Headlines

30 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് ;
നാമനിര്‍ദേശ പത്രിക ഫെബ്രുവരി ആറ് വരെ സമര്‍പ്പിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ 30 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍വാര്‍ഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, 24 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക ഫെബ്രുവരി ആറ് വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന ഫെബ്രുവരി ഏഴിന് വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 10 ആണ്….

Read More

പാകിസ്ഥാനുള്ള വിദേശ സഹായം താല്‍ക്കാലികമായി യുഎസ് നിര്‍ത്തിവെച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാനുള്ള വിദേശ സഹായം താല്‍ക്കാലികമായി യുഎസ് നിര്‍ത്തിവെച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവിനെത്തുടര്‍ന്നുള്ള പുനരാലോചനയുടെ ഭാഗമായാണ് നടപടി. ഈ തീരുമാനത്തിന്റെ ഫലമായി ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട് അഞ്ച് പദ്ധതികളും നിലച്ചുവെന്നാണ് വിവരം. പാകിസ്ഥാനിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് പദ്ധതികള്‍ ഇതോടെ നിര്‍ത്തി വെച്ചു. സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ട നാല് പദ്ധതികള്‍ക്കും തിരിച്ചടി നേരിട്ടു. ആരോഗ്യം, കൃഷി, ഉപജീവനം, ഭക്ഷ്യസുരക്ഷ, വെള്ളപ്പൊക്കം, കാലാവസ്ഥ, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളെ യുഎസ്…

Read More

കാട്ടുപന്നികളെ വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കാന്‍ നിയമം വേണമെന്ന് സണ്ണി ജോസഫ് എംഎല്‍എ

കണ്ണൂര്‍: കാട്ടുപന്നികളെ വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കാന്‍ നിയമം വേണമെന്ന് സണ്ണി ജോസഫ് എംഎല്‍എ. പന്നിയെ വെടിവെച്ചാല്‍ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടണം എന്നാണ് നിയമം. പകരം വെളിച്ചെണ്ണയൊഴിച്ച് കറിവെക്കുകയാണ് വേണ്ടതെന്ന് എംഎല്‍എ പറഞ്ഞു. മലയോര സമര യാത്രയുടെ പൊതുയോഗത്തില്‍ കണ്ണൂര്‍ കൊട്ടിയൂരില്‍ വെച്ചായിരുന്നു സണ്ണി ജോസഫിന്റെ പ്രസംഗം. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കാട്ടുപന്നിയെ വെളിച്ചെണ്ണയൊഴിച്ച് കറിവെക്കാന്‍ നിയമം വേണമെന്നും സണ്ണി ജോസഫ് പറഞ്ഞു.കാട്ടുപന്നിയെ വെടിവെക്കാന്‍ കൊട്ടിയൂര്‍ പഞ്ചായത്തില്‍ ഒരാള്‍ക്കാണ് ലൈസന്‍സ് തോക്ക് ഉള്ളത്. കാട്ടുപന്നിയെ വെടിവെച്ചാല്‍ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടണം എന്നാണ്….

Read More

വഖഫ് ഭേദഗതി ബില്ല് കരട് ജെപിസി അംഗീകരിച്ചു

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിന്റെ കരട് സംയുക്ത പാര്‍ലമെന്ററി സമിതി അംഗീകരിച്ചു. വോട്ടെടുപ്പില്‍ 11 നെതിരെ 16 വോട്ടുകളോടെയാണ് ഭേദഗതി ബില്‍ അംഗീകരിച്ചതെന്ന് ജെപിസി ചെയര്‍മാന്‍ ജഗദംബികാപാല്‍ അറിയിച്ചു. പാര്‍ലമെന്റില്‍ അവതരിപ്പിച്ച കരട് രേഖയില്‍ 14 ഭേദഗതികള്‍ വരുത്തിയാണ് ബില്ലിന് ജെപിസി അംഗീകാരം നല്‍കിയത്. പുതിയ ബില്ലുകളിന്മേല്‍ എന്തെങ്കിലും വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ ഇന്നു വൈകീട്ട് നാലു മണിക്കകം സമര്‍പ്പിക്കാന്‍ സമിതി അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതുക്കിയ റിപ്പോര്‍ട്ട് നാളെ ലോക്‌സഭ സ്പീക്കര്‍ക്ക് കൈമാറുമെന്നും ജെപിസി ചെയര്‍മാന്‍ ജഗദംബികപാല്‍…

Read More

നടി നിഖില വിമലിന്റെ സഹോദരി സന്യാസം സ്വീകരിച്ചു

നടി നിഖില വിമലിൻ്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് സന്യാസ വേഷത്തിലുള്ള ഒരു ചിത്രം അഖില സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു. അഖില എന്തുകൊണ്ട് ഇത്തരമൊരു ചിത്രം പങ്കുവച്ചു എന്ന സോഷ്യൽ മീഡിയയുടെ അന്വേഷണം ഇപ്പോൾ എത്തിനിൽക്കുന്നത് അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദഭൈരവയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിലാണ്. ജൂനാ പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നും എന്റെ ശിഷ്യയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്ക് എത്തി…

Read More

മെൻസ് കമ്മീഷൻ വരികയെന്നത് ഭാഗ്യമാണെന്ന് നടി പ്രിയങ്ക ആര് എന്ത് പറഞ്ഞാലും താൻ പുരുഷന്മാർക്കൊപ്പം എന്നും നടി

തിരുവനന്തപുരം: പുരുഷന്മാരെ സംബന്ധിച്ച് മെൻസ് കമ്മീഷൻ വരികയെന്നത് ഭാഗ്യമാണെന്ന് നടി പ്രിയങ്ക. ഇക്കാര്യത്തിൽ ആർ എന്തൊക്കെ പറഞ്ഞാലും താൻ പുരുഷന്മാർക്കൊപ്പമുണ്ടാകും, പുരുഷന്മാർക്ക് നീതി കിട്ടിയതായി തോന്നിയിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. ‘ഞാന് പുരുഷന്മാര്ക്കൊപ്പം നില്ക്കുന്നയാളാണ്. നിങ്ങൾക്കൊരിക്കലും നീതികിട്ടുന്നതായി തോന്നിയിട്ടില്ല. മെൻസ് കമ്മീഷൻ വരികയെന്നത് പുരുഷന്മാരെ സംബന്ധിച്ച് ഭാഗ്യമാണ്. നിങ്ങളുടെ ഭാഗത്ത് ന്യായമുണ്ട്. ഒരു സ്ത്രീ ആരോപണം ഉന്നയിച്ചാൽ വരെ ആറ്. സ്ത്രീ ധൈര്യമായി ഹോട്ടൽ റൂമിൽ പോവുകയാണെങ്കിൽ അതിൻ്റെ ഉത്തരവാദിത്തവും സ്ത്രീകൾ ഏറ്റെടുക്കണം. പ്രശ്നം ഉണ്ടായിക്കഴിഞ്ഞാൽ. എന്തുകൊണ്ട് സ്ത്രീയുടെ…

Read More

കേരളത്തിലേക്ക് കൊറിയര്‍ വഴി കഞ്ചാവ് കടത്തി; കൊറിയർ ദാദ പിടിയിൽ

തൃശൂര്‍: കേരളത്തിലേക്ക് കൊറിയര്‍ വഴി കഞ്ചാവ് കടത്തിയ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. ‘കൊറിയര്‍ ദാദ’ എന്നറിയപ്പെടുന്ന മുംബൈ സ്വദേശി യോഗേഷ് ഗണപത് റാങ്കഡെയാണ് തൃശൂര്‍ പൊലീസിന്റെ പിടിയിലായത്. തൃശൂരിലെ കൊപ്പാലയിലെ കൊറിയര്‍ സ്ഥാപനത്തില്‍ നിന്നും പാര്‍സലില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച നാലരക്കിലോ കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജിഷ്ണു എന്നയാളെ പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കൊറിയര്‍ സ്ഥാപനത്തിലേക്ക് കഞ്ചാവ് അയക്കുന്ന മുംബൈ കേന്ദ്രങ്ങളെ കുറിച്ച് പൊലിസിന് വിവരം ലഭിച്ചത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്…

Read More

സ്കൂൾ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു

ഇരിക്കൂർ: കൂട്ടുകാരുടെ കൂടെ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ഇരിക്കൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ സി.മുഹമ്മദ് ഷാമിൽ (15) ആണ് മരിച്ചത്. ആയിപ്പുഴ ഷാമിൽ മൻസിലിൽ ഔറംഗസേബിന്റെയും റഷീദയുടെയും മകനാണ് മുഹമ്മദ് ഷാമിൽ. ഇന്ന് സ്കൂളിൽ മറ്റൊരു പരീക്ഷ നടക്കുന്നതുമായി ബന്ധപ്പെട്ട് ഷാമിലിന് ക്ലാസ് ഉണ്ടായിരുന്നില്ല. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. വീടിന് അടുത്തുള്ള അഴിപ്പുഴ ഭാഗത്താണ് ഷാമിലും കൂട്ടുകാരും കുളിക്കാനിറങ്ങിയത്. ഇതിനിടെ പുഴയുടെ മറുകരയിലെത്തിയ ഷാമിൽ അവിടുള്ള…

Read More

ഖത്തറിലെ പ്രവാസി വ്യവസായിയും വാണിജ്യ പ്രമുഖനും ആയ ഹസൻ എ കെ ചൗഗുളെ അന്തരിച്ചു.

ദോഹ: ഖത്തറിലെ ദീർഘകാല പ്രവാസിയും പ്രവാസി ഭാരതീയ സമ്മാൻ ജേതാവും വിദ്യാഭ്യാസ വിചക്ഷണനും വ്യവസായിയുമായിരുന്ന ഹസൻ എ കെ ചൗഗുളെ (70) ഇന്ന് പുലർച്ചെ നാട്ടിൽ അന്തരിച്ചു. മഹാരാഷ്ട്ര രത്നഗിരി സ്വദേശിയാണ്. ഖത്തറിൽ നിന്നും പ്രവാസം അവസാനിപ്പിച്ച ഹസൻ ചൗഗുളെ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ത്യൻ എംബസിയുടെ കീഴിലുള്ള നാല് അപെക്‌സ് ബോഡികളായ ഐസിബിഎഫ്, ഐസിസി, ഐഎസ്‌സി, ഐബിപിസി എന്നീ സംഘടനകളുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഡിപിഎസ് സ്കൂൾ സ്ഥാപക പ്രസിഡന്റ്‌ ആയിരുന്നു. 1977 ൽ ഖത്തറിൽ എത്തിയ…

Read More

സംസ്ഥാനത്ത് ബസുകളിൽ ഇനി മുതൽ ക്യാമറ നിർബന്ധം; മാർച്ച് 31 വരെ സമയം

തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവ്. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾ എന്നിവയ്ക്കാണ് ഉത്തരവ് ബാധകമാകുന്നത്. ബസിൻ്റെ മുൻവശം, പിൻവശം, അകംഭാഗം കാണുന്ന രീതിയിൽ മൂന്ന് കാമറകളാണ് സ്ഥാപിക്കേണ്ടത്. മാർച്ച് 31ന് മുൻപ് ക്യാമറ സ്ഥാപിക്കണമെന്നാണ് നിർദേശം. ഡ്രൈവർ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാറം കാമറയും ഘടിപ്പിക്കാൻ നിർദ്ദേശമുണ്ട്. ഓട്ടോ റിക്ഷകളിൽ മീറ്റർ ഇടാതെയാണ് ഓടുന്നതെങ്കിൽ യാത്രയ്ക്ക് പണം നൽകേണ്ട എന്ന സ്റ്റിക്കറും പതിപ്പിക്കണമെന്നും ഉത്തരവ്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial