Headlines

ആറു വയസ്സുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: കോതമംഗലത്ത് ആറുവയസുകാരിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍കണ്ടെത്തി . യുപി സ്വദേശി അജാസ് ഖാന്റെ മകളാണ് മരിച്ചത്. നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപമാണ് ഇവരുടെ വീട്. ഉത്തര്‍പ്രദേശ് സ്വദേശികളായ ദമ്പതികള്‍ക്ക് രണ്ടു കുട്ടികളാണുള്ളത്. ഒരു കൈക്കുഞ്ഞും ആറുവയസുകാരിയായ മകളും. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് പതിവ്‌പോലെ ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നും കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്. എന്താണ് മരണകാരണമെന്ന് വ്യക്തമായിട്ടില്ല. ഇന്നലെ രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ അച്ഛനും അമ്മയും ഒരു മുറിയിലും കൈക്കുഞ്ഞും ആറു വയസുകാരിയും…

Read More

യുവതിയെ മദ്യംനൽകി ബലാത്സംഗം ചെയ്ത കേസിൽ സ്ത്രീയുൾപ്പെടെ മൂന്നുപേർക്ക് 23 വർഷം തടവുശിക്ഷ

കണ്ണൂർ: യുവതിയെ മദ്യംനൽകി ബലാത്സംഗം ചെയ്ത കേസിൽ സ്ത്രീയുൾപ്പെടെ മൂന്നുപേർക്ക് 23 വർഷം തടവുശിക്ഷ. സേലം സ്വദേശിനി മലർ (45), നീലേശ്വരം സ്വദേശി പി.വിജേഷ് (42), മലപ്പുറം സ്വദേശി എം.മുസ്തഫ (44) എന്നിവരെയാണ് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. തടവുശിക്ഷക്ക് പുറമേ പ്രതികൾ 23,000 രൂപ പിഴയടയ്ക്കണമെന്നും ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ ജഡ്ജി എം.ടി.ജലജാറാണിയുടെ ശിക്ഷാവിധിയിൽ പറയുന്നു. 2022 ജൂൺ എട്ടിനാണ് കേസിന് ആസ്പദമായ സംഭവം. തമിഴ്‌നാട്ടിൽനിന്ന് ജോലിക്കായി കണ്ണൂരിലെത്തിയ മുപ്പത്തിരണ്ടുകാരിയെയാണ് പ്രതികൾ മദ്യംനൽകിയ…

Read More

വിസ തട്ടിപ്പ് കേസിൽ യുവതി അറസ്റ്റിൽ

പത്തനംതിട്ട: വിസ തട്ടിപ്പ് കേസിൽ യുവതി അറസ്റ്റിൽ. വിദേശ പഠനത്തിന് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് 10 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പത്തനംതിട്ട വെച്ചുച്ചിറ സ്വദേശി രാജിയെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. ചുനക്കര സ്വദേശിയുടെ മകൾക്ക് വിദേശ പഠനത്തിന് വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെന്നാണ് പരാതി. യുവതി താമസിച്ചിരുന്ന തിരുവല്ല കാട്ടൂക്കരയിലെ വീട്ടിൽ വച്ച് 2022 ഏപ്രിൽ 14 ന് ആദ്യം നാലര ലക്ഷം രൂപ വാങ്ങി. തുടർന്നു പലപ്പോഴായി കൂടുതൽ തുക…

Read More

നെടുമങ്ങാട്ട് ആളു മാറി വെട്ടി; ടാപ്പിങ് തൊഴിലാളിക്ക് ഗുരുതര പരിക്ക്, നാലുപേർ അറസ്റ്റിൽ

നെടുമങ്ങാട്: വലിയമലയിൽ റബ്ബർ ടാപ്പിങ് തൊഴിലാളിയെ ആളുമാറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ നാലു പ്രതികൾ അറസ്റ്റിൽ. കല്ലിയൂർ പുന്നമൂട് കുന്നത്തുവിള വീട്ടിൽ എസ്.ജോഷ്വ(20), കല്ലിയൂർ കാരക്കാട്ടുവിള വീട്ടിൽ സി.നിഥിൻ(22), കെ.എസ്.ആർ.ടി.സി. ജീവനക്കാരായ കല്ലിയൂർ പെരിങ്ങമ്മല അബിൻ ഭവനിൽ അബിൻ(21), അരുവിക്കര മഞ്ച വെള്ളൂർക്കോണം പറങ്കിമാംമൂട് വീട്ടിൽ എൽ.ജോണി(45) എന്നിവരെയാണ് വലിയമല പോലീസ് അറസ്റ്റുചെയ്തത്. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് പ്രതികളെ പിടികൂടിയത്. വലിയമല കരിങ്ങയിൽ ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണിക്കാണ് റബ്ബർ ടാപ്പിങ്ങിനു പോയ തുളസീധരനെ(62) മൂന്നംഗ സംഘം മാരകമായി…

Read More

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം: ആന്ധ്രാപ്രദേശ് ഹൈക്കോടതി

അമരാവതി: ലെസ്ബിയൻ പങ്കാളികൾ പ്രായപൂർത്തിയായവരാണെന്നും, ആരുടെയൊപ്പം ജീവിക്കണമെന്ന് അവർക്ക് തീരുമാനിക്കാമെന്നും ആന്ധ്രാപ്രദേശ് ഹൈക്കോടതി പറഞ്ഞു. ലെസ്ബിയൻ പങ്കാളികൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കോടതിയുടെ വിധി. ലെസ്ബിയൻ ദമ്പതികളിലൊരു യുവതിയെ സമ്മതമില്ലാതെ പിതാവ് നർസിപട്ടണത്തെ വീട്ടിൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് കാട്ടിയായിരുന്നു ഹർജി. എന്നാൽ മകൾ പ്രായപൂർത്തിയായതാണെന്നും, അവരുടെ ഇഷ്ടത്തിലും, ദമ്പതികളുടെ ബന്ധത്തിൽ ഇടപെടരുതെന്നും ജസ്റ്റിസുമാരായ ആർ രഘുനന്ദൻ റാവു, കെ മഹേശ്വര റാവു എന്നിവരുൾപ്പെട്ട ബെഞ്ച് മാതാപിതാക്കൾക്ക് നിർദേശം നൽകി. കഴിഞ്ഞ ഒരു വർഷമായി വിജയവാഡയിൽ ഒരുമിച്ചു…

Read More

വെണ്ണലയിൽ 70 വയസുള്ള അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാൻ ശ്രമം; 50വയസ്സുകാരനായ മകൻ കസ്റ്റഡിയിൽ

കൊച്ചി: കൊച്ചി വെണ്ണലയിൽ 70 വയസുള്ള അമ്മയുടെ മൃതദേഹം ആരെയും അറിയിക്കാതെ കുഴിച്ചിടാൻ മകന്റെ ശ്രമം. വെണ്ണല സ്വദേശി അല്ലി ആണ് മരിച്ചത്. സംഭവത്തിൽ അല്ലിയുടെ മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് മൃതദേഹം മറവ് ചെയ്യാൻ കുഴി എടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയാണ്. മരണത്തില്‍ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. വെണ്ണല സെന്‍റ് മാത്യൂസ് ചര്‍ച്ച് റോഡിലെ നെടിയാറ്റില്‍ എന്ന…

Read More

സ്വർണവില പവന് 520 രൂപ കുറഞ്ഞു, 

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞ് 57,000ൽ താഴെ എത്തി. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. 56,560 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. 7070 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തിൻ്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെറെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. തുടർന്ന് വില ഉയരുന്നതാണ് കണ്ടത്. 11ന് 58,280 രൂപയായി…

Read More

സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിപ്പ് നടത്തിയ 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻഅനധികൃതമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചു അടക്കാനും നിർദ്ദേശിച്ചു

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിപ്പ് നടത്തിയ 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാർക്ക് എതിരെയാണ് നടപടി. അനധികൃതമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചു അടക്കാനും നിർദ്ദേശിച്ചു. സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥൻ മുതൽ പാർട്ട് ടൈം സ്വീപ്പർ വരെ 1458 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ധന വകുപ്പ്‌ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ്‌ ഗുരുതര തട്ടിപ്പ്‌ കണ്ടെത്തിയത്‌. ഗസറ്റഡ്‌ ഉദ്യോഗസ്ഥർ…

Read More

കൈക്കൂലിയായി മദ്യം വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്

കൊച്ചി: കൈക്കൂലിയായി മദ്യം വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്. തൃപ്പൂണിത്തുറ എക്സൈസ് ഓഫീസിലെ വിജിലൻസ് മിന്നൽ പരിശോധനയിലായിരുന്നു എക്സൈസ് ഉദ്യോഗസ്ഥർ മദ്യം കൈക്കൂലിയായി വാങ്ങിയെന്ന് കണ്ടെത്തിയത്. കൈക്കൂലിയായി വാങ്ങിയ നാല് ലിറ്റർ മദ്യമാണ് വിജിലൻസ് പിടിച്ചെടുത്തത്. ബീവറേജസ് മദ്യ സംഭരണശാലകളിൽ നിന്ന് ബാറുകളിലേക്കും ഔട്ട്ലെറ്റുകളിലേക്കും കൊണ്ടുപോകുന്ന ഓരോ ലോഡിനും ആണ് ഈ എക്സൈസ് ഉദ്യോഗസ്ഥർ മദ്യം കൈക്കൂലിയായി വാങ്ങിയിരുന്നത് എന്ന് കണ്ടെത്തിയതായി വിജിലൻസ് അറിയിച്ചു

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട് കേസെടുത്ത് അന്വേഷണം നടത്താനുള്ള ഉത്തരവിനെതിരായ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി പ്രത്യേക ബഞ്ച് ഉത്തരവിനെതിരെ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. നിർമാതാവ് സജിമോൻ പാറയിലാണ് ഹർജി സമർപ്പിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേലുള്ള കേസുകളിൽ മൊഴി കൊടുക്കാൻ താത്പര്യമില്ലാത്തവരെ നിർബന്ധിക്കേണ്ടതില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതിയും ഇന്നു പരിഗണിക്കുന്നുണ്ട്. 32…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial