മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് പതിന്നാലു വയസ്സുകാരൻ മരിച്ചു

മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് പതിന്നാലു വയസ്സുകാരൻ മരിച്ചു. മലപ്പുറം വാഴക്കാട് മഠത്തിൽ ഷാദാബ് ആണ് മരണപ്പെട്ടത്. മഞ്ഞപ്പിത്തം മൂർച്ഛിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കബറടക്കം നാളെ രാവിലെ 11ന് ആക്കോട് ജുമാ മസ്ജിദിൽ നടക്കും. ജിഎച്ച്എസ്എസ് വാഴക്കാട്ടിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഷാദാബ്. ജില്ലയിൽ കുറ്റിപ്പുറം, വഴിക്കടവ് അടക്കമുള്ള പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യമുള്ളതിനാൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു

Read More

പൊലീസിന് നേരെ മദ്യലഹരിയിലായിരുന്ന സംഘത്തിന്റെ അതിക്രമം; ഏഴ് പേർ അറസ്റ്റിൽ

കൊച്ചി: ഇന്നലെ രാത്രിയിൽ തൃപ്പൂണിത്തുറ പനങ്ങാട് പൊലീസിന് നേരെ മദ്യലഹരിയിലായിരുന്ന സംഘത്തിന്റെ അതിക്രമം. മദ്യപിച്ച് വാഹനത്തിന് മുകളിൽ കയറിയുള്ള അഭ്യാസ പ്രകടനം ചോദ്യം ചെയ്തതാണ് പ്രകോപനം. ആലപ്പുഴ സ്വദേശികളായ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെ 1.45ഓടെ കുമ്പളം പാലത്തിന് സമീപം റോഡിന് നടുവിൽ വാഹനം നിർത്തിയായിരുന്നു അഭ്യാസ പ്രകടനം. അതുവഴി വന്ന പട്രോളിംഗ് സംഘം ഇവരോട് മാറാൻ ആവശ്യപ്പെട്ടപ്പോൾ അസഭ്യം പറഞ്ഞു. തുടർന്ന് ഷർട്ടിന് കുത്തിപ്പിടിക്കുകയും മർദിക്കുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. തുടർന്ന് കൂടുതൽ…

Read More

ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് തീ പിടിച്ചു, കാർ പൂർണമായി കത്തി നശിച്ചു; 5 തീർത്ഥാടകർക്ക് പരിക്ക്

അടൂർ: പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് തീ പിടിച്ചു. പത്തനംതിട്ട കൂടൽ ഇടത്തറയിൽ വെച്ചാണ് സംഭവം. കാറിൽ ഉണ്ടായിരുന്ന അഞ്ച് തീർത്ഥാടകർക്ക് അപകടത്തിൽ പരിക്കേറ്റു. അഞ്ച് പേരുടേയും പരിക്ക് സാരമുള്ളതല്ല. അപപകടത്തിൽ കാർ പൂർണമായി കത്തി നശിച്ചു. തെലുങ്കാനയിൽ നിന്നും ശബരിമലയിൽ എത്തി ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.

Read More

വാട്സ് ആപ് ചാറ്റുകൾ ഡിലീറ്റ് ചെയ്ത നിലയിൽ; നവവധുവിന്റെ മരണത്തിൽ ഭർത്താവിന്റെ സുഹൃത്തും കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് നവവധു ഇന്ദുജയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്‍റെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ് അഭിജിത്തിന്‍റെ സുഹൃത്ത് അജാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അഭിജിത്തിനെയും അജാസിനെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇന്ദുജയെ അജാസ് മർദ്ദിച്ചുവെന്ന് പൊലീസ് സംശയിക്കുന്നു. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അഭിജിത്തിന്റെയും അജാസിന്റെയും ഫോണിലെ വാട്സ് ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. ഇതും പൊലീസിന് സംശയം വർധിപ്പിച്ചിട്ടുണ്ട്. മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മര്‍ദനത്തിന്‍റെ പാടുകളുണ്ടായിരുന്നു. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന്…

Read More

തിരുവനന്തപുരത്ത് ആനക്കൊമ്പുമായി രണ്ടു പേർ പിടിയിൽ

തിരുവനന്തപുരം: ആനക്കൊമ്പുമായി രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം വെളളനാടാണ് സംഭവം. മേമല സ്വദേശി വിനീത് (31), വെള്ളനാട് സ്വദേശി നിബു ജോൺ (33) എന്നിവരാണ് വനംവകുപ്പിൻറെ പിടിയിലായത്. മോഷ്ടിച്ച ആനക്കൊമ്പ് വിൽപ്പനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് ഇരുവരും വനംവകുപ്പിന്റെ പിടിയിലായത്. ആനക്കൊമ്പ് വാങ്ങാൻ എത്തിയവർ ഓടി രക്ഷപ്പെടുകയും ചെയ്തു. ഇവരുടെ പക്കൽനിന്ന്‌ നാലു കിലോയോളം തൂക്കംവരുന്ന രണ്ട് ആനക്കൊമ്പുകളും വനവകുപ്പിന്റെ സ്പെഷ്യൽ ഫ്ളയിങ്ങ് സ്ക്വാഡ് പിടിച്ചെടുത്തു. രാവിലെ മുതൽ രഹസ്യ വിവരത്തെ തുടർന്ന് സ്‌ക്വാഡ് നിരീക്ഷണം പ്രദേശത്തുണ്ടായിരുന്നു. ഇതിനിടെ രാത്രിയോടെയാണ് ഇരുവരും…

Read More

കാളിദാസ് ജയറാം വിവാഹിതനായി

ഗുരുവായൂര്‍: നടൻ കാളിദാസ് ജയറാമിന്‍റെയും തരിണിയുടെ വിവാഹം ഗുരുവായൂരില്‍ വച്ച് നടന്നു. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അടക്കം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ഞായറാഴ്ച രാവിലെ നടന്ന വിവാഹത്തില്‍ പങ്കെടുത്തതത്. മലയാളികൾക്ക് കുട്ടിക്കാലം മുതലേ ഏറെ സുപരിചിതമായ മുഖമാണ് നടൻ കാളിദാസിന്റേത്. ജയറാം- പാർവതി താരദമ്പതികളുടെ മൂത്തപുത്രനായ കാളിദാസ്, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്‍റെ വീട് അപ്പൂന്‍റേയും തുടങ്ങി നിരവധി സിനിമകളിൽ ബാലതാരമായാണ് മലയാളികൾക്ക് മുന്നിലെത്തിയത്. ഇന്ന് മലയാളത്തിനൊപ്പം ഇതരഭാഷാ സിനിമകളിലും അഭിനേതാവായി കാളിദാസ് എത്തുന്നുണ്ട്. വിവാഹത്തോട്…

Read More

മധു മുല്ലശേരിയും ബിപിൻ സി ബാബുവും ബിജെപി സംസ്ഥാന സമിതിയിലേക്ക്; നാമനിർദേശം ചെയ്ത് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎം വിട്ടെത്തിയ മധു മുല്ലശേരിയും ബിപിൻ സി ബാബുവും ബിജെപി സംസ്ഥാന സമിതിയിലേക്ക്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ഇരുവരെയും ബിജെപി സംസ്ഥാന സമിതി അംഗങ്ങളായി നാമനിർദേശം ചെയ്തത്.കഴിഞ്ഞ തിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് സിപിഎം വിട്ടെത്തിയ മധു മുലശ്ശേരിയും മകൻ മിഥുൻ മുല്ലശ്ശേരിയും ബിജെപിയിൽ ചേര്‍ന്നത്. കെ സുരേന്ദ്രനാണ് അംഗത്വം നല്‍കിയത്. സിപിഎം ആലപ്പുഴ എരിയ കമ്മറ്റി അംഗമായിരുന്ന അഡ്വ. ബിപിൻ സി ബാബു ഇക്കഴിഞ്ഞ നവംബര്‍ 30നാണ് ബിജെപിയിൽ ചേര്‍ന്നത്. ആലപ്പുഴയിലെ…

Read More

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ജി പൂങ്കുഴലി നോഡല്‍ ഓഫീസര്‍; സര്‍ക്കാര്‍ വെട്ടിയ ഭാഗം പുറത്തുവിടുന്നത് മാറ്റിയത് അവസാനനിമിഷം

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ഇരകള്‍ക്ക് ഭീഷണി ഉണ്ടായാല്‍ ഉടന്‍ സംരക്ഷണം നല്‍കാനുള്ള നോഡല്‍ ഓഫീസറായി എഐജി ജി പൂങ്കുഴലിയെ നിയമിച്ചു. ഇരകളില്‍ നിന്നും ലഭിച്ച അപേക്ഷകളില്‍ ഉചിതമായ നടപടി സ്വീകരിക്കുകയും, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയുമാണ് നോഡല്‍ ഓഫീസറുടെ ചുമതല. അതേസമയം, മലയാള സിനിമയില്‍ സ്ത്രീകൾ നേരിടുന്ന ചൂഷണം അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വെട്ടിയ ഭാഗങ്ങള്‍…

Read More

ഒമാനിൽ യുവതി വാഹനാപകടത്തിൽ മരണപെട്ടു

മാന്നാർ: ഒമാനിലെ സോഹാറിൽ തെറാപ്പിസ്റ്റായ മാന്നാർ സ്വദേശിനി വാഹനാപകടത്തിൽ മരിച്ചു. മാന്നാർ കുളഞ്ഞിക്കാരാഴ്മ ചെറുമനക്കാട്ടിൽ സൂരജ് ഭവനത്തിൽ 44 കാരിയായ സുനിതാറാണി ആണ് മരിച്ചത്. സോഹാറിലെ സഹം ആയുർവേദാശുപത്രിയിലെ തെറാപിസ്റ്റാണ് സുനിതാ റാണി. വെള്ളിയാഴ്ച വൈകിട്ടോടെ നടക്കാനിറങ്ങിയ യുവതി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. മൂന്ന് മാസം മുമ്പാണ് സുനിതാ റാണി നാട്ടിൽ വന്ന് മടങ്ങിയത്. കടമ്പൂർ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരനും കേരള എൻ.ജി.ഒ യൂണിയൻ ആലപ്പുഴ ജില്ലാ കൗൺസിൽ അംഗവുമായ…

Read More

പ്രശസ്ത ഗായികയും ജാപ്പനീസ് നടിയുമായ മിഹോ നകയാമ അന്തരിച്ചു

ടോക്കിയോ: പ്രശസ്ത ജാപ്പനീസ് നടി മിഹോ നകയാമ അന്തരിച്ചു. താരത്തെ ടോക്കിയോയിലെ വസതിയിലെ ബാത്ത് ടബ്ബിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ വൈദ്യസഹായം നൽകിയെങ്കിലും അമ്പത്തിനാലുകാരിയുടെ ജീവൻ രക്ഷിക്കാനായില്ല. അഭിനയത്തിന് പുറമേ ഗായിക എന്ന നിലയിലും പ്രതിഭ തെളിയിച്ച വനിതയായിരുന്നു മിഹോ നകയാമ. ഡിസംബർ ആറിന് ഒസാക്കയിൽ നടത്താനിരുന്ന സംഗീത പരിപാടി ആരോഗ്യപ്രശ്നങ്ങൾ മൂലം താരം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മരണം.ഇന്നലെയാണ് നകയാമയെ ബാത്ത് ടബ്ബിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. മുൻ നിശ്ചയിച്ച പരിപാടിയിൽ നകയാമ ഹാജരാകാതിരുന്നതിനെ തുടർന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial