പ്രാബന്ധ രചന മത്സരം

ചങ്ങരംകുളം : ആരോഗ്യ സന്ദായിനി ആയൂർവേദ വൈദ്യശാല ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാർ ഥികൾക്കായി പ്രബന്ധ രചന മത്സരം സംഘടിപ്പിക്കുന്നു. ഞാൻ അറിഞ്ഞ ആയുർവേദം എന്ന വിഷയത്തിലുള്ള പ്രബന്ധം 5 പേജിൽ കവിയാതെ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രത്തോടു കൂടി 17 നു മുൻപ് 9349902090 എന്ന വാട്‌സാപ് നമ്പറിൽ ലഭിക്കും

Read More

കാട്ടാന തള്ളിയിട്ട പന വീണ് മരിച്ച എഞ്ചിനീയറിങ് വിദ്യാർഥിനിയുടെ പോസ്റ്റ്മോർട്ടം ഇന്ന്

എറണാകുളം നേര്യമംഗലത്ത് കാട്ടാന തള്ളിയിട്ട പന വീണ് മരിച്ച എഞ്ചിനീയറിങ് വിദ്യാർഥിനിയുടെ പോസ്റ്റ്മോർട്ടം ഇന്ന്. കളമശേരി മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം. ഇന്നലെ ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. . കോതമംഗലത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ പാലക്കാട് കഞ്ചിക്കോട് സ്വദേശി ആൻമേരിയാണ് മരിച്ചത്. സഹപാഠിയുമായി ബൈക്കിൽ സഞ്ചരിക്കുമ്പോൾ നീണ്ടപാറ ചെമ്പൻകുഴി ഭാഗത്ത് വെച്ച് കാട്ടാന പിഴുതിട്ട പനമരം ഇരുവരുടെയും ദേഹത്തേക്ക് വീഴുകയായിരുന്നു. നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ആൻമേരിയുടെ ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ കോതമംഗലം അടിവാട് സ്വദേശിയായ അൽത്താഫ്…

Read More

പാലത്തില്‍ നിന്ന് കാർ നിയന്ത്രണം വിട്ട് സമീപത്തെ സര്‍വീസ് റോഡിലേക്ക് പതിച്ച് അപകടം.

കൊച്ചി: എറണാകുളത്ത് പറവൂര്‍ പാലത്തില്‍ നിന്ന് കാർ നിയന്ത്രണം വിട്ട് സമീപത്തെ സര്‍വീസ് റോഡിലേക്ക് പതിച്ച് അപകടം. വൈകിട്ടായിരുന്നു പരിഭ്രാന്തി പരത്തിയ സംഭവം ഉണ്ടായത്. പറവൂര്‍ കൊടുങ്ങല്ലൂര്‍ പാതയില്‍ യാത്ര ചെയ്ത അഞ്ചംഗ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് പാലത്തില്‍ നിന്ന് സമീപത്തെ സര്‍വീസ് റോഡിലേക്ക് പതിച്ചത്. എതിര്‍ദിശയില്‍ അമിത വേഗത്തില്‍ വന്ന വാഹനത്തിന് സൈഡ് കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചത്. വാഹനത്തിന്‍റെ മുന്‍ ഭാഗം തകര്‍ന്നു. ഉളളിലുണ്ടായിരുന്ന കുട്ടികളടക്കം ആര്‍ക്കും ഗുരുതര പരുക്കില്ലെന്ന്…

Read More

ചാലിശ്ശേരിയിൽ കിണറ്റിൽ നിന്ന് അണലികളെ പിടികൂടി

ചാലിശ്ശേരി: ബി.എസ്.എൻ.എൽ.ഓഫീസിന് സമീപം ചീരൻ വീട്ടിൽ തോമസ് ചീരന്റെ പറമ്പിലെ കിണറ്റിൽ നിന്നാണ് ഉഗ്ര വിഷമുള്ള രണ്ട് അണലികളെ പിടികൂടിയത്.തൊട്ടടുത്തുള്ള ഷെഫീക്കിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ ടെറസിൽ പെയിന്റ് പണി ചെയ്തുകൊണ്ടിരിക്കുന്നവർ കിണറ്റിൽ നിന്നും ശീൽക്കാര ശബ്ദ‌ം കേട്ട് നോക്കിയപ്പോഴാണ് പാമ്പുകളെ കണ്ടത്.പാമ്പുകളുടെ ഇണചേരൽ കാലം കൂടിയായ ഈ സീസണിൽ പ്രസവിക്കാറായ ഏകദേശം നാല് വയസ്സോളം പ്രായമുള്ള പെൺ അണലിയേയും ഏകദേശം മൂന്നു വയസ്സോളം പ്രായമുള്ള ആൺ അണലിയെയും ആണ് അതിസാഹസികമായി പിടി കൂടിയത്. വാർഡ് മെമ്പറും…

Read More

ഓൺലൈൻ ക്ലാസിൽ അശ്ലീല പരാമർശങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളും; എം എസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി എഐവൈഎഫ്

കോഴിക്കോട്: വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസിൽ അശ്ലീല പരാമർശങ്ങൾ ഉൾപ്പെട്ടതിന് ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണ വിധേയരായഎം എസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിനെതിരെ മറ്റൊരു പരാതി കൂടി. ക്ലാസുകളുടെ ഉള്ളടക്കം പരിശോധിച്ച് കേസെടുക്കണമെന്നാണ് ആവശ്യം. എഐവൈഎഫ് കൊടുവള്ളി മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. കോഴിക്കോട് കൊടുവള്ളി ആസ്ഥാനമായിട്ടുള്ള എം എസ് സൊല്യൂഷന്‍ യൂട്യൂബ് ചാനലിന്‍റെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ അശ്ലീല പരാമര്‍ശങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അടങ്ങിയതായാണ് പരാതി. ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലെ ഫാന്‍ പേജുകളിലും അപ്‍ലോഡ് ചെയ്തിട്ടുണ്ട്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി വിദ്യാര്‍ത്ഥികള്‍ക്കായുള്ള…

Read More

ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

തിരുവനന്തപുരം: ക്രിസ്മസ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ധനാർത്തി പൂണ്ട ചില അധ്യാപകരും വിദ്യാഭ്യാസം വിൽക്കുന്ന ചില സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും സംഘം ചേർന്ന് നടത്തുന്ന ഇത്തരം ചോർത്തലുകൾ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് തന്നെ അപമാനമാണ്. എന്തുചെയ്തും പണം കൊയ്യാൻ ഇറങ്ങി പുറപ്പെട്ടവരിൽ നിന്ന് പരീക്ഷകളെ രക്ഷിക്കാൻ ബദൽ വഴികൾ ആരായാൻ ഗവൺമെന്റ് മുൻകൈയെടുക്കണം. കാണാതെ പഠിച്ച് പരീക്ഷ ജയിക്കുന്ന സമ്പ്രദായത്തിന് പകരം…

Read More

യുപിയിൽ ക്ലാസിൽ മൊബൈൽ കൊണ്ടുവന്നതിന് ശാസിച്ച അധ്യാപകനെ ക്ലാസ്മുറിയിൽ വച്ച് കുത്തിപ്പരിക്കേൽപ്പിച്ച് വിദ്യാർഥികൾ

ബഹ്‌റൈച്ച്: ക്ലാസിൽ മൊബൈൽ കൊണ്ടുവന്നതിന് ശാസിച്ച അധ്യാപകനെ ക്ലാസ്മുറിയിൽ വച്ച് കുത്തിപ്പരിക്കേൽപ്പിച്ച് വിദ്യാർഥികൾ. ഉത്തർ പ്രദേശിലെ ബഹ്‌റൈച്ചിലാണ് സംഭവം. രാജേന്ദ്ര പ്രസാദ് വർമ എന്ന 54 വയസുകാരനായ അധ്യാപകന്റെ കഴുത്തിന് പിന്നിലും തലയിലുമാണ് വിദ്യാർത്ഥികൾ കുത്തിയത്. ദിവസങ്ങളുടെ ഇടവേളയിൽ ക്ലാസ് മുറിയിൽ വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗം അധ്യാപകൻ ശ്രദ്ധിക്കുകയും വിദ്യാർത്ഥികളെ സഹപാഠികളുടെ മുന്നിൽ വച്ച് ശാസിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 54കാരൻ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ പൊലീസ് രണ്ട് വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബഹ്‌റൈച്ചിലെ…

Read More

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; യുവതിയെ ഭര്‍തൃ സഹോദരന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

കൊല്‍ക്കത്ത: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ ഭര്‍തൃ സഹോദരന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കൊലപ്പെടുത്തിയ ശേഷം തലയറുത്ത് മാറ്റി മൂന്ന് കഷ്ണങ്ങളായി ചവറ്റുകുട്ടയില്‍ നിക്ഷേപിച്ചു. യുവതിയുടെ തല കണ്ടെത്തിയത് ടോളിഗഞ്ച് പ്രദേശത്തെ ചവറ്റുകുട്ടയില്‍ നിന്നാണ്. കൊല്‍ക്കത്തയിലാണ് അതിക്രൂരമായ കൊലപാതകം അരങ്ങേറിയത്. അതിയൂര്‍ റഹ്‌മാന്‍ ലസ്‌കര്‍ എന്ന കെട്ടിടനിര്‍മാണത്തൊഴിലാളിയാണ് 30 കാരിയായ യുവതിയെ കൊലപ്പെടുത്തിയത്. ലസ്‌കറിന്റെ സഹോദരനാണ് യുവതിയുടെ ഭര്‍ത്താവ്. എന്നാല്‍ രണ്ട് വര്‍ഷമായി യുവതിയും ഭര്‍ത്താവും വേര്‍പിരിഞ്ഞ് കഴിയുകയാണ്. ലസ്‌കര്‍ ജോലി ചെയ്തിരുന്ന പ്രദേശത്ത് തന്നെയാണ് യുവതിയും വീട്ടുജോലി ചെയ്തിരുന്നത്….

Read More

വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാൾ പിടിയിലായി

മലപ്പുറം: മലപ്പുറത്ത് വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാൾ പിടിയിലായി. കക്കിടിപ്പുറം മൂർക്കത്തേതിൽ സജീവനാണ് (55) പിടിയിലായത്. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ജലസേചനത്തിന് ഉപയോഗിച്ച പമ്പ്സെറ്റും പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾക്ക് പിഴ ചുമത്തിയതായി വിജിലൻസ് പറഞ്ഞു. ചങ്ങരംകുളം കക്കിടിപ്പുറത്താണ് സജീവൻ അനധികൃതമായി വൈദ്യുതി ഉപയോഗിച്ച്‌ ജലസേചനം നടത്തിയത്. വയലിന് സമീപത്തു കൂടെ പോകുന്ന വൈദ്യുതി കമ്പിയിൽനിന്ന് കമ്പി കൊളുത്തി വൈദ്യുതി എടുക്കുകയാണ് ഇയാൾ ചെയ്തിരുന്നത്. വയലിൽ കൃഷിക്ക് വെള്ളം പമ്പ് ചെയ്യാനായിരുന്നു വൈദ്യുതി മോഷണം. ഇത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ…

Read More

ലൈസൻസ് ഇല്ലാതെ ക്രിസ്മസ് കേക്ക് ഉണ്ടാക്കുന്നവരും വിൽക്കുന്നവരും ശ്രദ്ധിക്കുക പണി കിട്ടും

കോഴിക്കോട്: ക്രിസ്മസ്- പുതുവത്സരാഘോഷം അടുത്തെത്തിയിരിക്കെ വിപണിയിലെത്തുന്ന ഭക്ഷ്യവസ്തുക്കളിൽ മായമില്ലെന്ന് ഉറപ്പിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. അഞ്ച് സ്പെഷ്യൽ സ്ക്വാഡുകളായി 16 മുതൽ 13 റീജിയണലുകളിൽ പരിശോധന ആരംഭിക്കും. വീടുകൾ കേന്ദ്രീകരിച്ച് കേക്കും മറ്റ് ഭക്ഷ്യ വസ്തുക്കളും നിർമ്മിച്ച് വിൽപ്പന നടത്തുന്നതിന് ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം രജിസ്‌ട്രേഷൻ നിർബന്ധമാണ്. വീടുകൾ കേന്ദ്രീകരിച്ച് ലെെസൻസില്ലാതെയും കേടുകൂടാതെ സൂക്ഷിക്കാൻ മായം കലർത്തിയും കേക്കും മറ്റ് ഭക്ഷ്യ വസ്തുക്കളും വിപണിയിലെത്തുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് പരിശോധന കർശനമാക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ നിർമാണം, സംഭരണം , വിതരണം, എന്നിവ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial