നിമിഷ പ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി; പ്രേമകുമാരി മകളെ കാണുന്നത് 11 വര്‍ഷങ്ങള്‍ക്ക് ശേഷം

കൊച്ചി : യെമനിലെ ജയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നിമിഷ പ്രിയയെ കാണാൻ നിമിഷ പ്രിയയുടെ അമ്മക്ക് പ്രേമകുമാരിക്ക് അനുമതി ലഭിച്ചു. യെമനിലെ സനയിൽ എത്തിയ പ്രേമകുമാരിയോടും സഹായി സാമുവൽ ജെറോമിനോടും ഉച്ചയ്ക്ക് ശേഷം ജയിലിൽ എത്താൻ ആണ്‌ നിർദേശം. 11 വർഷത്തിന് ശേഷമായിരിക്കും അമ്മ നിമിഷ പ്രിയയെ കാണുക. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സ്വാധീനമുള്ള വ്യക്തികളെ ഉപയോഗിച്ച് ഗോത്രതലവൻമാരുമായുള്ള ചർച്ചയും വൈകാതെ നടക്കും എന്നാണ് ഇവരുടെ പ്രതീക്ഷ. യെമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട്…

Read More

ഇന്ന് കൊട്ടിക്കലാശം; ആറുമണിക്ക് ശേഷം നിശബ്ദ പ്രചാരണം

തിരുവനന്തപുരം: കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഇന്നു വൈകിട്ട് ആറുമണി വരെയാണ് പരസ്യപ്രചാരണത്തിന് അനുവദിച്ചിട്ടുള്ള സമയം. കൊട്ടിക്കലാശം കൊഴുപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മൂന്നു മുന്നണികളും. പല മണ്ഡലങ്ങളിലും പ്രവചനാതീതമായ ത്രികോണ മത്സരമാണ് നടക്കുന്നത്. വെള്ളിയാഴ്ച്ച രാവിലെ ഏഴുമുതൽ ആറുവരെയാണ് വോട്ടെടുപ്പ്. അവസാന 48 മണിക്കൂറിൽ നിശ്ശബ്ദപ്രചാരണം മാത്രമാണ്. ഈ സമയം നിയമവിരുദ്ധമായി കൂട്ടംചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്താൽ നടപടിസ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റം, സൗജന്യങ്ങളും…

Read More

എപിപി അനീഷ്യ ജീവനൊടുക്കിയ സംഭവം: രണ്ടു പേർ അറസ്റ്റിൽ

കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ജീവനൊടുക്കിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. പരവൂർ കോടതിയിലെ ഡിഡിപി അബദുൾ ജലീൽ, എപിപി ശ്യാം കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്ക് എതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ക്രൈംബ്രാഞ്ച് ചുമത്തി. ഇവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. മാനസിക സമ്മർദം താങ്ങാനാകതെ എപിപി അനീഷ്യ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. പരവൂരിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യക്ക് പിന്നിൽ സഹപ്രവർത്തകരുടെ മാനസിക പീഡനം എന്ന് കുടുംബം ആരോപിച്ചിരുന്നു. ഇത്…

Read More

കുറ്റിപ്പുറത്ത് രണ്ടര ഏക്കറോളം വയൽ കത്തി നശിച്ചു

കുറ്റിപ്പുറം : രണ്ടര എക്കറോളം വരുന്ന വയൽ പ്രദേശം കത്തി നശിച്ചു. കുറ്റിപ്പുറം പഞ്ചായത്ത് നാഗപ്പറമ്പ് പാടശേഖരത്തെ കോമളം എന്നവരുടെ ഉടമസ്ഥതയിലുള്ള രണ്ടര ഏക്കറോളം വരുന്ന സ്ഥലത്ത് കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ട് മണിയോടെ തീ പടർന്ന് പിടിച്ചത്.പാടശേഖരത്തെ ചെറു ജീവികളും, ആമകളും അഗ്നിക്കിരയായി. തിരൂരിൽ നിന്നും വന്ന അഗ്നി രക്ഷാസേന തീ പൂർണ്ണമായും അണച്ചു. ഫയർ & റസ്ക്യൂ ഓഫീസർമാരായ സജിത്ത്.എൻ.പി, അഭിലാഷ്.കെ, സുജിത്ത് സുരേന്ദ്രൻ, ഫയർ & റസ്ക്യൂ ഓഫിസർ (ഡ്രൈവർ) നവീൻ കുമാർ.കെ.പി,…

Read More

സ്കൂട്ടറിൽ വഴി ചോദിക്കാനെത്തിയവർ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച് കടന്നു; റെയിൽവേ ജീവനക്കാരനുൾപ്പെടെ രണ്ടുപേർ പിടിയിൽ

ഒറ്റപ്പാലം: വഴിചോദിക്കാനെത്തിയവർ വീട്ടമ്മയുടെ സ്വർണത്താലിമാലയും പൊട്ടിച്ച് കടന്നു. സംഭവത്തിൽ റെയില്‍വേ ജീവനക്കാരനുള്‍പ്പടെ രണ്ടുപേര്‍ പിടിയിലായി. ഒറ്റപ്പാലത്ത് മുളഞ്ഞൂരില്‍ വച്ചാണ് സംഭവം. റെയില്‍വേ ജീവനക്കാരനായ കയറംപാറ ആലിക്കല്‍ വീട്ടില്‍ അശോക് കുമാര്‍(40), മീറ്റ്ന എസ്.ആര്‍.കെ. നഗര്‍ ചമ്പക്കര വീട്ടില്‍ പ്രശാന്ത്(40) എന്നിവരാണ് ഒറ്റപ്പാലം പോലീസിന്റെ പിടിയിലായത്. ലക്കിടി മുളഞ്ഞൂരില്‍ മന്ദത്ത്കാവ്പറമ്പില്‍ രമ(39)യുടെ കഴുത്തില്‍ നിന്ന് രണ്ടേക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് പിടിച്ചുപറിച്ചത്. ഏപ്രില്‍ 18-ന് ഉച്ചക്ക് 12 മണിയോടെ ലക്കിടി മന്ദത്ത്കാവിന് സമീപത്താണ് കേസിനാസ്പദമായ സംഭവം നടന്നത്….

Read More

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ

കടുത്തുരുത്തി: യാത്രയ്ക്കിടയിൽ ബസിനുള്ളിൽ വച്ച് പെൺകുട്ടിയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം അയ്‌മനം, പുലിക്കുട്ടിശ്ശേരി, പുത്തൻതോട് ഭാഗത്ത് ചേരിക്കൽ വീട്ടിൽ മോബിൻ സി ജോർജ് (38) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്ര ചെയ്തിരുന്ന ഇയാൾ മുട്ടുചിറ ഭാഗത്ത് വച്ച് ഇയാളുടെ സീറ്റിന് സമീപം സീറ്റില്‍ ഇരുന്ന പെൺകുട്ടിയെ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ…

Read More


ചെറുമകളോട് ലൈംഗിക അതിക്രമം: 72കാരന് 20 വർഷം തടവും പിഴയും

ആറ്റിങ്ങൽ : ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയായ 72കാരന് 20 വർഷം കഠിന തടവും നാലുലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ച് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. ആറ്റിങ്ങൽ ഫാസ്റ്റ് സ്പെഷ്യൽ കോടതി ജഡ്ജ് ബിജു കുമാർ ആണ് സി.ആർ പ്രതിക്ക് ശിക്ഷ വിധിച്ചത്. 2019 നവംബറിലാണ് കേസിനാസ്പദമായ സംഭവം. മകളെ കാണാനെത്തി കൂടെ താമസിച്ചുവന്ന ദിവസമാണ് പ്രതി ചെറുമകളെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയത്. ബലാത്സംഗം, പോക്സോ നിയമപ്രകാരമുള്ള കഠിനതരമായ ലൈംഗിക അതിക്രമം എന്നീ കുറ്റങ്ങൾ…

Read More

തൃശൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 45 വര്‍ഷം തടവും 2.25 ലക്ഷം പിഴയും

തൃശൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 45 വര്‍ഷം തടവും 2,25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മറ്റത്തൂര്‍ സ്വദേശി രാജനെയാണ് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജ് രവിചന്ദര്‍ സി.ആര്‍ ശിക്ഷിച്ചത്. 2020ലാണ് 13വയസുകാരിയെ ഇയാൾ ഉപദ്രവിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 13 സാക്ഷികളെയും 24 രേഖകളും തെളിവുകളായി നല്‍കിയിരുന്നു. വെള്ളിക്കുളങ്ങര പൊലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന ഡേവിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ മിഥുനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു, വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെ അവധി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പി​ന്റെ വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അടക്കം എല്ലാ സ്ഥാപനങ്ങൾക്കും അന്നേ ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശമ്പളത്തോടെയുള്ള അവധിയാണ് വാണിജ്യ സ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരളത്തിൽ മദ്യ നിരോധനവും പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പനശാലകളും നാളെ വൈകിട്ട് 6 മണി മുതൽ അടച്ചിട്ടും. രണ്ട് ദിവസം (48 മണിക്കൂർ) ആണ് സംസ്ഥാനത്തെ എല്ലാ മദ്യ…

Read More

കാമുകിയില്ലെന്ന് പറഞ്ഞ് കളിയാക്കി; പതിനേഴുകാരൻ സുഹൃത്തിനെ കുത്തിക്കൊന്നു

വഡോദര: കാമുകിയില്ലെന്ന് പറഞ്ഞ് കളിയാക്കിയ സുഹൃത്തിനെ പതിനേഴുകാരൻ കുത്തിക്കൊന്നു. ദിശാന്ത് രാജ്‍പുത്(19) ആണ് കൊല്ലപ്പെട്ടത് ഏപ്രില്‍ 17ന് വഡോദര ദിവ്അലിപുര ഏരിയയിലാണ് സംഭവം. കാമുകിയില്ലെന്ന രാജ്‍പുതിന്‍റെ അടിക്കടിയുള്ള പരിഹാസങ്ങളില്‍ പതിനേഴുകാരന്‍ അസ്വസ്ഥനായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു. രാജ്‍പുതിനോട് ദേഷ്യം തോന്നിയ ആണ്‍കുട്ടി മറ്റൊരു സുഹൃത്ത് രഞ്ജിത് മാലിയോടൊപ്പം ദീവാലിപുര ഗാർഡനിനടുത്ത് വച്ച് കാണാനായി രാജ്പുത്തിനെ വിളിച്ചു.പതിനേഴുകാരനും മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് ദീവാലിപുരം കോടതി സമുച്ചയത്തിന് സമീപം രാജ്‍പുതിനെ കണ്ടുമുട്ടുകയും കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. ഗുരുതരമായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial