റാസൽഖൈമയിൽ മലയാളി യുവാവ് മലമുകളിൽ നിന്നും വീണു മരിച്ച നിലയിൽ

റാസൽഖൈമ: അവധിയാഘോഷിക്കാനായി റാസൽഖൈമ ജെബൽ ജെയ്സ് മലയിലെത്തിയ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തോട്ടട വട്ടക്കുളം മൈഥിലി സദനത്തിൽ രമേശൻ–സത്യ ദമ്പതികളുടെ മകൻ സായന്ത് മധുമ്മലിനെയാണ് മലമുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 32വയസായിരുന്നു. ദുബായിലെ ഓട്ടോ വർക് ഷോപ്പിലാണ് സായന്ത് ജോലി ചെയ്യുന്നത്. സായന്തും കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കളും യുഎഇയുടെ 53–ാം ദേശീയദിന(ഈദുൽ ഇത്തിഹാദ്)ത്തോടനുബന്ധിച്ച് അവധി ദിവസമായതിനാൽ ഞായറാഴ്ച വൈകിട്ടോടെയാണ് വിനോദ സഞ്ചാര കേന്ദ്രമായ ജെബൽ ജെയ്സിലെത്തിയത്. തിങ്കളാഴ്ച പുലർച്ചെ…

Read More

നാലു മാസത്തിനിടെ BSNL ലേക്ക് ചേക്കേറിയത് 55 ലക്ഷം ആളുകൾ സ്വകാര്യ കമ്പനികൾക്ക് തിരിച്ചടി

ന്യൂഡൽഹി: 2024 ജൂലൈ മുതൽ ഒക്ടോബർ വരെ മറ്റു മൊബൈൽ നെറ്റുവർക്കുകൾ ഉപേക്ഷിച്ച് ബിഎസ്എൻഎല്ലിലേക്ക് ചേക്കേറിയത് 55 ലക്ഷം ആളുകൾ. 2024 ജൂലൈ മുതൽ ഒക്ടോബർ മാസം വരെ സബ്‌സ്‌ക്രൈബർമാരുടെ എണ്ണത്തിൽ രാജ്യത്തെ പൊതുമേഖലാ മൊബൈൽ സേവന ദാതാക്കൾ വലിയ മുന്നേറ്റമാണ് കാഴ്ച്ചവെച്ചതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്കുകൾ വർധിപ്പിച്ചതോടെയാണ് സ്വകാര്യ കമ്പനികളെ ഒഴിവാക്കി ജനങ്ങൾ കൂട്ടത്തോടെ ബിഎസ്എൻഎല്ലിലേക്ക് ചേക്കേറിയത്. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ എന്നീ നെറ്റ്‌വർക്കുകളിൽ നിന്ന്…

Read More

ഉൾവനത്തിലെ കുപ്പമലയിൽ യുവതി കാൽവഴുതി പാറകുഴിയിലേക്ക് വീണു മരിച്ചു

മലപ്പുറം: നെടുങ്കയം ഉൾവനത്തിലെ കുപ്പമലയിൽ ചോലനായ്ക്ക യുവതി കാൽവഴുതി പാറക്കുഴിയിലേക്ക് വീണ് മരിച്ചു. കുപ്പ മലയിലെ ഷിബുവിന്റെ ഭാര്യ 27കാരിയായ മാതിയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവം പുറംലോകമറിയുന്നത് തിങ്കളാഴ്ചയാണ്. രാത്രി മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയപ്പോൾ കാൽവഴുതി താഴ്ചയുള്ള പാറക്കുഴിയിലേക്ക് വീണതായാണ് പൊലീസുകാരോടും വനപാലകരോടും മാതിയുടെ ഭർത്താവും സഹോദരൻ വിജയനുമടക്കമുള്ളവർ മൊഴി നൽകിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഉദ്യോഗസ്ഥ സംഘം കുപ്പമലയിലെത്തിയത്. രണ്ടു മണിക്കൂറോളം കുത്തനെയുള്ള മല കയറിയാൽ മാത്രമേ ഇവിടെയെത്താൻ സാധിക്കുകയുള്ളൂ. സംഭവം നടന്ന സ്ഥലത്ത് മാതിയുടെ…

Read More

തൃശ്ശൂരിൽ മാലിന്യക്കുഴിയിൽ വീണ കാട്ടാന ചരിഞ്ഞു നാല് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം

തൃശ്ശൂർ: മൂന്ന് മണിക്കൂർ നീണ്ട സാഹസിക ദൗത്യം പരാജയപ്പെട്ടു. സെപ്റ്റിക് ടാങ്കിൽ വീണ കുട്ടിയാന ചരിഞ്ഞു. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള സംഘത്തിന്റെ മണിക്കറുകൾ നീണ്ട സംഘത്തിന്റെ മണിക്കൂറുകൾ നീണ്ട ദൗത്യമാണ് പരാജയപ്പെട്ടത്. ആരോഗ്യവിദഗ്‌ധർ എത്തിയാണ് സംഭവം സ്ഥിരീകരിച്ചത്. ജെസിബി ഉപയോഗിച്ച് കുട്ടിയാനയുടെ കാലിലും ദേഹത്തും വീണ മണ്ണ് നീക്കി. പിന്നീട് കയർ ഉപയോഗിച്ച് ആനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ദൗത്യം പരാജയപ്പെടുകയായിരുന്നു. മണ്ണ് നീക്കിയതോടെ ആന കൈകാലുകൾ ഉയർത്തുകയും തലയുയർത്താൻ ശ്രമിക്കുകയും ചെയ്‌തിരുന്നു….

Read More

അസമില്‍ ബീഫ് നിരോധനം; ഹോട്ടലുകളിലും പൊതുസ്ഥലത്തും ബീഫ് വിളമ്പാൻ പാടില്ല

ദിസ്പൂര്‍: സമ്പൂര്‍ണ ബീഫ് നിരോധനവുമായി അസം സര്‍ക്കാര്‍. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പൊതുസ്ഥലങ്ങളിലും പൊതുപരിപാടികളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കാന്‍ അസം സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ബുധനാഴ്ച അറിയിച്ചു. മാട്ടിറച്ചി ഉപഭോഗം സംബന്ധിച്ച് നിലവിലുള്ള നിയമം ഭേദഗതി ചെയ്ത് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ക്ഷേത്രങ്ങള്‍ക്ക് സമീപം അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ബീഫ് കഴിക്കുന്നത് നിര്‍ത്താനായിരുന്നു നേരത്തെ തീരുമാനമെന്നും എന്നാല്‍ ഇപ്പോള്‍ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read More

അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടം; കാറോടിച്ചിരുന്ന മെഡിക്കൽ വിദ്യാർത്ഥിയെ പ്രതിചേർത്തു

ആലപ്പുഴ: ആലപ്പുഴ കളർകോട് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ആദ്യം റജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കി. കെഎസ്ആർടിസി ബസ് ഡ്രൈവറെ പ്രതിയാക്കിയായിരുന്നു ആദ്യ എഫ്ഐആർ. അപകടത്തിൽപെട്ട കാർ ഓടിച്ചിരുന്ന മെഡിക്കൽ വിദ്യാർത്ഥി ഗൗരിശങ്കറിനെ പ്രതിചേർത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ആലപ്പുഴ സൗത്ത് പൊലീസാണ് കേസന്വേഷിക്കുന്നത്. വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനം മുന്നിലുള്ള വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാഹനത്തെ മറികടക്കുന്നതിനിടെ ഉദ്ദേശിച്ച വേഗം കിട്ടിയില്ലെന്നും, ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രണം വിടുകയായിരുന്നുവെന്നും…

Read More

മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; പ്രധാനമന്ത്രി പങ്കെടുക്കും

മുംബൈ: മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുംബൈ ആസാദ് മൈതാനിയില്‍ വൈകീട്ട് 5.30 നാണ് സത്യപ്രതിജ്ഞ നടക്കുക. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അതേസമയം ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയായി ഇന്നു സത്യപ്രതിജ്ഞ ചെയ്യുമോയെന്നതില്‍ അവ്യക്തത തുടരുകയാണ്. മഹായുതി സഖ്യത്തിന്റെ, ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന് ശിവസേന എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്ന് ഏക്‌നാഥ് ഷിന്‍ഡെ…

Read More

ഭാര്യയോട് അപമര്യാദയായി പെരുമാറിയ ബന്ധുവിനെ ഭർത്താവ് വെട്ടിപരിക്കേല്പിച്ചു

ഇടുക്കി: ഭാര്യയോട് അപമര്യാദയായി പെരുമാറിയ ബന്ധുവിനെ ഭര്‍ത്താവ് വെട്ടിപരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ മുണ്ടക്കയം സ്വദേശികളായ ദമ്പതികളെ തൊടുപുഴ പോലീസ് അറസ്റ്റുചെയ്തു. ഭാര്യയെ അപമാനിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് ഭര്‍ത്താവാണ് ബന്ധുവായ ആലക്കോട് സ്വദേശിയെ വെട്ടിയത്. സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ആലക്കോട് സ്വദേശിയായ അമ്പതുകാരനെതിയും കഠിന ദേഹോപദ്രവത്തിന് ദമ്പതികള്‍ക്കെതിരേയും പോലിസ് കേസെടുത്തിട്ടുണ്ട്. മുണ്ടക്കയം സ്വദേശികളായ യുവദമ്പതിമാര്‍ ആലക്കോട് ചവര്‍ണ ഭാഗത്ത് താമസിക്കുന്ന ഇവരുടെ ബന്ധുവിന്റെ വീട്ടില്‍ ഡിസംബര്‍ ഒന്നിന് രാവിലെ വിരുന്നിന് പോയിരുന്നതായി പോലിസ് പറയുന്നു. വിരുന്ന് കഴിഞ്ഞ് ദമ്പതികള്‍…

Read More

പുഷ്പ 2പ്രീമിയർഷോ കാണാനെത്തിയ യുവതി തിക്കിലുംതിരക്കിലും പെട്ടു മരിച്ചു

ഹൈദരാബാദ്: അല്ലു അർജുൻ നായകനായ പുഷ്പ 2 പ്രീമിയർ ഷോ കാണാനെത്തി മരിച്ച യുവതിയെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി 39 കാരിയായ രേവതി യാണ് മരിച്ചത്. ഭർത്താവിനും മക്കൾക്കുമൊപ്പം എത്തിയ യുവതി തിക്കിലും തിരക്കിലും പെട്ടാണ് മരിച്ചത്. ഭർത്താവ് ഭാസ്കറും 9ഉം 7ഉം വയസുള്ള മക്കൾ തേജും സാൻവിയും ആശുപത്രിയിൽ ചികിത്സയിലാണ്. തിക്കിലും തിരക്കിലും പെട്ട് രേവതി ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ആളുകൾ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമായി. രേവതിയുടെ ഒപ്പം…

Read More

എറണാകുളത്ത് റോഡിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു

കൊച്ചി: എറണാകുളം പട്ടിമറ്റം മംഗലത്ത് റോഡിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു. മംഗലത്ത് നട റോഡിൽ മില്ലുംപടി ഇറക്കത്തിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റിനാണ് തീപിടിച്ചത്. വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവമുണ്ടായത്.നിർത്തിയിട്ട ബുള്ളറ്റിന് തീപിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തീയണച്ചു. തീ പിടിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial