Headlines

പഞ്ചാരക്കൊല്ലിയിൽ കടുവ ചത്ത സംഭവത്തിൽ അസ്വാഭാവികത ആരോപിച്ച് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയ്ക്ക് പരാതിനൽകി.

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കടുവ ചത്ത സംഭവത്തിൽ അസ്വാഭാവികത ആരോപിച്ച് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയ്ക്ക് പരാതി. അനിമൽസ് ആൻഡ് നേച്ചർ എത്തിക്സ് കമ്മ്യൂണിറ്റി ട്രസ്റ്റ് ആണ് പരാതി കൊടുത്തത്. നടപടി ക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വന്നുവെന്നും കാടിനുള്ളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അതിക്രമിച്ചു കയറിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ഹൈക്കോടതിയിൽ കേസ് നൽകാനും സംഘടന ആലോചിക്കുന്നുണ്ട്. പഞ്ചാരക്കൊല്ലിയിലെ കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്നാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. കഴുത്തിലെ മുറിവുകൾ ആണ് മരണ കാരണമെന്നും കണ്ടെത്തിയിരുന്നു….

Read More

രമണി പുരുഷോത്തമന്‍ അന്തരിച്ചു

തിരുവനന്തപുരം: പരേതനായ പ്രശസ്ത പിന്നണി ഗായകന്‍ കമുകറ പുരുഷോത്തമന്റെ ഭാര്യ രമണി പുരുഷോത്തമന്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് അഞ്ചിന് തിരുവട്ടാര്‍ കുടുംബ വീട്ടില്‍ നടക്കും.മുഞ്ചിറ പള്ളിവിളാകം കുടുംബാംഗമാണ്. ശ്രീകല, ശ്രീകുമാര്‍ (റിട്ട . മാനേജര്‍, പഞ്ചാബ് നാഷണല്‍ ബാങ്ക്), ഡോ. ശ്രീലേഖ (റിട്ട. പ്രൊഫസര്‍,കരമന എന്‍എസ്എസ് കോളേജ്) ശ്രീഹരി (എഞ്ചിനീയര്‍) എന്നിവര്‍ മക്കളാണ്.

Read More

തൃശ്ശൂരിലെ രണ്ട് ക്യാമ്പസുകളിൽ എസ്എഫ്ഐയുടെ പ്രതിഷേധ പ്രകടനത്തിന് പിന്നാലെ സംഘ‍ർഷം

തിരുവനന്തപുരം: തൃശൂരിലെ രണ്ട് ക്യാമ്പസുകളിൽ എസ്എഫ്ഐയുടെ പ്രതിഷേധ പ്രകടനത്തിന് പിന്നാലെ സംഘ‍ർഷം. കാലിക്കറ്റ് സ‍ർ‍വകലാശാല ഡി സോൺ കലോത്സവത്തിനിടെ നടന്ന സംഘ‍ർഷവുമായി ബന്ധപ്പെട്ടുള്ള എസ്എഫ്ഐയുടെ പ്രതിഷേധ പ്രകടനം നടക്കുകയായിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലും , എംടിഐ പോളിടെക്നിക് കോളേജിലും വിദ്യാർത്ഥികൾ തമ്മിലാണ് ഏറ്റുമുട്ടിയത്. എംടിഐ പോളിടെക്നിക്കിലെ മൂന്നാം വർഷ വിദ്യാർത്ഥി അശ്വിനും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ കെഎസ്‌യു യൂണിറ്റ് സെക്രട്ടറി ആരോണിനും പരുക്കേറ്റു. അലോഷ്യസ് കോളേജിലും , നാട്ടിക എസ് എൻ കോളേജിലും കെഎസ്‌യുവിൻ്റെ കൊടിമരങ്ങൾ തകർ‍ത്തു.

Read More

പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റുകളുമായി പാപ്പനും പിള്ളേരും വീണ്ടും പ്രേക്ഷകർക്കു മുമ്പിൽ

ആട്’ സിനിമയുടെ മൂന്നാം ഭാഗം വരുന്നു. ജയസൂര്യയയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് സിനിമയുടെ ആദ്യ രണ്ടു ഭാഗങ്ങളും തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ പരമ്പരയിലെ മൂന്നാം ചിത്രം പുറത്ത് വരുകയാണ്. ഒരുപാട് ആരാധകരുള്ള ചലച്ചിത്ര പരമ്പരയാണ് ആട്. മൂന്നാം ഭാഗമുണ്ടാകുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിന്‍റെ പുതിയ അപ്ഡേഷനുമായി സംവിധായകൻ മിഥുൻ മാനുവൽ തോമസ് എത്തിയിരിക്കുകയാണ്. ‘ആട് 3 – വണ്‍ ലാസ്റ്റ് റൈഡ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് എന്ന് മിഥുന്‍…

Read More

സ്ത്രീകൾ മുട്ടിനു മുകളിൽ നിൽക്കുന്ന പാവാട ധരിച്ചു ക്ഷേത്രത്തിൽ പ്രവേശിക്കരുത്; സിദ്ധിവിനായക  ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ഡ്രസ് കോഡ് നടപ്പിലാക്കി

മുംബയ്: ക്ഷേത്രത്തിൽ പുരുഷന്മാർ ഷർട്ട് ധരിച്ച് കയറുന്നത് സംബന്ധിച്ച ചർച്ചകൾ കേരളത്തിൽ ഇപ്പോൾ സജീവമാണ്. അതിനിടെയാണ് മുംബയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രം ദർശനത്തിനെത്തുന്ന ഭക്തർക്ക് ഡ്രസ് കോഡ് നടപ്പിലാക്കിയിരിക്കുന്നു എന്ന വാർത്തകൾ പുറത്തുവരുന്നത്. സ്ത്രീകൾ മുട്ടിന് മുകളിൽ നിൽക്കുന്ന പാവാട ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കരുത് എന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് ക്ഷേത്രം ഭാരവാഹികൾ പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത ആഴ്ച മുതൽ ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തുമ്പോൾ ധരിക്കേണ്ട വസ്ത്രത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് ക്ഷേത്രം ഭാരവാഹികൾ മാർഗനിർദ്ദേശം പുറപ്പെടുവിച്ചത്. മുട്ടിന് മുകളിൽ നിൽക്കുന്ന പാവാടകൾ…

Read More

ബസ്സ്റ്റാൻഡില്‍ കറങ്ങി നടക്കുന്നത് ചോദ്യംചെയ്ത എസ്.ഐ.യെ പ്ലസ് ടു വിദ്യാർഥി കഴുത്തിനുപിടിച്ച്‌ നിലത്തടിച്ചു

പത്തനംതിട്ട: ബസ്സ്റ്റാൻഡില്‍ കറങ്ങി നടക്കുന്നത് ചോദ്യംചെയ്ത എസ്.ഐ.യെ പ്ലസ് ടു വിദ്യാർഥി കഴുത്തിനുപിടിച്ച്‌ നിലത്തടിച്ചു പത്തനംതിട്ട സ്റ്റേഷനിലെ എസ്.ഐ. ജിനുവിനാണ് മർദനമേറ്റത്. തലയ്ക്കും കൈക്കും പരിക്കേറ്റ ഇദ്ദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. വിദ്യാർഥികളുടെ സ്ഥിരം സംഘർഷവേദിയായ പത്തനംതിട്ട പുതിയ സ്വകാര്യസ്റ്റാൻഡില്‍ ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. വിദ്യാർഥിനികളെ കമന്റടിക്കുന്നെന്ന വിവരത്തെ തുടർന്നാണ് എസ്.ഐ.യും പോലീസുകാരനും സ്റ്റാൻഡിലെത്തിയത്. ഈ സമയത്താണ് കറങ്ങി നടക്കുന്ന വിദ്യാർഥിയെ കണ്ടത്. വീട്ടില്‍ പോകാൻ എസ്.ഐ. പറഞ്ഞപ്പോള്‍ അദ്ദേഹത്തോട് തട്ടിക്കയറിയ വിദ്യാർഥി ഇത്…

Read More

സ്ത്രീകളുടെ സുരക്ഷയ്ക്കായി സ്കൂൾ വിദ്യാർത്ഥികളുടെ  കണ്ടുപിടിത്തം ശ്രദ്ധേയമാകുന്നു.

പ്രായഭേദമന്യെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇന്ന് വർദ്ധിച്ച് വരുകയാണ്. പലപ്പോഴും സ്ത്രീകൾ ഒറ്റയ്ക്കായിരിക്കുന്ന സമയങ്ങളിലാണ് അവർ ആക്രമിക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ സ്ത്രീകളുടെ സുരക്ഷയ്ക്കായി രണ്ട് സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ കണ്ടുപിടിത്തം സ്ത്രീകളുടെ സുരക്ഷയ്ക്കായി രണ്ട് സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ കണ്ടുപിടിത്തം വാർത്തയായി മാറിയിരിക്കുകയാണ്. അതിനു വേണ്ടി ഒരു ചെരിപ്പാണ് വിദ്യാർത്ഥികൾ നിർമ്മിച്ചിരിക്കുന്നത്. സുരക്ഷാ സംവിധാനമുള്ള ചെരിപ്പ് നിർമ്മിക്കുക എന്നതിനേക്കാൾ അത് നിർമ്മിച്ചത് രണ്ട് സ്കൂൾ വിദ്യാർത്ഥികളാണ് എന്നതാണ് ഇതിനെ വേറിട്ടതാക്കുന്നത്. വിരലിൻ്റെ താഴെയായിട്ടാണ് ഈ ചെരിപ്പിൽ ഒരു ബട്ടൺ…

Read More

കെ.എസ്.ആര്‍.ടി.സി. ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.

കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിന് മുകളിൽ കെ.എസ്.ആര്‍.ടി.സി. ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. യുവാവിന് ദാരുണാന്ത്യം. തൃപ്രങ്ങോട് ക്ഷേത്രത്തിനു സമീപം മേപ്പാടത്ത് താമസിക്കുന്ന ആപീസ് പറമ്പ് പരേതനായ ഉണ്ണികൃഷ്ണന്‍റെ മകൻ 25 കാരനായ സൗരവ് കൃഷ്ണൻ ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രിയോടെയായിരുന്നു അപകടം.

Read More

യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു; യുവതിക്കു രക്ഷകനായതു ഭർത്താവ്

പത്തനംതിട്ട: കോന്നിയിൽ അതിഥിതൊഴിലാളിയുടെ ഭാര്യയെ കടത്തിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികളെ പോലീസ് പിടികൂടി. കോന്നി മങ്ങാരം വരിക്കോലിൽതുണ്ടിൽ അനിൽകുമാർ (48), മങ്ങാരം കിഴക്കേടത്ത് ശിവപ്രസാദ് (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. കോന്നി പോലീസ് എസ്.എച്ച്. ഒ. പി. ശ്രീജിത്തിൻ്റെ അന്വേഷണ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഐരവണിൽ താമസിക്കുന്ന അസം സ്വദേശിയുടെ ഭാര്യയെ 14-ന് രാത്രി ഇവർ വീട്ടിൽ അതിക്രമിച്ച് കയറിയ അനിൽകുമാർ ബലമായി പിടിച്ചിറക്കി…

Read More

കൊലയാളിയെ പുറത്താക്കു,ഡിസിസി ഓഫീസിനു മുമ്പിൽ ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചനെതിരെ പോസ്റ്റർപ്രതിഷേധം

വയനാട്: ഡിസിസി ട്രഷറർ എന്‍.എം വിജയന്‍ ജീവനൊടുക്കിയതിനെ തുടർന്ന് കോൺഗ്രസിൽ പൊട്ടിത്തെറി നടക്കുന്നതിനിടെ ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചനെതിരെ പോസ്റ്റര്‍ പ്രതിഷേധം. ഡിസിസി ഓഫീസിനു മുമ്പിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചനും ടി സിദ്ധിഖ് എംഎല്‍എയ്ക്കുമെതിരെയാണ് പ്രതിഷേധം. ഡിസിസി പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററില്‍ ‘കൊലയാളി സംഘത്തെ പൂറത്താക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ’വെന്നും ആവശ്യപ്പെടുന്നു. ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍ ജീവനൊടുക്കിയ കേസില്‍ പ്രതിയാണ് എന്‍.ഡി അപ്പച്ചൻ. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് കേസ്. ഈ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial