Headlines

ക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

തിരുവനന്തപുരം: ഒരു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം ഇന്ന് തുടങ്ങും. ഇതിനുള്ള 900 കോടി രൂപ കഴിഞ്ഞദിവസം ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയവര്‍ക്ക് അതുവഴിയും മറ്റുള്ളവര്‍ക്ക് സഹകരണസംഘങ്ങള്‍ വഴിയും പെന്‍ഷന്‍ എത്തിക്കും.

Read More

എഐവൈഎഫ് നേതാവ് ഷാഹിനയുടെ മരണം;ഫോറൻസിക്,വിരലടയാള വിദഗ്ദരെത്തി,അന്വേഷണം ശക്തമാക്കി പൊലീസ്

മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് എഐവൈഎഫ് നേതാവ് ഷാഹിനയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. വടക്കുമണ്ണത്തെ വാടക വീട്ടിൽ പൊലീസ് വിശദമായ പരിശോധന നടത്തി. ഫോറൻസിക്, വിരലടയാള വിദഗ്‌ധൻ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗവും മണ്ണാർക്കാട് മണ്ഡലം ജോ.സെക്രട്ടറിയും പാ൪ട്ടി പരിപാടികളിൽ സജീവ സാന്നിധ്യവുമായിരുന്ന ഷാഹിനയെ തിങ്കളാഴ്‌ രാവിലെയാണ് വടക്കുമണ്ണത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read More

കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായി ഉണ്ടായ ഏറ്റമുട്ടലില്‍ സൈനികന് വീരമൃത്യു. ലാന്‍സ് നായിക് സുഭാഷ് ചന്ദര്‍ ആണ് മരിച്ചത്. പൂഞ്ച് അതിര്‍ത്തിയില്‍ ഭീകരരുടെ നുഴഞ്ഞുകയറാനുള്ള ശ്രമം ചെറുക്കുന്നതിനിടെയായിരുന്നു പ്രത്യാക്രമണം. ഗുരുതരമായി പരിക്കേറ്റ സൈനികന്‍ പിന്നീട് ചികിത്സയിലിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഭീകരരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സൈനികന്റെ മൃതദേഹം സൈന്യത്തിന് വിട്ടുനല്‍കി 24 മണിക്കൂറിനുള്ളില്‍ ജമ്മു മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കി. കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി…

Read More

മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛന്‍ മുങ്ങിമരിച്ചു

കോട്ടയം: ആറ്റില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛന്‍ മുങ്ങിമരിച്ചു. വടക്കേതാഴത്ത് സലീം (62) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷം മുത്തച്ഛനോടൊപ്പം അരയത്തിനാല്‍ കോളനിക്ക് സമീപം മീനച്ചിലാറ്റിലെ കടവില്‍ കുളിക്കാന്‍ പോയതായിരുന്നു നാലാം ക്ലാസുകാരന്‍ സുല്‍ത്താന്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന സുല്‍ത്താനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സലീം മുങ്ങിത്താഴുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും കരയ്ക്ക് എത്തിച്ചെങ്കിലും സലീം മരിച്ചു

Read More

വാങ്ങാനെന്ന വ്യാജേനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി; തൃശൂരില്‍ 40 ലക്ഷത്തിന്റെ സ്വര്‍ണം കവര്‍ന്നു; ഒരാള്‍ പിടിയില്‍

തൃശൂര്‍: സ്വര്‍ണാഭരണ നിര്‍മാണ തൊഴിലാളികളെ ആക്രമിച്ച് 630 ഗ്രാം സ്വര്‍ണം കവര്‍ന്നു. 40 ലക്ഷം രൂപ വിലമതിക്കുന്നതാണ് ഈ സ്വര്‍ണം, സ്വര്‍ണം വാങ്ങാനെന്നെ വ്യാജേനേ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ആക്രമണം. ആലുവ സ്വദേശികളാണ് ആക്രമണത്തിന് ഇരയായത്. അക്രമികളിലൊരാളെ നാട്ടുകാര്‍ പിടികൂടി പൊലീസ് ഏല്‍പ്പിച്ചു. തിരുവനന്തപുരം സ്വദേശി രജ്ഞിത്താണ് പിടിയിലായത്. ഇന്ന് വൈകീട്ട് ആറരയോടെയാണ് സംഭവം ഉണ്ടായത്. ആലുവയിലെ സ്വര്‍ണപ്പണിക്കാരായ ഷമീറിനെയും ബാസ്റ്റിനെയും സ്വര്‍ണം വാങ്ങാനെന്ന വ്യാജേനെ തിരുവനന്തപുരം സ്വദേശികളായ നാല്‍വര്‍ സംഘം തൃശൂര്‍ നഗരത്തിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്…

Read More

വാങ്ങാനെന്ന വ്യാജേനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി; തൃശൂരില്‍ 40 ലക്ഷത്തിന്റെ സ്വര്‍ണം കവര്‍ന്നു; ഒരാള്‍ പിടിയില്‍

തൃശൂര്‍: സ്വര്‍ണാഭരണ നിര്‍മാണ തൊഴിലാളികളെ ആക്രമിച്ച് 630 ഗ്രാം സ്വര്‍ണം കവര്‍ന്നു. 40 ലക്ഷം രൂപ വിലമതിക്കുന്നതാണ് ഈ സ്വര്‍ണം, സ്വര്‍ണം വാങ്ങാനെന്നെ വ്യാജേനേ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ആക്രമണം. ആലുവ സ്വദേശികളാണ് ആക്രമണത്തിന് ഇരയായത്. അക്രമികളിലൊരാളെ നാട്ടുകാര്‍ പിടികൂടി പൊലീസ് ഏല്‍പ്പിച്ചു. തിരുവനന്തപുരം സ്വദേശി രജ്ഞിത്താണ് പിടിയിലായത്. ഇന്ന് വൈകീട്ട് ആറരയോടെയാണ് സംഭവം ഉണ്ടായത്. ആലുവയിലെ സ്വര്‍ണപ്പണിക്കാരായ ഷമീറിനെയും ബാസ്റ്റിനെയും സ്വര്‍ണം വാങ്ങാനെന്ന വ്യാജേനെ തിരുവനന്തപുരം സ്വദേശികളായ നാല്‍വര്‍ സംഘം തൃശൂര്‍ നഗരത്തിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്…

Read More

നരണിപ്പുഴയില്‍ പാലത്തില്‍ നിന്ന് ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ചങ്ങരംകുളം നരണിപ്പുഴയില്‍ പാലത്തില്‍ നിന്ന് ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.നരണിപ്പുഴ സ്വദേശി മമ്മസ്രായിലകത്ത് സിദ്ദീക്കിന്റെ മകന്‍ 36 വയസുള്ള ഷിഹാബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകിയിട്ട് 4 മണിയോടെയാണ് സംഭവം.പാലത്തിന് മുകളില്‍ നിന്ന് ചാടിയ ശിഹാബ് ഒഴുക്കില്‍ പെടുകയായിരുന്നു.ഷിഹാബ് ഒഴുക്കില്‍ പെടുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ചാടിയ നരണിപ്പുഴ സ്വദേശി 40 വയസുള്ള സുബൈറും ഒഴുക്കില്‍ പെട്ടിരുന്നു.നാട്ടുകാര്‍ സുബൈൈറിനെ രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും ഷിഹാബിനെ കാണാതാവുകയായിരുന്നു.തുടര്‍ന്ന് നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ വൈകിയിട്ട് ഏഴ് മണിയോടെയാണ് ഷിഹാബിന്റെ…

Read More

തലസ്ഥാനത്ത് ഹോട്ടലിൽ കയറി ഗുണ്ടാ ആക്രമണം; ഹാർഡ് ഡിസ്ക്കും പണവും മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലിൽ കയറി ഗുണ്ടകളുടെ ആക്രമണം. വഴുതക്കാട് പ്രവർത്തിക്കുന്ന കുട്ടനാടൻ പു‌ഞ്ചയെനന ഹോട്ടലിൽ ആണ് സംഘർഷം. സംഭവത്തിൽ മൂന്നുപേരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. ഷംസുദ്ദീൻ, നിധിൻ, മനു എന്നിവർ ആണ് പിടിയിലായത്. ഹോട്ടലിൻറെ സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും പണവും അക്രമികൾ മോഷ്ടിച്ചുവെന്ന് ഉടമ പൊലീസിൽ പരാതി നൽകി. പാറ്റൂരിൽ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റമുട്ടലിലെ പ്രതിയായ നിധിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഹോട്ടൽ പ്രവർത്തിക്കുന്ന ഇതേ കെട്ടിടത്തിൽ മറ്റൊരു ഹോട്ടൽ മാസങ്ങള്‍ക്ക് മുമ്പ് പ്രവർത്തിച്ചിരുന്നു. ഹോട്ടൽ…

Read More

സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരത; ഗര്‍ഭിണിയായ 23 കാരിയുടെ കൈയും കാലും വെട്ടി വികൃതമാക്കി ചുട്ടുകൊന്നു

ഭോപ്പാല്‍: 23 കാരിയായ ഗര്‍ഭിണിയെ കൊന്ന് കൈകളും കാലുകളും വെട്ടി വികൃതമാക്കി കത്തിച്ചു. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് സംഭവം. സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവ് മിഥുനും വീട്ടുകാരും നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും വഴക്ക് പരിഹരിക്കുന്നതിനായി പണം നല്‍കിയിരുന്നെന്നും മരിച്ച റീനയുടെ കുടുംബം പറഞ്ഞു. തണ്ടി ഖുര്‍ദ് ഗ്രാമത്തിലാണ് സംഭവം. മൃതദേഹം കത്തിക്കുന്നതിനിടെ അവിടെ എത്തിയ റീനയുടെ കുടുംബാംഗങ്ങളാണ് തീ അണച്ചത്. കത്തിക്കരിഞ്ഞ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് വീട്ടുകാര്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയില്‍ എത്തിച്ചു. അഞ്ച് വര്‍ഷം മുമ്പാണ് റീനയെ മിഥുന്‍…

Read More

തിരുവനന്തപുരംജില്ലാകളക്ടറായി അനുകുമാരി ചുമതലയേറ്റു

തിരുവനന്തപുരം ജില്ലാ കളക്ടറായി അനു കുമാരി ചുമതലയേറ്റു. മുൻ ജില്ലാ കളക്ടർ ജെറോമിക് ജോർജ് പുതിയ കളക്ടർക്ക് ചുമതല കൈമാറി. കേരള സംസ്ഥാന ഐ.ടി മിഷൻ ഡയറക്ടറായിരുന്നു അനുകുമാരി. ജില്ലയിൽ നിലവിൽ നടക്കുന്ന സർക്കാരിന്റെ വിവിധ ക്ഷേമ-വികസന പ്രവർത്തനങ്ങൾക്കായിരിക്കും പ്രഥമ പരിഗണനയെന്ന് ജില്ലാ കളക്ടർ അനു കുമാരി പറഞ്ഞു. വിദ്യാഭ്യാസം, സാമൂഹ്യനീതി, വിനോദസഞ്ചാരം തുടങ്ങി എല്ലാ മേഖലകളിലേയും വികസന പ്രവർത്തനങ്ങൾക്ക് പ്രധാന്യം നൽകുമെന്നും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും കളക്ടർ വ്യക്തമാക്കി. 2018 ബാച്ച്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial