
പെരിയ ഇരട്ടക്കൊലക്കേസ്; ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനടക്കം 14 പേർ കുറ്റക്കാരെന്ന് കോടതി
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ 14 പേർ കുറ്റക്കാരെന്ന് കോടതി. ഒന്ന് മുതൽ എട്ട് വരെ പ്രതികളടക്കം 14 പേരെയാണ് എറണാകുളം സിബിഐ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനും കുറ്റക്കാരനാമെന്ന് കോടതി വിധിയിൽ പറഞ്ഞു. 20 മാസത്തോളം നീണ്ട വിചാരണ നടപടികൾക്കു ശേഷമാണു എറണാകുളം സിബിഐ ജഡ്ജ് എൻ. ശേഷാദ്രിനാഥൻ വിധി പറഞ്ഞത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും (23) കൃപേഷിനെയും (19) രാഷ്ട്രീയ വൈരാഗ്യംമൂലം വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിലാണ്…