
തലവെട്ടി കൊല്ലുന്നതിന് തൊട്ടുമുമ്പ് കുറ്റവാളിക്ക് മാപ്പ് നല്‍കി ഇരയുടെ പിതാവ്; യുവാവിന് അപ്രതീക്ഷിത രക്ഷപ്പെടല്‍
തബൂക്ക്:തലവെട്ടി കൊല്ലുന്നതിന് തൊട്ടുമുമ്പ് കുറ്റവാളിയായ യുവാവിന് മാപ്പ് നല്‍കി ഇരയുടെ പിതാവ്. ഇതോടെ അവിശ്വസനീയമായി ജീവിതത്തിലേക്ക് തിരികെയെത്തി യുവാവ്. സൗദി അറേബ്യയിലെ തബൂക്കിലാണ് സംഭവം. വധശിക്ഷ നടപ്പാക്കാനായി കുറ്റവാളിയെ ശിക്ഷ നടപ്പാക്കുന്ന മൈതാനത്ത് എത്തിക്കുകയും ആരാച്ചാരെത്തി തല വെട്ടാന്‍ തയ്യാറെടുപ്പ് നടത്തുകയും ചെയ്യുമ്പോഴായിരുന്നു കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് അബ്ദുല്ലത്തീഫ് അല്‍റുബൈലി അല്‍അതവി ആണ് പ്രതിയായ അബ്ദുറഹ്‌മാന്‍ അല്‍ബലവിക്ക് മാപ്പ് നല്‍കിയത്. കൊലക്കേസില്‍ അറസ്റ്റിലായ അബ്ദുറഹ്‌മാന് വിചാരണ കോടതി വധശിക്ഷ വിധിക്കുകയും ഇത് അപ്പീല്‍ കോടതിയും സുപ്രീം കോടതിയും…