Headlines

സംസ്ഥാനത്തെ 60 % റോഡുകളും ബി എം ബി സി നിലവാരത്തിൽ നവീകരിച്ചു – മന്ത്രി മുഹമ്മദ് റിയാസ്

അരീക്കോട് : സംസ്ഥാനത്തെ 60 ശതമാനം പൊതുമരാമത്ത് റോഡുകളും ബി എം ബി സി നിലവാരത്തിൽ  നവീകരിച്ചു കഴിഞ്ഞതായി പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.  ഏറനാട്, കൊണ്ടോട്ടി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ച് വിളയില്‍ എളങ്കാവിനു സമീപം പൂങ്കുടി തോടിന് കുറുകെ നിര്‍മ്മിച്ച കന്നുകടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മുപ്പതിനായിരത്തോളം കിലോമീറ്റർ റോഡുകളിൽ 50 ശതമാനം അഞ്ചു കൊല്ലം കൊണ്ട് ബി…

Read More

തുലാവർഷം കഴിഞ്ഞിട്ടും മഴ വരുന്നു, 31ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്, വിവിധ ജില്ലകളിൽ ജാഗ്രത

തിരുവനന്തപുരം:കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം ഇന്ന് പൂർണമായും പിൻവാങ്ങിയെങ്കിലും സംസ്ഥാനത്ത് അടുത്ത നാല് ദിവസം വിവിധ ജില്ലകളിൽ മഴക്ക് സാധ്യത. ജനുവരി 31ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ  ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത്…

Read More

കുട്ടികളുടെ സ്മാർട്ട്ഫോൺ ഉപയോഗത്തിന്റെ  ഞെട്ടിക്കുന്ന കണക്കുകളുടെ റിപ്പോർട്ട്‌ ഇതാണ്

ഡൽഹി : പതിനാലുമുതല്‍ പതിനാറുവയസുവരെയുള്ള കുട്ടികളില്‍ 82 ശതമാനത്തിനും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനറിയാം എന്ന് റിപ്പോര്‍ട്ട്. ആനുവല്‍ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷന്‍ റിപ്പോര്‍ട്ടില്‍ (ASER)ലഭ്യമാകുന്ന കണക്കുകള്‍ പ്രകാരം  57 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഫോണ്‍ ഉപയോഗിക്കുന്നത്. കൊവിഡാനന്തരം ഉണ്ടാകാന്‍ സാധ്യതയുള്ള പഠന നഷ്ടങ്ങളില്‍ നിന്നും കരകയറാന്‍ സ്മാര്‍ട്ട് ഫോണിന്‍റെ ഉപയോഗം ഒരു പരിധിവരെ സഹായിച്ചിട്ടുണ്ട്. മാത്രമല്ല പ്രൈമറി ക്ലാസുകളിലെ പഠന നിലവാരം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഉയര്‍ന്നതായും എ എസ് ഇ ആര്‍ വ്യക്തമാക്കുന്നു. ഗവണ്‍മെന്‍റ്…

Read More

സിദ്ധാർത്ഥൻ്റെ മരണ കേസിലെ പ്രതികളായ വിദ്യാർത്ഥികൾക്ക് മണ്ണുത്തി കാമ്പസിൽ പ്രവേശനം ആവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവ്

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണ കേസിലെ പ്രതികളായ വിദ്യാർത്ഥികൾക്ക് മണ്ണുത്തി കാമ്പസിൽ പ്രവേശനം ആവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവ്. നേരത്തെ 17 വിദ്യാർത്ഥികളെ ഡി ബാർ ചെയ്ത നടപടി കോടതി റദ്ദാക്കിയിരുന്നു. വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കോടതി നിർദ്ദേശം നൽകി. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർവകലാശാലയുടെ റിവ്യൂ ഹർജിയിലെ ആവശ്യം കോടതി അംഗീകരിച്ചില്ല. പ്രതികളായ വിദ്യാർത്ഥികൾക്ക് കഴിഞ്ഞവർഷം ഒക്ടോബറിൽ ക്ലാസുകൾ ആരംഭിച്ചു. ഇതിൽ ചില വിദ്യാർത്ഥികൾക്ക് അടുത്ത മാസം ക്ലാസ് ആരംഭിക്കാനിരിക്കെയാണ് റിവ്യൂ…

Read More

മൃതദേഹങ്ങളുടെ തലയോട്ടികൾ അപ്രക്ഷ്യമാകുന്നു ഏറെ നാളത്തെ ആശങ്കൾക്കു അവസാനം, തലയൊട്ടി കള്ളന്മാരെ  അറസ്റ്റ് ചെയ്തു പോലീസ്.

പട്ന: ശ്മശാനത്തിലെ കല്ലറകൾ തുറന്ന നിലയിൽ കാണുകയും ഉള്ളിലെ മൃതദേഹങ്ങളുടെ തലയോട്ടികൾ കാണാതാവുകയും ചെയ്ത സംഭവത്തിന് പിന്നിലെ ആശങ്കയ്ക്കിതാ അവസാനം. ബിഹാറിലെ ഭഗൽപൂരിലാണ് സംഭവം. ബുധനാഴ്ച രണ്ട് പേരെ പോലീസ് സംഭവത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ദുർമന്ത്രവാദത്തിന് വേണ്ടിയാണ് ഇവർ തലയോട്ടികൾ കല്ലറ തുറന്ന് ശേഖരിച്ചിരുന്നത്. രഹസ്യ വിവരത്തേത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. മൊഹമ്മദ് ഇമാദാദ്, മൊഹമ്മദ് ആസാദ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. സരൈയാ, ബോറാ ഗ്രാമത്തിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്….

Read More

കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണം; മന്ത്രി പി പ്രസാദ്

കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് മന്ത്രി പി പ്രസാദ് കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഭുബേന്തർ യാദവിന് കത്തയച്ചു. കാട്ടുപന്നിയുടെ എണ്ണത്തിൽ അനിയന്ത്രിതമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും, കർഷകരുടെ ജീവനോപാധിക്ക് പോലും തടസമാകും വിധം കാർഷിക വിളകളെ കാട്ടുപന്നികൾ വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അയച്ച കത്തിൽ പറയുന്നു.പാലക്കാട് കല്ലടിക്കോട് ഈയടുത്തായിരുന്നു കാട്ടുപന്നി ദേശീയപാതയിൽ ഇറങ്ങി ആശങ്ക സൃഷ്ട്ടിച്ചത്. ഇതിലൂടെ കടന്നവന്ന സ്കൂട്ടർ യാത്രക്കാരിയെ പന്നി ഇടിച്ചു തെറിപ്പിക്കുകയുണ്ടായി. ഇടുക്കി ഉപ്പുകുന്നിലുണ്ടായ കാട്ടുപന്നി…

Read More

വനിതാ പ്രൊഫസർ വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ വച്ച് വിവാഹം കഴിച്ചതിൽ അന്വേഷണം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു സർവകലാശാലയിലെ മുതിർന്ന വനിതാ പ്രൊഫസർ വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ വച്ച് വിവാഹം കഴിക്കുന്നതിന്റെ വീഡിയോ സംസ്ഥാനത്ത് വലിയ കോലാഹലങ്ങൾക്ക് കാരണമായി. സംഭവത്തിന് പിന്നാലെ സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ തന്റെ ക്ലാസിന്റെ ഭാഗമായ ഒരു നാടകമായിരുന്നു അതെന്ന് പ്രൊഫസർ വിശദീകരിച്ചു. ബംഗാളിലെ നാദിയ ജില്ലയിലുള്ള മൗലാന അബ്‌ദുൾ കലാം ആസാദ് സാങ്കേതിക സർവകലാശാല സൈക്കോളജി വിഭാഗത്തിലായിരുന്നു സംഭവം. വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയ അധ്യാപികയും ഒന്നാം വർഷ വിദ്യാർത്ഥിയും ഹിന്ദു ബംഗാളി…

Read More

ചോറ്റാനിക്കരയിൽ അവശനിലയിൽ കണ്ട അതിജീവിതയുടെ നില അതീവഗുരുതരം, സുഹൃത്തിന്റെ അറസ്റ്റ് രേഖപെടുത്തി

കൊച്ചി: ചോറ്റാനിക്കരയിൽ അവശനിലയിൽ കണ്ടെത്തിയ പോക്‌സോ അതിജീവിതയായ പെൺകുട്ടിയുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. അതിജീവിതയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തലയോലപ്പറമ്പ് സ്വദേശി അനൂപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ബലാത്സംഗം, വധശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. നിലവില്‍ വെന്റിലേറ്ററിലാണ് അതിജീവിത. തന്റെ എതിര്‍പ്പ് മറികടന്ന് മകളുടെ അനൂപ് പലപ്പോഴും വീട്ടില്‍ വരാറുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി…

Read More

എന്നെ എത്രയും പെട്ടെന്ന് ശിക്ഷിക്കുക. എല്ലാം ചെയ്തത് ഒറ്റക്ക്; ചെന്താമര റിമാൻഡിൽ

      നെന്മാറ ഇരട്ടകൊലപാതകക്കേസ്‌ പ്രതി ചെന്താമരയെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ആലത്തൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ആണ് റിമാൻഡ് ചെയ്തത്. ഫെബ്രുവരി 12 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. തന്നെ എത്രയും വേഗം ശിക്ഷിക്കണമെന്ന് ചെന്താമര കോടതിയിൽ ആവശ്യപ്പെട്ടു. താൻ എല്ലാം ചെയ്തത് ഒറ്റക്കാണെന്ന് ചെന്താമര പറഞ്ഞു. നൂറുവർഷം തന്നെ ശിക്ഷിക്കൂവെന്നും മകളുടെയും മരുമകന്റെയും മുന്നിൽ തല കാണിക്കാൻ പറ്റില്ലെന്നും ചെന്താമര കോടതിയിൽ പറഞ്ഞു. പരുക്കുകൾ ഉണ്ടോയെന്ന് ജഡ്ജി ചോദിച്ചപ്പോഴാണ് ചെന്താമരയുടെ പരാമർശം….

Read More

കുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരണപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം

പ്രയാഗ്രാജ്: മൗനി അമാവാസി ചടങ്ങിനിടെ മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 30 തീർഥാടകർ മരണപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം 30 പേർ മരിച്ചതായും അറുപതിലേറെ പേർക്ക് പരിക്കേറ്റതായും ഉത്തർപ്രദേശ് ഡി.ഐ.ജി വൈഭവ് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. മരിച്ച 25 പേരെ തിരിച്ചറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. പതിനായിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയ ത്രിവേണി സംഗമത്തില്‍ ബാരിക്കേഡ് തകർന്നതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. എട്ട് കോടിക്കും പത്ത് കോടിക്കും ഇടയില്‍ തീർത്ഥാടകർ ഇന്നത്തെ അമൃത സ്നാനത്തില്‍ പങ്കെടുത്തെന്നും ചിലർക്ക് ഗുരുതരമായി പരിക്കേറ്റെന്നും ഉത്തർ പ്രദേശ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial