കുന്നംകുളം കേച്ചേരിയിൽ വൻ കഞ്ചാവ് വേട്ട;വീട്ടിലെ കിടപ്പു മുറിയിൽ നിന്ന് എട്ട് കിലോ കഞ്ചാവ് കണ്ടെത്തി

തൃശൂർ: കുന്നംകുളം കേച്ചേരിയിൽ വൻ കഞ്ചാവ് വേട്ട. കേച്ചേരി സ്വദേശി സുനിൽ ദത്തിന്റെ വീട്ടിലെ കിടപ്പു മുറിയിൽ നിന്ന് എട്ട് കിലോ കഞ്ചാവാണ് കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് എസ്‌ഐ ഫക്രുദീന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ വീട്ടിലെത്തിയത്. പ്രതിയുടെ വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിൽ അലമാരയിൽ നിന്ന് എട്ട് കിലോയോളം തൂക്കം വരുന്ന കഞ്ചാവാണ് പൊലീസ് കണ്ടെത്തിയത്. ഒഡീഷയിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് കുന്നംകുളം മേഖലയിലെ വിവിധ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതി കച്ചവടം നടത്തുന്നതെന്ന്…

Read More

കെട്ടിടം പൊളിക്കുന്നതിനിടെ താഴെ വീണു, നെഞ്ചില്‍ ജാക്ക് ഹാമര്‍ തുളച്ചുകയറി 60കാരന്‍ മരിച്ചു

പത്തനംതിട്ട: കെട്ടിടം പൊളിക്കുന്നതിനിടെ ജാക്ക് ഹാമർ നെഞ്ചത്ത് തുളച്ചു കയറി 60കാരൻ മരിച്ചു. കൊടുമൺ കളീയ്ക്കൽ ജയിംസ് (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ന് നെടുമൺകാവിലാണ് അപകടമുണ്ടായത്. നെടുമൺകാവിലുള്ള പഴയ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗം പൊളിക്കുന്നതിനിടെ ജയിംസ് താഴെ വീഴുകയായിരുന്നു. വീഴ്ചയിൽ ജാക്ക് ഹാമർ നെഞ്ചത്ത് തുളച്ചു കയറി. ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ബീന, മക്കൾ: നേഹ അന്ന, നിർമല. മരുമക്കൾ: ബിജോഷ്, ജിനു.

Read More

ജനാധിപത്യാവകാശങ്ങളെ ധ്വംസിക്കുന്ന ഇടിമുറികൾ : AISF സംസ്ഥാന പ്രസിഡൻ്റ് ആർ എസ് രാഹുൽ രാജ്

                                     എസ് എഫ് ഐ യുമായി ബന്ധപ്പെട്ട്മുൻപൊരിക്കൽ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം നടത്തിയ പ്രതികരണം, കാലഘട്ടം ആവശ്യപ്പെടുന്ന അഭിപ്രായ പ്രകടനമായി വിലയിരുത്തി  തിരുത്തൽ നടപടികൾ സ്വീകരിക്കേണ്ടതിന് പകരം ആരോപണങ്ങൾ മാധ്യമ സൃഷ്ടിയായി വ്യാഖ്യാനിക്കുകയും ബിനോയ് വിശ്വത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്ന സമീപനം അന്ന് എസ് എഫ് ഐ നേതൃത്വത്തിൽ നിന്നും ചില സി പി എം നേതാക്കളിൽ നിന്നുമുണ്ടായത് ഓർക്കുന്നുണ്ടാവും.എസ് എഫ് ഐ യും എ ഐ എസ്…

Read More

ശബരിമലയില്‍ ആർക്കും പ്രത്യേക പരിഗണന നല്‍കരുതെന്ന് ഹൈക്കോടതി ഉത്തരവ്.

കൊച്ചി: ശബരിമലയില്‍ ആർക്കും പ്രത്യേക പരിഗണന നല്‍കരുതെന്ന് ഹൈക്കോടതി ഉത്തരവ്. നേരത്തേ ശബരിമലയുമായി ബന്ധപ്പെട്ട വ്യവസായി സുനില്‍ സ്വാമിയുടെ ഇടപെടലുകള്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ ഉത്തരവ്. മറ്റ് ഭക്തര്‍ക്ക് നല്‍കാത്ത പരിഗണന വ്യവസായിയായ സുനില്‍ സ്വാമിയ്ക്ക് സന്നിധാനത്ത് നല്‍കരുതെന്നും കോടതിയുടെ ഉത്തരവിൽ പറയുന്നു. മാസങ്ങളായി ഇവ കോടതി പരിശോധിച്ചുവരികയായിരുന്നു. വിവിധ വകുപ്പുകളില്‍ നിന്ന് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്…

Read More

അനധികൃതമായി മദ്യം കടത്തികൊണ്ട് വന്ന രണ്ടുപേർ അറസ്റ്റിലായി

കാസ‍‌ർഗോഡ്: കാസർഗോഡ് ജില്ലയിൽ രണ്ടിടങ്ങളിലായി അനധികൃതമായിമദ്യം കടത്തിക്കൊണ്ട് വന്ന രണ്ട് പേർ അറസ്റ്റിലായി. 90 ലിറ്ററോളം അന്യ സംസ്ഥാന മദ്യ ശേഖരവും എക്സൈസ് പിടിച്ചെടുത്തു. 66.06 ലിറ്റർ കർണാടക മദ്യവും, 8.25 ലിറ്റർ ഗോവൻ മദ്യവുമായി മഞ്ചേശ്വരം കോയിപാടി സ്വദേശി സുരേഷ്.പി എന്നയാൾ കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) മുരളി.കെ.വിയുടെ നേതൃത്വത്തിൽ പിടിയിലായി. ഇയാൾക്ക് 60 വയസുണ്ട്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി.കെ.വി.സുരേഷ്, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) പ്രശാന്ത്കുമാർ, സിവിൽ എക്സൈസ് ഓഫീസർ…

Read More

ആലപ്പുഴ കാർ അപകടം ചികിത്സയിലായിരുന്ന ഒരു വിദ്യാർത്ഥി കൂടി മരണപെട്ടു

ആലപ്പുഴ: ആലപ്പുഴ കളർകോടുണ്ടായ കാറപകടത്തിൽ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജ്(20) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ് ആല്‍വിന്‍. കുടുംബത്തിൻ്റെ ആവശ്യ പ്രകാരം ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് വിദഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റിയിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതോടെ കളർകോട് കാറപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. തലച്ചോറ്, ശ്വാസകോശം, വൃക്ക,…

Read More

സഹയാത്രികയോട് അപമാര്യാദയായി പെരുമാറി സർക്കിൾ ഇൻസ്‌പെക്ടർക്കെതിരെ റെയിൽവേ പോലീസ് കേസെടുത്തു

കൊച്ചി: ട്രെയിനിൽവെച്ച് സഹയാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു. പാലക്കാട് അഗളി സിഐ അബ്ദുൾ ഹക്കീമിനെതിരെയാണ് നടപടി. സഹയാത്രക്കാരിയായ യുവതിയെ കടന്നുപിടിച്ചെന്നാണ് പരാതി. കൊല്ലത്തുനിന്ന് പാലരുവി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം. ട്രെയിൻ എറണാകുളത്തെത്തിയപ്പോൾ പരാതിക്കാരിയായ യുവതി തന്നെയാണ് ഇക്കാര്യം റെയിൽവേ പൊലീസിനെ അറിയിച്ചത്. പ്രതിയുടെ ചിത്രവും അന്നുതന്നെ ഫോണിൽ എടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിഐയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്.

Read More

സൗര്യപര്യവേക്ഷണത്തിനായി പ്രോബ-3 ബഹിരാകാശത്തേക്ക്

ശ്രീഹരിക്കോട്ട: പിഎസ്എല്‍വി-സി59 വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽ നിന്ന്‌ വൈകിട്ട്‌ 4.08നാണ് പ്രോബാ–-3 കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ എന്നീ ഉഗ്രഹങ്ങളുമായി പിഎസ്‌എൽവി സി 59 റോക്കറ്റ് കുതിച്ചത്. സൗരപര്യവേഷണത്തിനായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ രണ്ട് പേടകങ്ങളെയാണ് ഒരേസമയം ഐഎസ്ആര്‍ഒ വിക്ഷേപിച്ചത് ഇന്നലെ നടക്കേണ്ടിയിരുന്ന വിക്ഷേപണമാണ് കൗണ്ട്‌ഡൗൺ അവസാനിക്കാൻ 43 മിനുട്ടും 50 സെക്കൻഡും ബാക്കിനിൽക്കെ മാറ്റിയത്. ഇരട്ട ഉപഗ്രഹങ്ങളിലെ കൊറോണോഗ്രാഫ് പേടകത്തിലാണ് അവസാന മണിക്കൂറില്‍ പ്രശ്നം കണ്ടെത്തിയത്. പ്രൊപ്പൽഷൻ സിസ്റ്റത്തിനകത്തെ ഭ്രമണപഥ നിയന്ത്രണ സംവിധാനത്തിലായിരുന്നു…

Read More

ചുമട്ടു തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്: ചുമട്ടു തൊഴിലാളി ജോലിക്കിടെ കുഴഞ്ഞ് വീണു മരിച്ചു. പാലക്കാട് കരിമ്പ പടിഞ്ഞാക്കര സ്വദേശി ചന്ദ്രനാണ് മരിച്ചത്. പള്ളിപ്പടിയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. റബ്ബ൪ നഴ്സറിയിൽ നിന്നും റബ്ബ൪ കയറ്റുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. കരിമ്പ പളളിപ്പടിയിലെ സിഐടിയു യൂണിറ്റിലെ തൊഴിലാളിയാണ് മരിച്ച ചന്ദ്രൻ.

Read More

ട്രെയിനില്‍ സീറ്റിനെച്ചൊല്ലി തര്‍ക്കം, അടിപിടി; യുപിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു.

വാരണസി: ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവ് മര്‍ദനമേറ്റ് മരിച്ചു. മന്‍ദരികന്‍ സ്വദേശി തൗഹിദ്(24) ആണ് മരിച്ചത്. ആക്രമണത്തില്‍ തൗഹിദിന്റെ സഹോദരങ്ങളായ താലിബ്(20),തൗസിഫ്(27) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ജമ്മുവില്‍ നിന്ന് വാരാണസിയിലേക്ക് പുറപ്പെട്ട ബെഗംപുര എക്‌സ്പ്രസിലാണ് സംഭവം. സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ ഗൗതംപൂര്‍ സ്വദേശികളായ പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മദേരികനില്‍ താമസിക്കുന്ന 24 കാരനായ തൗഹിദ് അംബാലയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ സുല്‍ത്താന്‍പൂര്‍ ജില്ലയിലെ ഗൗതംപൂര്‍ ഗ്രാമത്തിലെ യുവാക്കളുമായി സീറ്റിനെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial