
അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് 1.7 കിലോ സ്വർണ്ണം; എയർ ഇന്ത്യ കാബിൻ ക്രൂ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
ചെന്നൈ: 1.7 കിലോ സ്വർണ്ണം കടത്തിയ കേസിൽ എയർ ഇന്ത്യ കാബിൻ ക്രൂ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. ചെന്നൈ എയർപോർട്ടിലാണ് കാബിൻ ക്രൂവിനെയും സ്വർണവുമായി എത്തിയ യാത്രക്കാരനെയും കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഒരുകോടി രൂപയിലധികം മൂല്യമുള്ള സ്വർണമാണ് ഇവർ ദുബായിൽ നിന്നും എത്തിച്ചത്. ദുബായിൽനിന്ന് ചെന്നൈയിലേക്ക് വന്ന വിമാനത്തിൽ യാത്ര ചെയ്തിരുന്നയാളാണ് കാബിൻ ക്രൂവിന് സ്വർണ്ണം കൈമാറിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണം കണ്ടെത്തിയത്. യാത്രക്കാരനെയും സംഭവത്തിൽ അറസ്റ്റു ചെയ്തിട്ടുണ്ട്. യാത്രക്കാരന്റെ കയ്യിലുണ്ടായിരുന്ന സ്വർണം കാബിൻ ക്രൂവിന്…