ഓടുന്ന ബസിൽ വിദ്യാര്‍ത്ഥിനിയെ ചുംബിച്ചു; കണ്ടക്ടറെ പിടികൂടി പൊലീസിൽ ഏല്‍പ്പിച്ച് സഹോദരനും സുഹൃത്തുക്കളും
തൃശൂര്‍: തൃശൂരില്‍ സ്കൂൾ വിദ്യാര്‍ത്ഥിനിയോട് ബസ് ജീവനക്കാരന്‍റെ അതിക്രമം. തൃശൂര്‍ – കൊടുങ്ങല്ലൂർ റൂട്ടിലെ ഓടുന്ന ബസിൽ ജീവനക്കാരൻ വിദ്യാർത്ഥിനിയെ ചുംബിക്കുകയായിരുന്നു. സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് പിടികൂടി ഇയാളെ പൊലീസിൽ ഏൽപിച്ചു. വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ വച്ചാണ് സംഭവം. റൂട്ടിൽ സർവീസ് നടത്തുന്ന ശാസ്ത എന്ന ബസിലെ കണ്ടക്ടർ പെരുമ്പിളിശ്ശേരി സ്വദേശി ചൂരനോലിക്കൽ വീട്ടിൽ സാജൻ (37) എന്നയാളാണ് വിദ്യാർത്ഥിനിയെ ചുംബിച്ചതായി പറയുന്നത്. വിദ്യാർത്ഥിനിയെ ഇയാൾ നിരന്തരം ശല്യം ചെയ്തിരുന്നതായും ഇന്ന്…

