Headlines

ആര്യനാട് സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം;12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്യനാട് സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. അപകടത്തിൽ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം ആര്യനാട് കൈരളി വിദ്യാഭവൻ സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. സ്കൂള്‍ കഴിഞ്ഞ് വിദ്യാർത്ഥികളെ വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു അപകടമുണ്ടായത്. ആര്യനാട് പള്ളിവേട്ട കടുവാക്കുഴിയിൽ മുസ്ലിം പള്ളി കാണിക്ക വഞ്ചിക്ക് സമീപത്തുള്ള കൂറ്റൻ മരത്തിലേക്കാണ് ബസ് ഇടിച്ചുകയറിയത്. സ്ഥലത്ത് വെച്ച് വലതു വശത്തേക്ക് തിരിയാനുള്ള ശ്രമത്തിനിടെ ബസിന്‍റെ നിയന്ത്രണം തെറ്റി മരത്തിലിടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആദ്യം…

Read More

നടൻ അല്ലു അർജുന് ഇടക്കാല ജാമ്യമനുവദിച്ച് തെലങ്കാന ഹൈക്കോടതി

ഹൈദരാബാദ്: നടൻ അല്ലു അർജുന് ഇടക്കാല ജാമ്യമനുവദിച്ച് തെലങ്കാന ഹൈക്കോടതി. മനഃപൂർവമല്ലാത്ത നരഹത്യ നിലനിൽക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. പുഷ്പ 2 സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് തിയറ്ററിലുണ്ടായ തിരക്കിൽ യുവതി മരിച്ചതുമായി ബന്ധപെട്ടു ഇന്ന് രാവിലെ അല്ലുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നടനെ നമ്പള്ളി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യം അനുവദിക്കുകയായിരുന്നു. പുഷ്പ 2 ചിത്രത്തിന്റെ റിലീസ് ദിവസം അല്ലു അർജുനും അണിയറ പ്രവർത്തകരും തീയേറ്ററിൽ എത്തിയത് വലിയ ക്രമസമാധാന പ്രശ്നമുണ്ടാക്കിയെന്നാണ്…

Read More

അല്ലു അർജുന്റെ അറസ്റ്റ്; തെലങ്കാന സർക്കാരിനെതിരെ പ്രതിഷേധം

ഹൈദരാബാദ്: പുഷ്പ 2 കാണാൻ അല്ലു അർജുൻ വരുന്നതിന് മുന്നോടിയായി പോലീസില്‍ സുരക്ഷ ആവശ്യപ്പെട്ടിരുന്നുവെന്നു തീയേറ്റർ ഉടമ. ഇത് സംബന്ധിച്ച് തീയേറ്റർ ഉടമകൾ നൽകിയ കത്ത് പുറത്തുവിട്ടു. ഡിസംബർ രണ്ടിനാണ് ഇവർ പോലീസിന് അപേക്ഷ നല്കിയിരുന്നതെന്നു കത്തിൽ വ്യക്തമാകുന്നത്. സിനിമയുടെ റിലീസിനിടെയുണ്ടായ തിരക്കിൽ പെട്ട് യുവതിക്ക് ജീവന്‍ നഷ്ടമായ സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുന്‍ റിമാന്റിലായതോടെയാണ് ഉടമയുടെ വെളിപ്പെടുത്തൽ. ഉടമയുടെ അപേക്ഷ സോഷ്യൽ മീഡിയയിൽ കൂടിയാണ് ഇപ്പോൾ പുറത്തു വന്നത്. സിനിമയിലെ താരങ്ങളും അണിയറ പ്രവർത്തകരും റിലീസിന്…

Read More

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം പൊന്നാനി എവി ഹൈസ്കൂളിന് സമീപം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങിപോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. അപകടത്തിൽ മലപ്പുറം പൊന്നാനി എവി ഹൈസ്കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. വിദ്യാര്‍ത്ഥികളെ ഇടിച്ച കാര്‍ മറ്റൊരു കാറിലും ഇടിച്ചു. സംഭവത്തെ തുടര്‍ന്ന് റോഡിൽ ഗതാഗത തടസമുണ്ടായി. ഇന്നലെ പാലക്കാട് ലോറി പാഞ്ഞുകയറി നാല് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച അപകടത്തിന്‍റെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് പൊന്നാനയിൽ കാര്‍…

Read More

നടൻ അല്ലു അർജുൻ അറസ്റ്റിൽ

ഹൈദരാബാദ്: പുഷ്പ ടൂ സിനിമയുടെ റിലീസിനിടെയുണ്ടായ മരണത്തില്‍ നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ജൂബിലി ഹില്‍സിലെ വസതിയില്‍ വച്ച്‌ ഹൈദരാബാദ് പോലീസിന്‍റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് നടനെ അറസ്റ്റ് ചെയ്തത്. ചിക്കട്പള്ളി സ്റ്റേഷനിലേക്ക് നടനെ കൊണ്ടുവരികയാണ്. പോലീസ് സ്‌റ്റേഷന്‍റെ സമീപത്ത് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.പുഷ്പ ടൂ സിനിമയുടെ ആദ്യ പ്രദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിലാണ് അറസ്റ്റ്.

Read More

സ്വർണവില കുറഞ്ഞു; പവന് 440 രൂപ കുറഞ്ഞു.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞ് വീണ്ടും 58,000ല്‍ താഴെയെത്തി. ഇന്ന് പവന് 440 രൂപയാണ് കുറഞ്ഞത്. 57,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 55 രൂപയാണ് ഇടിഞ്ഞത്.7230 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടുദിവസത്തിനിടെ 1240 രൂപ വര്‍ധിച്ച ശേഷം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില. പിന്നീട് 56,720 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിയെങ്കിലും പിന്നീട്…

Read More

അധ്യാപകന്റെ കൈവെട്ടിയ കേസ് മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ചു; ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യസൂത്രധാരന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ ജില്ലാ ഭാരവാഹിയായിരുന്ന എം കെ നാസറിന്റെ ശിക്ഷ മരവിപ്പിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി നടപടി. എംകെ നാസറിന് ജീവപര്യന്തം തടവാണ് വിചാരണ കോടതി വിധിച്ചിരുന്നത്. കേസില്‍ അറസ്റ്റിലായ നാസര്‍ ഒമ്പതു വര്‍ഷമായി ജയിലിലാണ്. ആലുവ കുഞ്ഞുണ്ണിക്കര സ്വദേശിയായ നാസര്‍ ആണ് കൈവെട്ടുകേസിലെ മുഖ്യസൂത്രധാരന്‍ എന്നാണ് അന്വേഷണ ഏജന്‍സി കുറ്റപത്രത്തില്‍…

Read More

തമിഴ്‌നാട്ടിൽ ആശുപത്രിയിൽ തീപിടിത്തം; 3 വയസുള്ള കുട്ടിയടക്കം 7 പേർക്ക് ദാരുണാന്ത്യം

വ്യാഴാഴ്ച രാത്രി തമിഴ്‌നാട്ടിലെ ദിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഒരു ആൺകുട്ടി ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ട്രിച്ചി റോഡിലെ സിറ്റി ഹോസ്പിറ്റലിൽ ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. രാത്രി 11 മണി കഴിയുമ്പോഴും തീ നിയന്ത്രണ വിധേയമായിരുന്നില്ല. നാലുനില കെട്ടിടത്തിന്റെ പലഭാഗങ്ങളിലേക്കും തീ വ്യാപിച്ചു. സംഭവസമയം നൂറിലധികം ആളുകൾ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നു.വൈദ്യശാലയിലെ വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയം. എന്നിരുന്നാലും വിശദമായ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കെട്ടിടത്തിൽ നിന്ന് തീയും പുകയും…

Read More

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ഡോ. വന്ദനദാസ് കൊലക്കേസിലെ പ്രതിസന്ദീപിൻ്റെ ജാമ്യാപേക്ഷസുപ്രീം കോടതി തള്ളി.പ്രതിയുടെ മനോനിലയ്ക്ക് പ്രശ്ന‌മില്ലെന്നസംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.സംഭവത്തിന് നൂറിലധികം ദൃക്‌സാക്ഷികൾ ഉണ്ടെന്ന്വന്ദനയുടെ കുടുംബത്തിൻ്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.ചെയ്ത കുറ്റകൃത്യത്തിന്റെ വ്യാപ്തി അറിയാമോ എന്നാണ് സുപ്രീംകോടതി പ്രതിഭാഗത്തോട് ചോദിച്ചത്.കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി ഇടക്കാല ജാമ്യത്തിനുള്ള സന്ദീപിൻ്റെ ആവശ്യം തള്ളിയിരുന്നു. പ്രതി സന്ദീപിൻ്റെ മാനസിക നില സംബന്ധിച്ച റിപ്പോർട്ട് മൂന്നാഴ്‌ചയ്ക്കുള്ളിൽ സമർപ്പിക്കാനും സുപ്രീംകോടതി സംസ്ഥാനത്തോട് നിർദ്ദേശിച്ചിരുന്നു. പരിശോധനയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്നായിരുന്നു സംസ്ഥാനം അന്ന്…

Read More

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും

      29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ തിരിതെളിയുന്നതോടെ ഒരാഴ്ചക്കാലത്തെ സിനിമക്കാലത്തിന് തുടക്കമാകും. ഇന്ന് വൈക്കീട്ട് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഷബാന ആസ്മിയെ ഉദ്ഘാടന ചടങ്ങില്‍ ആദരിക്കും. 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial