Headlines

പി ദിവ്യയുടെ ജാമ്യ വ്യവസ്ഥകളിൽ ഇളവ് നൽകി കോടതി. കണ്ണൂർ ജില്ല വിട്ടുപോകുന്നതിന് തടസമില്ലെന്നും ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാമെന്നുംകോടതി

കണ്ണൂർ: കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയുടെ ജാമ്യ വ്യവസ്ഥകളിൽ ഇളവ് നൽകി കോടതി. കണ്ണൂർ ജില്ല വിട്ടുപോകുന്നതിന് തടസമില്ലെന്നും ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാമെന്നും ഇളവുകളിൽ പറയുന്നു. തിങ്കളാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണമെന്ന വ്യവസ്ഥക്കും ഇളവ് നൽകിയിട്ടുണ്ട്. ആവശ്യപ്പെടുമ്പോൾ മാത്രം ഹാജരായാൽ മതി. തലശ്ശേരി സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷയിലാണ് ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട ദിവ്യയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.

Read More

ആര്‍ അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുതിര്‍ന്ന ക്രിക്കറ്റ് താരമായ ആര്‍ അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഓസ്‌ട്രേലിയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നര്‍മാരില്‍ ഒരാളായ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 106 ടെസ്റ്റുകളില്‍ ഇന്ത്യയുടെ ജഴ്‌സി അണിഞ്ഞ അശ്വിന്‍ 537 വിക്കറ്റുകളാണ് നേടിയത്. ഏകദിനത്തില്‍ 116 മത്സരങ്ങളില്‍ നിന്നായി 156 വിക്കറ്റുകളും ഈ വെറ്ററന്‍ താരം നേടിയിട്ടുണ്ട്. ടി20ല്‍ 72 വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. ബാറ്റ് കൊണ്ടും ടീമിന് മികച്ച സംഭാവനകള്‍ താരം നല്‍കിയിട്ടുണ്ട്….

Read More

വിദ്യാര്‍ത്ഥിനിയെ എലി കടിച്ചത് 15 തവണ; ആന്റി റാബീസ് വാക്‌സിന്‍ ഓവര്‍ഡോസായി; ശരീരം തളര്‍ന്നു

ഹൈദരാബാദ്: എലി കടിച്ചതിനെത്തുടര്‍ന്ന് പേവിഷ ബാധയ്‌ക്കെതിരായ വാക്‌സിന്റെ അളവ് കൂടിയതിനെത്തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ശരീരം തളര്‍ന്നതായി പരാതി. ഖമ്മം പട്ടണത്തിലെ ദാനവായിഗുഡേം ബി സി റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സമുദ്ര ലക്ഷ്മി ഭവാനി കീര്‍ത്തിയുടെ ഒരു കാലും ഒരു കൈയുമാണ് തളര്‍ന്നത്. കുട്ടി ഇപ്പോള്‍ ഖമ്മത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥിനി ഭവാനി കീര്‍ത്തിയെ മാര്‍ച്ചിനും നവംബറിനും ഇടയില്‍ 15 തവണയാണ് എലി കടിച്ചത്. നിരവധി കുട്ടികള്‍ക്ക് ഇക്കാലയളവില്‍ എലിയുടെ കടിയേറ്റിരുന്നു. കടിയേറ്റ…

Read More

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം കെ.ജയകുമാറിന്

ന്യൂഡൽഹി: 2024-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം മുൻ ചീഫ് സെക്ര ട്ടറിയും കവിയുമായ കെ.ജയകുമാറിന്. പി ങ്ഗള കേശിനി എന്ന കവിതാ സമാഹാര ത്തിനാണ് പുരസ്കാരം ലഭിച്ചത്. ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാ രൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെടുന്ന ജയകുമാർ നിലവിൽ കേ രള സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാ നേജ്മെന്റ് ഡയറക്ടറാണ്. ആകെ 24 ഭാഷകളിൽ 21 എണ്ണത്തിലേക്കു ള്ള പുരസ്കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ച ത്. എട്ട് കവിതാ സമാഹാരങ്ങൾക്കും മു ന്ന് നോവലുകൾക്കും…

Read More

കാൻസർ വാക്സിൻ വികസിപ്പിച്ച് റഷ്യ; സൗജന്യമായി ജനങ്ങളിലേക്ക് എത്തും; റിപ്പോർട്ട്

മോസ്കോ: കാൻസറിനെ ചെറുക്കാൻ റഷ്യ വാക്‌സിൻ വികസിപ്പിച്ചതായി റിപ്പോർട്ട്. റഷ്യൻ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇതൊരു എംആർഎൻഎ വാക്‌സിൻ ആണെന്നും രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും റഷ്യൻ ആരോഗ്യമന്ത്രാലയം റേഡിയോളജി മെഡിക്കൽ റിസർച്ച് സെന്റർ ഡയറക്ടർ ജനറൽ അറിയിച്ചു. നിരവധി റിസർച്ച് സെന്ററുകളുടെ പങ്കാളിത്തത്തോടെ വികസിപ്പിച്ചെടുത്ത വാക്സിൻ 2025 തുടക്കത്തിൽ വിതരണം ചെയ്യും. വാക്സിൻ ട്യൂമർ വളർച്ച തടയുന്നതിനെപ്പം ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് കാൻസർ സെല്ലുകൾ പടരുന്നത് ഇല്ലാതാക്കുമെന്നും പ്രീ ക്ലിനിക്കൽ ടെസ്റ്റിൽ തെളിഞ്ഞെന്നും ഗാമലേയ…

Read More

എംആർ അജിത് കുമാറിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം; ശുപാർശയ്‌ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി

തിരുവനന്തപുരം: ‘തൃശ്ശൂര്‍ പൂരം കലക്കല്‍’ അടക്കമുള്ള കേസുകളില്‍ അന്വേഷണം നേരിടുന്ന ഉന്നതതല ഉദ്യോഗസ്ഥൻ എംആർ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം. പദവിമാറ്റത്തിനുള്ള ശുപാർശയ്ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെയാണ് പുതിയ ഡിജിപി ചുമതലയേല്‍ക്കുക. ഈ പരിഗണന പട്ടികയാണ് അജിത് കുമാറും ഉള്‍പ്പെട്ടത്. ആരോപണങ്ങളില്‍ എഡിജിപിയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് സ്ഥാനകയറ്റം നല്‍കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് അജിത് കുമാർ അടക്കമുളളവരുടെ സ്ഥാനക്കയറ്റം ശുപാർശ ചെയ്തത്. ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റത്തിനായിരുന്നു…

Read More

പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കുട്ടി മരിച്ചു.

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കുട്ടി മരിച്ചു. ശ്രീതേഷ് (9) ആണ് മരിച്ചത്.ചികിത്സയില്‍ തുടരുന്നതിനിടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ രേവതി നേരത്തെ മരണപ്പെട്ടിരുന്നു. സന്ധ്യ തിയേറ്ററില്‍ നടന്ന പ്രീമിയര്‍ ഷോയ്ക്കിടെയായിരുന്നു ദാരുണമായ സംഭവം. അല്ലു അര്‍ജുന്റെ വലിയ ഫാനായ മകന്‍ ശ്രീതേജിന്റെ നിര്‍ബന്ധപ്രകാരം പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്ക് സന്ധ്യ തിയറ്ററില്‍ എത്തിയതായിരുന്നു ദില്‍ഷുക്നഗര്‍ സ്വദേശിനിയായ രേവതിയും കുടുംബവും. ഇതിനിടെ അല്ലു അര്‍ജുന്‍ തിയറ്ററിലേക്ക് എത്തുകയും താരത്തെ…

Read More

എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് തന്നെ; മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ടുനൽകണമെന്ന പെൺമക്കളുടെ ഹർജി തള്ളി

കൊച്ചി: മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേ​ഹം മതാചാരപ്രകാരം സംസ്കരിക്കാൻ അനുവദിക്കണമെന്ന പെൺമക്കളുടെ ഹർജി ​ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് തന്നെ നൽകാൻ കോടതി ഉത്തരവിട്ടു. മൃതദേഹം ഏറ്റെടുത്ത കളമശ്ശേരി മെഡിക്കൽ കോളജ് നടപടി ശരിവച്ചാണ് ​ഹൈക്കോടതിയുടെ ഉത്തരവ്. ലോറൻസിന്റെ മൃതദേ​ഹം മതാചാരപ്രകാരം സെമിത്തേരിയിൽ സംസ്കരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മക്കളായ ആശ ലോറൻസും സുജാത ബോബനും ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ സിംഗിൾ ബെഞ്ചും സമാനമായ വിധി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ നൽകിയ…

Read More

സ്വർണ വിപണിയിലെ ചാഞ്ചട്ടം തുടരുന്നു

കൊച്ചി: മൂന്നു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്നലെ ചെറിയ വർധനവ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്ന് വില കുറഞ്ഞുഇന്നലെ ചെറിയ വർധനവ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്ന് വില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 57,080 രൂപയാണ് ഇന്ന് ഒരുപവൻ സ്വർണത്തിന്റെ വിപണിവില. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞ് 7135 രൂപയുമായി. മൂന്ന് ദിവസം ഒരേ നിരക്കിൽ തുടർന്ന ശേഷമാണ് ചൊവ്വാഴ്ച വില കൂടിയിരുന്നത്. ഇന്നലെ 80 രൂപയുടെ നേരിയ…

Read More

ബഹിരകാശത്തും ക്രിസ്മസ് ആഘോഷം

കാലിഫോര്‍ണിയ: ബഹിരാകാശത്തു നിന്നുള്ള സുനിത വില്യംസിന്റെ ഓരോ വാർത്തകളും ഫോട്ടോകളും സമൂഹ മാധ്യമത്തിൽ ഇടംനേറുന്നത് പതിവാണ്. ഇപ്പോഴിതാ പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ്. ക്രിസ്‌തുമസിന് മുന്നോടിയായി സുനിത വില്യംസും ഡോൺ പെടിടും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) സാന്‍റാക്ലോസായി മാറിയിരിക്കുകയാണ്. നാസ തിങ്കളാഴ്ച ഡ്രാഗണിന്‍റെ കാർഗോ ഡെലിവറിയിലൂടെ ക്രൂവിനുള്ള സപ്ലൈകളും ക്രിസ്‌തുമസ് സമ്മാനങ്ങളും എത്തിക്കുകയായിരുന്നു. ഇരുവരും സാന്‍റായുടെ തൊപ്പി അണിഞ്ഞ് ചിരിച്ചുനിൽക്കുന്ന ചിത്രം മറ്റൊരു ദിവസമെന്ന ക്യാപ്ഷനോടെ നാസ എക്സിൽ പങ്കുവെച്ചു. കൂടാതെ കൊളംബസ് ലബോറട്ടറി മൊഡ്യൂണിൽ വെച്ച്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial