Headlines

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്താൻ സീനിയർ വിദ്യാർത്ഥിക്ക് നൂറു രൂപയുടെ ക്വട്ടേഷൻ നൽകി ഏഴാം ക്ലാസുകാരൻ

സഹപാഠിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്താൻ സീനിയർ വിദ്യാർഥിക്ക് നൂറ് രൂപയുടെ ക്വട്ടേഷൻ നൽകി ഏഴാം ക്ലാസുകാരൻ.മഹാരാഷ്ട്രയിലെ പുണെയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഇക്കാര്യം അറിഞ്ഞിട്ടും അത് മറച്ചുവച്ചതിന് പ്രധാനാധ്യാപകനും രണ്ട് അധ്യാപർക്കും എതിരെ പൊലീസ് കേസെടുത്തു. ഞെട്ടിപ്പിക്കുന്നതാണ് പുണെ ദൗണ്ഡിലെ ഒരു സ്‌കൂളിൽ നിന്നും പുറത്തുവരുന്ന ക്വട്ടേഷന്റെ വിവരം. ഏഴാം ക്ലാസുകാരനായ വിദ്യാർഥി അവൻ്റെ റിപ്പോർട്ട് കാർഡിൽ മാതാപിതാക്കളുടെ വ്യാജ ഒപ്പിട്ടെന്ന് സഹപാഠിയായ വിദ്യാർഥിനി കണ്ടെത്തുന്നു. ഇത് പെൺകുട്ടി ക്ലാസ് ടീച്ചറോട് പറഞ്ഞതിൻ്റെ വൈരാഗ്യത്തെ തുടർന്നാണ് ക്വട്ടേഷൻ….

Read More

സമാധി വിവാദം ഗോപൻ്റെ മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കുടുംബം; തൽക്കാലം നൽകാനാകില്ലെന്ന് അധികൃതർ

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കുടുംബം അധികൃതരെ സമീപിച്ചു. സമാധി വിവാദങ്ങളിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഗോപന്റെ മരണ സർട്ടിഫിക്കറ്റിനായി കുടുംബം നഗരസഭയെ സമീപിച്ചത്. എന്നാൽ, തത്ക്കാലം മരണ സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്നാണ് കുടുംബത്തിന് അധികൃതർ നൽകിയ മറുപടി. മരണത്തിലെ ദുരൂഹതയിൽ പൊലീസ് അന്വേഷണം തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് നഗരസഭ മരണസർട്ടിഫിക്കറ്റ് തടഞ്ഞുവച്ചിരിക്കുന്നത്. ഗോപൻ മരിച്ചതല്ല സമാധിയായതാണ് എന്നായിരുന്നു കുടുംബത്തിന്റെ അവകാശവാദം. ഗോപൻ സമാധിയായെന്ന കുടുംബത്തിന്റെ അവകാശവാദം വലിയ വിവാദത്തിലേക്ക് നീങ്ങിയിരുന്നു. മരണത്തിലെ ദുരൂഹത ഉന്നയിച്ചുള്ള നാട്ടുകാരുടെ പരാതിയിൽ…

Read More

കോട്ടയത്ത് വാഹന അപകടത്തിൽ ഇന്നു വിവാഹിതനാവാനിരുന്ന യുവാവിന് ദാരുണാന്ത്യം

കോട്ടയം: വാഹനാപകടത്തിൽ യുവാവ് മരിച്ചു. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസൺ ആണ് മരിച്ചത്. ഇന്ന് ജിജോ ജിൻസന്റെ വിവാഹം നടക്കാനിരിക്കെയാണ് മരണം. ബുധനാഴ്ച്ച രാത്രി എംസി റോഡിൽ കളിക്കാവിൽ വെച്ചാണ് അപകടം സംഭവിച്ചത്. രാത്രി 10 മണിയോടെയാണ് അപകടം സംഭവിച്ചത്. ജിജോ സഞ്ചരിച്ച ബൈക്ക് ഒരു ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ജിജോയ്ക്ക് ഒപ്പം ബൈക്കിൽ ഉണ്ടാരുന്ന യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഇലക്കാട് പള്ളിയിൽ ജിജോമോന്റെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണാന്ത്യം. കുറവിലങ്ങാട്…

Read More

കുടുംബ വഴക്കിനെ തുടർന്ന് തൃശൂര്‍ മാളയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു

തൃശൂര്‍: കുടുംബ വഴക്കിനെ തുടർന്ന് തൃശൂര്‍ മാള അഷ്ടമിച്ചിറയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് പഴമ്പിള്ളി വീട്ടിൽ വാസൻ ഭാര്യ ശ്രീഷ്മയെ വെട്ടി പരിക്കേൽപ്പിച്ചത്. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ശ്രീഷ്മയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അച്ഛൻ അമ്മയെ വെട്ടുന്നതുകണ്ട കുട്ടികൾ തൊട്ടടുത്ത റേഷൻ കടയിലേക്ക് ഓടി വരികയും തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് മാള പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്. ആക്രമണത്തിന്‍റെ കാരണം ഉള്‍പ്പെടെയുള്ള…

Read More

സുഡാനിൽ ടേക്ക് ഓഫിന് തൊട്ടു പിന്നാലെ വിമാനം തകർന്നു വീണു;അപകടത്തിൽ ഇന്ത്യക്കാരനടക്കം 20 പേർ കൊല്ലപ്പെട്ടു

ജുബ: തെക്കൻ സുഡാനിൽ വിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ റൺവേയിൽ നിന്ന് 500 മീറ്റർ അകലെ തകർന്ന് വീണു. അപകടത്തിൽ ഇന്ത്യക്കാരനടക്കം 20 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പ്രാദേശിക സമയം രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. ചൈനീസ് ഓയിൽ കമ്പനിയായ ഗ്രേറ്റർ പയനിയർ ഓപ്പറേറ്റിംഗ് കമ്പനിയുടെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ നിന്ന് ഒരാൾ മാത്രമാണ് രക്ഷപ്പെട്ടതെന്നാണ് അധികൃതർ വിശദമാക്കുന്നത്. 21പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 16 സുഡാൻ സ്വദേശികൾ, രണ്ട് ചൈനക്കാർ ഒരു ഇന്ത്യക്കാരൻ എന്നിവരുമാണ് കൊല്ലപ്പെട്ടത്. ജുബയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്…

Read More

കനത്ത ചൂട് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം . താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നേരിട്ട്…

Read More

ട്രെയിനില്‍ കയറുന്നതിനിടെ വീണ് യുവാവിന്റെ ഒരു കാല്‍ പൂര്‍ണമായി അറ്റുപോയി

കണ്ണൂർ : ട്രെയിനില്‍ കയറുന്നതിനിടെ വീണ് യാത്രക്കാരന്റെ കാല്‍ അറ്റു. ബുധനാഴ്ച പുലർച്ച 1.10ന് കണ്ണൂരിലെത്തിയ മംഗള എക്സ്പ്രസില്‍ കയറുന്നതിനിടെയാണ് സംഭവം.ഇരിട്ടി ഉളിയില്‍ പടിക്കച്ചാല്‍ നസീമ മൻസിലില്‍ മുഹമ്മദലിയെ (32) ഗുരുതര പരിക്കുകളോടെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദലിയുടെ കാലുകള്‍ക്കാണ് സാരമായി പരിക്കേറ്റത്. ഒരു കാല്‍ പൂർണമായി അറ്റുപോയി. കൈക്കും പരിക്കുണ്ട്. ഷൊർണൂരിലേക്ക് പോകുന്നതിനായി മൂന്നാം പ്ലാറ്റ്ഫോമില്‍ നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. പിടിവിട്ട് ട്രാക്കിലേക്ക് വീണ യുവാവിനെ റെയില്‍വേ ജീവനക്കാരും…

Read More

കണ്ണൂര്‍ റെയില്‍വെ പോലീസിന്റെ ജാഗ്രത; ട്രെയിനില്‍ മറന്നുവെച്ച 10 പവന്‍ സ്വര്‍ണ്ണം തിരിച്ചുകിട്ടി

കണ്ണൂര്‍: ട്രെയിനില്‍ മറന്നുവെച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന 10 പവന്‍ സ്വര്‍ണ്ണാഭരണങ്ങൾ റെയില്‍വെ പോലീസിന്റെ സന്ദര്‍ഭോചിത ഇടപെടലിലൂടെ ഉടമക്ക് തിരിച്ചുകിട്ടി. ഇന്ന് ഉച്ചയ്ക്ക് 2.45ന് ഏറനാട് എക്‌സ്പ്രസിലാണ്സംഭവം നടന്നത്. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും മംഗളൂരുവിവേക്ക് പോകുന്ന ഏറനാട് എക്‌സ്പ്രസ് കണ്ണൂരില്‍ നിന്നും പുറപ്പെട്ട ഉടനെയാണ് സ്വര്‍ണ്ണം മറന്നുവെച്ച യുവതി കണ്ണൂര്‍ റെയില്‍വെ പോലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെട്ടത്. ട്രെയിനിന്റെ പുറകുവശം ജനറല്‍ കോച്ചില്‍ തൃശ്ശൂരില്‍ നിന്നും കണ്ണൂരില്‍ വന്ന് ഇറങ്ങിയപ്പോള്‍ ഒരു ബാഗ് മറന്നു വെച്ച് പോയി എന്നും അതില്‍…

Read More

ജയിലിനുള്ളിലെ സുഹൃത്തിന് ലഹരിപ്പൊതി എറിഞ്ഞു കൊടുക്കാൻ വന്ന യുവാവിനെ പോലീസ് പിടികൂടി

തൃശൂര്‍: ജയിലിനുള്ളിലെ സുഹൃത്തിന് ലഹരിപ്പൊതി എറിഞ്ഞു കൊടുക്കാൻ വന്ന യുവാവിനെ പോലീസ് പിടികൂടി. വിയ്യൂര്‍ അതിസുരക്ഷാ ജയില്‍ കഴിയുന്ന സുഹൃത്തിന് മയക്കുമരുന്ന് മതിലിന് മുകളിലൂടെ എറിഞ്ഞുകൊടുക്കാന്‍ വേണ്ടി എത്തിയ യുവാവാണ് അറസ്റ്റിലായത്. തിരുവന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയായി വിഷ്ണു (32) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്ത്. ജയില്‍ കവാടം സുരക്ഷാ ജീവനക്കാരായ ഇന്ത്യന്‍ റിസര്‍വ് ബാച്ച് പോലീസ് സേനംഗങ്ങള്‍ ആണ് യുവാവിനെ കൈയോടെ പിടികൂടിയത്. പല തവണ വിവിധ കേസുകളില്‍പ്പെട്ട് തടവില്‍ കഴിഞ്ഞയാളാണ് വിഷ്ണു. ജയില്‍ പരിസരത്ത് ലഹരി…

Read More

കായംകുളത്ത് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ് മരിച്ചു

ആലപ്പുഴ: കായംകുളത്ത് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ് മരിച്ചു. കായംകുളം ഭരണിക്കാവിൽ ഇന്ന് വൈകിട്ടോടെയാണ് ദാരുണമായ അപകടമുണ്ടായത്. ഭരണിക്കാവ് പള്ളിക്കൽ സ്വദേശി ജയന്റെ മകൻ അമർനാഥ് എന്ന അച്ചുവാണ് മരിച്ചത്. വീടിനു സമീപത്തെ കുളത്തിൽ ചൂണ്ടയിടുന്നതിനിടയിൽ വീഴുകയായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂര്‍ ഇരിക്കൂറിലും വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഇരിക്കൂർ ആയിപ്പുഴയിൽ ഹൈസ്കൂൾ വിദ്യാർത്ഥി പുഴയിൽ ഒഴുക്കിൽപ്പെട്ട് ഇരിക്കൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ്‌…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial