Headlines

നഷ്ടപ്പെട്ട കുട്ടിയെ  കണ്ടെത്തിയപ്പോൾ നാടകീയ രംഗങ്ങൾ; തട്ടിക്കൊണ്ടുപോയ പ്രതിയെ വിടാതെ വാവിട്ടുകരഞ്ഞു രണ്ട് വയസ്സുകാരൻ



ജയ്പൂർ പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഇപ്പോഴും ആ കാഴ്ച്ച മറക്കാൻ കഴിഞ്ഞിട്ടില്ല. പതിനാല് മാസം മുൻപ് കാണാതായ പൃഥ്വി എന്ന കുട്ടിയെ കുട്ടിയെ രക്ഷിച്ച് കുടുംബത്തിന് കൈമാറുമ്പോൾ ഇങ്ങനെ ഒരു കാഴ്ചയ്ക്ക് സാക്ഷിയാകുമെന്ന് ആരും വിചാരിച്ചിരുന്നില്ല. പിരിയാൻ വയ്യാതെ പൊലീസ് സ്റ്റേഷനിൽ വെച്ച് പൊട്ടിക്കരയുകയായിരുന്നു കുട്ടിയും കുട്ടിയെ തട്ടിക്കൊണ്ട് പോയ തനൂജൂം.

പത്ത് മാസം മുൻപാണ് പൃഥ്വി എന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ട് പോയത്. അന്ന് പതിനൊന്ന് മാസം പ്രായമേ പൃഥ്വിക്ക് ഉണ്ടായിരുന്നുള്ളു. ഏറെ നാളത്തെ തെരച്ചിലിനൊടുവിൽ കുട്ടിയെ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു.

തുടർന്ന് കുട്ടിയെ പ്രതിക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിച്ചു. പിന്നാലെ പൊലീസ് ഉദ്യോഗസ്ഥൻ പ്രതിയിൽ നിന്നും കുട്ടിയെ പിടിച്ച് വാങ്ങി അമ്മയ്ക്ക് കൈമാറാൻ ശ്രമിച്ചപ്പോൾ കുട്ടി പൊട്ടിക്കരയുകയായിരുന്നു. ഇത് കണ്ട പ്രതിയും കരഞ്ഞു. തനൂജിനെ കെട്ടിപിടിച്ച് കരഞ്ഞുകൊണ്ടിരുന്നു കുട്ടിയെ ഏറെ പണിപ്പെട്ടാണ് പൊലീസ് അമ്മയ്ക്ക് കൈമാറിയത്.ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഏറെ നാൾ നീണ്ടുനിന്ന അന്വേഷണത്തിന് ശേഷമാണ് കുട്ടിയെ പൊലീസ് കണ്ടെത്തിയര സന്ന്യാസി എന്ന വ്യാജേന ഇയാൾ കുട്ടിയുമായിഖദേർ പ്രദേശത്ത് താമസിച്ചു വരികയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പ്രതിയെ പറ്റിയുള്ള വിവരം നൽകുന്നവർക്ക് ഇരുപത്തി അയ്യായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് പൊലീസ് പ്രതിയിലേക്ക് എത്തിപ്പെട്ടത്.കുട്ടിയുടെ അമ്മയുടെ ബന്ധു കുട്ടിയാണ് പ്രതി. അതുകൊണ്ട് തന്നെ സ്വന്തം മകനെ പോലെയാണ് ഇയാൾ കുട്ടിയെ പരിചരിച്ചത്. പ്രതിക്ക് കുട്ടിയുടെ അമ്മയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ഇത് കുട്ടിയുടെ അമ്മ എതിർത്തത്തിൽ പ്രകോപിതനായാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ട് പോയത്.മുൻ പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായിരുന്നു ഇയാൾ. യുപി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിലടക്കം ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അതിനാൽ പൊലീസ് നടപടികൾ വ്യക്തമായി ഇയാൾക്ക് അറിയാമായിരുന്നു. ഇത് കൂടുതൽ ദിവസം ഒളിവിൽ കഴിയാൻ പ്രതിയെ സഹായിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: