ശബരിമലയിൽ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്ക്; ഡോളി തൊഴിലാളി സമരം പോലെയുള്ളത് ആവർത്തിക്കരുതെന്ന് ഹൈക്കോടതി

ശബരിമലയിൽ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്കേർപ്പെടുത്തി ഹൈക്കോടതി. ശബരിമല, പമ്പ ,സന്നിധാനം എന്നിവിടങ്ങളിലെ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഡോളി തൊഴിലാളി സമരം പോലെയുള്ളത് ആവർത്തിക്കരുതെന്ന് ഹൈക്കോടതി നിർദേശം. ശബരിമല തീർത്ഥാടന കേന്ദ്രമാണെന്നും സമരങ്ങൾ ഭക്തരുടെ ആരാധനാവകാശത്തെ ബാധിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.ഡോളി സമരത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. അയ്യപ്പ ഭക്തരെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഡോളി ചാർജ് സംബന്ധിച്ച് നേരത്തെ തന്നെ കോടതി ഉത്തരവുണ്ടെന്ന് ദേവസ്വം ബഞ്ച് പറഞ്ഞു. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ സീസൺ തുടങ്ങുന്നതിനു മുമ്പ് ദേവസ്വം…

Read More

കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി;സ്വകാര്യഭാഗങ്ങൾ മുറിച്ചുമാറ്റിയ നിലയിൽ

ഡൽഹി: കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒരു ഇ-കൊമേഴ്‌സ് കമ്പനിയിൽ എക്‌സിക്യൂട്ടീവായ യുവാവിന്റെ മൃതദേഹം വികൃതമാക്കിയ നിലയിലാണ്. ഡൽഹിയിലെ പാലം വിഹാർ റെയിൽവേ സ്‌റ്റേഷന് സമീപമാണ് യുവാവിന്റെ മൃതദേഹം കണ്ടത്. എച്ച്ഐവി ബാധിതനായ യുവാവിന് ശരീരത്തിൽ കത്തി കൊണ്ട് നിരവധി മുറിവുകൾ ഏറ്റിട്ടുണ്ടെന്നും 25കാരൻ്റെ സ്വകാര്യഭാഗങ്ങൾ മുറിച്ചുമാറ്റിയ നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഒരു വഴിയാത്രക്കാരനാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കാണുകയും അധികൃതരെ അറിയിക്കുകയും ചെയ്തത്. യുവാവിന്റെ ഫോണും സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. നവംബർ 25ന് ദ്വാരക സെക്ടർ 23…

Read More

ആലപ്പുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ മർദിച്ചു;ഹൃദ്രോഗിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ മർദിച്ചതിന് പിന്നാലെ ഹൃദ്രോഗിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കായംകുളം പെരുമ്പള്ളി പുത്തൻ പറമ്പിൽ വിഷ്ണുവാണ് മരിച്ചത്. സംഭവത്തിൽ വിഷ്ണുവിന്‍റെ ഭാര്യയുടെ ബന്ധുക്കളായ രണ്ടു പേരെ തൃക്കുന്നപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. വിഷ്ണവുന്‍റെ ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്. ഒന്നര വർഷമായി ഭാര്യ ആതിരയുമായി പിണങ്ങി താമസിക്കുകയാണ് വിഷ്ണു. നാല് വയസുള്ള ഒരു മകനുണ്ട്. മകനെ ഏൽപ്പിക്കാൻ ഭാര്യവീട്ടിൽ എത്തിയതായിരുന്നു വിഷ്ണു. ഇതിനിടയിൽ ഭാര്യയുമായി ആദ്യം തർക്കമുണ്ടായി. പിന്നീട്…

Read More

ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി; ഇന്നു ഗവര്‍ണറെ കാണും, സത്യപ്രതിജ്ഞ നാളെ അഞ്ചിന്‌

മുംബൈ: ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. മുംബൈയില്‍ ഇന്നു ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗം ഫഡ്‌നാവിസിനെ നേതാവായി തെരഞ്ഞെടുത്തു. ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ മഹായുതി സഖ്യ സര്‍ക്കാര്‍ നാളെ വൈകീട്ട് അഞ്ചുമണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. നിയമസഭയിലേക്ക് വിജയിച്ച ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ കേന്ദ്രനിരീക്ഷകരനായി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവര്‍ സംബന്ധിച്ചു. നിയമസഭാകക്ഷിയോഗത്തിന് മുമ്പായി ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ഫഡ്‌നാവിസിന്റെ പേരിന് അന്തിമ അംഗീകാരം നല്‍കിയിരുന്നു. മഹായുതി…

Read More

നടൻ മൻസൂർ അലിഖാന്റെ മകൻ അറസ്റ്റിൽ

ചെന്നൈ: മയക്കുമരുന്ന് കേസില്‍ നടന്‍ മന്‍സൂര്‍ അലിഖാന്റെ മകന്‍ അറസ്റ്റില്‍. അലിഖാന്‍ തുഗ്ലക്കിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് തിരുമംഗലം പൊലീസ് തുഗ്ലക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മയക്കുമരുന്ന് വില്‍പ്പനയുമായി തുഗ്ലക്കിന് ബന്ധമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചത്. അടുത്തിടെ ലഹരിക്കേസില്‍ 10 കോളജ് വിദ്യാര്‍ഥികള്‍ പിടിയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് തുഗ്ലക്കിലേക്ക് പൊലിസ് എത്തിയത്. ഇയാളെ കൂടാതെ സെയ്ദ് സാക്കി, മുഹമ്മദ് റിയാസ് അലി, ഫൈസല്‍…

Read More

തമിഴ് സീരിയൽ താരം യുവരാജ് നേത്രൻ അന്തരിച്ചു

ചെന്നൈ: തമിഴ് സീരിയൽ താരം യുവൻരാജ് നേത്രൻ അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് കഴിഞ്ഞ ആറ് മാസമായി ചികിത്സയിലായിരുന്നു. തമിഴിൽ ഹിറ്റായ നിരവധി സീരിയലുകളിൽ യുവൻരാജ് പ്രധാന വേഷത്തിലെത്തിയിരുന്നു. ബാലതാരമായാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. 25 വർഷത്തോളമായി അഭിനയരംഗത്ത് സജീവമായിരുന്നു. മറുധാനി എന്ന ഷോയിലൂടെയാണ് ശ്രദ്ധേയനാകുന്നത് കരിയറിന്റെ തുടക്ക കാലത്ത് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളിലാണ് യുവൻരാജ് തിളങ്ങിയത്. ചില തമിഴ് ചിത്രങ്ങളിൽ സഹനടനായും വേഷമിട്ടു. നിരവധി റിയാലിറ്റി ഷോകളിലും അദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്. സൺ ടിവിയിലെ ഡാൻസ് റിയാലിറ്റി ഷോയായ മസ്താന…

Read More

മഹാരാഷ്ട്രയില്‍ ബിജെപി നിയമസഭാകക്ഷിയോഗം ഇന്ന്; ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകാന്‍ സാധ്യത

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി നിയമസഭാകക്ഷിയോഗം ഇന്ന് ചേരും. മുതിര്‍ന്ന നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി യോഗം തെരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. നിയമസഭ കക്ഷിയോഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവര്‍ കേന്ദ്ര നിരീക്ഷകരായി പങ്കെടുക്കും. മുംബൈ ആസാദ് മൈതാനിയില്‍ നാളെ വൈകീട്ട് അഞ്ചുമണിക്ക് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടത്താനാണ് ബിജെപി തീരുമാനം. സത്യപ്രതിജ്ഞയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നും ബിജെപി നേതാക്കള്‍ സൂചിപ്പിച്ചു. മുഖ്യമന്ത്രി സ്ഥാനം വിട്ടു കൊടുത്താല്‍ പകരം ആഭ്യന്തര വകുപ്പ്…

Read More

ദേശവിളക്ക് ഭക്തി ഗാനം പുറത്തിറക്കി

കിളിമാനൂർ  പോങ്ങനാട് ശ്രീധർമശാസ്ത ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവത്തിനോട് അനുബന്ധിച്ച് തയ്യാറാക്കിയ ദേശവിളക്ക് എന്ന  ഭക്തിഗാനം പുറത്തിറങ്ങി.കിളിമാനൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ആർ. മനോജ്‌ പ്രകാശന കർമ്മം നിർവ്വഹിച്ചു. ക്ഷേത്രം മേൽശാന്തി വിജകുമാർ നമ്പൂതിരി ഏറ്റുവാങ്ങി. രാധാകൃഷ്ണൻ കുന്നുംപുറം രചന നിർവഹിച്ച ഗാനത്തിന് കേരളപുരം ശ്രീകുമാറാണ് ഈണം നൽകിയത്. നിതീഷ് സോമൻ ആലപിച്ച ഗാനം നിർമ്മിച്ചത് അനൂപ്തോട്ടത്തിൽ ആണ്.

Read More

97 കാരിയുടെ വീട് കത്തിനശിച്ചു; അപകടത്തിൻ ആളപായമില്ല

ആലപ്പുഴ: വരുമാനത്തിലും ആരോ​ഗ്യത്തിലും അതി ദരിദ്ര പട്ടികയിലുള്ള 97 കാരിയുടെ ആകെയുണ്ടായിരുന്ന സമ്പാദ്യമായ വീട് കത്തി നശിച്ചു. മാവേലിക്കര താമരക്കുളം ഗ്രാമപഞ്ചായത്തിലെ വേടരപ്ലാവ് തറയിൽ ജാനകിയുടെ ‌വീടാണ് കത്തി നശിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സംഭവത്തിൽ ആളപായമില്ല. അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. കല്ല് കെട്ടി ഓട് മേഞ്ഞിരുന്ന രണ്ട് മുറികളുള്ള വീടിൻ്റെ അടുക്കളമുറിയും സാധന സാമഗ്രികളും പൂർണ്ണമായും കത്തി നശിച്ചു. ജാനകിയും മകൾ പത്മിനിയുമായിരുന്നു ഇവിടെ താമസം. സംഭവ സമയം ജാനകി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഗ്രാമ…

Read More

യു ആര്‍ പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും എംഎല്‍എമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച  യു ആര്‍ പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും എംഎല്‍എമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ 12 ന് നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. പാലക്കാട് നിന്നും ചരിത്ര വിജയം നേടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്കെത്തുന്നത്. 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ വിജയിച്ചത്. പാലക്കാട് മണ്ഡലത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് ഭൂരിപക്ഷമാണ് രാഹുല്‍ കരസ്ഥമാക്കിയത്. 2016 ലെ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ നേടിയ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial