Headlines

കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണം; ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

ആലപ്പുഴ: ക്രിസ്മസ് പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന വിഷയത്തില്‍ അന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണം. പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ പരീക്ഷാഫലത്തിന്റ നിര്‍ണായക രേഖയാണ്. ചോര്‍ന്നു പോകാന്‍ പാടില്ല. ചോര്‍ച്ച എങ്ങനെ ഉണ്ടായെന്ന് അന്വേഷിച്ചേ തീരൂ. പരീക്ഷാ രീതിയില്‍ മാറ്റം വരണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ചോര്‍ത്തിയാല്‍ പരീക്ഷാ നടത്തിപ്പിന്റെ വിശ്വാസ്യതയെ ബാധിക്കാത്ത തരത്തില്‍ ഉള്ള ചോദ്യ വേണം. ഓപ്പണ്‍ ടെസ്റ്റ് പോലെയുള്ളവ പരീക്ഷിക്കണം. അതേ സമയം, ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍…

Read More

ചോദ്യപേപ്പര്‍ ചോര്‍ച്ച; കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണം; എസ്എഫ്‌ഐ

തിരുവനന്തപുരം: ക്രിസ്തുമസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടിയെടുക്കണമെന്ന് എസ്എഫ്‌ഐ. ചോദ്യപേപ്പര്‍ ചോര്‍ത്തി വിവിധ യൂട്യൂബ് ചാനലുകള്‍ക്കും, ഓണ്‍ലൈന്‍ ട്യൂഷന്‍ സെന്ററുകള്‍ക്കും നല്‍കിയവര്‍ക്കെതിരെയും അത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിപ്പിച്ച ഓണ്‍ലൈന്‍ ട്യൂഷന്‍ സെന്ററുകള്‍ക്കും, യൂട്യൂബ് ചാനലുകള്‍ക്കുമെതിരെയും നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു. പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറും, പ്ലസ് വണ്‍ ഗണിത ചോദ്യപേപ്പറുമാണ് ചോര്‍ത്തിയത്. എസ്എസ്എല്‍സി ഉള്‍പ്പെടെയുള്ള പൊതുപരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയിരുന്ന മാഫിയകള്‍ വിലസിയിരുന്ന ഒരു ഭൂതകാലം കേരളത്തിനുണ്ട്. എസ്എഫ്‌ഐ നടത്തിയ ഉഗ്രസമരങ്ങളുടെയും, ഇടതുപക്ഷ സര്‍ക്കാര്‍…

Read More

പിവി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെസി വേണുഗോപാലുമായി കൂടിക്കാഴ്ച

തിരുവനന്തപുരം: ഇടതുപക്ഷത്തോട് ഇടഞ്ഞ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ കോണ്‍ഗ്രസിലേക്ക് അടുക്കുന്നതായി സൂചന. ഡല്‍ഹിയില്‍ വച്ച് അന്‍വര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പിന്തുണയോടെയാണ് അന്‍വറിന്റെ നീക്കമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സുധാകരനു പുറമേ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്കും പുതിയ നീക്കങ്ങളില്‍ പങ്കുണ്ടെന്നാണ് അറിയുന്നത്. അതേസമയം സംസ്ഥാനത്തെ മറ്റു നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ സൂചനയൊന്നുമില്ല. അന്‍വറിന്റെ കോണ്‍ഗ്രസിലേക്കുള്ള വരവിനെ എതിര്‍ക്കുന്ന പ്രതിപക്ഷ നേതാവ്…

Read More

ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവീണു മരിച്ചു

പത്തനംതിട്ട: ശബരിമലയിൽ ഹൃദയാഘാതത്തെ തുടർന്ന് തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ ചിയ്യാരം സ്വദേശി സി. എം രാജനാണ് (68) മരിച്ചത്. മലകയറുന്നതിനിടെ അപ്പാച്ചിമേട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻ തന്നെ പമ്പ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു

Read More

ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി :ലോക്സഭയിൽ ഭരണഘടനാ ചർച്ചയിൽ ബിജെപിക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്നാണ് സർക്കർ പറഞ്ഞത്. മനു സ്മൃതിയാണ് രേഖയെന്നതായിരുന്നു വാദമെന്നും അദ്ദേഹം പറഞ്ഞു. നവീന ഇന്ത്യയുടെ രേഖയാണ് ഭരണഘടനയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നെഹ്‌റുവിൻ്റെയും, അംബേദ്കറിൻ്റെയുമൊക്കെ ആശയങ്ങളാണ് ഭരണഘടനയിലുള്ളതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ലോക്സഭയിൽ ഭരണഘടനാ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ. ഭരണഘടനയുടെ ചെറിയ പതിപ്പ് കൈയിൽ കരുതിയാണ് രാഹുൽ പ്രസംഗം ആരംഭിച്ചത്. ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്നാണ് സർക്കർ പറഞ്ഞത്. മനു സ്മൃതിയാണ്…

Read More

ജലനിരപ്പുയർന്നതിനാൽ തെന്മല ഡാമിൻ്റെ 3 ഷട്ടറുകൾ 5 സെൻറി മീറ്റർ വീതം ഉയർത്തി.

കനത്ത മഴയിൽ കല്ലടയാറ്റിലെ ജലനിരപ്പുയർന്നതിനാൽ തെന്മല ഡാമിൻ്റെ 3 ഷട്ടറുകൾ 5 സെൻറി മീറ്റർ വീതം ഉയർത്തി. ഡാമിൻ്റെ ജലസംഭരണ ശേഷി 115.29 ൽ എത്തിയതാണ്റൂൾ കർവ് പ്രകാരം ഷട്ടർ തുറന്നത്. ഇപ്പോൾ ഡാമിൻ്റെ പരിസരത്ത് മഴ പെയ്യുന്ന സാഹചര്യമില്ല. ആരെങ്കിലും കല്ലടയാറിൻ്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ട അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോന്നി GD സ്‌റ്റേഷനുകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ…

Read More

മെഴുകുതിരിയിൽ നിന്നും മേശയ്ക്ക് തീപിടിച്ച് വൻ അഗ്നിബാധ,ഉറങ്ങിക്കിടന്ന വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു

മതിലകം: തൃശൂർ മെഴുകുതിരിയിൽ നിന്നും മേശയ്ക്ക് തീപിടിച്ച് വൻ അഗ്നിബാധ. തീപർന്ന് പിടിച്ച് വീടിലെ ഒരു ഭാഗം കത്തി നശിച്ചു. മതിലകത്താണ് സംഭവം. ഉറങ്ങിക്കിടന്ന വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു . മതിലകം സി.കെ. വളവിനടുത്ത് വാടകവീട്ടിലാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. വലിയകത്ത് റംലയാണ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. കറന്‍റ് പോയതിനെ തുടർന്ന് ടേബിളിൽ മെഴുകുതിരി കത്തിച്ച് വെച്ച ശേഷം ഇവർ ഉറങ്ങുകയായിരുന്നു. മെഴുകുതിരി തീർന്നതോടെ ടേബിളിന് തീപിടിച്ചു. ഇതോടെ തീ പടർന്ന്…

Read More

സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ പോലീസിൽ പരാതി നൽകാൻ സിപിഎം.

തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ പോലീസിൽ പരാതി നൽകാൻ സിപിഎം. 4.80 ലക്ഷം രൂപ മധു തിരിച്ചടയക്കാനുണ്ടെന്നും ലോക്കൽ സെക്രട്ടറിമാർ പിരിച്ചെടുത്ത നൽകിയ പണമാണ്, അത് തിരിച്ചു കിട്ടിയ മതിയാകൂ എന്നുമാണ് സിപിഎമ്മിന്റെ ആവശ്യം. ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ അതാത് പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകുമെന്ന് ജില്ലാ സെക്രട്ടറി വി ജോയി അറിയിച്ചു. മംഗലപുരം ഏരിയ സമ്മേളനങ്ങൾക്കിടെ ഉണ്ടായ പൊട്ടിത്തെറിയിലാണ് മധുവും ജില്ലാ നേതൃത്വവും രണ്ടുവഴിക്കായത്. മധു കോൺഗ്രസ്സിലേക്കോ…

Read More

അസമിൽ യുവതി കൂട്ട ബലാത്സംഗത്തിനിരയി; 8 പേർ പിടിയിലായത് വാട്സ്ആപ്പിൽ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ

ഗുവാഹത്തി: അസമിൽ വീണ്ടും കൂട്ട ബലാത്സംഗം. യുവതിയെ കൂട്ടബലാത്സംഗത്തിനരയാക്കിയ 8 പേർ അറസ്റ്റിൽ. നവംബർ 17 നാണ് സംഭവം നടന്നതെങ്കിലും കൂട്ട ബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ വാട്സ്ആപ്പിൽ പ്രചരിച്ചതോടെയാണ് ഇത് പുറംലോകം അറിയുന്നത്. ബോറഗാവിലെ നിജരപർ പ്രദേശത്തെ ഒരു ദുർഗ്ഗാ ക്ഷേത്രത്തിന് സമീപമാണ് കുറ്റകൃത്യം നടന്നതെന്നാണ് റിപ്പോർട്ട്. പ്രതികൾ കുറ്റകൃത്യം ചെയ്യുക മാത്രമല്ല, അതിന്റെ ദൃശ്യങ്ങൾ വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ 12 വ്യാഴാഴ്ചയാണ് കൂട്ടബലാത്സംഗത്തിന്റെ വീഡിയോ വാട്‌സ്ആപ്പിൽ പ്രചരിച്ചത്. ഇതേ തുടർന്ന് പൊലീസ് അന്വേഷണം…

Read More

റോഡ് അപകടങ്ങളില്‍ നഷ്ടമാകുന്നത് പ്രിയപ്പെട്ടവരെ, അതിനെ വെറും കണക്കിലൊതുക്കാനാകില്ല: ഹൈക്കോടതി

കൊച്ചി: റോഡ് അപകടങ്ങളില്‍ നഷ്ടമാകുന്നത് പ്രിയപ്പെട്ടവരെയാണെന്നും അതിനെ വെറും കണക്കിലൊതുക്കാനാകില്ലെന്നും ഹൈക്കോടതി. തൃശ്ശൂര്‍ നാട്ടികയില്‍ റോഡില്‍ ഉറങ്ങിക്കിടന്ന അഞ്ചുപേര്‍ തടി ലോറി കയറി മരിച്ച സംഭവത്തില്‍ അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഉത്തരവിട്ട വിധിന്യായത്തിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ പരാമര്‍ശം. കേസില്‍ രണ്ടാം പ്രതിയായ ലോറി ഡ്രൈവര്‍ കണ്ണൂര്‍ സ്വദേശി സി ജെ ജോസിന്റെ ജാമ്യ ഹര്‍ജി തള്ളി. അപകടങ്ങള്‍ സ്വാഭാവികമായി സംഭവിക്കുന്നതല്ലെന്നും അത് സൃഷ്ടിക്കുന്നതാണെന്നും പറഞ്ഞ കോടതി റോഡിലെ സുരക്ഷ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial