സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു; കൂട്ടിയത് യൂണിറ്റിന് 16 പൈസ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി കെഎസ്ഇബി. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചത്. ഇന്നലെ മുതലാണ് നിരക്ക് വർധന പ്രാബല്യത്തിൽ വന്നത്. ബിപിഎല്ലുകാർക്കും നിരക്ക് വർധവ് ബാധകമാണ്. അടുത്ത സാമ്പത്തിക വർഷം ഏപ്രിൽ മുതൽ (2025-2026) യൂണിറ്റിന് 12 പൈസയും വർദ്ധിപ്പിക്കും. ഫിക്സഡ് ചാർജ്ജും കൂട്ടി.

Read More

തിരുവനന്തപുരത്ത് രണ്ട് ബസുകൾക്കിടയിൽ കുടുങ്ങി ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം കിഴക്കേകോട്ടയിൽ രണ്ട് ബസുകൾക്കിടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. കേരള ബാങ്ക് ജീവനക്കാരൻ മരിച്ചത്. കേരള ബാങ്ക് ജീവനക്കാരനായ ഉല്ലാസ് ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസിനും സ്വകാര്യ ബസിനും ഇടയിൽ കുടുങ്ങുകയായിരുന്നു. സ്വകാര്യ ബസ് ഓവർടേക്ക് ചെയ്തപ്പോഴാണ് ഉല്ലാസ് അപകടത്തിൽ പെട്ടത്. പോലീസ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് ബസ് ഡ്രൈവർമാരെയും ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.മരിച്ച ഉല്ലാസിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

Read More

മുത്തച്ഛനൊപ്പം റോഡ് മുറിച്ച് കടക്കുകയായിരുന്ന മൂന്നുവയസുകാരന്‍ ബൈക്കിടിച്ച് മരിച്ചു

സുല്‍ത്താന്‍ ബത്തേരി: ഇന്നലെ രാത്രി ഒമ്പതരയോടെ മുത്തച്ഛനൊപ്പം റോഡ് മുറിച്ച് കടക്കുകയായിരുന്ന മൂന്നുവയസുകാരന്‍ ബൈക്കിടിച്ച് മരിച്ചു. നായ്ക്കെട്ടി നിരപ്പം മറുകര രഹീഷ് – അഞ്ജന ദമ്പതികളുടെ മകന്‍ ദ്രുപത് ആണ് മരിച്ചത്. ഉത്സവത്തില്‍ പങ്കെടുക്കാനായി ദ്രുപതിന്റെ അമ്മവീട്ടില്‍ എത്തിയതായിരുന്നു. ബീനാച്ചിയിലെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി അഞ്ജനയുടെ പിതാവ് മോഹന്‍ദാസ് ദ്രുപതിനെയെടുത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ മീനങ്ങാടി ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചു വീണു. വീഴ്ച്ചയില്‍ തലയിടിച്ച കുഞ്ഞിനെ ഉടനെ…

Read More

കാളിദാസ് ജയറാമിൻ്റെ വിവാഹം ഞയറാഴ്ച ഗുരുവായൂരിൽ

കാളിദാസ് ജയറാമിന്‍റെ വിവാഹ ഒരുക്കങ്ങൾക്ക് തുടക്കമായി. സുഹൃത്തും മോഡലുമായ തരിണി കലൈഞ്ജരായർ ന് ഞായറാഴ്ച ഗുരുവായൂരിൽ വച്ച് കാളിദാസ് താലിചാർത്തും. കഴിഞ്ഞ ദിവസം ചെന്നൈയില്‍ സംഘടിപ്പിച്ച പ്രി വെഡ്ഡിങ് ചടങ്ങിൽ വച്ച് കാളിദാസിന്‍റെ അച്ഛനും നടനുമായ ജയറാമാണ് വിവാഹത്തീയതി ഉൾപ്പെടെ പങ്കുവച്ചത്. ‘‘എന്നെ സംബന്ധിച്ച് ജീവതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണിന്ന്. കാളിദാസിന്റെ വിവാഹം എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമാണ്. അതിന്ന് പൂർണമാകുകയാണ്. ഷൂട്ടിങ്ങിനൊക്കെ പോകുമ്പോൾ കലിംഗരായർ ഫാമിലിയെ കുറിച്ച് നിരവധി കേട്ടിട്ടുണ്ട്. ആ വലിയ കുടുംബത്തിൽ…

Read More

ബിജെപി നേതാവ് എംടി രമേശ് കോഴയായി വാങ്ങിയത് ഒമ്പത് കോടി രൂപ; ഗുരുതര ആരോപണവുമായി ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി

കൊച്ചി: ബിജെപി നേതാവ് എംടി രമേശിനെതിരെ ഗുരുതര ആരോപണവുമായി മുൻ ബിജെപി നേതാവ് എകെ നസീര്‍. സ്വകാര്യ മെഡിക്കല്‍ കോളേജിന് അനുമതി വാഗ്ദാനം ചെയ്ത് എം ടി രമേശ് ഒമ്പത് കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി എകെ നസീര്‍ ആരോപിക്കുന്നത്. മെ‍ഡിക്കല്‍ കോഴ കേസില്‍ പുനരന്വേഷണം നടത്തണമെന്നാണ് നസീറിന്റെ ആവശ്യം. കേസില്‍ പുനരന്വേഷണം നടത്തിയാല്‍ ബിജെപി നേതാക്കള്‍ക്കെതിരെ തെളിവു കൈമാറാന്‍ തയാറാണെന്നും നസീർ പറഞ്ഞു. അടുത്തിടെയാണ് നസീർ ബിജെപി വിട്ട് സിപിഎമ്മിൽ…

Read More

ഇടിച്ചിട്ട് നിർത്താതെ പോയി ഒമ്പത് വയസുകാരിയെ കോമയിലാക്കിയ വാഹനം കണ്ടെത്തി; വഴിത്തിരിവായത് ഇന്‍ഷൂറന്‍സ് ക്ലയിം ചെയ്യാന്‍ എത്തിയത്; പ്രതി വിദേശത്ത്

കോഴിക്കോട്: വടകരയിൽ ഒമ്പത് വയസുകാരി ദൃഷാനയെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം കണ്ടെത്തിയെന്ന് പൊലീസ്. അപകടത്തിൽ ദൃഷാനയുടെ മുത്തശ്ശി 62-കാരി പുത്തലത്ത് ബേബി മരിക്കുകയും ചെയ്തിരുന്നു. അപകടം നടന്ന് ഒമ്പത് മാസത്തിന് മാസത്തിന് ശേഷം പൊലീസ് കണ്ടെത്തുന്നത്. അന്നേദിവസം തലശ്ശേരി ഭാഗത്തേക്ക് പോയ മാരുതി സ്വിഫ്റ്റ് കാര്‍ പിടിച്ചെടുത്തെന്നും വാഹനമോടിച്ച ആര്‍.സി. ഉടമ പുറമേരി സ്വദേശി ഷജീര്‍ വിദേശത്തേക്ക് കടന്നതായും എസ്.പി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി അശ്രദ്ധമായി വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയുമായിരുന്നു. അപകടത്തിന് ശേഷം പ്രതി വാഹനം നിര്‍ത്താതെ പോയി….

Read More

പമ്പ മുതൽ സന്നിധാനം വരെ അതീവ ജാഗ്രത; ശബരിമലയിൽ ഇന്ന് കനത്ത സുരക്ഷ

പമ്പ : ശബരിമലയിൽ ഇന്ന് കനത്ത സുരക്ഷയേർപ്പെടുത്തി പൊലീസ്. ഡിസംബർ 6 മുൻനിർത്തിയാണ് സുരക്ഷാക്രമീകരണങ്ങൾ. പമ്പ മുതൽ സന്നിധാനം വരെ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ബൈനോക്കുലർ മോണിറ്ററിങ്ങിനു പുറമേ 17 അംഗ കമാൻഡോ ടീമിന്റെ നിയന്ത്രണത്തിൽ ആകും സന്നിധാനവും പരിസരവും. സോപാനത്ത് കൂടുതൽ പോലീസ് സേനാംഗങ്ങളെ സുരക്ഷയ്ക്കായി വിന്യസിച്ചു. പൊലീസുകാരുടെ ഡ്യൂട്ടി സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. നിലവിൽ 900 പോലീസുകാരാണ് ഡ്യൂട്ടിയിൽ ഉള്ളത് . പമ്പ മുതൽ സന്നിധാനം വരെ വിവിധ സ്ഥലങ്ങളിലായി ബോംബ് സ്ക്വാഡിന്റെയും ഫയർഫോഴ്സിന്റെയും…

Read More

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ‌വർധന; ഉത്തരവ് ഇന്നിറങ്ങും

     വൈദ്യുതി നിരക്ക് ‌വർധിപ്പിച്ച റെഗുലേറ്ററി കമ്മിഷൻ തീരുമാനം ഇന്നുണ്ടായേക്കും. റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ സന്ദർശിച്ച് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. യൂണിറ്റിന് 10 പൈസ മുതൽ 20 പൈസ വരെ ഉയർത്തിയേക്കും. യൂണിറ്റിന് ശരാശരി 34 പൈസയെങ്കിലും കൂട്ടണമെന്നാണ് കെ.എസ്. ഇ. ബി ആവശ്യപ്പെട്ടിട്ടുള്ളത്. വിവിധ മേഖലകളിൽ സിറ്റിംഗ് നടത്തി പൊതുജന അഭിപ്രായങ്ങൾ കൂടി കേട്ട ശേഷമാണ് നിരക്ക് വർദ്ധിപ്പിക്കാൻ റെഗുലേറ്ററി കമ്മീഷൻ തീരുമാനിച്ചത്. യൂണിറ്റിന് 10 മുതൽ 20 പൈസ വരെ ഉയർത്താനാണ് ധാരണ….

Read More

ഗുണനിലവാരമില്ല; 18 കമ്പനികളുടെ മരുന്നുകൾ സംസ്ഥാനത്ത് നിരോധിച്ചു

തിരുവനന്തപുരം : സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട 18 കമ്പനികളുടെ മരുന്നുകള്‍ നിരോധിച്ചു. ഗുണനിലവാരമില്ലാത്തത് എന്ന് കണ്ടെത്തിയതിനാലാണ് നടപടി. കഴിഞ്ഞമാസം ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി അറിയിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവയെല്ലാം തിരികെ വിതരണക്കാരന് നല്കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കേണ്ടതാണെന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. നിരോധിച്ച മരുന്നുകളുടെ വിവരങ്ങള്‍…

Read More


ക്ലബ്ബിൽ നക്ഷത്രം തൂക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

ഇടുക്കി: ക്ലബ്ബിന് മുമ്പിൽ നക്ഷത്രം തൂക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കരിമണ്ണൂർ സ്വദേശി കൈപ്പിള്ളി സാജുവാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. കമ്പിപ്പാലം ക്ലബ്ബിന് മുമ്പിൽ നക്ഷത്രം തൂക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സാജുവിന്റെ ജീവൻ രക്ഷിക്കാനായില്ല

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial