Headlines

കർണാട മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു.

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുൻ വിദേശകാര്യമന്ത്രിയുമായ എസ്.എം.കൃഷ്ണ അന്തരിച്ചു. ഇന്നു പുലർച്ചെ 2.45ന് ബെംഗളൂരുവിലെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 92 വയസ്സായിരുന്നു. കോൺഗ്രസിന്റെ ശക്തനായ നേതാവായിരുന്ന എസ്.എം. കൃഷ്ണ, പിന്നീട് ബിജെപിയിൽ ചേർന്നിരുന്നു. 2023 ജനുവരി ഏഴിനു സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. 1999 മുതൽ 2004 വരെ കർണാടകയുടെ പത്താമത്തെ മുഖ്യമന്ത്രിയിരുന്നു എസ് എം കൃഷ്ണ. 2009 മുതൽ 2012 വരെ യുപിഎ സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്നു…

Read More

നിയമസഭ തെരഞ്ഞെടുപ്പ് മിഷൻ 41 ലക്ഷ്യവുമായി ബിജെപി

കൊച്ചി:  നിയമസഭ തെരഞ്ഞെടുപ്പിൽ 41 സീറ്റുകളിൽ വിജയം ലക്ഷ്യമിട്ട് പ്രവർത്തിക്കാൻ ബിജെപി. നിയമസഭ തെരഞ്ഞെടുപ്പിൽ മിഷൻ 41 യാഥാർത്ഥ്യമാക്കാൻ വേണ്ടുന്ന മുന്നൊരുക്കങ്ങൾ നടത്താനും ഇന്നലെ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമാണ് ബിജപി ലക്ഷ്യമിടുന്നത്. തിരുവനന്തപുരം, തൃശ്ശൂർ കോർപറേഷനുകളിൽ ഇക്കുറി ഭരണം പിടിക്കണമെന്നും അതിനായി സംഘടനാ തലത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും യോഗം തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ ബിജെപി ജില്ലാ കമ്മിറ്റികൾ വിഭജിക്കാനും കോർ കമ്മിറ്റിയിൽ ധാരണയായി. ഇതോടെ…

Read More

മലപ്പുറത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. മമ്പാട് സ്വദേശിനി ഫാത്തിമ ഫിദ (18) ആണ് മരിച്ചത്. മലപ്പുറം മമ്പാട് ആണ് വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് സംഭവം. മമ്പാട് എംഇഎസ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് ഫിദ. പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. മരണ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു

Read More

ആർ ബി ഐ ഗവർണറായി സഞ്ജയ് മൽഹോത്ര നാളെ ചുമതലയേൽക്കും

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ(RBI) പുതിയ ഗവർണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ കേന്ദ്ര സർക്കാർ നിയമിച്ചു. ഡിസംബർ 10നാണ് നിലവിലെ ഗവർണർ ശക്തികാന്ത ദാസിൻ്റെ കാലാവധി അവസാനിക്കുന്നത്. അദ്ദേഹത്തിന്റെ പിൻഗാമിയായി സഞ്ജയ് മൽഹോത്ര ഡിസംബർ 11ന് ചുമതലയേൽക്കും. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. 1990 ബാച്ച് രാജസ്ഥാൻ കേഡറിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസറാണ് സഞ്ജയ് മൽഹോത്ര. കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ അദ്ദേഹം യുഎസിലെ പ്രിൻസ്റ്റൺ സർവകലാശാലയിൽ…

Read More

ജെ സി ഡാനിയേൽ പുരസ്കാരം സംവിധായകൻ ഷാജി എൻ കരുണിന്

തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023ലെ ജെ സി ഡാനിയേൽ പുരസ്കാരം സംവിധായകൻ ഷാജി എൻ കരുണിന്. സാംസ്കാരിക മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിലാണ് പുരസ്കാരവിവരം അറിയിച്ചത്. സംസ്ഥാന സർക്കാരിൻ്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശിൽപ്പവും അടങ്ങുന്ന അവാർഡ്. 2022ലെ ജെ സി ഡാനിയേൽ അവാർഡ് ജേതാവും സംവിധായകനുമായ ടി വി ചന്ദ്രൻ ചെയർമാനും, ഗായിക കെ എസ് ചിത്ര, നടൻ വിജയരാഘവൻ എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി…

Read More

‘ലേണേഴ്സ് കഴിഞ്ഞ് അപകടങ്ങൾ ഉണ്ടായില്ലെങ്കിൽ ലൈസൻസ്’; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം പരിഗണനയിൽ

ആലപ്പുഴ: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളുടെ രീതി പരിഷ്‌കരിക്കുന്നത് പരിഗണനയിലെന്ന് ഗതാഗത കമ്മീഷണർ സിഎച്ച് നാഗരാജു. ആലപ്പുഴ കളർകോട് മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകട സ്ഥലം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗതാഗത കമ്മീഷണർ. ലേണേഴ്സ് കഴിഞ്ഞ് ആറു മാസം മുതൽ ഒരു വർഷം വരെ പ്രൊബേഷൻ സമയമായി കണക്കാക്കൽ, ഈ സമയം അപകടങ്ങൾ ഉണ്ടായില്ലെങ്കിൽ യഥാർത്ഥ ലൈസൻസ് നൽകുന്നത് എന്നിവയടക്കം പരിഗണനയിലാണ്. ലേണേഴ്സ് ലൈസൻസ് പരീക്ഷയിൽ ചോദ്യങ്ങളുടെ എണ്ണം വർധിപ്പിക്കും തിയറിറ്റിക്കൽ അറിവ് കൂടുതൽ ഉണ്ടാകണം. ലേണേഴ്‌സ് പരീക്ഷയിൽ…

Read More

കോഴിക്കോട് കണ്ണഞ്ചേരിയിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ ക്രൂരമായി ആക്രമിച്ച രണ്ട് പേരെ പിടികൂടി.

കോഴിക്കോട്: കോഴിക്കോട് കണ്ണഞ്ചേരിയിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ ക്രൂരമായി ആക്രമിച്ച് രണ്ട് പേരെ പിടികൂടി. അരക്കിണർ സ്വദേശികളായ സീമാൻ്റകത്ത് മുഹമ്മദ് റസീൻ, പുതിയപുരയിൽ മുഹമ്മദ് നിഹാൽ എന്നിവരെയാണ് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണഞ്ചേരിയിലെ ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ്റെ പെട്രോൾ പമ്പിലെ ജീവനക്കാരനായ കാർത്തികി(22)നാണ് പരിക്കേറ്റത്. ആക്രമണത്തിൽ കവിളിൽ പരിക്കേറ്റ കാർത്തികിന് നാല് തുന്നലുകൾ വേണ്ടി വന്നു. ഞായറാഴ്ച രാത്രി 11.30ഓടെയാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. സ്‌കൂട്ടറിൽ എത്തിയ റസീനും നിഹാലും ആദ്യം എത്തിയത് തങ്ങളാണെന്ന് പറഞ്ഞുകൊണ്ട് വാക്കുതർക്കമുണ്ടാക്കുകയായിരുന്നു….

Read More

ഇടുക്കിയിൽ നിന്നും സ്കൂൾ വിദ്യാർത്ഥികളെ കാണാതായി

ഇടുക്കിയിൽ നിന്നും കാണാതായ സ്കൂൾ വിദ്യാർഥികൾ തമിഴ്‌നാട്ടിൽ എത്തിയതായി സൂചന. തമിഴ്നാട് ബോഡി നായ്ക്കന്നൂരിൽ കുട്ടികൾ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. രാജകുമാരിയിൽ നിന്നുമാണ് ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന മൂന്ന് വിദ്യാർത്ഥികളെ കാണാതായത്. ഇവർ തമിഴ്നാട്ടിൽ എത്തിയതായി പോലീസിന് ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കുട്ടികൾ ബോഡി നായ്ക്കന്നൂരിൽ നിന്ന് ട്രെയിൻ മാര്‍ഗം ചെന്നൈയിലേക്ക് പോവുകയായിരുന്നു. ഞായറാഴ്ച ഉച്ചമുതൽ ആണ് മൂന്നു കുട്ടികളെയും കാണാതായത്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. വിദ്യാർഥികൾ വീട്ടിൽ കത്തെഴുതി വെച്ചിട്ടാണ് പുറപ്പെട്ടത്. പോലീസ്…

Read More

കൊച്ചി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. മൂന്നരക്കോടിയിലേറെ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് കൊച്ചി കസ്റ്റംസ് പിടികൂടി. ബാങ്കോക്കിൽ നിന്ന് തായ് എയർവെയ്‌സിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. മലപ്പുറം സ്വദേശി ഉസ്മാനാണ് പിടിയിലായത്. 12 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ബാഗിനകത്ത് ഭക്ഷണ പാക്കറ്റുകളിലാക്കിയും മിഠായി പാക്കറ്റുകളിലാക്കിയുമാണ് കഞ്ചാവ് ഒളിപ്പിച്ചത്.

Read More

നെടുമങ്ങാട് ഒന്നാം വർഷ ഐടിഐ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിശ്രുത വരൻ കസ്റ്റഡിയിൽ

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നാം വർഷ ഐടിഐ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിശ്രുത വരൻ കസ്റ്റഡിയിൽ. പ്രതിശ്രുത വരൻ സന്ദീപ് നമിതയുടെ വീട്ടിൽ വന്ന് കണ്ട് സംസാരിച്ചു പോയ ശേഷമായിരുന്നു മരണം. ഇന്നലെയാണ് നമിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വാടക വീടിന്റെ അടുക്കളയിലാണ് നമിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വിവാഹമുറപ്പിച്ച യുവാവുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നെന്നാണ് വിവരം. രാവിലെ ഇയാൾ വീട്ടിലെത്തി നമിതയുമായി സംസാരിച്ചിരുന്നു. പിന്നീട് ഫോണിൽ കിട്ടാത്തതിനെ തുടർന്ന് വീണ്ടും വന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial