാര്യ സുധയാണ് മരണപ്പെട്ടത്. വെസ്റ്റ് കൈതപ്പൊയില്‍ പഴയ ചെക് പോസ്റ്റിന് സമീപത്ത് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം നടന്നത് .ഉടൻ തന്നെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Read More

കോഴിക്കോട് നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

     കോഴിക്കോട് നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹം. വടകര കരിമ്പനപ്പാലത്താണ് സംഭവം. KL 54 P 1060 നമ്പർ കാരവനിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചെറുപുഴ സ്വദേശി ജോയൽ, വണ്ടൂർ സ്വദേശി മനോജുമാണ് മരിച്ചതെന്ന് വടകര റൂറൽ എസ്പി നിതിൻ രാജ് ട്വന്റിഫോറിനോട് പറഞ്ഞു. വിശ്രമിക്കുന്നതിനിടയിൽ എസിയുടെ തകരാർ മൂലം വിഷവാദകം ശ്വസിച്ച് മരിച്ചതാകാമെന്ന് പൊലീസ് സംശയിക്കുന്നു. പൊന്നാനിയിൽ രജിസ്റ്റർ ചെയ്ത വാഹനമാണ്. ഫ്രന്റ് ലൈൻ ഹോസ്പിറ്റാലിറ്റിയുടേതാണ് വാഹനമെന്നും നാസർ എന്നയാളുടെ പേരിലാണിതെന്നും പൊലീസ് അറിയിച്ചു.കാരവൻ രണ്ട് ദിവസമായി…

Read More

റോഡിലൂടെ വലിച്ചിഴച്ച ആദിവാസി യുവാവ് മാതൻ്റെ വീട്ടിലെ ഫ്യൂസ് ഊരി കെഎസ്ഇബി

    റോഡിലൂടെ വലിച്ചിഴച്ച ആദിവാസി യുവാവ് മാതൻ്റെ വീട്ടിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വയനാട് കൂടൽക്കടവിൽ കാറുകൊണ്ട് വലിച്ചിഴച്ച മാതൻ ഇപ്പോഴും മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അടയ്ക്കാൻ ഉണ്ടായിരുന്നത് 261 രൂപ മാത്രമായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് KSEB ഉദ്യോഗസ്ഥൻ ഫ്യൂസ് ഊരിയത്. പണം അടയ്ക്കാനുള്ള വിവരം അറിയില്ലായിരുന്നു എന്ന് വീട്ടുകാർ അറിയിച്ചു. നാളെ രാവിലെ പണമടയ്ക്കാൻ തയ്യാറെന്നും അവർ അറിയിച്ചു. എന്നാൽ ഉദ്യോഗസ്ഥൻ ഫ്യൂസ് ഊരി മടങ്ങി എന്ന് വീട്ടുകാർ പറഞ്ഞു. അതേസമയം മതനെ റോഡിലൂടെ…

Read More

ഇഷ്ടിക ചൂളയുടെ മതിൽ ഇടിഞ്ഞുവീണത് ഉറങ്ങിക്കിടന്ന പിഞ്ച് കുട്ടികളുടെ മേൽ; 4 കുട്ടികൾക്ക് ദാരുണാന്ത്യം

ചണ്ഡിഗഢ്: ഉറങ്ങിക്കിടന്ന കുട്ടികളുടെ മേൽ മതിലിടിഞ്ഞ് വീണു. മൂന്നുമാസം മാത്രം പ്രായമുള്ള കുട്ടിയടക്കം 4 കുട്ടികൾക്ക് ദാരുണാന്ത്യം. ഇഷ്ടിക ചൂളയിലെ മതിലാണ് ഉറങ്ങിക്കിടന്നിരുന്ന കുട്ടികളുടെ മേൽ തകർന്ന് വീണത്. ഒരു കുട്ടിയ്ക്ക് ഗുരുതര പരിക്ക്. ഹരിയാനയിലെ ഹിസാറിലാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്. നിഷ (മൂന്ന് മാസം പ്രായം), സൂരജ് (9), നന്ദിനി (5), വിവേക് (9) എന്നിവരാണ് മരിച്ചത്. ഉത്തർപ്രദേശ് സ്വദേശികളാണ് മരിച്ചത്. ഇഷ്ടിക നിർമാണ കേന്ദ്രത്തിൽ ജോലിക്കെത്തിയ മാതാപിതാക്കളോടൊപ്പം വന്നതായിരുന്നു കുട്ടികൾ. രാത്രി നിർമാണ…

Read More

കേന്ദ്രീയ വിദ്യാലയങ്ങളിലും ഇനി ഓള്‍ പാസില്ല, വാര്‍ഷിക പരീക്ഷയില്‍ മാര്‍ക്കില്ലാത്തവരെ തോല്‍പ്പിക്കും; വിജ്ഞാപനം ഇറങ്ങി

ന്യൂഡല്‍ഹി: വാര്‍ഷിക പരീക്ഷയില്‍ തോറ്റാലും ഉയര്‍ന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്ന നയം അഞ്ച്, എട്ട് ക്ലാസുകളില്‍ നിന്ന് എടുത്തുമാറ്റി കേന്ദ്രം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വിദ്യാലയങ്ങളിലാണ് നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നിലവില്‍ അഞ്ച്, എട്ട് ക്ലാസ് വിദ്യാര്‍ഥികള്‍ വാര്‍ഷിക പരീക്ഷയില്‍ തോറ്റാലും ഉയര്‍ന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതാണ് രീതി. എട്ടാം ക്ലാസ് വരെ ഈ ചട്ടമാണ് പാലിച്ചിരുന്നത്. 2019ലെ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് അഞ്ച്, എട്ട്…

Read More

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽലോക്കൽ പോലീസിന്റെ ജീപ്പിടിച്ച് അപകടം അപകടത്തിൽ ആർക്കും പരിക്കില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ലോക്കൽ പോലീസിന്റെ ജീപ്പിടിച്ച് അപകടം. വെഞ്ഞാറമൂട് പള്ളിക്കലിൽ എത്തിയപ്പോഴാണ് കമാൻഡോ വാഹനത്തിന് പിന്നിൽ പോലീസ് ജീപ്പിടിച്ചത്. കടക്കൽ കോട്ടപ്പുറത്തെ പരിപാടി കഴിഞ്ഞതിന് മുഖ്യമന്ത്രി തിരിച്ചു വരുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. കമാൻഡോ വാഹനത്തിന് അകമ്പടി പോകുകയായിരുന്ന പള്ളിക്കൽ പൊലീസ് സ്റ്റേഷന്റെ ജീപ്പാണ് പിന്നിലിടിച്ചത്. മുന്നിലെ വാഹനങ്ങൾ പെട്ടെന്ന് നിർത്തിയപ്പോഴാണ് അപകടമുണ്ടായത്. വാഹനത്തിന്റെ പിന്നിൽ ചെറിയ തകരാറുണ്ട് എന്നതൊഴിച്ചാൽ അപകടത്തിൽ ആർക്കും പരിക്കില്ല. അപ്പോൾ തന്നെ യാത്ര തുടരുകയും ചെയ്തു.

Read More

പന്തളം നഗരസഭയിൽ ഭരണം നിലനിർത്തി ബിജെപി; പിന്തുണ നൽകി ഇടഞ്ഞ് നിന്ന 3 ബിജെപി കൗൺസിലർമാരും

പത്തനംതിട്ട: പന്തളം നഗരസഭയിൽ വീണ്ടും ഭരണം നിലനിർത്തി ബിജെപി. കൗൺസിലർ അച്ചൻകുഞ്ഞ് ജോൺ ആണ് നഗരസഭാ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. ഇടഞ്ഞ് നിൽക്കുന്ന മൂന്ന് ബിജെപി കൗൺസിലർമാരും അച്ചൻകുഞ്ഞ് ജോണിന് വോട്ട് ചെയ്തു. 19 വോട്ടുകളാണ് അച്ചൻകുഞ്ഞ് ജോണിന് ലഭിച്ചത്. 18 ബിജെപി അംഗങ്ങൾക്ക് പുറമെ സ്വതന്ത്രന്റെ വോട്ടും ബിജെപിക്ക് ലഭിച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം അംഗം വോട്ട് ചെയ്തില്ല. നാല് കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. കേവല ഭൂരിപക്ഷത്തിൽ ബി.ജെ.പി ഭരിച്ചിരുന്ന നഗരസഭയിലെ ചെയർപേഴ്സണും വൈസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial