ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ഇന്ന് ഭൂമിക്കു അടുത്ത്

തിരുവനന്തപുരം: സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്ന ദിനമാണിന്ന്. വ്യാഴത്തെ കൂടുതല്‍ തിളക്കത്തിലും ഇരട്ടി വലിപ്പത്തിലും ഇന്ന് (ഡിസംബര്‍ 7) ആകാശത്ത് കാണാം. 13 മാസത്തിലൊരിക്കല്‍ സംഭവിക്കുന്ന ഓപ്പോസിഷന്‍ (Opposition) പ്രതിഭാസമാണ് ഇതിന് കാരണം. 2023 നവംബറിന് ശേഷം വ്യാഴം ഭൂമിക്ക് ഏറ്റവും അരികിലെത്തുന്ന ദിനമാണ് 2024 ഡിസംബര്‍ 7. വ്യാഴം ഇന്ന് ഏറ്റവും പ്രകാശപൂരിതമായി ഭൂമിയില്‍ നിന്ന് അനുഭവപ്പെടും. ഓപ്പോസിഷന്‍ സമയത്ത് ഭൂമി ഭ്രമണത്തിനിടെ വ്യാഴത്തിനും സൂര്യനും മധ്യേ വരും. ഇതോടെ…

Read More

അടിച്ചാൽ തിരിച്ചടിക്കണം, തിരിച്ചടിച്ചത് നന്നായെന്ന് പറയിപ്പിക്കണം; പ്രസംഗം മാത്രമായി നടന്നാൽ പ്രസ്ഥാനം കാണില്ല’; വീണ്ടും വിവാദ പ്രസ്താവനയുമായി എം എം മണി

ഇടുക്കി: പ്രസംഗം മാത്രമായി നടന്നാൽ പ്രസ്ഥാനം കാണില്ലെന്നും അടിച്ചാൽ തിരിച്ചടിക്കണമെന്നും തിരിച്ചടിച്ചത് നന്നായെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണമെന്നും വിവാദപ്രസ്താവനയുമായി എം എം മണി. താനടക്കമുള്ള നേതാക്കൾ നേരിട്ട് അടിച്ചിട്ടുണ്ടെന്നും എം എം മണി പറഞ്ഞു. ശാന്തൻപാറ ഏരിയ സമ്മേളനത്തിലെ പ്രസംഗത്തിലാണ് വിവാദ പരാമർശം. നമ്മുടെ പല നേതാക്കന്മാരെയും വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയിട്ടുണ്ട്. അവരെയെല്ലാം നമ്മൾ നേരിട്ടിട്ടുണ്ടെന്ന് എംഎം മണി പ്രസം​ഗത്തിൽ പറഞ്ഞു. ജനങ്ങൾ അം​ഗീകരിക്കുന്ന മാർ​ഗം സ്വീകരിക്കാം. തിരിച്ചടിച്ചാൽ ജനങ്ങൾ പറയണം അത് വേണ്ടതായിരുന്നുവെന്ന്. അത് ശരിയായില്ലെന്ന്…

Read More

രാജ്യത്ത് പുതിയതായി 85 കേന്ദ്രീയ വിദ്യാലയങ്ങളും 28 നവോദയ വിദ്യാലയങ്ങളും തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയതായി 85 കേന്ദ്രീയ വിദ്യാലയങ്ങളും 28 നവോദയ വിദ്യാലയങ്ങളും തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി യോഗത്തിലാണ് തീരുമാനം. കേരളത്തിന് പുതുതായി ഒരു കേന്ദ്രീയ വിദ്യാലയം അനുവദിച്ചിട്ടുണ്ട്. ഇടുക്കിയിലെ തൊടുപുഴയിലാണ് പുതിയ കേന്ദ്രീയ വിദ്യാലയം തുടങ്ങുക. ഇതോടെ കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങളുടെ എണ്ണം 39 ആകും. 86 കേന്ദ്രീയ വിദ്യാലയങ്ങള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ 82,560 വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ലഭിക്കും. കൂടാതെ നിലവിലെ മാനദണ്ഡങ്ങള്‍…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ വെട്ടി മാറ്റിയ ഭാഗങ്ങൾ ഇന്ന് പുറത്തേക്ക്

തിരുവനന്തപുരം: നീണ്ടനാളത്തെ പൂഴ്ത്തിവയ്പ്പിന് ശേഷമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ചില ഭാഗങ്ങൾ പുറത്ത് വിട്ടത്. അതെ അതുടർന്നുണ്ടായ വിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ഇപ്പോൾ സർക്കാർ സ്വമേധയാ വെട്ടിമാറ്റിയ ചില ഭാഗങ്ങൾ കൂടെ നാളെ പുറത്തേയ്ക്ക് വരുന്നു. റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ നാളെ കൈമാറുമെന്ന് വിവരാവകാശ കമ്മീഷൻ അറിയിച്ചു. റിപ്പോര്‍ട്ടിലെ കൂടുതൽ ഭാഗങ്ങളാണ് പുറത്തുവരുന്നത്. വിവരാവകാശ നിയമ പ്രകാരം വെട്ടിമാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടെ നൽകണമെന്നാവശ്യപ്പെട്ട് അപ്പീൽ നൽകിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഈ ഭാഗങ്ങള്‍ നൽകുക. വിവരാവകാശ കമ്മീഷ ഒഴിവാക്കാൻ…

Read More

പെരിന്തൽമണ്ണയിൽ സ്കൂട്ടറിൽ ക്രെയിൻ ഇടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ സ്കൂട്ടറിൽ ക്രെയിൻ ഇടിച്ച് അപകടം. സ്കൂട്ടറിന്റെ പിന്നിലിരുന്ന യാത്രക്കാരിയായ മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിനി നേഹ (21) മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പെരിന്തൽമണ്ണയിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സ്കൂട്ടര്‍ യാത്രക്കാരൻ ഡിവൈഡറിന് സമീപത്ത് വെച്ച് സ്കൂട്ടര്‍ വലത്തോട്ട് തിരിക്കുന്നതിനിടെ പിന്നിൽ നിന്ന് വന്ന ക്രെയിൻ സ്കൂട്ടറിൽ ഇടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ക്രെയിൻ സ്കൂട്ടറിൽ ഇടിച്ചതോടെ നേഹ റോഡിലേക്ക് വീണു. ഇതോടെ ക്രെയിന്‍റെ പിൻചക്രവും നേഹയുടെ ശരീരത്തിലിടിച്ചു….

Read More

കറങ്ങി കൊണ്ടിരിക്കുന്ന ആകാശതൊട്ടിലിൽ നിന്ന് തെന്നിവീണ 13 കാരി അത്ഭുതകരമായി രക്ഷപ്പെട്ടു

ലഖ്നൗ: ഉത്തർപ്രദേശിലെ ലഖീംപൂർ ഖേരിയിൽ കറങ്ങി കൊണ്ടിരിക്കുന്ന ആകാശതൊട്ടിലിൽ നിന്ന് തെന്നിവീണ 13 കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. അറുപത് അടി ഉയരത്തിലെത്തിയപ്പോഴായിരുന്നു അപകടം. ദൃക്സാക്ഷികൾ കൂക്കിവിളിച്ചതോടെയാണ് അപകടം സംഘാടകരുടെ ശ്രദ്ധയിൽ പെട്ടത്. ഓപ്പറേറ്റർ പതിയെ ആകാശത്തൊട്ടിൽ താഴത്തേക്ക് ഇറക്കി. കമ്പിയിൽ കുടുങ്ങിക്കിടന്നപെൺകുട്ടിയെ സുരക്ഷിതമായി പുറത്ത് എത്തിച്ചു. പെട്ടെന്ന് ആകാശത്തൊട്ടിൽ ഉയർന്നപ്പോൾ കുട്ടിയുടെ കൈ തെന്നിപ്പോവുകയായിരുന്നു എന്നാണ് പ്രാധമിക നിഗമനം. ലഖീംപൂർഖേരിയിലെ രാഖേതി ഗ്രാമത്തിൽ നടന്ന ഒരു പ്രാദേശിക മേളയിലായിരുന്നു സംഭവം. ആകാശത്തൊട്ടിൽ അനുമതിയില്ലാതെയാണ് പ്രവർത്തിപ്പിച്ചതെന്നെന്നും അന്വേഷണം നടത്തി…

Read More

റൂട്ട് കനാലിനു പിന്നാലെ കഠിനമായ ചെവിവേദനയും തൊണ്ടവേദനയും, പരിശോധനയിൽ പല്ലിൽ സൂചി കണ്ടെത്തി

തിരുവനന്തപുരം: ജോലിക്ക് പോലും പോവാൻ പറ്റുന്നില്ലെന്നും ജീവിതം ദുസ്സഹമായെന്നും റൂട്ട് കനാൽ ചികിത്സയ്ക്കിടെ പല്ലിൽ സൂചി ഒടിഞ്ഞുകയറിയ സംഭവത്തിലെ പരാതിക്കാരി ശിൽപ. പല്ല് ഫിൽ ചെയ്ത് കുറച്ചുനാൾ പ്രശ്‌നമില്ലാതെ പോയെങ്കിലും ജൂൺ- ജൂലൈ മാസമായതോടെ കഠിനായ ചെവിവേദനയും തൊണ്ടവേദനയും അനുഭവപ്പെടുകയായിരുന്നുവെന്നും ശിൽപ പറഞ്ഞു. 2024 ഫെബ്രുവരി 2-ാം തീയതിയാണ് ശിൽപ പല്ലുവേദനയുമായി ജില്ലാ ആശുപത്രിയുടെ ദന്തൽ ഒ.പി യിൽ എത്തിയത്. മാർച്ച് 29- നായിരുന്നു റൂട്ട് കനാൽ. ശേഷം ഒരാഴ്ച കഴിഞ്ഞ് ഡോക്‌ടർ ശിൽപയെ ഹോസ്‌പിറ്റലിലേക്ക് വിളിപ്പിക്കുകയും…

Read More

തിരുവനന്തപുരത്ത് നവവധുവിനെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം പാലോട് ഇളവട്ടത്ത് ഭർതൃവീട്ടിൽ നവവധു മരിച്ചനിലയിൽ . കൊളച്ചൽ കൊന്നമൂട് സ്വദേശി ഇന്ദുജയാണ് മരിച്ചത്. 25 വയസായിരുന്നു. കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിമരിച്ചനിലയിലാണ്. ഭക്ഷണം കഴിക്കാനായി അഭിജിത്ത് ഉച്ചയ്ക്ക് വീട്ടിൽ എത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയിൽ കാണുന്നത്.വീട്ടിൽ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ദുജയും അഭിജിത്തും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്ന് മാസം…

Read More

ഇന്ത്യക്കാരിൽ വിറ്റാമിൻ ഡി യുടെ അളവ് കുറഞ്ഞു വരുന്നതായി പഠനം

സൂര്യപ്രകാശത്തിനു ഇവിടെ ഒട്ടും കുറവില്ല. പക്ഷെ ഇന്ത്യക്കാരിൽ വൈറ്റമിൻ ഡി വളരെ കുറയുകയാണ്. എന്താണിതിനു കാരണം? 30നും 34നുമിടയിലുള്ള 50 സ്ത്രീകളിൽ നടത്തിയ പഠനത്തിലാണ് വൈറ്റമിൻ ഡിയുടെ കുറവ് കണ്ടെത്തിയത്. മൂന്ന് മാസത്തിലേറെ നടുവേദന, പല്ലിനു വരുന്ന രോഗങ്ങൾ, ക്ഷീണം തുടങ്ങിയവയും വൈറ്റമിൻ ഡിയുടെ കുറവിൽ സംഭവിക്കുന്നതാണ്. ശരീരത്തിലെ കാത്സ്യവും ഫോസ്‌ഫേറ്റും നിയന്ത്രിക്കുന്നതിന് അവശ്യം വേണ്ട വിറ്റാമിനാണ് ഇത്. എല്ലാ വൈറ്റമിനുകൾക്കും പ്രാധാന്യം ഉണ്ടെങ്കിലും വൈറ്റമിൻ ഡി മനുഷ്യ ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനു ആവശ്യമാണ്. വെയിൽ കൊണ്ടാൽ…

Read More

പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നു; ആത്മയുടെ തുറന്ന കത്തിന് അതേ നിലയിൽ മറുപടി നൽകി പ്രേം കുമാർ

തിരുവനന്തപുരം: സീരിയൽ അഭിനേതാക്കളുടെ സംഘടനയായ ആത്മയ്ക്ക് മറുപടിയുമായി പ്രേംകുമാർ. സീരിയലുകളുമായി ബന്ധപ്പെട്ട് പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ വ്യക്തമാക്കി. സീരിയൽ അഭിനേതാക്കളുടെ സംഘടനയായ ആത്മയുടെ തുറന്ന കത്തിന് തുറന്ന കത്തിലൂടെ തന്നെയാണ് പ്രേം കുമാർ മറുപടി നൽകിയിരിക്കുന്നത്. ചില സീരിയലുകൾ സംസ്ക‌ാരത്തെ മുറിപ്പെടുത്തുന്നുവെന്നും മനുഷ്യബന്ധങ്ങളെ ശിഥിലമാക്കുന്നുവെന്നും പ്രേം കുമാർ ചൂണ്ടിക്കാണിച്ചു. ജീവിതവും ബന്ധങ്ങളും ഇങ്ങനെയാണെന്ന് പുതുതലമുറ തെറ്റിദ്ധരിക്കുകയാണ്. ചില പരിപാടികൾ എൻഡോസൾഫാൻ പോലെ അപകടമാണെന്ന നിലപാട് പ്രേം കുമാർ ആവർത്തിച്ചു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial