Headlines

പലിശയ്ക്ക് കൊടുത്ത പണം തിരികെ ചോദിച്ചതിൻ്റെ പേരിൽ വാക്കേറ്റവും കയ്യാങ്കളിയും, അച്ഛനും മകനും അറസ്റ്റിൽ

കൊല്ലം: പുനലൂരിൽ പലിശയ്ക്ക് കൊടുത്ത പണം തിരികെ ചോദിച്ചതിൻ്റെ പേരിൽ വാക്കേറ്റവും കയ്യാങ്കളിയും. ഒരാളെ കൊല്ലാൻ ശ്രമിക്കുകയും നാല് പേരെ മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ അച്ഛനും മകനും പോലീസ് പിടിയിൽ. നരിക്കൽ ചക്കുവരയ്ക്കൽ പടിഞ്ഞാറ്റതിൽ വീട്ടിൽ തോമസ് കുട്ടി എന്ന ബാബുക്കുട്ടി (53) മകൻ ലിജിൻ (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നരിക്കൽ പാച്ചൻമുക്ക് രാജി ഭവനിൽ താമസിക്കുന്ന കാഞ്ഞിരക്കോട് മോളി ഭവനിൽ ബൈജു എന്ന രോഹിത്തിനും (26) സുഹൃത്തുക്കൾക്കും പരിക്കേറ്റു. സംഭവം…

Read More

രണ്ടുവയസ്സുകാരിയുടെ അമ്മയും അച്ഛനും അമ്മാവനും കസ്റ്റഡിയിൽ മൊഴികളിൽ അടിമുടി ദുരൂഹത

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടു വയസ്സുള്ള കുഞ്ഞിന്റെ മരണത്തില്‍ അടിമുടി ദുരൂഹതയെന്ന് പൊലീസ്. കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു ആണ് മരിച്ചത്. മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കുട്ടിയുടെ അച്ഛന്‍, അമ്മ, അമ്മാവന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. സംഭവം നടന്ന വീട് പൊലീസ് പൂട്ടി സീല്‍ ചെയ്തിരിക്കുകയാണ്. രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ കാണാനില്ലെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. മുത്തശ്ശിയാണ് കുഞ്ഞിനെ കാണാനില്ലെന്ന് അറിയിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ്…

Read More

സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ അമ്മ അന്തരിച്ചു

കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബു അന്തരിച്ചു. 65 വയസായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തില്‍ നടക്കും. അമ്മയുടെയും ഗോപിയുടെയും ഛായചിത്രത്തിനൊപ്പം ഫേസ്ബുക്കിൽ ഹൃദയ സ്പർശിയായ കുറിപ്പിലൂടെയാണ് ഗോപി സുന്ദർ അമ്മയുടെ വിയോഗ വാർത്ത പങ്കുവച്ചത്. “അമ്മ, എനിക്ക് ജീവിതം, സ്നേഹം, എന്‍റെ സ്വപ്നങ്ങൾ ഇവയെല്ലാം നേടാനുള്ള ശക്തി നൽകി. ഞാൻ സൃഷ്ടിക്കുന്ന ഓരോ സംഗീത്തിലും നിങ്ങള്‍ എനിക്ക് പകര്‍ന്ന സ്നേഹം ഉണ്ട്. നിങ്ങൾ പോയിട്ടില്ല— എന്റെ ഹൃദയത്തിലും,…

Read More

ഭാര്യ 27 വർഷങ്ങൾമുമ്പ് കാണാതായ തന്റെ ഭർത്താവിനെ കുംഭമേളയിൽ വച്ചു കണ്ടെത്തിയത് സന്യാസി ആയി

റാഞ്ചി: 27 വർഷങ്ങളായി കാണാതെയായ കുടുംബാംഗത്തെ പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭമേളയിൽ കണ്ടെത്തി ജാർഖണ്ഡിലെ ഒരു കുടുംബം. ഗംഗസാഗർ യാദവ് എന്ന 65കാരനെയാണ് 27 വർഷങ്ങൾക്ക് ശേഷം ബുധനാഴ്ച കണ്ടെത്തിയത്. ഗംഗസാഗർ ഇപ്പോൾ സന്യാസ ജീവിതം നയിച്ചുവരുകയാണ്. അഘോരി വിഭാഗത്തിലെ സന്യാസിയാണ് ബാബ രാജ്‌കുമാർ എന്നറിയപ്പെടുന്ന ഗംഗാസാഗർ. വർഷങ്ങളായി പ്രതീക്ഷ നഷ്പ്പെട്ട കുടുംബത്തിന് കുംഭമേളക്കെത്തിയ ഒരു ബന്ധുവാണ് ആശ്വാസമായത്. കുംഭമേളയിൽ ഗംഗസാഗറിനെ പോലെ കാണാൻ സാമ്യമുള്ള ഒരാളെ ശ്രദ്ധയിൽപ്പെട്ട ഇയാൾ ഫോട്ടോയെടുത്ത് കുടുംബത്തിന് അയച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് അത് ഗംഗസാഗർ…

Read More

മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം മുഖത്തേക്ക് ഒഴുകിയ നിലയിൽ ക്ഷേത്രകുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: പെരുമ്പാവൂർ ശ്രീധർമ്മ ശാസ്താ ക്ഷേത്രക്കുളത്തിൽ യുവാവിന്റെ മൃതദേഹം. ഒറ്റപ്പാലം സ്വദേശി സജിയാണ് മരിച്ചത്. രാവിലെ നടക്കാൻ ഇറങ്ങിയ നാട്ടുകാരാണ് ക്ഷേത്ര കുളത്തിൽ മുങ്ങിക്കിടന്ന നിലയിൽ മൃതദേഹം കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം കരയ്ക്ക് കയറ്റി.മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം മുഖത്തേക്ക് ഒഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ ക്ഷേത്രക്കുളത്തിൽ സ്ഥിരമായി കുളിക്കാൻ വരുന്ന ആളാണ് മരണമടഞ്ഞ സജി. പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും കൂലിവേല ചെയ്തു വന്നയാളാണ് ഇദ്ദേഹം. പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.

Read More

മൃതദേഹം കുളിപ്പിച്ചപ്പോൾ ശരീരത്തിൽ ചതവിന്റെ പാടുകൾ മകന്റെ പരാതിയിൽ ധനവച്ചപുരം സ്വദേശി സെലീനാമ്മയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി.

തിരുവനന്തപുരം: നെയ്യാറ്റിൻകര ധനുവച്ചപുറത്ത് സെമിത്തേരിയിൽ അടക്കം ധനവച്ചപുരം സ്വദേശി സെലീനാമ്മയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. വീട്ടിൽ നിന്ന് സ്വർണം നഷ്ടപ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് സെലീനാമ്മയുടെ മരണത്തിൽ ദൂരൂഹത ആരോപിച്ച് മകൻ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിൻകര തഹസിൽദാർ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരിക്കുകയാണ്. റിട്ട് നഴ്സിങ് അസിസ്റ്റൻ്റായി സെലീനാമ്മയെ എട്ടു ദിവസം മുമ്പ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടുജോലിയിൽ സഹായത്തിനായി ഇടയ്ക്ക് എത്തുന്ന സ്ത്രീയാണ് സെലീനാമ്മയെ കട്ടിൽ…

Read More

ജലദോഷം വന്നാൽ ഡോക്ടറെ കാണിക്കുന്ന ജനങ്ങൾ എന്തിനു ക്യാൻസർ വരുമ്പോൾ മടികാണിക്കുന്നു-  ആരോഗ്യ മന്ത്രി വീണജോർജ്

തിരുവനന്തപുരം : രണ്ടു വർഷമെടുത്ത് ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ വീടുകളിൽ നടത്തിയ സർവേയിൽ 9 ലക്ഷം പേർക്ക് കാൻസർ വരാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇവരിൽ ഒന്നര ലക്ഷം പേർ മാത്രമാണ് ആരോഗ്യകേന്ദ്രത്തിലെത്തി പരിശോധനക്ക് തയ്യാറായതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇവരെ ആരോഗ്യകേന്ദ്രങ്ങളിലെത്തിച്ച് രോഗമില്ലെന്ന് ഉറപ്പാക്കാനുള്ള ജനകീയ പ്രചരണം സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു. സ്തനാർബുദ സാധ്യത തുടക്കത്തിൽ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കണമെന്ന അവബോധം വളർത്തുന്നതിനായി എഴുത്തുകാരിയും പൊതുപ്രവർത്തകയുമായ നിഷാ ജോസ് കെ.മാണി രാജ്യത്തുടനീളം നടത്തുന്ന കാരുണ്യ സന്ദേശ…

Read More

ബസുകളിൽ മാര്‍ച്ച് 31നകം ക്യാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്‌പോർട് അതോറിറ്റി

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ബസുകളിലും മാര്‍ച്ച് 31നകം കാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ഉത്തരവ്. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, സ്‌കൂള്‍ ബസുകള്‍ എന്നിവയ്ക്ക് ഈ ഉത്തരവ് ബാധകമാണ്. ബസിന്റെ മുന്‍വശം, പിന്‍ഭാഗം, ഉള്‍വശം കാണുന്ന രീതിയില്‍ മൂന്ന് കാമറകള്‍ സ്ഥാപിക്കണം. ഡ്രൈവര്‍ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാം കാമറയും ഘടിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന സ്റ്റിക്കര്‍ പതിപ്പിക്കണമെന്നും സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി…

Read More

വീട്ടുകാരറിയാതെ അപകടം നടക്കാൻ സാധ്യത ഇല്ല, രണ്ടുവയസുകാരിയുടെ മരണത്തിൽ ദുരൂഹത

തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽക്കോണത്ത് രണ്ട് വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുഞ്ഞിനെ രാവിലെ കാണാതായതിനെ തുടർന്ന് നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിൽ ആണ് കിണറ്റിൽ നിന്നും മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും കുട്ടിയെ കൊലപ്പെടുത്തിയത് തന്നെയെന്നും പൊലീസ്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ അമ്മ അച്ഛന്‍ അമ്മയുടെ സഹോദരന്‍ അമ്മടെ…

Read More

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമൻ കൃഷി വകുപ്പ് ഡയറക്ടർ

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടത്തി സര്‍ക്കാര്‍. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും ധനവകുപ്പ് ജോയിന്റ് സെക്രട്ടറിയുമായ ശ്രീറാം വെങ്കിട്ടരാമനെ കൃഷി വികസന, കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു.സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംഡി പി ബി നൂഹിനെ ഗതാഗത വകുപ്പ് സ്പെഷല്‍ സെക്രട്ടറിയായി നിയമിച്ചു. കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ സിഎംഡി സ്ഥാനവും നൂഹ് വഹിക്കും. പകരം ഡോ. അശ്വതി ശ്രീനിവാസിന് സപ്ലൈകോയുടെ ചുമതല നല്‍കി….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial