Headlines

ഉപരാഷ്ട്രപതിക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി രാജ്യസഭാദ്ധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കി പ്രതിപക്ഷം. ഏകപക്ഷീയമായി പ്രവർത്തിക്കുന്നുവെന്നാരാപിച്ചാണ് ജഗ്ദീപ് ധനകർക്കെതിരെ ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി നോട്ടീസ് നല്കിയത്. ജോർജ് സോറോസിന് സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും ബന്ധമുണ്ടെന്നാരോപിച്ച് ഭരണപക്ഷം ബഹളം തുർന്നതിനാൽ ഇന്നും ഇരു സഭകളും സ്തംഭിച്ചു. രാജ്യസഭാ അദ്ധ്യക്ഷനിൽ അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയം ഫലത്തിൽ ഇന്ത്യയുടെ ഉപരാഷ്ട്രപതിയെ ഇംപീച്ച് ചെയ്യാനുള്ളതാണ്. ചരിത്രത്തിൽ ആദ്യ അവിശ്വാസ പ്രമേയത്തിൽ കോൺഗ്രസിനെ കൂടാതെ ഡിഎംകെ. ടിഎംസി, എസ്പി, സിപിഎം തുടങ്ങി എല്ലാ…

Read More

ശബരിമല തീർത്ഥാടകൻ ഹൃദയാഘാതത്തെതുടർന്ന് മരിച്ചു

കോട്ടയം: ശബരിമല തീർത്ഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിരുവനന്തപുരം പട്ടം സ്വദേശി ശങ്കർ ടി (52) ആണ് മരിച്ചത്. മലകയറുന്നതിനിടെ അഴുതക്കടവിൽ വച്ചാണ് ഹൃദയമുണ്ടായത്. ഉടൻ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Read More

തമാശയ്ക്ക് അടിപിടി ഉണ്ടാക്കി രണ്ട് വിദ്യാർത്ഥികൾ മരണപെട്ടു

ന്യൂഡൽഹി: ഡൽഹി രോഹിണിയിൽ പേയിങ് ഗസ്റ്റ്റായി താമസിച്ചിരുന്ന വീട്ടിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾ താഴേക്ക് വീണ് മരിച്ചു. ബിബിഎ വിദ്യാർത്ഥികളായ ഇഷാൻ, ഹർഷ് എന്നിവരാണ് മരിച്ചത്. സംഭവം സംബന്ധിച്ച് പൊലീസിൽ വിവരം ലഭിച്ചത് പുല‍ർച്ചെ 1.10ഓടെയാണ്. കെട്ടിടത്തിന്റെ ടെറസിൽ നിന്ന് വിദ്യാർത്ഥികൾ താഴെ വീണു മരിച്ചു എന്നാണ് കെഎൻകെ മാർഗ് പൊലീസ് സ്റ്റേഷനിൽ ആദ്യം വിവരം ലഭിച്ചത്. അവിടെ എത്തി പരിശോധിച്ചപ്പോഴാണ് പേയിങ് ഗസ്റ്റുകളായി ഒരു മുറിയിയിൽ താമസിച്ചിരുന്ന രണ്ട് വിദ്യാർത്ഥികൾ മുറിയിലെ ജനലിലൂടെ താഴേക്ക് വീഴുകയായിരുന്നു…

Read More

ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി സ്ത്രീയാണെന്ന് വാദം,പൊളിഞ്ഞു ലിംഗനിര്‍ണയ പരിശോധനയിൽ സ്ത്രീ പുരുഷനായി

ലഖ്നൗ: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി സ്ത്രീയാണെന്ന് വാദം, ഒടുവിൽ ലിംഗനിര്‍ണയ പരിശോധന നടത്താൻ കോടതി ഉത്തരവിട്ടതോടെ വാദം പൊളിഞ്ഞു. സ്ത്രീ പുരുഷനായി. ഒടുവിൽ കോടതി 20 വർഷം തടവും വിധിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 12000 രൂപ പിഴയും ചുമത്തി. ഫരീന്‍ അഹമ്മദ് എന്ന 23കാരനാണ് കുറ്റക്കാരന്‍. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികം തടവില്‍ കഴിയേണ്ടി വരും. 2022 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. ടിവി കാണാനെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ കുട്ടിയെ ഫരീന്‍…

Read More

ഇത്തവണ ക്രിസ്മസ് അവധിയിലും നിരാശ

ഇത്തവണത്തെ ഓണാവധി പത്ത് ദിവസം തികച്ച് കിട്ടാത്തതിൻ്റെ വിഷമത്തിൽ ആയിരുന്നു വിദ്യാർഥികൾ എന്നാൽ ആ വിഷമം മാറും മുമ്പേ ക്രിസ്മസ് അവധിയും ദാ ഇങ്ങെത്തി. എന്നാൽ അവിടെയും നിരാശ തന്നെ, ഇത്തവണ ക്രിസ്മസ് അവധിയും പത്ത് ദിവസം കിട്ടില്ല പകരം ഒമ്പത് ദിവസം മാത്രമാണ് ലഭിക്കുക. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇത്തവണ ഓണത്തിനും ഒമ്പത് ദിവസം മാത്രമാണ് അവധി നൽകിയത്. പരീക്ഷകൾ പൂർത്തിയാക്കി 21 നാണ് സംസ്ഥാനത്ത് ഇത്തവണ ക്രിസ്‌മസ് അവധി ആരംഭിക്കുന്നത്. അവധി കഴിഞ്ഞ് ഡിസംബർ…

Read More

കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായവര്‍ക്ക് മതിയായ സംരക്ഷണം ഒരുക്കാത്തതിന്റെ പേരില്‍ ആപ്പിളിനെതിരെ 120 കോടി ഡോളറിന്റെ നഷ്ടപരിഹാര കേസുമായി യുവതി

കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായവര്‍ക്ക് മതിയായ സംരക്ഷണം ഒരുക്കാത്തതിന്റെ പേരില്‍ ആപ്പിളിനെതിരെ 120 കോടി ഡോളറിന്റെ നഷ്ടപരിഹാര കേസുമായി യുവതി രംഗത്ത്. 27 കാരിയായ യുവതിയാണ് ആപ്പിളിനെതിരെ നോര്‍ത്ത് കാലിഫോര്‍ണിയയിലെ യുഎസ് ജില്ലാ കോടതിയില്‍ പരാതി നല്‍കിയത്. നിയമ പ്രകാരം കുറഞ്ഞത് 150000 ഡോളര്‍ നഷ്ടപരിഹാരത്തിന് കുട്ടികളോടുള്ള ലൈംഗികാതിക്രമത്തിന് ഇരയായവര്‍ അര്‍ഹരാണ്. അതായത് 120 കോടി ഡോളറിലേറെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള കേസാണിത്. ആപ്പിളിന്റെ നിരുത്തരവാദപരമായ നിലപാടിനെ തുടര്‍ന്ന് കുട്ടിക്കാലത്ത് തനിക്കെതിരെയുണ്ടായ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിന് വഴി ഒരുക്കിയെന്ന…

Read More

ഇനി ഒടിപി ഇല്ലാതെ പാൻ കാർഡ് ഉപയോഗിച്ച് സിബിൽ സ്കോർ പരിശോധിക്കാം

ഇന്നത്തെ കാലത്ത് സിബിൽ സ്കോർ അഥവാ ക്രെഡിറ്റ് സ്കോറിനെ കുറിച്ച് എല്ലാവർക്കും നല്ല ധാരണയുണ്ട്. വായ്പ എടുക്കാൻ നേരത്താണ് സിബിൽ സ്കോർ ഒരു വില്ലനാകുന്നത്. മികച്ച സ്കോർ ഇല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങൾ ലോൺ നല്കണമെന്നില്ല. കാരണം ഒരു വ്യക്തിയുടെ സാമ്പത്തിക ആരോഗ്യം മനസ്സിലാക്കുന്നതിനുള്ള ആദ്യപടിയാണ് സിബിൽ സ്കോർ പരിശോധിക്കുന്നത്. സാദാരണയായി സിബിൽ സ്കോർ പരിശോധിക്കുന്നതിന് ഒടിപി ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ പാൻ കാർഡ് ഉപയോഗിച്ച് സിബിൽ സ്കോർ അറിയാനാകും. സിബിൽ സ്കോർ എന്താണ് എന്ന നോക്കാം ഒരു…

Read More

സൗജന്യ റേഷൻ നൽകുന്നതിനു പകരം തൊഴിലവസരങ്ങൾ സൃഷ്ടിക്കൂ; കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യത്തെ പാവപ്പെട്ടവർക്ക് സൗജന്യ റേഷൻ നൽകുന്നതിനു പകരം, അവർക്കായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം. വലിയ തോതിൽ റേഷൻ നൽകുന്ന രീതി തുടരുകയാണെങ്കിൽ, ജനങ്ങളെ പ്രീണിപ്പിക്കുക ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരുകൾ റേഷൻ കാർഡുകൾ വിതരണം ചെയ്യുന്നത് തുടർന്നുകൊണ്ടിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. കാരണം ഭക്ഷ്യധാന്യങ്ങൾ നൽകേണ്ട ബാധ്യത കേന്ദ്രസർക്കാരിനാണ് എന്ന് സംസ്ഥാന സർക്കാരുകൾക്ക് അറിയാം. എന്നാൽ സംസ്ഥാനങ്ങളോട് സൗജന്യ…

Read More

കാണാതായ അഞ്ചുവയസുകാരന്റെ മൃതദേഹം അയല്‍വീട്ടിലെ ടെറസിന് മുകളില്‍; മരണത്തിൽ ദുരൂഹത

തമിഴ്‌നാട് തൂത്തുക്കുടിയില്‍ കാണാതായ അഞ്ചുവയസുകാരനെ അയല്‍വീട്ടിലെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോവില്‍പ്പെട്ടി സ്വദേശി കറുപ്പുസ്വാമിയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് കുഞ്ഞിനെ കാണാതാകുന്നത്. സഹോദരനും കൂട്ടുകാര്‍ക്കുമൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. ഇത് മരണത്തിൽ ദുരൂഹത ഉയർത്തുന്നുണ്ട്. അസുഖം കാരണം പത്തു ദിവസമായി കുട്ടി സ്‌കൂളില്‍ പോയിരുന്നില്ല. വീടിന്റെ പരിസരത്തു നിന്നും മറ്റെവിടേക്കും പോയിട്ടില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ഇന്നലെ വൈകീട്ട് ഇവർ ജോലി കഴിഞ്ഞു മടങ്ങി വന്നപ്പോഴാണ് മകനെ കാണാതായ വിവരം അറിയുന്നത്. ഉടന്‍ തന്നെ ബന്ധുക്കളും…

Read More

പോത്തൻകോട് 65 കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ

തിരുവനന്തപുരം: പോത്തൻകോട് 65 കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. കൊലയാളിയെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിൽ സംശയകരമായി കണ്ടെത്തിയ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോത്തൻകോട് സ്വദേശി തൗഫീഖിനെയാണ് പോലിസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇയാൾക്കെതിരെ പോക്സോ കേസുകൾ അടക്കം നിരവധി കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. പോത്തൻകോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയായ സ്ത്രീയെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊയ്ത്തൂർകോണം സ്വദേശി മണികണ്ഠ ഭവനിൽ തങ്കമണിയെ (65)…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial