അനിൽ ആന്റണിക്ക് പണം നൽകുന്ന ചിത്രം; ശോഭ സുരേന്ദ്രന്റെ അക്കൗണ്ടിലേക്ക് പത്ത് ലക്ഷം രൂപ നിക്ഷേപിച്ചതിന്റെ രേഖയും; തെളിവുകൾ പുറത്തുവിട്ട് ദല്ലാൾ നന്ദകുമാർ

തിരുവനന്തപുരം: പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥിയും മുതിർന്ന കോൺഗ്രസ് നേതാവ് എ കെആന്റണിയുടെ മകനുമായ അനിൽ ആന്റണിക്കെതിരായ ആരോപണത്തിൽ തെളിവുകളുമായി ദല്ലാൾ നന്ദകുമാർ. ഡൽഹിയിലെ ഒരു ഹോട്ടലിൽ വച്ച് പണം കൈമാറിയെന്നാണ് നന്ദകുമാറിന്റെ അവകാശവാദം. ഇതിന്റെ ചിത്രവും നന്ദകുമാർ വാർത്താസമ്മേളനത്തിൽ പുറത്തവിട്ടു. 25 ലക്ഷം രൂപ തന്റെ കയ്യിൽ നിന്നും അനിൽ ആന്റണി കോഴയായി കൈപ്പറ്റിയെന്നാണ് നന്ദകുമാറിന്റെ ആരോപണം. 2013 ഏപ്രിലിൽ യുപിഎ സർക്കാരിന്റെ കാലത്ത് സുഹൃത്തിനെ കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാൻഡിംഗ് കോൺസലായി നിയമിക്കാമെന്ന് പറഞ്ഞാണ് തന്റെ…

Read More

സ്വർണവില കുത്തനെ ഇടിഞ്ഞു; ആശ്വാസത്തിൽ വിവാഹ വിപണി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഇന്ന് ഒറ്റയടിക്ക് 1120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ സ്വർണവില 52000 ത്തിലേക്കെത്തി. 12 ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില ഇത്രയും താഴുന്നത്. ഏപ്രിൽ 20 മുതൽ 1600 രൂപ കുറഞ്ഞിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52920 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി വില 6615 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5535 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞു. രണ്ട് രൂപ…

Read More

ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപം; സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിൽ നർത്തകി സത്യഭാമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. പട്ടികജാതി- പട്ടികവർഗ വിഭാഗക്കാർക്കു എതിരെയുള്ള കേസുകൾ പരിഗണിക്കുന്ന നെടുമങ്ങാട്ടെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ചാലക്കുടിയിലെ ഒരു നൃത്താധ്യാപകനെക്കുറിച്ചാണു പറഞ്ഞതെന്നും അതു ആർഎൽവി രാമകൃഷ്ണൻ അല്ലെന്നുമുള്ള സത്യഭാമയുടെ വാദം കോടതി അംഗീകരിച്ചില്ല. ചാലക്കുടി സ്വദേശിയായ രാമകൃഷ്ണനും സത്യഭാമയും തമ്മിൽ നേരത്തെ കേസുകൾ ഉണ്ടായിരുന്നുവെന്നും രാമകൃഷ്ണന്റെ പഠന, പ്രവേശന, അക്കാദമിക കാര്യങ്ങളെക്കുറിച്ചു സത്യഭാമയ്ക്കു അറിവുണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പട്ടികജാതി- പട്ടികവർഗ വിഭാഗത്തിൽപ്പെട്ട…

Read More

കൊട്ടിക്കലാശം നാളെ: പരസ്യ പ്രചാരണം നാളെ അവസാനിക്കും

തിരുവനന്തപുരം : ഒന്നരമാസത്തെ വീറും വാശിയും പകർന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നാളെ കൊട്ടിക്കലാശത്തോടെ സമാപിക്കും.പരസ്യ പ്രചാരണം നാളെ അവസാനിക്കും. അവസാന പോളിങ്ങിൽ വോട്ട് ഉറപ്പിക്കാൻ മുന്നണികൾ. പോളിംഗ് വെള്ളിയാഴ്ച്. 20 ലോക്സഭാ മണ്ഡലങ്ങളിലെ വിധിയെഴുത്ത് ഭരണകക്ഷിയായ എൽഡിഎഫിനും പ്രതിപക്ഷമായ യുഡിഎഫിനും കേന്ദ്ര ഭരിക്കുന്ന എൻഡിഎയ്ക്കും നിർണായകം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 19 സീറ്റുകൾ സമ്മാനിക്കുകയും എൽഡിഎഫിനെ ഒന്നിലൊതുക്കുകയും എൻഡിഎയെ നിരാശപ്പെടുത്തുകയും ചെയ്ത കേരളത്തിൻ്റെ ഇപ്പോഴത്തെ മനസ്സിലിരുപ്പ് അറിയാൻ വോട്ട് ചെയ്ത് കാത്തിരിക്കേണ്ടത് 38 ദിവസങ്ങൾ,…

Read More

തെങ്ങിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ആളെ അഗ്നി രക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി

തിരൂർ: നാല്പത് അടിയോളം ഉയരമുള്ള തെങ്ങിൽ കയറി ആത്മഹത്യാ ഭീഷണിമുഴക്കിയ ആളെ രക്ഷാ സേനാ രക്ഷപ്പെടുത്തി. അനന്താവൂർ മേടിപ്പാറ തയ്യിൽ കോതകത്ത് മുഹമ്മദ് എന്നയാളാണ് തെങ്ങിന് മുകളിൽ കുടുങ്ങിയത്.വളവന്നൂർ പഞ്ചായത്ത് ഏഴാം വാർഡിൽ കുറുങ്കാട് കന്മനം ജുമാ മസ്ജിദ് പള്ളിയുടെ ഉടമസ്ഥതയിൽ ഉള്ള തെങ്ങിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയും പിന്നീട് താഴേക്ക് ഇറങ്ങാനാവാതെ കുടുങ്ങി പോകുകയുമായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തിരൂർ അഗ്നിരക്ഷാ സേന എത്തി ഇയാളെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് നാലു…

Read More

തൃശ്ശൂരിൽ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു; ആനയുടെ ജീവൻ നഷ്ടമായത് രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ

തൃശൂർ: തൃശ്ശൂരിൽ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. മാന്ദാമംഗലം വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രൻറെ വീട്ടിലെ കിണറ്റിൽ വീണ കാട്ടാനക്കാണ് ജീവൻ നഷ്ടമായത്.ഇന്നലെ രാത്രി ഒരു മണിയോടെ കിണറ്റിൽ വീണ കാട്ടാനയെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടക്കുന്നതിനിടെയാണ് കാട്ടാന ചരിഞ്ഞത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സുരേന്ദ്രൻറെ വീട്ടിലെ കിണറ്റിൽ കാട്ടാന അബദ്ധത്തിൽ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയുമെല്ലാം നേതൃത്വത്തിൽ രക്ഷാദൗത്യം നടക്കുകയായിരുന്നു. എന്നാൽ ഇതിനിടെ ആനയ്ക്ക് അനക്കമില്ലെന്ന് കാണുകയും വനം വകുപ്പ്…

Read More

തൃശ്ശൂരിൽ യുവതിയെ ഭർത്താവ് ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി; പ്രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

തൃശൂർ: യുവതിയെ ഭർത്താവ് ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി. തൃശ്ശൂർ ചാലക്കുടി മേലൂർ പൂലാനിയിലാണ് സംഭവം. കാട്ടുവിള പുത്തൻവീട്ടീൽ ലിജ(38)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് പ്രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ ആയിരുന്നു സംഭവം. കുടുംബ വഴക്കാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന.

Read More

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയെ ബിജെപിയില്‍ നിന്നും പുറത്താക്കി

ബെംഗളൂരു: കർണാടകയിലെ മുതിർന്ന നേതാവ് കെ.എസ്. ഈശ്വരപ്പയെ ബിജെപിയിൽ നിന്നും പുറത്താക്കി. ശിവമോഗയിൽ സ്വതന്ത്രനായി മത്സരിക്കുന്നകിന്റെ പേരിലാണ് കർണാടക മുൻ മുഖ്യമന്ത്രികൂടിയായ ഈശ്വരപ്പയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. ആറ് വർഷത്തേക്കാണ് സസ്പെൻഷൻ. ബി.എസ്. യെദ്യൂരപ്പയുടെ മകനും ശിവമോഗയിലെ സിറ്റിങ് എംപിയുമായ ബി.വൈ. രാഘവേന്ദ്രയ്‌ക്കെതിരെയാണ് ഈശ്വരപ്പ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഹവേരിയിൽ മകൻ കാന്തേഷിന് സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് അദ്ദേഹം കടുത്ത തീരുമാനത്തിലേക്കെത്തിയത്. വിമത നീക്കത്തിൽ നിന്ന് അദ്ദേഹത്തെ അനുയയിപ്പിക്കാൻ ബി.ജെ.പി. നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. തുടർന്നാണ് അച്ചടക്ക…

Read More

കൊടും ചൂടിന് മാറ്റമുണ്ടാകില്ല; 12 ജില്ലകളിൽ മുന്നറിയിപ്പ്; ഇടിമിന്നലോട് കൂടിയ വേനല്‍ മഴയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് 12 ജില്ലകളിൽ. പാലക്കാട്, കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസർക്കോട്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് മുന്നറിയിപ്പ്. യെല്ലോ അലർട്ടാണ് ജില്ലകളിൽ. സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ജില്ലകളിൽ താപനില ഉയരും. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട,…

Read More

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. മുളവന കഠിനാംപൊയ്ക ജിത്തു ഭവനിൽ സനൽ പുത്തൻവിള (50) ആണ് അറസ്റ്റിലായത്. ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറിയാണ് ഇദ്ദേഹം. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സ്വീകരിക്കുന്നതിനിടെ അബദ്ധത്തിൽ താക്കോൽ കൊണ്ടതാണെന്നാണ് മൊഴി. സിപിഎമ്മിനെതിരെ പ്രസംഗിക്കുമ്പോൾ മനഃപൂർവം ആക്രമിക്കുകയായിരുന്നു എന്നാണ് നേരത്തെ കൃഷ്ണകുമാർ ആരോപിച്ചിരുന്നത്. കഴിഞ്ഞ 20ന് കുണ്ടറ മുളവനയിൽ നടന്ന പ്രചാരണത്തിനിടെയാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial