
ലൈസൻസ് ഇനി 25 വയസ്സിനു ശേഷം മാത്രം; പ്രായപൂർത്തിയാകാതെ വാഹനം ഓടിച്ചതിന് എംവിഡി നൽകിയ ശിക്ഷ
തിരുവനന്തപുരം: അയിരൂർ പാളയംകുന്നിൽ പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ച സംഭവം, കുട്ടിക്ക് പ്രായപൂർത്തിയായാലും 25 വയസ്സ് കഴിയാതെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കില്ലെന്ന് എംവിഡി. പ്രായപൂർത്തിയാകാത്ത മകന് മനപ്പൂർവ്വം വാഹനം ഓടിക്കാൻ കൊടുത്ത മാതാവിനെതിരെ കേസെടുത്തിരുന്നു. അയിരൂർ പോലീസാണ് കേസെടുത്തിരിക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് പാളയംകുന്ന് ജംഗ്ഷന് സമീപം പൊലീസിന്‍റെ വാഹന പരിശോധനയ്ക്കിടെയാണ് പതിനാറുകാരനായ വിദ്യാർത്ഥി സ്കൂട്ടർ ഓടിച്ചുകൊണ്ട് പാരിപ്പള്ളി ഭാഗത്തേയ്ക്ക് പോകുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. വാഹനം തടഞ്ഞു നിർത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞതിൽ അമ്മയുടെ അറിവോടും സമ്മതത്തോടുമാണ് വാഹനം ഓടിച്ചതെന്ന്…