കടലിൽ കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിത്തുറ ബീച്ചിൽ കുളിക്കാനിറങ്ങി അടിയൊഴുക്കിൽപെട്ട് കാണാതായ ആറ്റിപ്ര വില്ലേജിൽ പുതുവൽ പുരയിടം പള്ളിത്തുറ വീട്ടിലെ പ്ലസ് വൺ വിദ്യാർത്ഥിയായ മെൽബിന്റെ (17) മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെ സെൻ്റ് ആൻഡ്രൂസ് കടപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് മെൽബിനെ കാണാതാകുന്നത്. നാലു സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ മെൽബിനെ കടലിൽ കാണാതാകുകയായിരുന്നു. ശക്തമായ ഒഴുക്കിൽപ്പെട്ട മറ്റുള്ളവർ നീന്തിക്കയറിയെങ്കിലും മെൽബിൻ കടലിലകപ്പെടുകയായിരുന്നു. പള്ളിത്തുറ സെന്റ് ഫാത്തിമ ലൈനിൽ ഫിനി ജൂസാ – മേരി ലീജിയ ദമ്പതികളുടെ…

Read More

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; ഒരു കോടി രൂപ വില വരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടു

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം. കൊച്ചി പനമ്പള്ളി നഗറിലുള്ള വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്ന് വജ്രാഭരണങ്ങളും സ്വർണ്ണവും കവർന്നു. ഒരു കോടി രൂപയോളം വില വരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് വിവരം. വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.ജോഷിയുടെ പനമ്പള്ളി നഗർ 10 th ക്രോസ് റോഡിലുള്ള B സ്ട്രീറ്റിൽ ഹൗസ് നമ്പർ 347 അഭിലാഷം വീട്ടിൽ ഇന്ന് പുലർച്ചെ 1.30 ഓടെയാണ് മോഷണം നടക്കുന്നത്. വീടിന്റെ പിൻവശം അടുക്കള ഭാഗത്തെ ജനൽ കുത്തിത്തുറന്നാണ് മോഷ്ടാവ്…

Read More

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ ഏപ്രില്‍ 30-വരെ നിര്‍ത്തിവെച്ച് എയര്‍ഇന്ത്യ

ന്യൂഡല്‍ഹി : ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ച് പ്രമുഖ ഇന്ത്യന്‍ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നുള്ള പശ്ചിമേഷ്യന്‍ സാഹചര്യമാണ് വിമാന സര്‍വീസുകള്‍ നിര്‍ത്താന്‍ കാരണം. നിലവില്‍ ഏപ്രില്‍ 30 വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിയതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിനും ന്യൂഡല്‍ഹിയ്ക്കുമിടയില്‍ പ്രതിവാരം നാല് വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ നടത്തുന്നത്. നേരത്തേ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. എക്‌സിലൂടെയാണ്…

Read More

വിവാഹാലോചനയിൽ നിന്നും പിന്മാറി; യുവതിയേയും ബന്ധുക്കളെയും വീടുകയറി ആക്രമിച്ചു; രണ്ടുപേരുടെ നില ഗുരുതരം

ആലപ്പുഴ: വിവാഹാലോചനയിൽ നിന്ന് പിന്മാറിയതിന്റെ പേരിൽ യുവതിയേയും കുടുംബാംഗങ്ങളേയും യുവാവ് വെട്ടിപരുക്കേൽപ്പിച്ചു. ചെന്നിത്തല കാരാഴ്മയിൽ ഇന്നലെ രാത്രിയിലാണ് രഞ്ജിത്ത് രാജേന്ദ്രൻ എന്നയാൾ വീടുകയറി ആക്രമണം നടത്തിയത്. കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ, ഭാര്യ നിർമ്മല, മകൻ സുജിത്ത്, മകൾ സജിന, റാഷുദ്ദീന്റെ സഹോദരി ഭർത്താവ് ബിനു എന്നിവർക്കാണ് വെട്ടേറ്റത്. റാഷുദ്ദീന്റെയും സജിനയുടെയും പരുക്ക് ഗുരുതരമാണ്. ഇവരെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രഞ്ജിത്ത് രാജേന്ദ്രനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തു ജോലി ചെയ്യുന്ന സജിന ഇന്നലെ നാട്ടിൽ…

Read More

പൂരം കാണാൻ പോയ യുവാവ് ട്രെയിനിൽ നിന്ന് വീണുമരിച്ചു

ആലുവ: തൃശൂർ പൂരം കാണാൻ പോയ യുവാവ് ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നു വീണു മരിച്ചു. പത്തനംതിട്ട മല്ലപ്പിള്ളി ആനിക്കാട് പഞ്ചായത്തിൽ നൂറോമ്മാവ് പടിഞ്ഞാറെകൂറ്റ് വീട്ടിൽ ഇ.ഡി. റിട്ട.പോസ്റ്റ്മാൻ വർഗീസ് തോമസിന്റെ (സണ്ണി) മകൻ റോജി വർഗീസ് (32) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി 7.15നായിരുന്നു അപകടം. തിരുവനന്തപുരം – ചെന്നൈ മെയിൽ ട്രെയിൻ മൂന്നാം നമ്പർ പ്ളാറ്റ് ഫോമിലേക്ക് പ്രവേശിക്കുന്നതിനിടെ വാതിലിന് അരികിലായിരുന്ന റോജി പിടിവിട്ട് ട്രെയിനിനും പാളത്തിനും ഇടയിലേക്ക് വീഴുകയായിരുന്നു. ഉടൻ ആർ.പി.എഫും…

Read More

പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിൽ; തിരുവനന്തപുരത്ത് റോഡ്ഷോ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി ഇന്ന് കേരളത്തിലെത്തും. ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പരിപാടികളിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കും. രാവിലെ എട്ടേകാലോടെ കൊച്ചിയിലെത്തുന്ന പ്രിയങ്ക, വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം വൈകിട്ട് അഞ്ചരയോടെ തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് പോകും. ശനിയാഴ്ച രാവിലെ എട്ടേകാലോടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിൽ എത്തുന്ന പ്രിയങ്കാഗാന്ധി 12.15-ന് ചാലക്കുടി മണ്ഡലത്തിലെ എറിയാട് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് ഒന്നേകാലോടെ പത്തനംതിട്ടയിലേക്കു പോകും. 2.15-ന് പത്തനംതിട്ടയിലെ…

Read More

രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടിയിൽ മുസ്ലീം ലീഗിന്റെ പതാക ഉയർത്തിയവരെ കൈകാര്യം ചെയ്ത് കെ.എസ്.യുക്കാർ; വണ്ടൂരിൽ സംഘർഷം

മലപ്പുറം: രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എംഎസ്എഫ് – കെ എസ് യു സംഘർഷം. മലപ്പുറം ജില്ലയിലെ വണ്ടൂരിലാണ് സംഭവം. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ മുസ്ലിം ലീഗ് കൊടി ഉപയോഗിക്കുന്നതിനെ ചൊല്ലിയാണ് പ്രവർത്തകർ തമ്മിൽ തല്ലിയത് എംഎസ്എഫ് പ്രവർത്തകരാണ് മുസ്ലിം ലീഗ് കൊടി പ്രചാരണ പരിപാടിയിൽ ഉയർത്തിയത്. ഇത് കെഎസ്‌യു പ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് തർക്കവും കൈയ്യാങ്കളിയും ഉണ്ടായത്. പിന്നീട് യുഡിഎഫ് നേതാക്കൾ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്

Read More

തൃശ്ശൂർ പൂരം ഇടയ്ക്കുവച്ച് നിർത്തിവച്ചു; തിരുവമ്പാടി വിഭാ​ഗം പ്രതിഷേധിച്ചത് ജനങ്ങൾക്കുനേരേ പൊലീസ് ബലപ്രയോ​ഗം നടത്തിയതോടെ

തൃശ്ശൂർ: ചരിത്രത്തിലാദ്യമായി തൃശ്ശൂർ പൂരം ഇടയ്ക്കുവച്ച് നിർത്തിവച്ചു. തിരുവമ്പാടി ദേവസ്വമാണ് രാത്രിപൂരത്തിനിടെ പൂരം നിർത്തിവച്ചത്. പൂരം കാണാനെത്തിയ ജനങ്ങൾക്കുനേരേ പൊലീസ് ബലപ്രയോഗം നടത്തിയതോടെയാണ് തിരുവമ്പാടി ദേവസ്വം പൂരം അവസാനിപ്പിച്ച് പ്രതിഷേധിച്ചത്. ഇന്നലെ രാത്രി ഒന്നരയോടെയാണു സംഭവം. രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണ് തിരുവമ്പാടി വിഭാഗത്തെ പ്രകോപിപ്പിച്ചത്. ഇതോടെ പഞ്ചവാദ്യക്കാർ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നിൽവച്ചു പിരിഞ്ഞുപോയി. ആനകളും പൂരപ്രേമികളും മടങ്ങി. നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി…

Read More

ഗൂഗിളിൽ മിന്നി ബിജെപി; തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങൾ നൽകാൻ ഗൂഗിളിന് മാത്രം നൽകിയത് 39 കോടി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങൾ നൽകാൻ ഗൂഗിളിന് മാത്രം ബി.ജെ.പി നൽകിയത് 39 കോടി രൂപ. കണക്കുകൾ പ്രകാരം ജനുവരി 1 മുതൽ ഏപ്രിൽ 11 വരെ ഗൂഗിൾ വഴി 80,667 രാഷ്ട്രീയ പരസ്യങ്ങളാണ് ബി.ജെ.പി നൽകിയത്. ഇതിനായി 39,41,78,750 കോടി രൂപയാണ് ഗൂഗിളിന് നൽകിയത്. ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയിൽ നൽകിയ പരസ്യത്തിന് മെറ്റക്ക് നൽകിയ കണക്കുകൾ കൂടി പുറത്തുവരുമ്പോൾ ഓൺലൈൻ പ്രചാരണത്തിന് നൽകിയ തുക ഇരട്ടിയാകും ഉത്തർപ്രദേശ്, ഒഡീഷ, ബീഹാർ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലാണ്…

Read More

സമൂഹമാധ്യമം വഴി പരിചയം; സഹോദരിമാരെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി; മദ്യം നൽകി പീഡിപ്പിച്ചു: അറസ്റ്റ്

മലപ്പുറം: പ്രായപൂർത്തിയാകാത്ത സഹോദരികളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. നെടുമ്പാശേരി സ്വദേശി കിടങ്ങയത്ത് ഹൗസിൽ ബേസിൽ ബേബി (23), തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി കുന്നത്ത് ഹൗസിൽ മുഹമ്മദ് റമീസ്(22) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടികളെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി ബെംഗളൂരുവിൽ എത്തിച്ച് മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. കൊടുങ്ങല്ലൂർ സ്വദേശികളായ പതിന്നാലും പതിനഞ്ചും വയസ്സുള്ള സഹോദരിമാരാണ് പീഡിപ്പിക്കപ്പെട്ടത്. വണ്ടൂരിൽ ബന്ധുവീട്ടിൽ താമസിക്കാനായി എത്തിയ കുട്ടികളെ ഈ മാസം 16നാണ് കാണാതാകുന്നത്. തുടർന്ന് മാതൃസഹോദരി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial