Headlines

വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു

മാനന്തവാടി: വയനാട് വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു സംഭവത്തില്‍ ഉത്തർ പ്രദേശ് സ്വദേശിയായ മുഹമ്മദ് ആരിഫിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർ പ്രദേശ് സ്വദേശിയായ മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. മൂളിത്തോട് പാലത്തിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. ഇന്നലെ വൈകുന്നേരമായിരുന്നു ക്രൂരകൃത്യം നടന്നത്. സംഭവത്തെ കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ, വൈകുന്നേരം പ്രതി ആരിഫ് രണ്ട് കെട്ടുകളുമായി ഓട്ടോയില്‍ കയറി. യാത്രയ്ക്കിടെ കല്ലോടി…

Read More

ഇംഗ്ലണ്ടിനെതിരായ ടി 20 മത്സരത്തിൽ ഇന്ത്യക്ക്  15 റൺസ് വിജയം;പരമ്പര ഉറപ്പാക്കി ഇന്ത്യ

പുനെ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ. അവസാനം വരെ നടകീയത നിറഞ്ഞ നാലാം പോരാട്ടത്തില്‍ 15 റണ്‍സിന്റെ ആവേശ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പര 3-1നു ഉറപ്പാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. ഇംഗ്ലണ്ടിന്റെ പോരാട്ടം 19.4 ഓവറില്‍ 166 റണ്‍സില്‍ അവസാനിച്ചു. ബൗളര്‍മാരുടെ മികവിലാണ് ഇന്ത്യ കളി തിരികെ പിടിച്ചത്. കളി ആവേശകരമായിരുന്നു. അവസാന പന്ത് വരെ ജയ സാധ്യത രണ്ട് പക്ഷത്തേക്കും വന്നു….

Read More

ആലപ്പുഴയിൽ ഓട്ടോഡ്രൈവറെ ഹെൽമറ്റ് കൊണ്ട് ആക്രമിച്ചു;  പോലീസുകാരനെതിരെ വധശ്രമത്തിന് കേസ്

ആലപ്പുഴ: ആലപ്പുഴയിൽ പോലീസുകാരൻ ഓട്ടോഡ്രൈവറെ ഹെൽമറ്റ് കൊണ്ട് അടിച്ചുപരിക്കേല്പിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസെടുത്തു. ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥൻ ആഷിബിനെതിരെയാണ് കേസ്. ഓട്ടോഡ്രൈവർ സുനിമോനാണ് തലയ്ക്ക് പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുട്ടികളുമായി പോലീസുകാരൻ സഞ്ചരിച്ച ബൈക്കും ഓട്ടോയും തമ്മിൽ തട്ടിയതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും കയ്യാങ്കളിയിലെത്തുകയുമായിരുന്നു. ഇതിനിടെ ആഷിബ് ഓട്ടോഡ്രൈവറെ ഹെൽമറ്റ് കൊണ്ട് അടിക്കുകയായിരുന്നു. അടിയിൽ സുനിമോന് തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു

Read More

ബാലരാമപുരം കേസ് ശ്രീതുവിന്റെ കള്ള പരാതിഎന്ന് ദേവീദാസൻ രണ്ടര വയസുകാരിയുടെ കൊലപാതകത്തിന് പിന്നിൽ ജ്യോത്സ്യന് പങ്കുള്ളതായി തെളിവില്ലെന്ന് പൊലീസ്.

തിരുവനന്തപുരം: ബാലരാമപുരം രണ്ടര വയസുകാരിയുടെ കൊലപാതകത്തിന് പിന്നിൽ ജ്യോത്സ്യന് പങ്കുള്ളതായി തെളിവ് ഇല്ലെന്നു പൊലീസ്. 36 ലക്ഷം തട്ടിയെടുത്തുവെന്ന് കൊല്ലപ്പെട്ട ദേവേന്ദുവിൻ്റെ അമ്മ ശ്രീതു പരാതി നൽകിയിരുന്നു, ഇതിലാണ് അന്വേഷണം. എന്നാൽ പണം വാങ്ങിയ കാര്യം ജ്യോത്സ്യൻ ദേവീ ദാസൻ നിഷേധിച്ചു. ജ്യോത്സ്യൻ്റെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. ജ്യോത്സ്യനെ ചോദ്യം ചെയ്തതിന് ശേഷം പോലീസ് വിട്ടയച്ചു. ചോദ്യം ചെയ്യലിന് എത്തിയത് സ്വാഭാവിക നടപടിയുടെ ഭാഗമെന്ന് സ്റ്റേഷനിൽ നിന്നിറങ്ങിയ ശേഷം ദേവീദാസൻ പ്രതികരിച്ചു. നൂറു ശതമാനം കള്ള പരാതിയാണ്…

Read More

പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക് പഠനം തുടരാൻ അനുമതി നൽകി ഹൈക്കോടതി

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക് പഠനം തുടരാൻ അനുമതി നൽകിയുളള ഉത്തരവിറക്കി സർവകലാശാല. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി. മണ്ണുത്തി ക്യാമ്പസിൽ താത്കാലികമായി പഠനം തുടരാം. എന്നാൽ, ആർക്കും ഹോസ്റ്റൽ സൗകര്യം അനുവദിക്കില്ല. ആന്റി റാഗിംഗ് കമ്മറ്റി നടത്തിയ അന്വേഷണത്തിന് പിന്നാലെ പഠന വിലക്ക് നേരിട്ടവരാണ് ഹൈക്കോടതിയിൽ നിന്ന് ഇളവ് നേടിയത്. കുറ്റാരോപിതരെ ആന്റി റാഗിങ് കമ്മറ്റി കേട്ടിരുന്നില്ല.ഈ സമയം വിദ്യാർഥികൾ പൊലീസ് കസ്റ്റഡിയിലോ, ഒളിവിലോ ആയിരുന്നു ഇവരെ കേട്ടശേഷം…

Read More

സ്‌കൂൾ ഉച്ചഭക്ഷണത്തിനുള്ള നിരക്കുകൾ പുതുക്കി നിശ്ചയിച്ചു;പ്രതിഷേധവുമായി അധ്യാപക സംഘടനകൾ

തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണത്തിനുള്ള നിരക്കുകൾ പുതുക്കി നിശ്ചയിച്ചു. എൽ.പി വിഭാഗത്തിന്‌ കുട്ടിയൊന്നിന്‌ 6.19 രൂപയായും യു.പി വിഭാഗത്തിന്‌ കുട്ടിയൊന്നിന്‌ 9.19 രൂപയായുമാണ്‌ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്‌. എൽ.പി വിഭാഗത്തിൽ കുട്ടിയൊന്നിന്‌ ആറ് രൂപയായിരുന്നതാണ്‌ 19 പൈസ വർധിപ്പിച്ചത്‌. യു.പി വിഭാഗത്തിന് 8.17 രൂപയായിരുന്നു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചക ചെലവിനത്തിൽ സ്കൂളുകൾക്ക് അനുവദിക്കുന്ന സപ്ലിമെന്ററി ന്യൂട്രിഷൻ പരിപാടി ഒഴികെയുള്ള തുക (മെറ്റീരിയൽ കോസ്റ്റ്‌) യിലാണ്‌ മാറ്റം. മെറ്റീരിയൽ കോസ്റ്റിന്റെ കേന്ദ്ര, സംസ്ഥാന മാൻഡേറ്ററി നിരക്കുകൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം…

Read More

വൃക്ഷരൂപമായി സ്കൂൾമുറ്റത്ത് എം ടി കഥാപാത്രങ്ങൾ

ചിറയിൻകീഴ്:അക്ഷരവൃക്ഷങ്ങൾ നട്ടുവളർത്തി മഹാസാഹിത്യകാരന് കുട്ടികൾ സ്മൃതിവനമൊരുക്കി. കിഴുവിലം ജി. വി.ആർ. എം. യു. പി.സ്കൂളിൽ എം ടി യുടെ വിവിധ കഥാപാത്രങ്ങളുടെ പേരിൽ ഫലവൃക്ഷങ്ങളും ചെടികളും നട്ടുകൊണ്ടാണ് സ്കൂൾ അങ്കണത്തിൽ പ്രത്യേക സ്മൃതിവനം നിർമ്മിച്ചത്. നാലുകെട്ടിലെ അപ്പുണ്ണി, മഞ്ഞിലെ വിമല ടീച്ചർ, അസുരവിത്തിലെ ഗോവിന്ദൻകുട്ടി, പരിണയത്തിലെ താത്രികുട്ടി, ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തൻ വേലായുധൻ എന്നിങ്ങനെ കഥാപാത്രങ്ങൾ സ്മൃതിവനത്തിൽ നിരന്നിട്ടുണ്ട്. എംടിയുടെ എല്ലാ കഥാപാത്രങ്ങളെയും സ്കൂൾ അങ്കണത്തിലേക്ക് വൃക്ഷരൂപത്തിൽ നട്ടുവളർത്താനുള്ള തയ്യാറെടുപ്പിലാണ് സ്കൂൾ അധികൃതരും പി. ടി. എയും….

Read More

ചെടിക്കടയിൽ വെമ്പായം പഞ്ചായത്ത് മെമ്പർ ആക്രമണം നടത്തിയതായി പരാതി; കടയുടമയായ സ്ത്രീക്ക് പരിക്ക്

വെമ്പായം:വേറ്റിനാട് മണ്ഡപം ജംഗ്ഷനിൽ  ഏദൻസ് ഗാർഡൻ എന്ന പേരിൽ  ചെടികട നടത്തുന്ന കനക രസിയാണ്  വട്ടപ്പാറ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇന്ന് രാവിലെ വാർഡ് മെമ്പറായ ബിനുകുമാർ  കനകരസയുടെ ചെടി കടയുടെ മുന്നിലെത്തി ഇവിടെ വച്ചിരുന്ന ചെടികൾ എടുത്തുമാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. ജോലിക്കാർ വന്നശേഷം  മാറ്റാമെന്ന് പറഞ്ഞെങ്കിലും പ്രകോപിതനായ മെമ്പർ  കടയുടെ മുന്നിൽ ഇരുന്ന ചെടിച്ചട്ടികൾ  എറിഞ്ഞ് ഉടയ്ക്കുകയും ചെടികൾ പിഴുതെറിയുകയും ചെയ്യുകയായിരുന്നു. ഇത് തടയാൻ ചെന്ന കനകരസയെ മെമ്പർ പിടിച്ചു തള്ളുകയും മുഖത്തും ശരീരത്തും മർദ്ദിച്ചതായും പരാതിയിൽ…

Read More

കണ്ണൂരിൽ രോഗിയുടെ കണ്ണിൽ നിന്നും പുറത്തെടുത്തത് 20 മില്ലിമീറ്റർ നീളമുള്ള വിര

                                                                                                       കണ്ണൂരിൽ രോഗിയുടെ കണ്ണിൽ നിന്നും ഡോക്ടേഴ്സ് പുറത്തെടുത്തത് 20 മില്ലിമീറ്റർ നീളമുള്ള വിര. കണ്ണിൽ വേദനയും നിറം മാറ്റവുമായി എത്തിയതിന് പിന്നാലെ നടത്തിയ ചികിത്സയിലാണ് വിരയെ പുറത്തെടുത്തത്. കണ്ണൂർ, തലശ്ശേരി പി.കെ, ഐ-കെയർ ആശുപത്രിയിലെ ഡോക്ടർ സിമി മനോജ് കുമാറാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. 60 കാരനായ മാഹി സ്വദേശിക്ക് കണ്ണിൽ അസഹ്യമായ വേദന, ആകെ ചുവപ്പ് പടർന്നു. ഇതോടെയാണ് തലശ്ശേരി പി കെ – ഐ, കെയർ ആശുപത്രിയിലെ ഡോക്ടർ സിമി മനോജ്കുമാറിന്…

Read More

പതിനഞ്ചുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ സമ​ഗ്ര അന്വേഷണത്തിന് നിർദേശം നൽകി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

കൊച്ചി: തൃപ്പൂണിത്തുറയിൽ പതിനഞ്ചുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വിദ്യാർഥിയുടെ കുടുംബം നൽകിയ റാഗിങ് പരാതിയുടെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് മന്ത്രി നിർദേശം നൽകിയത്. സംഭവം അതീവ ദുഃഖകരമാണെന്നും ഞെട്ടിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. പൊലീസ് അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. ഈ മാസം 15നായിരുന്നു ഒൻപതാം ക്ലാസ് വിദ്യാർഥിയായ മിഹിർ അഹമ്മദ് ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയത്. തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial