Headlines

സര്‍വീസില്‍നിന്ന് അനധികൃതമായി വിട്ടുനില്‍ക്കുന്ന 36 ഡോക്ടര്‍മാരെ ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു

തിരുവനന്തപുരം: സര്‍വീസില്‍നിന്ന് അനധികൃതമായി വിട്ടുനില്‍ക്കുന്ന 36 ഡോക്ടര്‍മാരെ ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു. കാരണംകാണിക്കല്‍ നോട്ടീസിനോടുംപോലും പ്രതികരിക്കാത്ത സാഹചര്യത്തിലാണ് പിരിച്ചുവിടല്‍. 33 ഡോക്ടര്‍മാരെ ആരോഗ്യഡയറക്ടറും മൂന്നുപേരെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമാണ് നീക്കംചെയ്തത്. നോട്ടീസിനോട് പ്രതികരിക്കാത്ത 17 ഡോക്ടര്‍മാരുടെ പേരില്‍കൂടി അടുത്തയാഴ്ചയോടെ നടപടി വന്നേക്കും. പലരും സ്വകാര്യമേഖലയിലോ വിദേശത്തോ ജോലി തേടിപ്പോയതാകാമെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍മാത്രം 600 ഡോക്ടര്‍മാര്‍ അനധികൃതമായി സര്‍വീസില്‍നിന്ന് വിട്ടുനില്‍ക്കുന്നുണ്ടെന്ന് ഡോ. കെ.ജെ. റീന പറഞ്ഞു. 2008 മുതല്‍ സര്‍വീസില്‍നിന്ന് വിട്ടുനില്‍ക്കുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്. ജൂനിയര്‍ കണ്‍സള്‍ട്ടന്റ്,…

Read More

അപകടത്തിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സൈനികൻ മരിച്ചു.

ബികാനീ‌ർ: തിങ്കളാഴ്ച ബികാനീറിലെ മഹാജൻ ഫീൽഡ് ഫയറിങ് റേഞ്ചിലുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സൈനികൻ മരിച്ചു. ഹവിൽദാർ ചന്ദ്ര പ്രകാശ് പട്ടേൽ എന്ന ജവാനാണ് മരിച്ചത്. 31 വയസുകാരനായ അദ്ദേഹം മിർസാപൂർ സ്വദേശിയാണ്. വാരിയെല്ലുകൾക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. സൈനികന്റെ മരണത്തിന് കാരണമായ അപകടമുണ്ടായത് മൂന്ന് ദിവസം മുൻപാണെന്ന് പോലീസ് പറഞ്ഞു. ഫയറിങ് റേഞ്ചിലെ ഈസ്റ്റ് ഫീൽഡിൽ പീരങ്കി കൊണ്ട് വെടിവെയ്ക്കുന്നതിനിടെയാണ് സംഭവം. വെടിവെച്ചയുടൻ…

Read More

അടുത്തവർഷംമുതൽ എൻ.സി.ഇ.ആർ.ടി.യുടെ ഒൻപതുമുതൽ 12-ാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ വില കുറയുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: അടുത്തവർഷംമുതൽ എൻ.സി.ഇ.ആർ.ടി.യുടെ ഒൻപതുമുതൽ 12-ാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ വില കുറയുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. നിലവിൽ പ്രതിവർഷം അഞ്ചുകോടി പുസ്തകങ്ങളാണ് പുറത്തിറക്കുന്നതെന്നും അടുത്തവർഷം 15 കോടിയായി വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പുസ്തകങ്ങൾ അച്ചടിക്കാൻ കാലതാമസം നേരിട്ടത് വിവാദമായ പശ്ചാത്തലത്തിലാണ്‌ അടുത്തവർഷംമുതൽ കൂടുതൽ പുറത്തിറക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Read More

തിരുവനന്തപുരത്ത് വീട്ടിൽ കയറി ഗൃഹനാഥനെ നായയെ കൊണ്ട് കടിപ്പിച്ച സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട കമ്രാൻ സമീർ പോലീസ് പിടിയിൽ

തിരുവനന്തപുരത്ത് വീട്ടിൽ കയറി ഗൃഹനാഥനെ നായയെ കൊണ്ട് കടിപ്പിച്ച സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട കമ്രാൻ സമീർ പോലീസ് പിടിയിൽ. കഠിനംകുളം പൊലീസാണ് പ്രതിയെ പിടികൂടിയത്. രണ്ടുദിവസം മുമ്പാണ് കഠിനംകുളം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട കമ്രാൻ സമീർ, കഠിനംകുളം സ്വദേശി സക്കീറിന്റെ വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി വളർത്തു നായയെ കൊണ്ട് കടിപ്പിച്ചത്.മുൻവൈരാഗ്യം മൂലമായിരുന്നു ആക്രമണം. പരാതി നൽകിയതിന് പിന്നാലെ സക്കീറിന്റെ വീടിന് നേരെ പ്രതി പെട്രോൾ ബോംബെറിഞ്ഞു. തുടർന്ന് ഒളിവിൽ പോവുകയായിരുന്നു. സക്കീറിന്റെ പരാതിയിൽ ജാമ്യമില്ല വകുപ്പുകൾ…

Read More

സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ് ഉൾപ്പെടെ 109 തസ്തികകളിൽ പി എസ് സി  വിജ്ഞാപനം

തിരുവനന്തപുരം: സെക്രട്ടേറിയറ്റ്, പിഎസ്‍സി, ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളിൽ അസിസ്റ്റന്റ്/ ഓഡിറ്റർ, ഹയർ സെക്കൻഡറി ടീച്ചർ (കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്), മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ ഹൈസ്കൂൾ ടീച്ചർ തുടങ്ങി 109 തസ്തികകളിലേക്ക് പിഎസ്‍സി വിജ്ഞാപനം തയ്യാറായി. ഈ മാസം 31ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ജനുവരി 29 വരെ അപേക്ഷിക്കാം. തദ്ദേശ സ്വയംഭരണ വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ, ഡ്രാഫ്റ്റ്സ്മാൻ/ ഓവർസിയർ, മരാമത്ത് വകുപ്പിൽ എൻജിനീയറിങ് അസിസ്റ്റന്റ്, വനിതാ പൊലീസ് കോൺസ്റ്റബിൾ, ഇന്ത്യ റിസർവ്…

Read More

ഇന്റർനാഷണൽ ഷോർട്ട് ഫിലിം,മ്യൂസിക്കൽ ആൽബം പുരസ്കാരം രാധാകൃഷ്ണൻ കുന്നുംപുറത്തിന് സമ്മാനിച്ചു

കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മലബാർ സൗഹൃദവേദി സംഘടിപ്പിച്ച ഈവർഷത്തെ ഇന്റർനാഷണൽ ഷോർട്ട്ഫിലിം, മ്യൂസിക്കൽ ആൽബം ഫെസ്റ്റിവലിൽ മികച്ച ഗാനരചനക്കുള്ള  പുരസ്ക്കാരം രാധാകൃഷ്ണൻ കുന്നുംപുറത്തിന് സമ്മാനിച്ചു.   കോഴിക്കോട്, കൈരളി തീയറ്ററിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര നിർമ്മാതാവ് എം.എൻ ബാദുഷ പുരസ്ക്കാരം നൽകി. മലബാർ സൗഹൃദവേദി രക്ഷാധികാരിയും മുൻ എം.എൽ.എയുമായ പുരുഷൻ കടലുണ്ടി അധ്യക്ഷനായി. മാനാഞ്ചിറ, ഓപ്പൺ സ്ക്രീൻ തീയറ്ററിൽ മെയ്യ് മാസം 28, 29 തീയതികളിലാണ് മൽസരംനടന്നത്.നവോത്ഥാന നായകരായ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി എന്നിവരെ പ്രമേയമാക്കി  ചിറയിൻകീഴ്…

Read More

ചൈനയിൽ അഴിമതി ആരോപണത്തിന് വിധേയനായ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവിന്റെ വധശിക്ഷ നടപ്പാക്കി

ബീജിങ്: ചൈനയിൽ അഴിമതി ആരോപണത്തിന് വിധേയനായ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവിന്റെ വധശിക്ഷ നടപ്പാക്കി. രാജ്യത്തെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഹോഹോട്ട് സാമ്പത്തിക സാങ്കേതികവികസന മേഖലയുടെ മുൻ വർക്കിംഗ് കമ്മിറ്റി സെക്രട്ടറി ലി ജിൻപിംഗ് (64) എന്നയാളെയാണ് തൂക്കിലേറ്റിയത്. നോർത്ത് ഇന്നർ മംഗോളിയ ഓട്ടോണമസ് പ്രവിശ്യയുടെ ചുമതലയുണ്ടായിരുന്ന ലീ അനധികൃതമായി 421 മില്ല്യൺ അമേരിക്കൻ ഡോളർ സമ്പാദിച്ചെന്ന കേസിലാണ് വധശിക്ഷ നടപ്പാക്കിയത്. 2022 സെപ്റ്റംബറിലാണ് കോടതി ലീ ക്ക് വധശിക്ഷ വിധിച്ചത്. ഇത് 2024 ഓഗസ്റ്റിൽ അപ്പീലിൽ സ്ഥിരീകരിക്കുകയും…

Read More

ഷാരോൺ രാജ് വധക്കേസിൽ പ്രോസിക്യൂഷൻ തെളിവെടുപ്പ് പൂർത്തിയായി

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ പ്രോസിക്യൂഷൻ തെളിവെടുപ്പ് പൂർത്തിയായി. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്കും, രണ്ടാം പ്രതി സിന്ധുവിനും, മൂന്നാം പ്രതി നിർമ്മല കുമാരൻ നായർക്കും എതിരെ ആകെ 95 സാക്ഷികളെ വിസ്തരിച്ചു. 2022 ഒക്ടോബർ പതിനാലിനാണ് ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കാമുകനായ ഷാരോൺ രാജിനെ കൊലപ്പെടുത്തിയത്. മരിച്ച ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. കേസ് തെളിയിക്കാൻ പ്രതികൾക്കെതിരെ 323 രേഖകളും, 51 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. മറ്റൊരാളുമായി വിവാഹം…

Read More

കോഴിക്കോട് നഴ്സിംഗ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് പോലീസ്

കോഴിക്കോട്: കോഴിക്കോട് നഴ്സിംഗ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് മെഡിക്കൽ കോളജ് പൊലീസ്. കോട്ടയം കിടങ്ങൂർ തേക്കാട്ട് വീട്ടിൽ രാധാകൃഷ്ണൻ– സിന്ധു ദമ്പതികളുടെ മകൾ ലക്ഷ്മി രാധാകൃഷ്ണൻ(21)യാണ് ഇന്നു ഉച്ചയോടെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളജ് ഗവൺമെന്റ് നഴ്‌സിങ് കോളജിലെ ബിഎസ്‌സി നഴ്‌സിങ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ച ലക്ഷ്മി രാധാകൃഷ്ണൻ. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് നഴ്‌സിങ് കോളജ് ക്യാംപസിന് സമീപത്തെ കെ.എം.കുട്ടികൃഷ്ണൻ റോഡിലെ സ്വകാര്യ…

Read More

ബെംഗളൂരുവിൽ 24 കോടി രൂപയുടെ എം.ഡി.എം.എ.യുമായി നൈജീരിയൻ യുവതി പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ 24 കോടി രൂപയുടെ എം.ഡി.എം.എ.യുമായി നൈജീരിയൻ യുവതി പിടിയിൽ. ബെംഗളൂരുവിലെ കെ.ആർ. പുരത്തിന് സമീപം ടി.സി. പാളിയിൽ നിന്നാണ് 12 കിലോ എം.ഡി.എം.എയുമായി യുവതിയെ അറസ്റ്റ് ചെയ്തത്. സമീപകാലത്ത് ബെംഗളുരു നഗരത്തിൽ നടന്നിട്ടുള്ളതിൽ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിതെന്ന് പൊലീസ് വ്യക്തമാക്കി. ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയാണ് പിടിയിലായ യുവതിയെന്നും പൊലീസ് പറഞ്ഞു. ബെംഗളൂരുവിന്റെ നർക്കോട്ടിക് കൺട്രോൾ വിങ് നഗരത്തിലുടനീളം നടത്തിവന്ന പ്രത്യേക പരിശോധനയിലാണ് യുവതി പിടിയിലായത്. നോർത്ത് ബെംഗളൂരുവിലെ കമ്മനഹള്ളി പോലെയുള്ള മേഖലകളിൽ വ്യാപകമായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial