അമ്മയെ ഉപദ്രവിച്ചയാളുടെ വാഹനം കത്തിച്ച കേസിൽ യുവതി അറസ്റ്റിൽ

തിരുവനന്തപുരം: അമ്മയെ ദേഹോപദ്രവം ചെയ്തയാളുടെ വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച കേസില്‍ 30കാരി പിടിയില്‍. തിരുവനന്തപുരം പാറശാല പൊഴിയൂരിലാണ് സംഭവം നടന്നത്. പൊഴിയൂര്‍ പ്ലാങ്കാലവിളയില്‍ ശാലിയാണ് പിടിയിലായത്. കഴിഞ്ഞ മാസം 27നാണ് സംഭവം വടന്നത്. പൊഴിയൂര്‍ സ്വദേശി ബിബിന്റെ കോമ്പൗണ്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ ശാലിയും സഹോദരന്‍ സന്തോഷും ചേര്‍ന്ന് കത്തിക്കുകയായിരുന്നു. ശാലിയുടെ അമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചതിനെതിരെ പൊഴിയൂര്‍ സ്റ്റേഷനില്‍ കേസുണ്ട്. ഇതിന്റെ വിരോധമാണ് സ്‌കൂട്ടര്‍ കത്തിക്കാന്‍ കാരണമായതെന്ന് പൊലീസ് അറിയിച്ചു. കേസില്‍ ശാലി രണ്ടാം പ്രതിയാണ്. സഹോദരന്‍…

Read More

മൊബൈൽ ഫോൺ നൽകാത്തതിന് 14 കാരൻ മാതാവിനെ കുത്തി പരിക്കേൽപ്പിച്ചു

കോഴിക്കോട് :പയ്യോളിയിൽ ഗെയിം കളിക്കുന്നതിന് മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന് പതിനാലു വയസുകാരന്‍ മാതാവിനെ കുത്തി പരിക്കേല്‍പ്പിച്ചു. കോഴിക്കോട് തിക്കോടി കാരേക്കാട് ഇന്നലെ രാത്രിയാണ് സംഭവം. 14കാരന്‍ മൊബൈല്‍ ഗെയിമിന് അടിമയാണെന്നാണ് ലഭിക്കുന്ന വിവരം. മാതാവിന്റെ പരിക്ക് ഗുരുതരമല്ല. പതിനാലുകാരന്‍ പഠനം അവസാനിപ്പിച്ചിരുന്നു. ഫോണില്‍ നെറ്റ് തീര്‍ന്നതിനെ തുടര്‍ന്ന് റീചാര്‍ജ് ചെയ്തു തരാന്‍ മാതാവിനോട് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ മാതാവിന്റെ ഫോണ്‍ തരണമെന്നും നിര്‍ബന്ധം പിടിച്ചു. ഇതിനു തയാറാകാത്തതിനെ തുടര്‍ന്നാണ് ഉറങ്ങിക്കിടന്ന മാതാവിനെ കത്തികൊണ്ട് കുത്തിയത്. പരിക്കേറ്റ മാതാവിനെ കോഴിക്കോട്…

Read More

‘ആറാട്ടണ്ണ’നോട് പൊലീസ് കരുതൽ, യുവതി തെളിവ് നൽകിയിട്ടും തെളിവില്ലാത്ത കേസാക്കി

യുവതിയെ അപമാനിച്ചതിന് യൂട്യൂബർ സന്തോഷ് വർക്കിയെന്ന ആറാട്ടണ്ണന് എതിരെയുള്ള കേസ് അട്ടിമറിച്ച് പൊലീസ്. യുവതി തെളിവ് നൽകിയിട്ടും തെളിവില്ലാത്ത കേസാക്കി പൊലീസ്. തെളിവുകൾ സഹിതം യുവതി നൽകിയ പരാതിയാണ് പൊലീസ് അട്ടിമറിച്ചത്. പൊലീസിനെതിരെ കോടതിയെ സമീപിക്കാനാണ് പരാതിക്കാരിയുടെ തീരുമാനം. പീഡന പരാതി നൽകിയ യുവതിയെ വാട്ട് സാപ്പ് ഗ്രുപ്പുകളിൽ ഉൾപ്പെടുത്തി അധിക്ഷേപിക്കുന്നുവെന്നാണ് ആക്ഷേപം. ആറാട്ടണ്ണൻ എന്നുവിളിക്കുന്ന സന്തോഷ് വർക്കി, അലൻ ജോസ് പെരേര എന്നിവർക്കെതിരെ തെളിവുകളുമായി പലതവണ ചേരാനെല്ലൂർ സ്റ്റേഷനിൽ എത്തിയിട്ടും പരാതി സ്വീകരിക്കാൻ പോലും പൊലീസ്…

Read More

പാലോട് നവവധു ഇന്ദുജയുടെ മരണത്തില്‍ ഭര്‍ത്താവ് അഭിജിത്തിന്റെയും സുഹൃത്ത് അജാസിന്റെയും അറസ്റ്റ് രേഖപ്പെടുത്തി.

തിരുവനന്തപുരം: പാലോട് നവവധു ഇന്ദുജയുടെ മരണത്തില്‍ ഭര്‍ത്താവ് അഭിജിത്തിന്റെയും സുഹൃത്ത് അജാസിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ അഭിജിത്താണ് ഒന്നാം പ്രതിയും അജാസ് രണ്ടാം പ്രതിയുമാണ്. പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ഇന്ന് റിമാന്‍ഡ് ചെയ്യും. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇന്ദുജയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അഭിജിത്ത് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ എത്തിയപ്പോള്‍ തൂങ്ങിയ നിലയില്‍ ഇന്ദുജയെ കണ്ടെത്തുകയായിരുന്നു. ഈ സമയം വീട്ടില്‍ അമ്മൂമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഉടന്‍ തന്നെ ഇന്ദുജയെ നെടുമങ്ങാട്…

Read More

ശബരിമലയിലെ ദിലീപിന്റെ വിഐപി ദര്‍ശനം; നാല് പേര്‍ക്കെതിരെ നടപടിയുമായി ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: നടന്‍ ദിലീപിന്റെ ശബരിമലയിലെ വിഐപി ദര്‍ശനത്തിൽ നാല് പേര്‍ക്കെതിരെ നടപടിയുമായി ദേവസ്വം ബോർഡ്. വിവാദത്തെ തുടർന്ന് ഹൈക്കോടതിയില്‍ നിന്നുള്‍പ്പെടെ രൂക്ഷവിമര്‍ശനം ഉണ്ടായ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് കര്‍ശന നടപടി സ്വീകരിച്ചത്. ഉദ്യോഗസ്ഥര്‍ക്കു വീഴ്ചയുണ്ടായതായി കണ്ടെത്തിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. വിശദീകരണം കേട്ടശേഷം തുടര്‍നടപടി സ്വീകരിക്കും. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍, രണ്ട് ഗാര്‍ഡുമാര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഹരിവരാസനം പാടുന്ന സമയത്തായിരുന്നു ദിലീപിന് ശബരിമലയില്‍ വിഐപി ദര്‍ശനത്തിന് വഴിയൊരുക്കിയത്. പത്ത് മിനിറ്റിലേറെ…

Read More

കുറ്റ്യാടി ചുരത്തിൽവിവിധയിടങ്ങളിലായി കക്കൂസ് മാലിന്യം തള്ളി.

കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ വിവിധയിടങ്ങളിലായി കക്കൂസ് മാലിന്യം തള്ളി. മൂന്നാം വളവിലും പത്താം വളവിലും ചൂരണി ബദൽ റോഡിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലുമാണ് ശുചിമുറി മാലിന്യം തള്ളിയത്. ദുർഗന്ധം മാറാൻ. വിവിധ സ്ഥാപനങ്ങളിൽ നിന്ന് കരാറെടുത്ത് ടാങ്കർ ലോറികളിൽ ശേഖരിച്ച കക്കൂസ് മാലിന്യമാണ് ചുരത്തിൽ തള്ളിയതെന്നും നാട്ടുകാർ ആരോപിച്ചു. പ്രദേശത്തെ നൂറോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഇവിടെയുള്ള നിരവധി നീരുറവകളാണ്. ഇവിടെ ഹോസ് സ്ഥാപിച്ചാണ് ഇവർ കുടിവെള്ളം ശേഖരിക്കുന്നത്. ഇത് സമീപമാണ് മാലിന്യം തള്ളിയിരിക്കുന്നത്. കാവിലുംപാറ…

Read More

മാറനല്ലൂരിൽ ഓഡിറ്റോറിയത്തിനുള്ളിൽ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.

തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരിൽ ഓഡിറ്റോറിയത്തിനുള്ളിൽ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മാറനല്ലൂർ പൊങ്ങുമ്മൂട് സ്വദേശി രാജേന്ദ്രന്റെ മൃതദേഹമാണ് ഓഡിറ്റോറിയത്തിൽ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് ബന്ധുക്കൾ രാജേന്ദ്രനെ അവസാനമായി കണ്ടത്. പോലീസും ഫോറൻസിക്ക് വിദഗ്ധരും സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തുകയാണ്.

Read More

സിറിയയിൽ നിന്നും അസദ് രക്ഷപ്പെട്ട വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി; വെടിവെച്ചിട്ടതായി സംശയം

തെഹ്റാൻ: സിറിയയുടെ പൂർണ നിയന്ത്രണം വിമതരുടെ കയ്യിലായതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രസിഡൻ്റ് ബഷർ അൽ അസദിന്റെ വിമാനം വെടിവെച്ചിട്ടതായി അഭ്യൂഹം. വിമതർ ദമാസ്കസ് പിടിച്ചെടുക്കുന്നതിന് മുൻപ് അൽ അസദ് ഐ.എൽ -76 എയർക്രാഫ്റ്റിൽ രക്ഷപെട്ടുവെന്നായിരുന്നു റിപ്പോർട്ടുകൾ. റഡാറിൽ നിന്ന് അപ്രത്യക്ഷമായ വിമാനം 3,650 മീറ്ററിലധികം ഉയരത്തിൽ സഞ്ചരിച്ച ശേഷം ലെബനീസ് അക്കറിന് സമീപമുള്ള ലെബനീസ് വ്യോമാതിർത്തിക്ക് പുറത്ത് വച്ച് താഴേക്ക് പതിച്ചതായി ഓപ്പൺ സോഴ്സ് ഫ്ലൈറ്റ് ട്രാക്കേഴ്‌സിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പറയുന്നു. . വിമാനം വെടിവെച്ചിട്ടതാകാമെന്ന്…

Read More

ഐടിഐ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: ഐ.ടി.ഐ രണ്ടാം വർഷ വിദ്യാർത്ഥിനി നെടുമങ്ങാട് വഞ്ചുവത്ത് വീട്ടിൽ ജീവനൊടുക്കിയ നിലയിൽ. നമിത (19)യേയാണ് വാടക വീടിന്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വിവാഹമുറപ്പിച്ച യുവാവുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നെന്നാണ് വിവരം. രാവിലെ ഇയാൾ വീട്ടിലെത്തി നമിതയുമായി സംസാരിച്ചിരുന്നു. പിന്നീട് ഫോണിൽ കിട്ടാത്തതിനെ തുടർന്ന് വീണ്ടും വന്ന് നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

Read More

ലക്ഷദ്വീപിലെ ദ്വീപിൽ വിനോദയാത്രക്ക് എത്തി, കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ടു; ഒന്നാം ക്ലാസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കൊച്ചി: ലക്ഷദ്വീപിലെ ബംഗാരം ദ്വീപിൽ വിനോദയാത്രക്ക് എത്തിയ വിദ്യാർഥികൾ മുങ്ങി മരിച്ചു. മുഹമ്മദ് ഫവാദ്ഖാൻ, അഹമദ് സഹാൻ സൈദ് എന്നീ ഒന്നാം ക്ലാസ് വിദ്യാർഥികളാണ് മരിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം വിനോദയാത്രക്ക് എത്തിയ കുട്ടികൾ കുളിക്കാൻ ഇറങ്ങിയതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കുട്ടികളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial