ആലുവയിൽ വൈദ്യുതി പോസ്റ്റും മരവും വീണ് 10 വയസുകാരന്

കൊച്ചി: എറണാകുളം ആലുവയിൽ വൈദ്യുതി പോസ്റ്റും മരവും വീണ് സൈക്കിൾ യാത്രികനായ 10 വയസുകാരന് ദാരുണാന്ത്യം. എറണാകുളം പുറയാർ സ്വദേശി മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.15മായിരുന്നു അപകടം

Read More

വിവാഹ സത്കാരത്തിന് എത്തി; കോഴിക്കോട് അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു

കോഴിക്കോട്: അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു. കോഴിക്കോട് നല്ലളത്താണ് അപകടം. ഒളവണ്ണ മാത്തറ സ്വദേശി നസീമ (36), ഫാത്തിമ ലിയ (15) എന്നിവരാണ് മരിച്ചത്. വിവാഹ സത്കാരത്തിനെത്തിയപ്പോഴാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. വൈകീട്ട് അഞ്ചിനു റെയിൽ പാളം മുറിച്ചു കടക്കവേ കൊച്ചുവേളി- ചണ്ഡീഗഢ് സമ്പർക് ക്രാന്തി ട്രെയിൻ ഇടിച്ചാണ് മരണം. നസീമ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുണ്ടായിത്തോട് കല്ലേരിപ്പാറയിൽ ഹംസക്കോയയുടെ മകൻ ഹാരിസിന്റെ വിവാഹ സത്കാരത്തിനാണ്…

Read More

കളരി പരിശീലത്തിനെത്തിയ 9 വയസുകാരിയെ പീഡിപ്പിച്ചു; പ്രതിയ്ക്ക് 64 വർഷം തടവും ; 2.85 ലക്ഷം രൂപ പിഴയും

കൊച്ചി: കളരിപ്പയറ്റ് പരിശീലത്തിനെത്തിയ 9 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 64 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. രൂര്‍ എസ്എംപി കോളനിയിലെ സെല്‍വരാജനെയാണ് തടവ് ശിക്ഷയ്ക്ക് വിധിച്ചത്. പ്രതി 2.85 ലക്ഷം രൂപ പിഴയോടുക്കാനും എറണാകുളം പോക്സോ കോടതി ഉത്തരവിട്ടു. പോക്സോയും ബലാത്സംഗവുമടക്കം സെല്‍വരാജനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിധിച്ചു. കളരി പരിശീലത്തിനെത്തിയ പെണ്‍കുട്ടിയ 2016 ഓഗസ്റ്റ് മുതല്‍ 2017 ഓഗസ്റ്റ് വരെ പലതവണ ബലാത്സംഗം ചെയ്തെന്നും, ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. പ്രതി കുട്ടിക്ക്…

Read More

വളർത്തു പോത്തിന്റെ കുത്തേറ്റു; കോഴിക്കോട് 65കാരൻ മരിച്ചു

കോഴിക്കോട്: വളർത്തു പോത്തിന്റെ കുത്തേറ്റ് വയോധികനു ദാരുണാന്ത്യം. കോഴിക്കോട് മാവൂരിലാണ് സംഭവം. പനങ്ങോട് കുളങ്ങര ഹസൈനാർ (65) ആണ് മരിച്ചത്. പാടത്ത് തീറ്റിച്ച ശേഷം തിരികെ കൊണ്ടു വരുമ്പോൾ പോത്ത് ആക്രമിക്കുകയായിരുന്നു. ഒഴിഞ്ഞു മാറാൻ ഹസൈനാർ ശ്രമിച്ചെങ്കിലും വഴിയോടു ചേർന്നു വരമ്പിലേക്ക് ചേർത്തു പോത്ത് പലതവണ കുത്തുകയായിരുന്നു. നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്നു കഴിഞ്ഞ ആഴ്ച ഹസൈനാരുടെ വീട് ജപ്തി ചെയ്തിരുന്നു

Read More

ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട; ഓരോ ബൂത്തിലും കൺതുറന്ന് എ എസ് ഡി ആപ്പുണ്ട്

ലോക്സഭ തിരഞ്ഞെടുപ്പിലെ ആൾമാറാട്ടം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്താനും പോളിങ് ഉദ്യോഗസ്ഥർക്കായി സവിശേഷ ആപ്പ് തയ്യാറാക്കി നൽകിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. ‘എ എസ് ഡി മോണിട്ടർ സിഇഒ കേരള’ എന്ന ആപ്പാണ് എൻഐസി കേരളയുടെ സഹായത്തോടെ സംസ്ഥാനത്തിന് മാത്രമായി വികസിപ്പിച്ചെടുത്തത്. വോട്ടെടുപ്പ് ദിനത്തിൽ ഈ ആപ്പ് ഉപയോഗിച്ച് ഉദ്യോഗസ്ഥർ എ എസ് ഡി വോട്ടർമാരെ നിരീക്ഷിക്കുന്നതിനാൽ വോട്ടർ പട്ടികയിലെ ഇരട്ടിപ്പ് പോലുള്ള ആരോപണങ്ങളിൽ ആശങ്ക വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.എൻഐസി കേരളയുടെ സഹായത്തോടെ സംസ്ഥാനത്തിന് മാത്രമായി…

Read More

സൂറത്ത് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ വിജയിച്ചു

സൂറത്ത്: സൂറത്ത് ലോക്സഭാ മണ്ഡലത്തിലെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ വിജയിച്ചതായി പ്രഖ്യാപിച്ചു. മറ്റെല്ലാ സ്ഥാനാർത്ഥികളും മത്സരത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് സൂറത്ത് ജില്ലാ കളക്ടർ ആണ് മുകേഷ് ദലാൽ വിജയിച്ചതായി പ്രഖ്യാപിച്ചത്.ലോഗ് പാർട്ടിയുടെ സൊഹൈൽ ഷെയ്ഖ്, ഗ്ലോബൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ജയേഷ് മേവാഡ, സ്വതന്ത്രരായ ഭരത് പ്രജാപതി, അജിത്‌സിംഗ് ഉമത്ത്, രമേഷ് ബരായ, കിഷോർ ദയാനി, ബഹുജൻ സമാജ് പാർട്ടിയുടെ (ബിഎസ്പി) പ്യാരേലാൽ ഭാരതി എന്നിവരാണ് നാമനിർദ്ദേശ പത്രിക പിൻവലിച്ചിരിക്കുന്നത്.

Read More

വനത്തിലെത്തിച്ച് മദ്യം നൽകിയശേഷം ആസിഡ് ഒഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കോട്ടയം പള്ളിക്കത്തോട് ആനിക്കാട് മുക്കാലി പാണാമ്പടം വീട്ടിൽ സുമിത്ത് പി കെ (30) ആണ് മരിച്ചത്. ഏപ്രിൽ 13ന് ഉണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുമിത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്നലെ രാത്രി 11:30 യോടു കൂടിയാണ് മരണം സംഭവിച്ചത്. വിഷയത്തിൽ നേരത്തെ മണിമല പോലീസ് കേസെടുത്ത് രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായ ഇടുക്കി അയ്യപ്പൻകോവിൽ പരപ്പ് ഭാഗത്ത്, വെട്ടു കുഴിയിൽ വീട്ടിൽ (കൊടുങ്ങൂർ എസ്.ബി.ഐക്ക് സമീപം വാടകയ്ക്ക് താമസം)…

Read More

വാട്സാപ്പ് സ്റ്റാറ്റസിലെ ഫോട്ടോ മോർഫ് ചെയ്ത് യുവതിയെ ലൈംഗികതൊഴിലാളിയാക്കി പ്രചരിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ

കണ്ണൂർ: യുവതിയുടെ ചിത്രം മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റില്‍. കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിലെ രാഹിത്ത് (24), പ്രജിന എന്ന ഷില്‍ന (30) എന്നിവരെയാണ് കണ്ണൂർ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയെ ലൈംഗിക തൊഴിലാളിയായി ചിത്രീകരിച്ച്‌ വിവിധ വാട്സാപ്പ് നമ്പറുകളിലേക്ക് ഫോട്ടോ അയച്ചുകൊടുത്തും യുവതിയെപ്പറ്റി അപവാദം പ്രചരിപ്പിച്ചുവെന്നുമാണ് കേസ്. പ്രതികള്‍ പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ ഫോണ്‍ പരിശോധിച്ചതില്‍ നിരവധി സ്ത്രീകളുടെ…

Read More

ആലപ്പുഴയിൽ 60കാരിയെ സഹോദരൻ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടി

ആലപ്പുഴ : ആലപ്പുഴ 60കാരിയെ സഹോദരൻ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടി. ചെട്ടികാട് സ്വദേശി റോസമ്മ ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചുറ്റികയ്കക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. റോസമ്മ രണ്ടാം വിവാഹം കഴിക്കാൻ തീരുമാനിച്ചതിലെ എതിർപ്പ് ആണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. മരണപ്പെട്ടു എന്ന് മനസ്സിലായതോടെ വീടിന്റെ പിൻഭാഗത്ത് കുഴിയെടുത്ത് മറവു ചെയ്യുകയായിരുന്നു. ഈ മാസം 17-ാം തീയതി രാത്രിയാണ് സംഭവം. 18 ന് കാണാതായിട്ടും ആരും പോലീസിനെ അറിയിച്ചിരുന്നില്ല. മകൻ സാനു ഇരുപതാം തീയതിയാണ്…

Read More

‘കർണാടകയിൽ സീറ്റ് ലഭിക്കാത്തതു കൊണ്ടാണ് തിരുവനന്തപുരത്ത് മത്സരിക്കുന്നത്’; രാജീവ് ചന്ദ്രശേഖറിനെതിരെ തുറന്നടിച്ച് പ്രകാശ് രാജ്

തിരുവനന്തപുരം: കർണാടകയിൽ സീറ്റ് ലഭിക്കാത്തതു കൊണ്ടാണ് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് വന്ന് മത്സരിക്കുന്നതെന്ന് നടൻ പ്രകാശ് രാജ്. മൂന്നുതവണ കർണാടകയിൽ നിന്നും രാജ്യസഭയിലേക്കു പോയ രാജീവ് ചന്ദ്രശേഖർ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. കർഷകരെയോ മണിപ്പൂരിനെയോ കുറിച്ച് രാജീവ് ചന്ദ്രശേഖർ സംസാരിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ജനാധിപത്യത്തെയും ഭരണഘടന സ്ഥാപനങ്ങളെയും സംരക്ഷിക്കാനുള്ള അവസരമാണിതെന്നും പ്രകാശ് രാജ് പറഞ്ഞു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial