
ഭർത്താവിൻ്റെ കടം തീർക്കാൻ നവജാത ശിശുവിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റ യുവതി അറസ്റ്റിൽ
ബെംഗളൂരു: നവജാതശിശുവിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ യുവതി അറസ്റ്റിൽ. ബെംഗളൂരുവിലെ രാമനഗര സ്വദേശിനിയായ യുവതിയാണ് 30 ദിവസം മാത്രം പ്രായമായ ആൺകുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ വാങ്ങിയ യുവതിയും അറസ്റ്റിലായി. വിൽക്കാൻ സഹായിച്ച രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിനെ മാണ്ഡ്യയിലെ ചൈൽഡ് വെൽഫെയർ ഹോമിലേക്ക് മാറ്റി. ഭർത്താവിന്റെ കടം തീർക്കാനായാണ് കുഞ്ഞിനെ വിറ്റതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. ഡിസംബർ ഏഴിന് യുവതിയുടെ ഭർത്താവാണ് കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയത്. തന്റെ ഭാര്യക്ക് കൃത്യത്തിൽ പങ്കുള്ളതായി…