Headlines

വെഞ്ഞാറമൂട്ടിൽ മദ്യപാനത്തെ തുടര്‍ന്ന് തർക്കം; യുവാവിനെ നടുറോഡിൽ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് കാവറയിൽ മദ്യപാനത്തെ തുടർന്നുണ്ടായ തകർക്കത്തിനിടെ യുവാവിനെ നടുറോഡിൽ വെട്ടിപരിക്കേൽപ്പിച്ചു. ഓട്ടോഡ്രൈവറായ രഞ്ജിത്തിനാണ് വെട്ടേറ്റത്. ഇന്നലെയാണ് സംഭവം. പച്ചക്കറി കച്ചവടക്കാരനായ പ്രസാദ് എന്നയാളാണ് രഞ്ജിത്തിനെ ആക്രമിച്ചതെന്നാണ് പൊലീസിന് ലഭിച്ച സൂചന.സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. രഞ്ജിത്തിന്‍റെ കഴുത്തിലും നെഞ്ചിലും വെട്ടേറ്റത്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, പൊലീസിൽ പരാതി ലഭിച്ചിട്ടില്ല. രണ്ടു പേര്‍ ചേര്‍ന്ന് പരസ്പരം ആക്രമിക്കുന്നതും ഇതിനിടെ ഒരു സ്ത്രീ വന്ന് തടയാൻ ശ്രമിക്കുന്നതുമാണ് സിസിടിവി ദൃശ്യത്തിലുള്ളത്

Read More

ദമാമിൽ മൊബൈൽ ചാർജർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു

ദമാം: അല്‍ഹസക്ക് സമീപം ഹുഫൂഫില്‍ മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. ചാർജു ചെയ്തുകൊണ്ടിരിക്കെ മൊബൈൽ ഫോണിന്റെ ചാർജർ പൊട്ടിത്തെറിച്ച് സോഫക്ക് തീപിടിക്കുകയായിരുന്നു. സോഫയിൽനിന്ന് പടർന്ന തീയിൽ നിന്നുള്ള പുക ശ്വസിച്ചാണ് മരണം സംഭവിച്ചത്. മൂന്നു സ്ത്രീകളും മൂന്നു പുരുഷൻമാരും ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അഹ്മദ് ഹുസൈന്‍ അല്‍ജിബ്‌റാന്‍, അബ്ദുല്‍ഇലാഹ് ഹുസൈന്‍ അല്‍ജിബ്‌റാന്‍, മര്‍യം ഹുസൈന്‍ അല്‍ജിബ്‌റാന്‍, ഈമാന്‍ ഹുസൈന്‍ അല്‍ജിബ്‌റാന്‍, ലതീഫ ഹുസൈന്‍ അല്‍ജിബ്‌റാന്‍, ഇവരുടെ സഹോദര…

Read More

നടനുംകേന്ദ്ര മന്ത്രിയുമായ സുരേഷ്‌ഗോപിയുടെ കുടുംബ വീട്ടിൽ മോഷണം

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ കുടുംബ വീട്ടിൽ മോഷ്ണം. സുരേഷ് ഗോപിയുടെ കൊല്ലത്തെ വീട്ടിലാണ് മോഷണം ഉണ്ടായത്. വീട്ടുസാധനങ്ങൾ മോഷ്ടാക്കൾ അപഹരിച്ചു. ഇരവിപുരം പൊലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ പിടിയിലായി. കൊല്ലം ഇരവിപുരം സ്വദേശി അരുൺ, ഷിംനാസ് എന്നിവരാണ് പിടിയിലായത്. സംഭവം അറിഞ്ഞ സ്ഥലത്തെത്തിയ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികൾ സ്ഥിരം മോഷണം നടത്തിവരുന്ന ആളുകൾ ആണെന്ന് ഇരവിപുരം പോലീസ് പറഞ്ഞു. ഇവിടെ നിന്നും സാധനങ്ങൾ പലപ്പോഴായി എടുത്തിട്ടുണ്ടെന്ന് പൊലീസിനോട് സമ്മതിച്ചു

Read More

തന്നെ ഇനി ‘കടവുളെ…അജിത്തേ’ ഉൾപ്പടെയുള്ള പേരുകൾ വിളിക്കേണ്ടെന്ന് നടൻ അജിത്ത്.

തന്നെ ഇനി ‘കടവുളെ…അജിത്തേ’ ഉൾപ്പടെയുള്ള പേരുകൾ വിളിക്കേണ്ടെന്ന് നടൻ അജിത്ത്. കെ അജിത്ത് എന്ന് മാത്രം വിളിച്ചാൽ മതിയെന്ന് എക്സ് പോസ്റ്റിലൂടെ താരം വ്യക്‌തമാക്കി. മറ്റ് പേരുകൾ ഒക്കെ തന്നെ അസ്വസ്ഥമാക്കുന്നു. ഈ അടുത്ത് ഉലകനായകൻ എന്ന് വിളിക്കരുതെന്ന് കമലഹാസനും പറഞ്ഞിരുന്നു വിട മുയാർച്ചി എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുന്ന നടൻ അജിത് കുമാർ പൊതുപരിപാടികളിലും ഒത്തുചേരലുകളിലും ‘കടവുളെ…അജിത്തേ’ വിളികൾക്കെതിരെ ശക്തമായി രംഗത്തെത്തി. ഇത് അസ്വസ്ഥജനകവും അസുഖകരവുമാണെന്ന് താരം പറഞ്ഞു. അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ…

Read More

അനധികൃത പോപ്പി കൃഷി,പോലീസും വനംവകുപ്പും ചേർന്ന് നശിപ്പിച്ചത് 55 ഏക്കർ പോപ്പിത്തോട്ടം

ഇംഫാൽ: മണിപ്പൂരിലെ ഷിഹായ് ഖുല്ലെൻ മലനിരകളിൽ അനധികൃത പോപ്പി കൃഷി കണ്ടെത്തി. 55 എക്കറോളം വരുന്ന പോപ്പി കൃഷിയാണ് നശിപ്പിച്ചത്. മണിപ്പൂർ പോലീസും വനം വകുപ്പും ചേർന്ന് സംയുക്തമായാണ് ഉഖ്‌റുൽ ജില്ലയിലുള്ള ഈ മലനിരകളിലെ പോപ്പിത്തോട്ടം നശിപ്പിച്ചത്. ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. പോപ്പി കൃഷി നശിപ്പിക്കുന്നതിനുള്ള കർമ്മ പദ്ധതിയുടെ ഭാഗമായി റിമോട്ട് സെൻസിംഗും ജിഐഎസ് സാങ്കേതികവിദ്യയും ഉപയോഗിച്ച് പോപ്പി കൃഷി ചെയ്യുന്ന പ്രദേശത്തിൻ്റെ മാപ്പിംഗും എസ്റ്റിമേഷനും നടത്തുന്നുണ്ടായിരുന്നു. വനംവകുപ്പിൻ്റെ ഈ സർവേയിലാണ് ഇവിടെ അനധികൃതമായി…

Read More

കുർള ബസ് അപകടം ഡ്രൈവർ ബോധപൂർവം സൃഷ്ടിച്ചതാണോ എന്ന് സംശയം

മുംബൈ: കുർള ബസ് അപകടത്തിൽ അന്വേഷണം വേണമെന്നും പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നും പോലീസ് കോടതിയോട് ആവശ്യപ്പെട്ടു. ഏഴ് പേരെ ജീവനെടുക്കുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ബസ് ഡ്രൈവർ സഞ്ജയ് മോറെ അന്വേഷണത്തിനായി ഡിസംബർ 21 വരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 105 (കൊലപാതകമല്ലാത്ത നരഹത്യ), 110 (കുറ്റകരമായ നരഹത്യ നടത്താനുള്ള ശ്രമം) എന്നീ വകുപ്പുകളും മോട്ടോർ വാഹന നിയമത്തിലെ പ്രസക്തമായ വകുപ്പുകളും പ്രകാരമുള്ള കുറ്റങ്ങളാണ് നിലവിലുള്ള പ്രതിക്ക്…

Read More

ഭാര്യയെ കൊന്ന് കെട്ടിത്തൂക്കിയ ഭർത്താവിന്റെ ജീവപര്യന്തം ശിക്ഷ ശരിവച്ച് ഹൈക്കോടതി

കൊച്ചി: യുവതിയെ നഗ്നയായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവിൻറെ ജീവപര്യന്തം ശിക്ഷ ശരിവച്ച് ഹൈക്കോടതി. പയ്യന്നൂരിലെ ലോഡ്ജ് മുറിയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ത്യൻ വനിതകളാരും സ്വയം നഗ്നയായി ആത്മഹത്യ ചെയ്യുമെന്ന് കരുതാനാകില്ലെന്നും മൃതശരീരം അങ്ങനെ കണ്ടെത്തുന്നതുതന്നെ കൊലപാതകത്തിന്റെ സൂചനയായതിനാൽ ആത്മഹത്യവാദം ദുർബലപ്പെടുത്തുന്നുവെന്നും വിലയിരുത്തിയാണ് ഉത്തരവ്. അഴീക്കൽ സ്വദേശിക്ക് തലശ്ശേരി അഡീ. സെഷൻസ് കോടതി വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് പി.ബി. സുരേഷ്‌ കുമാർ, ജസ്റ്റിസ് സി. പ്രദീപ്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ശരിവെച്ചത്. ഗാർഹിക പീഡനക്കുറ്റം…

Read More

കോഴിക്കോട് നഗരത്തിൽ മയക്കുമരുന്നുകളുമായി യുവതി ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ മയക്കുമരുന്നുകളുമായി യുവതി ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ. കോഴിക്കോട് സിറ്റി പൊലീസും ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മൂന്നിടങ്ങളിൽ നിന്നായി അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. മൂന്നു കേസുകളിലായി അരക്കിലോയിലധികം എംഡിഎംഎയും ബ്രൗൺ ഷുഗറും പിടിച്ചെടുക്കുകയും ചെയ്തു. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി മുഹമ്മദ് സി എ, ജാസം അൽത്താഫ്, ഫാറൂഖ് കോളേജ് സ്വദേശി ഫാസിർ, മംഗലൂരു സ്വദേശി ഷാഹിദാ ബാനു, ബേപ്പൂർ സ്വദേശി മുജീബ് റഹ്മാൻ എന്നിവരെയാണ് വ്യത്യസ്ത കേസുകളിലായി പിടികൂടിയത്. മാങ്കാവ് വെച്ച് ലഹരി…

Read More

ആലുവയിൽ യുവതി പെരിയാറിൽ ചാടി മരിച്ചു

ആലുവ: ആലുവയിൽ യുവതി പെരിയാറിൽ ചാടി മരിച്ചു. ആലുവ കുട്ടമശേരി കണിയാമ്പിള്ളിക്കുന്ന് അനീഷിന്റെ ഭാര്യ ഗ്രീഷ്മ (23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽനിന്നും ഗ്രീഷ്മ പെരിയാറിലേക്ക് ചാടിയത്. കൊട്ടാരക്കടവിൽനിന്നു മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽനിന്നും യുവതി പെരിയാറിലേക്ക് ചാടുകയായിരുന്നു. പൊലീസും ഫയർഫോഴ്സും ചേർന്ന് എട്ടേമുക്കാലോടെ മൃതദേഹം കണ്ടെത്തി. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒരുവർഷം മുൻപാണ് ഗ്രീഷ്മയും അനീഷും തമ്മിലുള്ള വിവാഹം നടന്നത്

Read More

2024ലെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം മാധവ് ഗാഡ്ഗില്ലിന്

നെയ്‌റോബി: യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ(യുഎന്‍ഇപി) 2024ലെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം മാധവ് ഗാഡ്ഗില്ലിന്. പരിസ്ഥിതി മേഖലയില്‍ യുഎന്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്. ഈ വര്‍ഷം ആറുപേരാണ് പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നത്. ഭൂമിയെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നവരെയാണ് പുരസ്‌കാരം നല്‍കി ആദരിക്കുന്നത്. 2005 മുതല്‍ പ്രചോദനാത്മകമായ രീതിയില്‍ പാരിസ്ഥിതിക മേഖലയില്‍ ഇടപെടല്‍ നടത്തിയിട്ടുള്ള 122 പേരെ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ഗവേഷണത്തിലൂടെയും സാമൂഹിക ഇടപെടലിലൂടെയും വര്‍ഷങ്ങളായി അദ്ദേഹം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial