റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ചു; പിന്‍ചക്രങ്ങള്‍ ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മ മരിച്ചു
അരൂര്‍: ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസ്സിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. എഴുപുന്ന അര്‍ച്ചന ഭവനത്തില്‍ മല്ലിക(59) ആണ് മരിച്ചത്. അരൂര്‍ അമ്പലം ജങ്ഷനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ആണ് ഇവരെ ബസ് ഇടിച്ചത്. അപകടത്തിൽ ബസിന്റെ പിന്‍ചക്രങ്ങള്‍ ശരീരത്തിലൂടെ കയറിയിറങ്ങിയ വീട്ടമ്മ തത്ക്ഷണം മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരമണിയോടെ സി.പി.എം. അരൂര്‍ ലോക്കല്‍കമ്മിറ്റി ഓഫീസിന് മുന്നിലാണ് അപകടം നടന്നത്. ഉയരപ്പാത നിര്‍മ്മാണം നടക്കുന്നതിനാല്‍ ഗതാഗതക്കുരുക്കിലായിരുന്നു അരൂര്‍ അമ്പലം കവല. ഇതിനിടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന മല്ലികയെ അമിതവേഗതയിലെത്തിയ ബസ് ഇടിച്ചെന്നാണ്…

