തൃശ്ശൂരിന് പിന്നാലെ കേരള സർവകലാശാലയിലും നാണംകെട്ട തോൽവിയുമായി സിപിഐ; കേരളത്തിൽ ബിജെപി ചരിത്രം കുറിക്കുന്നത് സിപിഎമ്മിന്റെ കൈസഹായത്തിൽ തന്നെ

തിരുവനന്തപുരം: തൃശ്ശൂരിന് പിന്നാലെ വീണ്ടും നാണംകെട്ട തോൽവിയുമായി സിപിഐ. കേരള സർവകലാശാലയിലെ സിൻഡിക്കേറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വ്യക്തമായ മുൻതൂക്കമുണ്ടായിട്ടും സിപിഐ സ്ഥാനാർത്ഥിക്ക് ലഭിച്ചത് വെറും നാല് വോട്ടാണ്. സിപിഐ സ്ഥാനാർത്ഥി വിജയിക്കേണ്ടിയിരുന്ന ജനറൽ മണ്ഡലത്തിൽ ബിജെപി ചരിത്രവിജയം നേടുകയും ചെയ്തു. ഫലത്തിൽ സിപിഎം – ബിജെപി സഖ്യം എന്ന പ്രതീതി ജനിപ്പിക്കുന്നതായിരുന്നു കേരള സർവകലാശാലയിലെ സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് ഫലം. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ ബിജെപിയുടെ വിജയത്തിന് സിപിഎമ്മിന്റെ സഹായം ലഭിച്ചെന്ന വിവാദം കെട്ടടങ്ങും മുമ്പാണ് സിപിഎമ്മുകാർ…

Read More

വെള്ളർമല ജിവിഎച്ച്എസ് പൂർണമായി മുങ്ങി; മൂന്നു മൃതദേഹങ്ങൾ കണ്ടെത്തി; രക്ഷാപ്രവർത്തനം അതീവ ദുഷ്കരം

കൽപ്പറ്റ: ഉരുൾപൊട്ടലിനെ തുടർന്ന് വയനാട്ടിൽ വ്യാപക നാശനഷ്ടം. നൂറുകണക്കിന് ആളുകളാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തു. പരിക്കേറ്റ 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരവധി പേരെ കാണാതായിട്ടുണ്ട് എന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. മുണ്ടകൈ, ചുരൽമല, അട്ടമല ഭാഗങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. വെള്ളർമല ജിവിഎച്ച്എസ് പൂർണമായി മുങ്ങി. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുൾപ്പൊട്ടിയത്. പ്രദേശവാസികൾ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ വീണ്ടും ഉരുൾപൊട്ടുകയായിരുന്നു.രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ വലിയ രീതിയിൽ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉണ്ടാവുകയും ചെയ്തു. രക്ഷാപ്രവർത്തകർ ഉൾപ്പെടെ…

Read More

ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; കേരളത്തിൽ കലിതുള്ളി കാലവർഷം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കലിതുള്ളുന്നു. മഴ ശക്തമായ പശ്ചാത്തലത്തിൽ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തൃശൂർ, വയനാട്, പാലക്കാട്, എറണാകുളം,ഇടുക്കി, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. അതതു ജില്ലകളിലെ കലക്ടർമാരാണ് അവധി പ്രഖ്യാപിച്ചത്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഓഗസ്റ്റ് രണ്ടു വരെ സംസ്ഥാനത്താകെയും നാലു വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ…

Read More

കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്; 9 സീറ്റ് എൽഡിഎഫ് നേടിയപ്പോള്‍ 2 സീറ്റുമായി ബിജെപിയുടെ ചരിത്ര വിജയം

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിലെ ഫലങ്ങൾ പ്രഖ്യപിച്ചു. പന്ത്രണ്ടിൽ ഒമ്പത് സീറ്റും എൽഡിഎഫ് നേടിയപ്പോള്‍ 2 സീറ്റ്  ബിജെപി നേടി. ചരിത്രത്തിൽ ആദ്യമായാണ് ബിജെപി പ്രതിനിധി കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ വിജയം കൈവരിക്കുന്നത്. കോൺഗ്രസ് ഒരു സീറ്റും നേടി. സിപിഐ സ്ഥാനാർത്ഥി തോറ്റു. വോട്ട് ചോർച്ചയെ ചൊല്ലി സിപിഎം-സിപിഐ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. പ്രിൻസിപ്പൽ പ്രതിനിധിയുടേയും സർക്കാർ-സ്വകാര്യ കോളേജ് അധ്യാപക പ്രതിനിധികളുടയും തെര‍ഞ്ഞെടുപ്പിലാണ് ഇടത് ജയം. ഇന്ന് വോട്ടെടുപ്പ് നടന്ന 9 സീറ്റിൽ ആറ്…

Read More

ക്ലാസ് മുറിക്കുള്ളിൽ പായ വിരിച്ച് ഉറങ്ങുന്ന അധ്യാപിക; വരിവരിയായി നിന്ന് വീശിക്കൊടുക്കുന്ന കുട്ടികളും; വീഡിയോ വൈറലായതോടെ അധ്യാപികയ്ക്ക് സസ്പെൻഷൻ

ലഖ്‌നൗ: ക്ലാസ് മുറിക്കുള്ളിൽ പായ വിരിച്ച് ഉറങ്ങുന്ന അധ്യാപികയുടെ വീഡിയോ വൈറൽ. ഉത്തർപ്രദേശിലെ അലിഗഢിൽ ഒരു അധ്യാപിക ആണ് ക്ലാസ് മുറിക്കുള്ളിൽ പായ വിരിച്ച് ഉറങ്ങിയത്. കൂടാതെ സ്കൂൾ കുട്ടികൾ നിരയായി അധ്യാപികയ്ക്ക് ബുക്ക് ഉപയോഗിച്ച് വീശിക്കൊടുക്കുന്നതും വീഡിയോയിൽ കാണാം. സംഭവം വൈറലായതോടെ അധ്യാപികയ്ക്ക് എതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. പിന്നാലെ അധ്യാപികയെ ജോലിയില്‍ നിന്ന് സസ്പെൻഡ് ചെയ്തു. ഗോകുൽപൂർ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. വീഡിയോ ഇൻ്റർനെറ്റിൽ പ്രചരിച്ചതോടെ കുട്ടികളുടെ രക്ഷിതാക്കളും പരാതിയുമായി രംഗത്ത് എത്തിയിരുന്നു….

Read More

മഴ കനക്കും 3 ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; മൂന്നിടത്ത് ഭാഗികം

     തിരുവനന്തപുരം: കേരളത്തിലെ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30) അവധി പ്രഖ്യാപിച്ചു. തൃശൂർ, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമായിരിക്കും. ഇതിന് പുറമേ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, കൂരാച്ചുണ്ട്, കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മലപ്പുറം ജില്ലയിലെ നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി എന്നൂ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി…

Read More

ബാഗ് ഇല്ലാതെ  സ്‌കൂളിലേക്കോ……?
അതെ  തോളിൽ ഭാരമില്ലാതെ ‘ഫ്രീ’ ആയി സ്കൂളിൽ പോകാനുള്ള പദ്ധതി നടപ്പാക്കാനൊരുങ്ങി സർക്കാർ

കൊച്ചി : ബാഗും ചുമന്ന്‌ സ്‌കൂളിലേക്ക്‌ പോകുമ്പോൾ തോന്നിയിട്ടില്ലേ, ഒന്നു  ‘ഫ്രീ’ ആയിരുന്നെങ്കിൽ എന്ന്‌. മാസത്തിൽ നാലു ദിവസമെങ്കിലും ബാഗ് ഇല്ലാത്ത ദിനങ്ങൾ നടപ്പാക്കാനൊരുങ്ങി സർക്കാർ. വൈകാതെ പദ്ധതി പ്രായോഗികമാക്കുമെന്ന്‌ മന്ത്രി. ഒന്നാം ക്ലാസിലെ കുട്ടികളുടെ സ്‌കൂൾ ബാഗുകളുടെ ഭാരം 1.6 –-2  കിലോക്കുള്ളിലും  പത്താം ക്ലാസിലെ ബാഗുകളുടെ ഭാരം 2.5 –- 4.5 കിലോയ്ക്കും  ഇടയിൽ ആക്കുന്ന വിധം ക്രമീകരണങ്ങൾ നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഭാരം കുറയ്‌ക്കുന്നതിന് വേണ്ടി നിലവിൽ എല്ലാ പാഠപുസ്തകങ്ങളും രണ്ട് ഭാഗങ്ങളായാണ്…

Read More

വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ പിടിച്ചുനിര്‍ത്താൻ ‘സ്റ്റഡി ഇൻ കേരള’ പദ്ധതിക്ക് സർക്കാര്‍ അംഗീകാരം

തിരുവനന്തപുരം:. വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തടയാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍. സ്റ്റഡി ഇൻ കേരള പദ്ധതിക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ സമ൪പ്പിച്ച പദ്ധതി നി൪ദേശം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.കേരളത്തിലെ വിദ്യാ൪ത്ഥികളെ ഇവിടെ തന്നെ പിടിച്ചുനിര്‍ത്തുക, പുറമെ നിന്നുള്ള വിദ്യാ൪ത്ഥികളെ ആക൪ഷിക്കുക, വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുക, ഡിമാന്‍റുള്ള കോഴ്സുകള്‍ക്ക് കൂടുതല്‍ പ്രചാരണം നല്‍കുക, ഹ്രസ്വകാല കോഴ്സുകള്‍ കൂടുതല്‍ വ്യാപിപ്പിക്കുക, മൂന്നാം ലോക രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാൻ പ്രത്യേക പദ്ധതി തുടങ്ങിയ വിവിധ  കാര്യങ്ങളായിരിക്കും സ്റ്റഡി…

Read More

നവി മുംബൈയിലെ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി മോഷണം; 11 ലക്ഷം രൂപയുടെ ആഭരണം കവർന്നു

       നവി മുംബൈയിലെ ഖാർഖറിൽ മൂവർ സംഘം ജ്വല്ലറിയിൽ തോക്ക് ചൂണ്ടി മോഷണം നടത്തി. ഇന്നലെ രാത്രി പത്ത് മണിയോടയാണ് സംഭവം. മോഷണ ശേഷം രക്ഷപ്പെടാൻ ശ്രമിക്കവേ പ്രതികൾ ജനങ്ങൾക്ക് നേരെയും വെടിയുതിർത്തു. റെയിൻകോട്ടും ഹെൽമറ്റും ധരിച്ചാണ് മൂവർ സംഘവം രാത്രി ജ്വല്ലറിയിലേക്ക് എത്തുന്നത്. ഉടനെ തോക്ക് ചൂണ്ടി ജീവനക്കാരെ പരിഭ്രാന്തരാക്കി. അപായ സൈറൻ മുഴക്കാൻ ജീവനക്കാരിൽ ഒരാൾ ശ്രമിച്ചതോടെ വെടിയുതിർത്തു. അഞ്ച് റൗണ്ട് വെടിയുതിർത്ത പ്രതികൾ കൗണ്ടറിലുണ്ടായിരുന്ന പണവും ഷെൽഫിലെ സ്വർണവും കൈക്കലാക്കി. ബഹളം കേട്ടെത്തിയവർ…

Read More

രാഷ്ട്രീയതന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പുതിയ പാർട്ടിക്ക് രൂപംനൽകുന്നു; ഒക്ടോബർ രണ്ടിന് പുതിയ പാർട്ടി നിലവിൽ വരും

പട്‌ന: രാഷ്ട്രീയതന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പുതിയ പാർട്ടിക്ക് രൂപംനൽകുന്നു. പ്രശാന്ത് കിഷോർ നേതൃത്വംനൽകുന്ന ‘ജൻ സുരാജ് കാമ്പയിൻ’ എന്ന സംഘടനയെ രാഷ്ട്രീയ പാർട്ടിയായി രൂപമാറ്റം വരുത്താനാണ് ലക്ഷ്യമിടുന്നത്. ഒക്ടോബർ രണ്ടിനാകും പുതിയ പാർട്ടിയുടെ രൂപീകരണ പ്രഖ്യാപനം. അടുത്തവർഷം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച പട്‌നയിൽ ജൻ സുരാജിന്റെ സംസ്ഥാനതല ശില്പശാലയിൽ പ്രസംഗിക്കവേയാണ് കിഷോർ ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടി രൂപവത്‌കരണം ലക്ഷ്യമിട്ട് രണ്ടുവർഷംമുൻപാണ് പ്രശാന്ത് കിഷോർ പ്രചാരണപ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത്. ബിഹാർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial