Headlines

തൃത്താലയിൽ 12 വയസുകാരനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.

തൃത്താല : 12 വയസ്സുകാരനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. വേട്ടുപറമ്പിൽ വീട്ടിൽ ഫൈസലിൻ്റെ മകൻ മുഹമ്മദ് ഫാമിസ് (12) ആണ് മരിച്ചത്. വീട്ടിലെ മുറിക്കകത്ത് ജനലിൽ കെട്ടിയിട്ട തോർത്തിൽ കഴുത്ത് കുരുങ്ങിയ നിലയിലാണ് ഫാമിസിനെ കണ്ടെത്തുന്നത്. കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങിയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണ് മരിച്ചത് 9 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ ഒമ്പത് മരണം. മരിച്ചവരിൽ 32വയസായ യുവാവും ഉൾപ്പെടുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. തേൻകുറിശ്ശി സ്വദേശി ശബരി (32) ആണ് മരിച്ചത്. പാലക്കാട് തെങ്കുറിശ്ശി വടക്കേത്തറ എൽ.പി സ്കൂളിലാണ് സംഭവം. വോട്ട് ചെയ്യാനെത്തിയ ശബരി പെടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു. വൈകാതെ തന്നെ മരണവും സംഭവിച്ചു. കോഴിക്കോട് ആദ്യം വന്ന മരണവാര്‍ത്ത ബൂത്ത് ഏജന്‍റിന്‍റേതായിരുന്നു. കോഴിക്കോട് ടൗൺ ബൂത്ത് നമ്പർ 16ലെ എൽഡിഎഫ് ബൂത്ത് ഏജന്‍റ് കുറ്റിച്ചിറ സ്വദേശി അനീസ് അഹമ്മദ് ആണ് കുഴഞ്ഞുവീണ്…

Read More

കോഴിക്കോട് കാണാതായ ദേവനന്ദ തൂങ്ങിമരിച്ച നിലയില്‍, ഒപ്പം യുവാവും; ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാരാണ് കണ്ടെത്തിയത്

താമരശേരി: ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിക്ക് ഒപ്പം ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കട്ടിപ്പാറ കരിഞ്ചോലയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ഥിനിയെ കാണാതായത്. കൂടെ എകരൂല്‍ സ്വദേശിയായ യുവാവിനെയും കാണാതാകുകയായിരുന്നു താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായെന്ന പരാതി…

Read More

നെടുമങ്ങാട് സിപിഐഎം – ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം

നെടുമങ്ങാട് സിപിഐഎം – ബിജെപി പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും. 154ആം നമ്പർ ബൂത്തിലാണ് പാർട്ടി പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായത്. വി മുരളീധരൻ ബൂത്ത് സന്ദർശിക്കുന്നതിനിടെ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു. ബിഎൽഒയുമായി സിപിഐഎം പ്രവർത്തകർ സംസാരിച്ചത് ബിജെപി പ്രവർത്തകർ ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് നയിച്ചത്.

Read More

സാധനം സൂക്ഷിക്കാൻ ഏൽപ്പിച്ചത് ഐ ടി ജീവനക്കാരിയെ, സൂക്ഷിച്ചത് വനിതാ ഹോസ്റ്റലിലും; 1.3 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

ചെന്നൈ: വനിതാ ഹോസ്റ്റലിൽ സൂക്ഷിച്ച 1.3 കിലോ കഞ്ചാവുമായി ഐ ടി ജീവനക്കാരിയും ടാക്സി ഡ്രൈവറായ സുഹൃത്തും അറസ്റ്റിൽ. ചൂളൈമേടിലെ വനിതാഹോസ്റ്റലില്‍ താമസിക്കുന്ന ഷര്‍മിള(26), സുഹൃത്ത് സുരേഷ്(32) എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് കടത്തല്‍ സംഘത്തിലുള്‍പ്പെട്ട ആളാണ് സുരേഷ്. ഷര്‍മിളയുടെ കൈയിൽ കഞ്ചാവ് സൂക്ഷിക്കാനായി നല്‍കുകയായിരുന്നു എന്ന് പറഞ്ഞു. തുറൈപാക്കത്തിന് സമീപമുള്ള ഐ ടി സ്ഥാപനത്തില്‍ ജോലിചെയ്ത് വരുകയായിരുന്നു ഷര്‍മിള. ഓഫീസിലേക്കും തിരിച്ചും ഐ.ടി.സ്ഥാപനത്തിന്റെ ടാക്‌സിയിലാണ് പോയിരുന്നത്. ഷര്‍മിള, സുരേഷ് ഓടിച്ചിരുന്ന ടാക്‌സിയിലാണ് സ്ഥിരമായി സഞ്ചരിച്ചിരുന്നത്. രണ്ടുപേരും സൗഹൃദത്തിലായിരുന്നു….

Read More

കൈപ്പത്തിക്ക് ചെയ്‌ത വോട്ട് താമരക്ക് പോയെന്ന് പരാതി

കൈപ്പത്തിക്ക് ചെയ്‌ത വോട്ട് താമരയ്ക്ക് പോയെന്ന പരാതിയുമായി വോട്ടർ. പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിലെ വനിതാ വോട്ടറാണ് ഇതുമായി ബന്ധപ്പെട്ട പരാതി തെരഞ്ഞെടുപ്പ് അധികൃതരെ അറിയിച്ചത്. കുമ്പഴ വടക്ക് എസ്എൻഡിപി ഒന്നാം നമ്പർ ബൂത്തിലാണ് സംഭവം. അതേസമയം, സംഭവത്തിൽ നടപടി വേണമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ആന്റേ്റോ ആൻ്റണി ബൂത്തിൽ എത്തിയിട്ടുണ്ട്

Read More

‘ജനാധിപത്യ പ്രക്രിയയെ അവഹേളിക്കുന്ന നിലപാട്’; രാജീവ് ചന്ദ്രശേഖർ വോട്ട് ചെയ്യാത്തതിൽ വിമർശിച്ച് മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോകാത്ത തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെതിരെ മന്ത്രി ജി ആർ അനിൽ. ജനാധിപത്യ പ്രക്രിയയെ അവഹേളിക്കുന്ന നിലപാടാണിതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളോട് വോട്ട് ചോദിക്കുകയും എന്നിട്ട് സ്വയം വോട്ട് ചെയ്യാതിരിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തതിന്റെ തെളിവാണെന്നും സ്ഥാനാർഥി തിരുവനന്തപുരം മണ്ഡലത്തിലെ നിവസികളെ പറ്റിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മുതലാളിമാരുടെ താല്‍പര്യവും കച്ചവട താല്‍പര്യവുമാണ് കാണുന്നത്. കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹത്തിന്‍റെ ഈ നിലപാട് ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍,…

Read More

മലപ്പുറത്ത് നിറമരുതൂർ ബൂത്തിൽ ആദ്യം വോട്ട് ചെയ്ത മടങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു; പാലക്കാടും കുഴഞ്ഞുവീണു മരണം

പാലക്കാട്/മലപ്പുറം: സംസ്ഥാനത്ത് പോളിംഗിനിടെ രണ്ടുപേർ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലെ രണ്ട് വോട്ടർമാരാണ് കുഴഞ്ഞുവീണ് മരിച്ചത്. മലപ്പുറത്ത് നിറമെരുതൂർ സ്വദേശിയായ ആലുക്കാനകത്ത് സിദ്ധീഖ് മൗലവിയാണ് മരിച്ചത്. മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് വയോധികൻ കുഴഞ്ഞുവീണ് മരിച്ചത്. നിറമരതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പോളിംഗ് ആരംഭിച്ച് 7.30 തോടെയാണ് ദാരുണ സംഭവമുണ്ടായത്….

Read More

‘പ്രകാശ് ജാവഡേക്കര്‍ ചായ കുടിക്കാന്‍ പോകാന്‍ ഇപിയുടെ വീട് ചായപ്പീടികയാണോ ? ഇ.പി.ജയരാജനെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ.സുധാകരൻ

കണ്ണൂർ: ഇ.പി.ജയരാജനെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ ചായ കുടിക്കാൻ വരാൻ ജയരാജന്റെ മകന്റെ ഫ്ലാറ്റ് ചായക്കടയല്ലെന്ന് സുധാകരൻ പരിഹസിച്ചു. വീട്ടിലെത്തിയ ജാവഡേക്കറുമായി രാഷ്ട്രീയം സംസാരിച്ചില്ലെന്ന് ജയരാജൻ പറഞ്ഞതായി മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, ‘പിന്നെ രാമകഥയാണോ സംസാരിച്ചത്’ എന്നായിരുന്നു സുധാകരന്റെ മറുചോദ്യം. വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുമ്പോഴാണ് ജയരാജൻ ഇക്കാര്യങ്ങൾ പറഞ്ഞത്. ഈ വിഷയം ഇപ്പോൾ ചർച്ചയായത് ഗൂഢാലോചനയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തില്‍ വലിയ കാര്യമില്ലെന്നും അദ്ദേഹം…

Read More

‘താമര ചിഹ്നത്തിന് വലിപ്പം കൂടുതൽ, മറ്റു ചിഹ്നങ്ങൾ മങ്ങിയും’; പരാതിയുമായി ആന്റോ ആന്റണി

പത്തനംതിട്ട: വോട്ടിംഗ് മെഷീനിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതലാണെന്ന പരാതിയുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആൻറണി. മെഷീനിൽ താമര ചിഹ്നം വളരെ വലുതായി തെളിഞ്ഞു കാണപ്പെടുന്നു. മറ്റുചിഹ്നങ്ങൾ മങ്ങിയാണ് ഇരിക്കുന്നത്. ഇത് പത്തനംതിട്ടയിൽ മാത്രമല്ല. എറണാകുളത്തും മറ്റു പല മണ്ഡലങ്ങളിലും സമാനമായ സാഹചര്യമുണ്ടെന്നും ആന്റോ ആന്റണി ചൂണ്ടിക്കാണിച്ചു. ഇത് വരണാധികാരിയെ അറിയിച്ചിട്ടുണ്ടെന്നും ആന്റോ ആന്റണി വ്യക്തമാക്കി. അതേസമയം പത്തനംതിട്ട അടൂരില്‍ കള്ളവോട്ട് ആരോപണം. അടൂർ തെങ്ങമം തോട്ടുവ സ്കൂളിലെ 134 ആം നമ്പർ ബൂത്തിൽ കള്ള…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial