
കൊല്ലത്ത് കുടിവെള്ളം ശേഖരിക്കാൻ പോയ യുവതി വള്ളം മറിഞ്ഞ് മരിച്ചു
കൊല്ലം: കൊല്ലത്ത് വള്ളംമറിഞ്ഞ് യുവതി മരിച്ചു. കൊല്ലം പുത്തൻതുരുത്ത് സ്വദേശി സന്ധ്യയാണ് മരിച്ചത്. തുരുത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ മകനൊപ്പം കുടിവെള്ളം ശേഖരിക്കാൻ വള്ളത്തിൽ മറുകരയിലേക്ക് പോകവെയാണ് യുവതി അപകടത്തിൽപെട്ടത്. മകൻ നീന്തി രക്ഷപെട്ടു. കൊല്ലം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന സന്ധ്യയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. തുരുത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെയാണ് സന്ധ്യയും മകനും ഇന്ന് വെള്ളം എടുക്കാനായി മറുകരയിലേക്ക് വള്ളത്തിൽ പോയത്. ഇരുവരും സഞ്ചരിച്ച വള്ളം കെട്ടിയിട്ടിരുന്ന ബോട്ടിൽ ഇടിച്ച് മറിയുകയായിരുന്നു. സന്ധ്യയ്ക്ക്…