മണിപ്പൂരിൽ വോട്ടെടുപ്പിനിടെ സംഘർഷം; 11 ബൂത്തുകളിൽ നാളെ റീപോളിങ്

ഇംഫാൽ: വോട്ടെടുപ്പ് നടക്കുന്നതിനിടെ ഇന്നർ മണിപ്പൂർ മണ്ഡലത്തിൽ സംഘർഷമുണ്ടായി വോട്ടിംഗ് തടസ്സപ്പെട്ടയിടങ്ങളിൽ റീപോളിംഗ്. 11 ബൂത്തുകളിലാണ് തിങ്കളാഴ്ച റീപോളിംഗ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെയാകും വോട്ടെടുപ്പ് നടക്കുകയെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു. കലാപം തുടരുന്ന മണിപ്പൂരിലും ആദ്യഘട്ട വോട്ടെടുപ്പ് നടന്ന വെള്ളിയാഴ്ച വോട്ട് ചെയ്യാൻ ജനങ്ങൾ പോളിംഗ് ബൂത്തുകളിൽ എത്തിയിരുന്നു. 63.13 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് നടന്നത്. വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് പലയിടത്തും അക്രമ സംഭവങ്ങൾ അരങ്ങേറി. മൊയ്‌രാങ്ങിൽ കോൺഗ്രസ് ബൂത്ത് ഏജന്റിനെ…

Read More

വീണ്ടും ബിജെപി അധികാരത്തിലെത്തിയാൽ ഇലക്ട്റൽ ബോണ്ടുകൾ തിരികെ കൊണ്ടുവരും; നിർമ്മല സീതാരാമൻ

ഡല്‍ഹി: 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ തിരികെ കൊണ്ടുവരാനാണ് ബി.ജെ.പി ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഫെബ്രുവരിയില്‍ സുപ്രിംകോടതി ഇലക്ടറല്‍ ബോണ്ടുകള്‍ റദ്ദാക്കിയിരുന്നു. പദ്ധതിയില്‍ ചിലമാറ്റങ്ങള്‍ അനിവാര്യമാണെന്നും കോടതി പറഞ്ഞിരുന്നു. 2024 ലെ തെരഞ്ഞെടുപ്പില്‍ സമ്പദ് വ്യവസ്ഥയുടെ അവസ്ഥ വലിയ ചര്‍ച്ചയാകും. പണപ്പെരുപ്പം നിയന്ത്രണത്തിലാക്കാന്‍ സാധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. പ്രതിപക്ഷം അഴിമതിക്കാരാണെന്നും വടക്ക്-തെക്ക് വിഭജനം ഉണ്ടാക്കാന്‍ അവര്‍ ശ്രമിക്കുകയാണെന്നും സീതാരാമന്‍ ആരോപിച്ചു. ഈ തെരഞ്ഞെടുപ്പുകളില്‍ 370 സീറ്റുകളാണ് ബി.ജെ.പിയുടെ യഥാര്‍ത്ഥ…

Read More

ജോലിയിൽ നിന്നും പിരിച്ച് വിട്ടതിന് വാഹന ഉടമയെ വെട്ടി പരിക്കേൽപ്പിച്ചു; 5 പേർ അറസ്റ്റിൽ

തിരുവനന്തപുരം: കാട്ടാക്കടയില്‍ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന് വാഹന ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. ടിപ്പർ ഡ്രൈവറായ മിഥുനും സുഹൃത്തുക്കളുമാണ് പിടിയിലായത്. ഉടമയെ അക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.ഇക്കഴിഞ്ഞ ചൊവ്വാഴ്ച കാട്ടാക്കട കൊറ്റംപള്ളിയിലായിരുന്നു സംഭവം. വണ്ടി വാടകയുമായി ബന്ധപ്പെട്ട കണക്കുകളിലെ പിശക് കാരണം രണ്ടു മാസം മുമ്പ് ടിപ്പര്‍ ഉടമ ഉത്തമന്‍, ഡ്രൈവര്‍ മിഥുനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. ഇതിന് ശേഷം പലപ്പോഴും മിഥുന്‍, ഉത്തമനെ കാണുമ്പോള്‍ പ്രകോപനപരമായി സംസാരിച്ചിരുന്നു. ജോലിയിൽ തിരിച്ചെടുക്കണമെന്ന് മിഥുൻ…

Read More

എറണാകുളത്ത് ജോലി വാഗ്ദാനം ചെയ്‌ത്‌ ഏഴര കോടി തട്ടി; പ്രതി പിടിയിൽ

എറണാകുളത്ത് ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടിയ ഒരാൾ പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശി സൂരജ് ആണ് തൃപ്പൂണിത്തുറ പൊ ലീസിൻ്റെ പിടിയിലായത്. അയർലൻഡ് ഉൾപ്പടെയുള്ള വിദേശരാജ്യങ്ങളിലെ സ്ഥാപനങ്ങളിൽ ജോലി നേടി കൊടുക്കാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 350 പേരിൽ നിന്നും രണ്ട് ലക്ഷം രൂപ വീതം ഏഴര കോടിയാണ് തട്ടിയത്. ജോലി ലഭിക്കാതായത്തോടെ ഉദ്യോഗാർഥികൾ ബന്ധപ്പെട്ടപ്പോളാണ് തട്ടിപ്പ് മനസിലായത്. പിന്നാലെ പോലീസിൽ പരാതി നൽകി. തൃപ്പൂണിത്തുറയിൽ വാടകയ്ക്ക്‌ക് താമസിക്കുന്ന കൊടുങ്ങല്ലൂർ സ്വദേശി സൂരജിനെ ഹിൽ…

Read More

ഹൃദയാഘാതം; ഉത്തര്‍പ്രദേശിലെ ബിജെപി സ്ഥാനാര്‍ഥി അന്തരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദശിലെ മൊറാദ്ബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കുന്‍വര്‍ സര്‍വേഷ് അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടമായ ഇന്നലെയായിരുന്നു മൊറാദാബാദിലെ തെരഞ്ഞെടുപ്പ്. ബിജെപി സ്ഥാനാര്‍ഥിയുടെ വിയോഗത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ള നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. ബിജെപിയുടെ കഠിനാദ്ധ്വാനിയായ നേതാവും പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രചോദനവുമായിരുന്നു കുന്‍വര്‍ സര്‍വേഷെന്ന് ബിജെപി നേതാവ് ഭൂപേന്ദ്രസിങ് ചൗധരി പറഞ്ഞു. മൊറാദാബാദിന് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെതെന്നും ചൗധരി പറഞ്ഞു. ഉത്തര്‍പ്രദേശിലെ…

Read More

അമ്മയുടെ അക്കൗണ്ടിൽ കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ

തിരുവനന്തപുരം: കാഷ് ഡെപ്പോസിറ്റ് മെഷീൻ (സിഡിഎം) വഴി അമ്മയുടെ അക്കൗണ്ടിൽ 4000 രൂപയുടെ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തിൽ മകൻ പിടിയിൽ. ഇയാളുടെ ബന്ധുവും സംഭവത്തിൽ അറസ്റ്റിലായി. ആര്യനാട് കീഴ്പാലൂർ ഈന്തിവെട്ട വീട്ടിൽ എസ് ബിനീഷ് (27), ഇയാളുടെ ബന്ധു പറണ്ടോട് മുള്ളൻകല്ല് വിജയ ഭവനിൽ ജെ ജയൻ (47) എന്നിവരാണ് പിടിയിലായത്. ‌ഇരുവരുടേയും വീടുകളിൽ നടത്തിയ പരിശോധനയിൽ 500, 100 രൂപ നോട്ടുകൾ നിർമിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ, പ്രിന്റർ, മഷി എന്നിവയും 100 രൂപയുടെ പ്രിന്റുകളും പൊലീസ്…

Read More

ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡക്കർ ബസ്സിൽ ഇനി തലസ്ഥാന നഗരി ചുറ്റിക്കാണാം;ഇന്ത്യയിൽ ആദ്യം സർവീസ് ആരംഭിച്ചത് തിരുവനന്തപുരം നഗരത്തിൽ

തിരുവനന്തപുരം ചുറ്റിക്കാണാനെത്തുന്നവർക്ക് കെഎസ്ആർടിസി ഇലക്ട്രിക്ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസിൽ യാത്ര ചെയ്യാം. യാത്രയുടെ നവ്യാനുഭവമാണ് സഞ്ചാരികൾക്ക് ബസിലെ യാത്ര പ്രധാനം ചെയ്യുന്നത്. വിദേശ രാജ്യങ്ങളിലെ വലിയ നഗരങ്ങളിലുടെയൊക്കെ സർവീസ് നടത്തുന്ന ഓപ്പൺ ഡെക്ക് സർവീസ് ഇന്ത്യയിൽ ആദ്യമായാണ് തിരുവനന്തപുരം നഗരത്തിൽ സർവീസ് ആരംഭിച്ചത്. വിനോദസഞ്ചാരികൾക്കും അനന്തപുരി നഗരക്കാഴ്ചകൾ ആസ്വദിക്കാനുമായി എത്തുന്നവർക്കും മികച്ച സൗകര്യങ്ങളോടുകൂടിയാണ് ഡബിൾ ഡക്കർ സർവീസ് നടത്തുന്നത്. ഓപ്പൺ ഇലക്ട്രിക് ഡബിൾ ഡെക്കർ സർവീസ് നടത്തുന്ന റൂട്ടുകൾ. ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് ആരംഭിക്കുന്ന ട്രിപ്പുകൾ ഓരോ…

Read More

നെടുങ്കണ്ടത്ത് സ്വകാര്യബാങ്കിന്റെ ജപ്തി നടപടിക്കിടെ തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

നെടുങ്കണ്ടം . ഇടുക്കി നെടുങ്കണ്ടത്ത് സ്വകാര്യബാങ്കിന്റെ ജപ്തി നടപടിക്കിടെ തീ കൊളുത്തിയ വീട്ടമ്മ മരിച്ചു. ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപാണ് (49) കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു ഷീബ ആത്മഹത്യക്ക് ശ്രമിച്ചത്. 80ശതമാനം പൊള്ളലേറ്റ ഷീബ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ജപ്‌തി നടപടിക്കിടെ ദേഹത്ത് പെട്രോളൊഴിച്ച് ഷീബ തീ കൊളുത്തുകയായിരുന്നു. ഷീബയെ രക്ഷിക്കാൻ ശ്രമിച്ച എസ്.ഐയ്‌ക്കും വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കും പൊള്ളലേറ്റിരുന്നു. ഗ്രേഡ് എസ്.ഐ ബിനോയി ഏബ്രഹാം (52),…

Read More

ഇരട്ട വോട്ടും ആൾമാറാട്ടവും കേരളത്തിൽ നടക്കില്ല; രാജ്യത്ത് മറ്റെവിടെയുമില്ലാത്ത സംവിധാനവുമായി സംസ്ഥാനം

തിരുവവന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി നാളുകൾ മാത്രമാണ് ബാക്കി. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ എല്ലാം തുടങ്ങി കഴിഞ്ഞു. ആൾമാറാട്ടം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്താനും പോളിങ് ഉദ്യോഗസ്ഥർക്കായി സവിശേഷ ആപ്പ് തയ്യാറാക്കി നൽകിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ‘എ എസ് ഡി മോണിട്ടർ സിഇഒ കേരള’ എന്ന ആപ്പാണ് എൻഐസി കേരളയുടെ സഹായത്തോടെ കേരളത്തിന് മാത്രമായി വികസിപ്പിച്ചെടുത്തത്. വോട്ടെടുപ്പ് ദിനത്തിൽ ഈ ആപ്പ് ഉപയോഗിച്ച് ഉദ്യോഗസ്ഥർ എ എസ് ഡി വോട്ടർമാരെ നിരീക്ഷിക്കുന്നതിനാൽ വോട്ടർ പട്ടികയിലെ ഇരട്ടിപ്പ്…

Read More

ബിഹാറിൽ മലയാളി സുവിശേഷകനെ സംഘ്പരിവാർ ആക്രമിച്ചതായി പരാതി; ഭീഷണിപ്പെടുത്തി ജയ് ശ്രീരാം വിളിപ്പിച്ചു

പട്ന: ബിഹാറിൽ മലയാളി സുവിശേഷകന് നേരെ സംഘപരിവാർ ആക്രമണമെന്ന് പരാതി. കോട്ടയം മുട്ടുചിറ സ്വദേശി പാസ്റ്റർ സി.പി സണ്ണിയാണ് ആക്രമണത്തിന് ഇരയായത്. ബിഹാറിലെ ജമോയ് ജില്ലയിലാണ് സംഭവം. ഭാര്യ കൊച്ചുറാണി പോളിൻ്റെ മുന്നിൽ വച്ച് മാർച്ച് മൂന്നിനായിരുന്നു ആക്രമണം. പാസ്റ്ററെ മർദിച്ച അക്രമികൾ ഭീഷണിപ്പെടുത്തി ജയ് ശ്രീരാം വിളിപ്പിക്കുകയും ചെയ്തു. മർദനത്തിന് പാസ്റ്ററുടെ കഴുത്തിന് ഗുരുതര പരുക്കേറ്റു. ഞരമ്പുകൾക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. സമാനതകളില്ലാത്ത ആക്രമണമാണ് നടന്നതെന്ന് പാസ്റ്റർ സണ്ണി പറഞ്ഞു. മർദനം അക്രമിസംഘം തന്നെ ഫോണിൽ ചിത്രീകരിച്ചു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial