
ക്രിസ്മസിന് കേക്കും ആശംസകളുമായി ബിജെപി നേതാക്കൾ ഇക്കുറിയും ക്രൈസ്തവരുടെ വീടുകളിലെത്തും
തിരുവനന്തപുരം: ക്രിസ്മസിന് കേക്കും ആശംസകളുമായി ബിജെപി നേതാക്കൾ ഇക്കുറിയും ക്രൈസ്തവരുടെ വീടുകളിലെത്തും. കഴിഞ്ഞ വർഷം നടത്തിയ സ്നേഹയാത്ര ഇക്കുറിയും നടത്താനാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം. ക്രൈസ്തവരെ പാർട്ടിയിലേക്ക് കൂടുതൽ അടുപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് സ്നേഹയാത്ര സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് ആശംസകൾ ക്രൈസ്തവ ഭവനങ്ങളിൽ നേരിട്ടെത്തിക്കുക എന്ന നിലയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്രിസ്മസ് അവധിക്കാലംമുതൽ പുതുവർഷംവരെയാണ് കഴിഞ്ഞ വർഷം സ്നേഹയാത്ര നടത്തിയത്. ഈ വർഷവും ഇതേ ദിവസങ്ങളിൽ ക്രൈസ്തവരുടെ വീടുകളിലേക്ക് ബിജെപി നേതാക്കൾ കേക്കും ആശംസകളുമായെത്തും. ലോക്സഭാ…