അങ്കണവാടിയില്‍ നിന്നും വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലിയെ കണ്ടെത്തി.

അനന്തപുരി: തിരുവനന്തപുരത്ത് അങ്കണവാടിയില്‍ നിന്നും വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലിയെ കണ്ടെത്തി. കുന്നത്തുകല്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത് അമൃതം പൊടിയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. പാലിയോട് ചെന്നക്കാട് വീട്ടില്‍ അനു- ജിജിലാല്‍ ദമ്പതികള്‍ കഴിഞ്ഞ നവംബറിലാണ് കുഞ്ഞിനായി പാലിയോട് വാര്‍ഡിലെ അങ്കണവാടിയില്‍ അമൃതം പൊടി വാങ്ങിയത്. കഴിഞ്ഞ ദിവസം അമൃതം പൊടി പൊട്ടിച്ച് ഉപയോഗിക്കാന്‍ നോക്കിയപ്പോഴാണ് ചത്ത പല്ലിയെ കണ്ടത്. കഴിഞ്ഞ അഞ്ചുമാസത്തോളമായി കുഞ്ഞിന് നല്‍കാന്‍ പാലിയോട് വാര്‍ഡില്‍ അങ്കണവാടിയില്‍ നിന്നാണ്…

Read More

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍; അവതരണം നാളെയില്ല, എംപിമാർക്ക് നൽകിയ കാര്യപരിപാടി പട്ടികയില്‍ ബില്‍ ഇല്ല

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് അവതരണം നാളെയില്ല. വെബ് സൈറ്റിൽ അപ് ലോഡ് ചെയ്തിരുന്ന കാര്യപരിപാടിയിൽ 13, 14 ഇനങ്ങളായി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ എംപിമാർക്ക് നൽകിയ കാര്യപരിപാടികളുടെ പട്ടികയിൽ ബില്ല് അവതരണമില്ല. ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരവും നല്‍കിയിരുന്നു. 2034 മുതല്‍ ലോക് സഭ നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള വ്യവസ്ഥകളുമായാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്. ഭരണഘടന അനുച്ഛേദം 83 ഉം, 172 ഉം ഭേദഗതി ചെയ്തുള്ള ബില്ലും, കേന്ദ്ര ഭരണ…

Read More

കേരള പൊലീസിൽ ഡ്രൈവറാകാം; വനിതകൾക്ക് അവസരം; PSC അപേക്ഷ ക്ഷണിച്ചു

         തിരുവനന്തപുരം : കേരള പൊലീസില്‍ ഡ്രൈവര്‍ തസ്തികകളിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു. ഇത്തവണ വനിതകള്‍ക്കും അപേക്ഷിക്കാം. പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ / വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (CATEGORY NO: 427/2024) ) എന്നീ തസ്തികകളിലാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2025 ജനുവരി ഒന്നാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. 31,100 മുതല്‍ 66,800 വരെയാണ് ശമ്പളം. വിശദവിവരങ്ങള്‍ക്ക് ഈ ലിങ്ക് സന്ദര്‍ശിക്കുക.20നും…

Read More

വയനാട് മുത്തങ്ങയിൽ വീണ്ടും പൊലീസിന്റെ ലഹരി മരുന്ന് വേട്ട. 308.30 ഗ്രാം എംഡിഎംഎയുമായി കാസർകോട് സ്വദേശി പിടിയിലായി

വയനാട് മുത്തങ്ങയിൽ വീണ്ടും പൊലീസിന്റെ ലഹരി മരുന്ന് വേട്ട. 308.30 ഗ്രാം എംഡിഎംഎയുമായി കാസർകോട് സ്വദേശി പിടിയിലായി.അംഗടിമൊഗർ ബക്കംവളപ്പ് വീട്ടിൽ അബ്ദുൽ നഫ്‌സൽ ആണ് പൊലീസിന്റെ പിടിയിലായത്. മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കർണാടക ബസ്സിലാണ് ഇയാൾ എംഡിഎംഎ കടത്താൻ ശ്രമിച്ചത്. കാസർകോട് ഭാഗത്ത് വിൽപന നടത്തുന്നതിന് വേണ്ടി ബാംഗ്ലൂരിൽ നിന്നാണ് നഫ്സൽ എംഡിഎംഎ കൊണ്ട് വന്നത്. ഇതിന് വിപണിയിൽ 15 ലക്ഷം രൂപയോളം വിലയുണ്ടെന്ന് പൊലീസ് പറഞ്ഞു.

Read More


എം.ഡി.എം.എയും ബ്രൗൺ ഷുഗറും കഞ്ചാവുമായി സ്ത്രീകൾ അടക്കം നാലുപേർ പിടിയിൽ

കൊച്ചി: നഗരത്തിൽ വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി സ്ത്രീകളടക്കം നാലുപേർ പിടിയിലായി. അസം സ്വദേശികളായ രബീന്ദ്ര ഗോഗോയ് (27), മോനി കോൻവർ ഗോഗോയി (38) എന്നിവരാണ് പിടിയിലായത്. കൊച്ചി സിറ്റി ഡാൻസാഫ് സംഘം കാക്കനാട് ഐ.എം.ജി ജങ്ഷൻ ഡിവൈൻ വില്ലേജ് റോഡിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഇവരിൽനിന്ന് 86.337 ഗ്രാം ബ്രൗൺ ഷുഗറും 161.28 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഹൈകോടതി ഭാഗത്തെ റെസിഡൻസിയിൽ ഡാൻസാഫ് നടത്തിയ പരിശോധനയിൽ എറണാകുളം വടുതല സ്വദേശി പി.എസ്. അൻസൽ (31),…

Read More

മാരുതി നെക്‌സ ഷോറൂമില്‍ തീയിട്ട് മൂന്ന് കാറുകള്‍ കത്തിച്ചു; സെയില്‍സ്മാന്‍ അറസ്റ്റില്‍

കണ്ണൂര്‍: തലശ്ശേരി ചിറക്കര പള്ളിത്താഴയിലെ മാരുതി നെക്‌സ ഷോറൂമില്‍ നിര്‍ത്തിയിട്ട മൂന്ന് കാറുകള്‍ക്ക് തീവച്ച കേസിലെ പ്രതി പിടിയില്‍. സ്ഥാപനത്തിലെ സെയില്‍സ്മാനായ തെറ്റാമയലയില്‍ പന്നിയോടന്‍ സജീറാണ് (26) പിടിയിലായത്. തലശ്ശേരി ടൗണ്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഈ കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഷോറൂമിന് തൊട്ടടുത്തുള്ള യാര്‍ഡില്‍ ഡെലിവറിക്കായി നിര്‍ത്തിയിട്ട മൂന്ന് പുത്തന്‍ കാറുകള്‍ദുരൂഹ സാഹചര്യത്തില്‍ കത്തി നശിച്ചത്. പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസിന് തീവെയ്പാണെന്ന് അന്നേ സൂചന ലഭിച്ചിരുന്നു. പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരാളുടെ…

Read More

കാട്ടാന കുത്തിമറിച്ച പന ദേഹത്ത് വീണ് ബൈക്ക് യാത്രക്കാരി മരിച്ചു

കൊച്ചി: കോതമംഗലം നീണ്ടപ്പാറയില്‍ കാട്ടാന കുത്തിമറിച്ച പന ദേഹത്ത് വീണ് ബൈക്ക് യാത്രക്കാരി മരിച്ചു. കോതമംഗലത്തെ എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥിനി ആന്‍മേരി(21) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അല്‍ത്താഫിന് പരിക്കേറ്റു. നീണ്ടപ്പാറ ചെമ്പന്‍കുഴിയില്‍ വച്ചായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലേക്ക് കാട്ടാന കുത്തിമറിച്ചിട്ട പന വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പാലക്കാട് കഞ്ചിക്കോട് സ്വദേശിനിയാണ് ആന്‍മേരി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മൃതദേഹം മാറ്റും. പരിക്കേറ്റ യുവാവ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Read More

പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു

പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെ 4.30ന് പത്തനംതിട്ട കൂടൽ മുറിഞ്ഞകല്ലിലുണ്ടായ അപകടത്തിലാണ് കാർ യാത്രികാരയ മല്ലശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിതിൻ, ബിജു എന്നിവര്‍ മരിച്ചത്. മലേഷ്യയിൽ നിന്ന് എത്തിയ മകളുമായി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അപകടം നടന്ന ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആന്ധ്രാപ്രദേശിൽ നിന്ന് എത്തിയ തീർഥാടകർ സഞ്ചരിച്ച ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു….

Read More

ദേശിയ പാതയിൽ ഗതാഗതം തടസപ്പെടുത്തി ആഡംബര കാർ പരസ്യ ചിത്രീകരണം ആംബുലൻസും മന്ത്രി വാഹനവും ഗതാഗത കുരുക്കിൽ പെട്ടു

തൃശൂര്‍: ദേശീയ പാതയിൽ വഴിതടഞ്ഞ് ആഢംബര കാറിന്റ പരസ്യ ചിത്രീകരണം. മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാതയിൽ പാലക്കാടുനിന്ന് തൃശൂരിലേക്ക് വരുന്ന ഭാഗത്ത് ചുവന്നമണ്ണില്‍ അക്വാഡിറ്റിനുള്ളിലാണ് ആഡംബര കാറിന്റെ പരസ്യ ചിത്രീകരണം. ദേശീയപാതയില്‍ യാതൊരു മുന്നറിയിപ്പ് ബോര്‍ഡുകളോ മറ്റു സൂചനാ സംവിധാനങ്ങളോ സ്ഥാപിക്കാതെയാണ് ചിത്രീകരണം നടത്തിയത്. തിരക്കേറെയുള്ള സമയത്ത് ഗതാഗതം തടസപ്പെടുത്തി രാവിലെ ആറുമുതല്‍ 12.30 വരെ തുടർന്നു. ഒടുവിൽ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഒടുവില്‍ 12.30നാണ് ചിത്രീകരണം നിര്‍ത്തി പരസ്യ കമ്പനിക്കാര്‍ തിരിച്ച് പോയത്. പാലക്കാടുനിന്നും തൃശൂരിലേക്കുള്ള റോഡിന്റെ…

Read More

മുപ്പത്തിയേഴ് സെക്കന്റ് കൊണ്ട് റൂബിക് സ്ക്യൂബ് പൂർണ്ണ രൂപത്തിലേക്ക് മാറ്റി കൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി ഒൻപത് വയസ്സുകാരൻ

ചങ്ങരംകുളം:  മുപ്പത്തിയേഴ് സെക്കന്റ് കൊണ്ട് റൂബിക് സ്ക്യൂബ് പൂർണ്ണ രൂപത്തിലേക്ക് മാറ്റി കൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് ഒൻപത് വയസ്സുകാരനായ ചങ്ങരംകുളം ഒതളൂർ സ്വദേശി അഹ്യാൻ. ചങ്ങരംകുളം എസ് എം ഇംഗ്ലീഷ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ അഹ്യാൻ ഒതളൂർ സ്വദേശി ഷൗക്കത്തലി റിസ്‌വാന ദമ്പതികളുടെ മകനാണ്. രണ്ട് മാസത്തെ നിരന്തരമായ പരിശീലനത്തിനത്തിലൂടെയാണ് അഹ്യാൻ ഈ നേട്ടം കൈവരിച്ചത്.പഠനത്തിലും മികവ് പുലർത്തുന്ന അഹ്യാന്റെ ഈ നേട്ടം സ്‌കൂളിന് ലഭിച്ച  മികച്ച അംഗീകാരമാണെന്ന് സ്കൂൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial