
എസ് സുദേവന്‍ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി തുടരും; ജില്ലാ കമ്മിറ്റിയില്‍ നാലു പുതുമുഖങ്ങള്‍
കൊല്ലം: സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ് സുദേവന്‍ തുടരും. വിഭാഗീയത രൂക്ഷമായ കരുനാഗപ്പള്ളിയില്‍ നിന്നുള്ള നാലു നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. പി ആര്‍ വസന്തന്‍, എസ് രാധാമണി, പി കെ ബാലചന്ദ്രന്‍, ബി ഗോപന്‍ എന്നിവരെയാണ് ഒഴിവാക്കിയത്. കൊട്ടാരക്കര മുന്‍ എംഎല്‍എ അയിഷാപോറ്റിയെയും ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കാന്‍ അയിഷാപോറ്റി പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. നാല് പുതുമുഖങ്ങള്‍ ജില്ലാ കമ്മിറ്റിയില്‍ ഇടംനേടി. ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ സെക്രട്ടറി…