കോട്ടയം മുണ്ടക്കയത്ത് പ്ലസ്ടു വിദ്യർത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് പ്ലസ്ടു വിദ്യർത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മാങ്ങാപേട്ട സ്വദേശി അനീഷിൻ്റെ മകൻ അക്ഷയ് അനീഷ്നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 18വയസായിരുന്നു അക്ഷയ്‌ക്ക്. മുരിക്കുംവയൽ സര്‍ക്കാര്‍ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു അനീഷ്. ഇന്നലെ രാവിലെ പരീക്ഷയെഴുതാൻ അക്ഷയ് സ്കൂളിലെത്തിയിരുന്നു. ഇന്നലെ വൈകിട്ടാണ് വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്

Read More

ഷെഫീഖ് വധശ്രമക്കേസ്: പിതാവിന് ഏഴ് വർഷവും രണ്ടാനമ്മയ്ക്ക് 10 വർഷവും തടവ് ശിക്ഷ

ഇടുക്കി: നാലര വയസുകാരൻ ഷെഫീഖിനെ വധിക്കാൻ ശ്രമിച്ച കേസിൽ പിതാവിനും രണ്ടാനമ്മയ്ക്കും തടവ് ശിക്ഷയും പിഴയും ശിക്ഷ. ഒന്നാം പ്രതിയും കുട്ടിയുടെ പിതാവുമായ ഷെരീഫിന് ഏഴ് വർഷം തടവും രണ്ടാം പ്രതിയും രണ്ടാനമ്മയുമായ അനീഷയ്ക്ക് 10 വർഷം തടവുമാണ് ശിക്ഷ വിധിച്ചത്. ഷെരീഫ് 50,000 രൂപ പിഴ ഒടുക്കണം. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധികതടവും അനുഭവിക്കണം. പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. 11 വർഷത്തിന് ശേഷമാണ് കേസിൽ വിധി പറയുന്നത്. പട്ടിണിക്കിട്ടും ക്രൂരമായി മർദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താൻ…

Read More

11 വർഷങ്ങൾക്കു ശേഷം കൊടും ക്രൂരതയ്ക്ക് ശിക്ഷ വിധിച്ചു കോടതി

ഇടുക്കി: ഷെഫീഖ് വധശ്രമക്കേസിൽ ശിക്ഷ വിധിച്ച് കോടതി. കുമളിയിലെ നാലരവയസുകാരനായ ഷെഫീഖ് വധശ്രമകേസിൽ ഒന്നാം പ്രതിയായ ഷെഫീഖിന്റെ പിതാവ് ഷെരീഫിന് 7 വർഷം തടവും 50000 രൂപ പിഴയും കേസിലെ രണ്ടാം പ്രതിയായ രണ്ടാനമ്മ അനീഷയ്ക്ക് 10 വർഷം തടവുമാണ് വിധിച്ചിരിക്കുന്നത്. കുമളിയില്‍ 11 വര്‍ഷങ്ങള്‍ക്കു മുമ്പാണ് അച്ഛനും രണ്ടാനമ്മയും ചേർന്ന് ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി വിധിച്ചു. പട്ടിണിക്കിട്ടും മര്‍ദിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. ഷെഫീക്കിന്റെ പിതാവ് ഷെരീഫ് രണ്ടാനമ്മ…

Read More

മാരക ലഹരി വസ്തുവായ മെത്തഫെറ്റമിനുമായി മൂന്ന് പട്ടാമ്പി സ്വദേശികൾ പിടിയിൽ

പാലക്കാട് : ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും, പാലക്കാട് ടൗൺ നോർത്ത് പോലീസും രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷന് കിഴക്ക് ഭാഗത്തെ പാർക്കിംഗ് ഏരിയയിൽ വെച്ച് മാരക മയക്കുമരുന്നായ 96 ഗ്രാം മെത്താഫെറ്റമിനുമായി 3 പട്ടാമ്പി സ്വദേശികൾ പിടിയിൽ. മുഹമ്മദ് യൂനസ് (39) കാരക്കാട്, ഷിഹാബുദ്ധീൻ (34) ഓങ്ങല്ലൂർ, മുഹമ്മദ് മുസ്തഫ (31) വാടാനാംകുറുശ്ശി എന്നിവരാണ് മയക്കുമരുന്നുമായി പോലീസ് പിടിയിലായത്.പ്രതികൾ ബാംഗ്ലൂരിൽ നിന്നാണ് മയക്കു മരുന്ന് എത്തിച്ചത്. പട്ടാമ്പി മേഖലയിലെ പ്രധാന…

Read More

സമൂഹ മാധ്യമങ്ങൾ ഹാക്ക് ചെയുന്ന സംഭവങ്ങൾ തുടർക്കഥയാകുന്നു ജാഗ്രത വേണമെന്ന് സൈബർ വിദഗ്ദർ

സമൂഹ മാധ്യമങ്ങൾ ഹാക്ക് ചെയുന്ന സംഭവങ്ങൾ തുടർക്കഥയാകുന്നതിനാൽ ചില കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധപുലർത്തണമെന്നു സൈബർ വിദഗ്ദരുടെ മുന്നറിയിപ്പ്. മെസേജിംഗ് ആപ്പായ വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നത് പ്രത്യേകം ശ്രദ്ധിക്കണം. ആർക്കും ഒടിപി കൈമാറരുത്. ഫോണിലേക്ക് എത്തുന്ന ആറക്ക ഒടിപി ആവശ്യപ്പെട്ട് കോളുകളോ മെസേജോ വന്നാൽ എടുക്കരുത്. സുഹൃത്തുക്കളുടേയോ ബന്ധുക്കളുടേയാ ഫോൺ നമ്പരിൽ നിന്നും കോൾ വരുന്നതായി കാണിക്കും. ഇത് ഒരു കുരുക്കാണ്. തട്ടിപ്പു സംഘങ്ങൾ ഹാക്ക് ചെയ്ത വാട്സ്ആപ് അക്കൗണ്ടുകൾ വീണ്ടെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് പല…

Read More

മകന്റെ കടയിൽ കഞ്ചാവുകൊണ്ടുവെച്ച പിതാവ് അറസ്റ്റിൽ

മാനന്തവാടി: മകന്റെ കടയിൽ കഞ്ചാവുകൊണ്ടുവെച്ച പിതാവ് അറസ്റ്റിൽ. വൈരാഗ്യത്തിന്റെ പേരിൽ മകനെ കുടുക്കാൻ വേണ്ടിയാണ് മറ്റുള്ളവരുടെ സഹായത്തോടെ മാനന്തവാടി ചെറ്റപ്പാലം പുത്തൻതറ വീട്ടിൽ പി. അബൂബക്കർ (67) മകന്റെ കടയിൽ കഞ്ചാവ് വച്ചത്. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രൻ ആണ് പ്രതിയെ അറസ്റ്റുചെയ്തത്. കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ സെപ്റ്റംബർ ആറിന്‌ ഉച്ചയ്ക്കായിരുന്നു. മാനന്തവാടി-മൈസൂരു റോഡിൽ അബൂബക്കറിന്റെ മകൻ നൗഫൽ നടത്തുന്ന പി.എ. ബനാന എന്ന സ്ഥാപനത്തിലാണ് മറ്റുള്ളവരുടെ സഹായത്തോടെ അബൂബക്കർ കഞ്ചാവ് എത്തിച്ചത്….

Read More

എം.ടി. വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ; ഹൃദയസ്ത‌ംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

കോഴിക്കോട്: എം ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ. ശ്വാസതടസത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എംടിക്ക് ഹൃദയാഘാതം ഉണ്ടായെന്നും അതുമൂലുള്ള പ്രശ്ന‌ങ്ങൾ തുടരുകയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. വിദഗ്‌ധ സംഘം ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി

Read More

വ്യൂവേഴ്സിനെ കൂട്ടാൻ തെറ്റിദ്ധരിപ്പിക്കുന്ന തമ്പു നെയിലും ഹെഡ് ലൈൻ ഇടുന്നവർക്കും എട്ടിന്റെ പണി കിട്ടും മുന്നറിയിപ്പുമായി യു ട്യൂബ്

ഇതു കണ്ടാൽ നിങ്ങൾ ഞെട്ടും, അവിടുത്തെ കാഴ്ച അത്ഭുതപ്പെടുത്തുന്നത് തുടങ്ങിയ ഹെഡ് ലൈനും തമ്പ് നെയിലും കൊടുത്തു യൂട്യൂബിൽ വീഡിയോ ഇടുന്നവാരാണോ നിങ്ങൾ? കാഴ്ചക്കാരെ കൂട്ടാനുള്ള ഇത്തരം സൂത്രപ്പണികൾ ഇനി നടക്കില്ല. യൂട്യൂബ് നിങ്ങൾക്കെതിരെ നടപടിയെടുക്കും. വീഡിയോയില്‍ ഉള്‍പ്പെടുത്താത്ത വാഗ്ദാനങ്ങളും അവകാശവാദങ്ങളും ശീര്‍ഷകത്തിലും തമ്പ് നെയിലിലും കാണിക്കാന്‍ പാടില്ലെന്നാണ് യൂട്യൂബ് പറയുന്നത്. പ്രത്യേകിച്ചും പുതിയ വാര്‍ത്തകളുമായും സമകാലീന വിഷയങ്ങളുമായും ബന്ധപ്പെട്ട വീഡിയോകളില്‍. കാഴ്ചക്കാരെ കൂട്ടാന്‍ വേണ്ടി ശീര്‍ഷകത്തിലും തമ്പ് നെയിലിലും വീഡിയോയുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പറയുന്ന രീതിയാണ്…

Read More

അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യരുതെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം

തിരുവനന്തപുരം: അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യരുതെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ചികിത്സാ സംവിധാനങ്ങളുള്ള താലൂക്ക്, ജില്ലാതല ആശുപത്രികളില്‍ തന്നെ അതാത് തലങ്ങളില്‍ നല്‍കേണ്ട ചികിത്സകള്‍ ലഭ്യമാക്കണം. രോഗികളുടെ ഗുരുതരാവസ്ഥ വിലയിരുത്തി മാത്രമേ മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാന്‍ പാടുള്ളൂ എന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ ജില്ലാ ആശുപത്രികളില്‍ വരെ വരുന്ന രോഗികളെ അവിടെത്തന്നെ പരമാവധി ചികിത്സിക്കണം. മതിയായ സൗകര്യമോ ഡോക്ടര്‍മാരോ ഇല്ലെങ്കില്‍ മാത്രമാണ് മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് റഫര്‍…

Read More

ക്രിസ്മസ് പ്രമാണിച്ച് 62 ലക്ഷത്തോളം പേർക്ക് 1600 രൂപ വീതം; ഒരു ഗഡു ക്ഷേമനിധി പെൻഷൻ അനുവദിച്ചു

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ അനുവദിച്ചു. ക്രിസ്‌തുമസ് പ്രമാണിച്ച്‌ 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. തിങ്കളാഴ്‌ച മുതൽ തുക പെൻഷൻകാർക്ക്‌ കിട്ടിത്തുടങ്ങുമെന്ന്‌ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 27 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. കഴിഞ്ഞ മാർച്ച് മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്‌. ഈ സർക്കാർ വന്നശേഷം 33,800 കോടിയോളം രൂപയാണ്‌ ക്ഷേമ പെൻഷൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial