
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച വ്യാജ കലക്ടറെ പൊലീസ് ഒടുവിൽ പൊക്കി
മലപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച വ്യാജ കലക്ടറെ പൊലീസ് ഒടുവിൽ പൊക്കി. ഡിസംബർ മൂന്നിനാണ് കലക്ടറുടെ പേരിൽ വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. സംഭവത്തിൽ 17കാരനാണ് പിടിയിലായത്. തിരുനാവായ വൈരങ്കോട് സ്വദേശിയായ കൗമാരക്കാരനെ പൊലീസ് ഉപദേശിച്ച് മതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. മലപ്പുറം സൈബർ ക്രൈം പൊലീസാണ് 17കാരനെ കസ്റ്റഡിയിൽ എടുത്തത്. ജില്ലയിൽ ശക്തമായ മഴ തുടർന്ന പശ്ചാത്തലത്തിൽ ഡിസംബർ മൂന്നിന് പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കലക്ടറുടെ…