അച്ഛൻ കടം വാങ്ങിയ പണം തിരികെ നൽകാൻ വൈകി, ഏഴ് വയസുള്ള മകളെ 3 ലക്ഷം രൂപയ്ക്ക് വിറ്റ് വായ്പ വിതരണക്കാർ

പലൻപൂർ: അച്ഛൻ കടം വാങ്ങിയ പണം തിരികെ നൽകാൻ വൈകിയപ്പോൾ ഏഴ് വയസുകാരി മകളെ തട്ടിക്കൊണ്ടു പോയി 3 ലക്ഷം രൂപയ്ക്ക് വില്പന നടത്തി വായ്പ വിതരണക്കാർ. ഗുജറാത്തിലെ സബർകാന്ത ജില്ലയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ഡിസംബർ 19നാണ് സംഭവം പുറം ലോകമറിയുന്നത്. സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആരവല്ലി ജില്ലയിലെ മോദസ സ്വദേശികളായ അർജുൻ നാഥ്, ഷരീഫ, മഹിസാഗർ ജില്ലയിലെ ബാലസിനോർ സ്വദേശിയായ ലക്പതി നാഥ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ്…

Read More

പെൺകുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിന്റെ വീടിന് തീയിട്ടു; തടയാനെത്തിയ പോലീസുക്കാർക്ക് പരിക്ക്

തെലങ്കാന: തെലങ്കാനയിലെ ആദിലാബാദിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിന്റെ വീടിന് നേരെ നാട്ടുകാരുടെ ആക്രമണം. പ്രതിയായ യുവാവിന്റെ വീടിന് തീകൊളുത്തിയാണ് നാട്ടുകാരും പെൺകുട്ടിയുടെ ബന്ധുക്കളും ചേർന്ന് ആക്രമണം നടത്തിയത്. പ്രകോപിതരായ നാട്ടുകാർ ആക്രമണം തടയാനെത്തിയ പോലീസ് സംഘത്തിനു നേരെയും തിരിഞ്ഞു. രണ്ട് പോലീസ് വാഹനങ്ങൾക്കും അക്രമികൾ തീയിട്ടു. സംഭവമറിഞ്ഞ സ്ഥലത്തെത്തിയ പോലീസുകാർ ആക്രമണം തടയുന്നതിനിടെയാണ് അവർക്കു നേരെയും നാട്ടുകാർ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ ഉൾപ്പെടെ നിരവധി പോലീസുകാർക്കും പരിക്കേറ്റു. സംഭവത്തിന്റെ സ്ഥിതി വഷളായതോടെ പോലീസുകാര്‍…

Read More

പാലക്കാട്  ഇടതുമുന്നണിയുടെ പരാജയത്തിന് കാരണം സിപിഎമ്മിലെ പ്രശ്നങ്ങളെന്ന വിമർശനവുമായി സിപിഐ; ട്രോളി വിവാദവും വിവാദ പത്രപരസ്യവും പരാജയത്തിന് ആക്കംകൂട്ടി

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ ഇടത് മുന്നണി സ്ഥാനാർത്ഥിയുടെ പരാജയത്തിന് കാരണം സിപിഎമ്മിലെ പ്രശ്നങ്ങളെന്ന വിമർശനവുമായി സിപിഐ. സിപിഎം നേതാക്കൾക്കിടയിലെ അനൈക്യം ഉപതെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിച്ചെന്ന് സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജിന്റെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. സിപിഎം നേതാക്കളുടെ പരസ്പര വിരുദ്ധമായ നിലപാടുകളും ട്രോളി വിവാദവും വിവാദ പത്രപരസ്യവുമെല്ലാം ചേർന്ന് പരാജയത്തിന് ആക്കംകൂട്ടിയെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ സിപിഎമ്മിനുള്ളിലെ ആശയക്കുഴപ്പം പ്രകടമായിരുന്നെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നുണ്ട്. സിപിഐ പാലക്കാട് മണ്ഡലംകമ്മിറ്റിയുടെയും തിരഞ്ഞെടുപ്പ് കമ്മറ്റിയുടെയും അവലോകനങ്ങൾ…

Read More

വയനാട്ടിൽ കെ റഫീക്ക് സിപിഎം ജില്ലാ സെക്രട്ടറി; നിലവിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയാണ്

കല്‍പ്പറ്റ: വയനാട്ടില്‍ കെ റഫീക്ക് സിപിഎം ജില്ലാ സെക്രട്ടറി. മുന്‍ ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ വീണ്ടും തുടരുമെന്ന വിലയിരുത്തിലിനിടെയാണ് അപ്രതീക്ഷിതമായി കെ റഫീക്ക് സിപിഎം നേതൃസ്ഥാനത്തേക്ക് എത്തിയത്. നിലവില്‍ ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറിയാണ് റഫീക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 27 അംഗകമ്മറ്റിയില്‍ ഭൂരിഭാഗം പേരും റഫീക്കിനെ പിന്തുണയ്ക്കുകയായിരുന്നു. 16 അംഗങ്ങളുടെ പിന്തുണയോടെയാണ് റഫീക്ക് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ ഗഗാറിനെതിരെ ഒരുവിഭാഗം രംഗത്ത് എത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ടുചോര്‍ച്ചയും ഒരുവിഭാഗം ഗഗാറിനെതിരെ…

Read More

മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗക്കുറ്റമായി കാണാനാവില്ല: ഛത്തീസ്ഗഢ്

റായ്പൂര്‍: മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമോ പോക്‌സോ നിയമപ്രകാരമോ ബലാത്സംഗക്കുറ്റമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രമേഷ് സിന്‍ഹയും ജസ്റ്റിസ് ബിഭു ദത്ത ഗുരുവുമാണ് കേസില്‍ വിധി പറഞ്ഞത്. നിതിന്‍ യാദവ്, നീലു നാഗേഷ് എന്ന നീലകാന്ത നാഗേഷ് എന്നിവര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മരിച്ച ശേഷവും ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് കോടതി വിധി. മരിച്ചതിന് ശേഷം മൃതദേഹത്തെ ബലാത്സംഗം ചെയ്തത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമോ ബലാത്സംഗക്കുറ്റമായി കാണാനാകില്ല. ഇര ജീവിച്ചിരിക്കുന്നുവെങ്കില്‍…

Read More

ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. വിധവാ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ പുനര്‍വിവാഹിതരായിട്ടില്ലെന്ന സാക്ഷ്യപത്രം വാര്‍ഡ് അംഗത്തില്‍ നിന്നും വാങ്ങി സമര്‍പ്പിക്കണമെന്ന നിര്‍ദേശം ചില തദ്ദേശസ്ഥാപനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരു ഗഡുപെന്‍ഷനാണ് സര്‍ക്കാര്‍ അനുവദിച്ചത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്കു സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. ഓണത്തിന്റെ ഭാഗമായി മൂന്നു ഗഡു പെന്‍ഷന്‍ വിതരണം ചെയ്തിരുന്നു. ഈ സര്‍ക്കാര്‍ വന്നശേഷം 33,000 കോടിയോളം രൂപയാണു ക്ഷേമ പെന്‍ഷന്‍…

Read More

പുഷ്പ2 വിന്റെ പ്രീമിയറിനിടെ യുവതി മരിച്ച സംഭവത്തില്‍ സൂപ്പര്‍താരം അല്ലു അര്‍ജുനെതിരെ തെളിവുണ്ടെന്ന് തെലങ്കാന പൊലീസ്

ഹൈദരബാദ്: പുഷ്പ2 വിന്റെ പ്രീമിയറിനിടെ യുവതി മരിച്ച സംഭവത്തില്‍ സൂപ്പര്‍താരം അല്ലു അര്‍ജുനെതിരെ തെളിവുണ്ടെന്ന് തെലങ്കാന പൊലീസ്. തിക്കിലും തിരക്കിലും ലാത്തിച്ചാര്‍ജ് ഉണ്ടായെന്നും യുവതി മരിച്ചെന്നും താരത്തിനെ നേരിട്ട് അറിയിച്ചതായും പൊലീസ് പറയുന്നു. അല്ലു ഉണ്ടായിരുന്ന സന്ധ്യ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. നിയന്ത്രണാതീതമായ സ്ഥിതിയാണെന്നും ഉടന്‍ മടങ്ങണമെന്നും താരത്തോട് ആവശ്യപ്പെട്ടപ്പോള്‍ സിനിമ കഴിയട്ടെ എന്നായിരുന്നു മറുപടി. പിന്നീട് ഡിജിപി എത്തി 10 മിനിറ്റിനുള്ളില്‍ മടങ്ങണമെന്നും വഴിയൊരുക്കി തരാമെന്നും പറഞ്ഞതോടെയാണ് അല്ലു മടങ്ങാന്‍…

Read More

ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു.രക്ഷകരായത് ആരോഗ്യ പ്രവർത്തകയും മകളും

പത്തനംതിട്ട: പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു. പത്തനംതിട്ട കോന്നിയിലാണ് സംഭവം. ആവണിപ്പാറ സ്വദേശിയായ 20 കാരിയാണ് ജീപ്പിൽ പ്രസവിച്ചത്. വേദനയുണ്ടായതോടെ യുവതിയുടെ ബന്ധുക്കൾ ട്രൈബൽ പ്രൊമോട്ടറായ ഹരിതയെ വിവരമറിയിച്ചു. ഇവരെത്തി യുവതിയെ ജീപ്പിൽ കയറ്റി കല്ലേലി-ആവണിപ്പാറ വനപാതിയിലൂടെ കോന്നിയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് മണ്ണാറപ്പാറ ഭാഗമെത്തിയപ്പോൾ യുവതി ജീപ്പിൽ വച്ച് പ്രസവിച്ചു. കൊക്കാത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക സജീദയും കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായ മകളുമാണ്…

Read More

150 ഏക്കർ സ്ഥലം ലഭ്യമായാൽ സംസ്ഥാനത്ത് ആണവോർജ നിലയം അനുവദിക്കാമെന്ന് കേന്ദ്ര ഊർജമന്ത്രി മനോഹർലാൽ ഖട്ടർ

തിരുവനന്തപുരം: 150 ഏക്കർ സ്ഥലം ലഭ്യമായാൽ സംസ്ഥാനത്ത് ആണവോർജ നിലയം അനുവദിക്കാമെന്ന് കേന്ദ്ര ഊർജമന്ത്രി മനോഹർലാൽ ഖട്ടർ അറിയിച്ചു. സംസ്ഥാനത്തെ വൈദ്യുതി-നഗര വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കാസർകോട്ടെ ചീമേനിയാണ് ഇതിന് പറ്റിയ സ്ഥലം എന്നും മന്ത്രി പറഞ്ഞു. സ്ഥലം ലഭ്യമായാൽ വേണ്ട സഹായമെല്ലാം കേന്ദ്രം ചെയ്യാമെന്ന് വാഗ്‌ദാനമുണ്ട്. ഇതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയ്‌ക്ക് വലിയതോതിൽ പരിഹാരമാകും എന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. അതേസമയം, ആണവനിലയം കേരളത്തിനു പുറത്ത് സ്ഥാപിച്ചാൽ മതിയെന്നാണു സര്‍ക്കാര്‍ വ്യക്തമാക്കിയത്…

Read More

സമ്പന്നരായ വിവാഹമോചിതരെ വിവാഹം കഴിച്ച് സ്വർണവും പണവുമായി മുങ്ങുന്ന യുവതി അറസ്റ്റിൽ.

ജയ്പൂർ: സമ്പന്നരെ വിവാഹം കഴിച്ച് സ്വർണവും പണവുമായി മുങ്ങുന്ന യുവതി അറസ്റ്റിൽ. സീമ അഗർവാൾ എന്ന ഡെറാഡൂൺ സ്വദേശിനിയാണ് അറസ്റ്റിലായത്. ജയ്പൂരിലെ പ്രശസ്തനായ ജ്വല്ലറി ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രാജസ്ഥാൻ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതി കുടുങ്ങിയത്. ഭാര്യമാർ മരിച്ചുപോയവരോ വിവാഹ മോചനം നേടിയവരോ ആയ സമ്പന്നരെയാണ് യുവതി ഇരകളാക്കിയിരുന്നത്. രണ്ടാം വിവാഹം തേടുന്ന സാമ്പത്തിക ശേഷിയിൽ മുന്നിട്ട് നിൽക്കുന്ന പുരുഷന്മാരെ മാട്രിമോണിയൽ ആപ്പിലൂടെ പരിചയപ്പെടുകയും പിന്നീട് വിവാഹം കഴിക്കുകയുമാണ് യുവതിയുടെ രീതി. വിവാഹം കഴിഞ്ഞ് മൂന്നോ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial