
‘നെഹ്റുവിന്റെ സ്വകാര്യകത്തുകള്‍ തിരികെ നല്‍കണം’; രാഹുലിന് കത്തയച്ച് PMML
ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് 2008-ല്‍ സോണിയാ ഗാന്ധിക്ക് കിട്ടിയ ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്വകാര്യ കത്തുകള്‍ തിരികെ നല്‍കണമെന്ന് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി (പിഎംഎംഎല്‍). ഇത് സംബന്ധിച്ച് പിഎംഎംഎല്‍ അംഗം റിസ്വാന്‍ ഖാദ്രി ഡിസംബര്‍ 10-ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി. സോണിയാ ഗാന്ധിയുടെ കൈവശമുള്ള കത്തുകള്‍ തിരികെ നല്‍കണമെന്നും അല്ലെങ്കില്‍ ഫോട്ടോ കോപ്പികളോ ഡിജിറ്റല്‍ പകര്‍പ്പുകളോ ലഭ്യമാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. സെപ്റ്റംബറില്‍ സോണിയാ ഗാന്ധിയോട് സമാനമായ അഭ്യര്‍ത്ഥനയെ നടത്തിയതിന് പിന്നാലെയാണ് രാഹുല്‍…