Headlines

19 കാരി കഴുത്തിൽ കയർ മുറുകി അവശനിലയിൽ കണ്ടെത്തി, ആൺ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു 

കൊച്ചി: വീടിനുള്ളിൽ 19 കാരി കഴുത്തിൽ കയർ മുറുകി അവശനിലയിൽ. ആൺ സുഹൃത്തിനെ അറസ്റ്റ് ചെയ്ത് പോലീസ്. ഞായറാഴ്ച ചോറ്റാനിക്കരയിലെ വീടിനുള്ളിലാണ് പെൺകുട്ടിയെ പരിക്കേറ്റ് അവശനിലയിൽ കണ്ടെത്തിയത്. അർധനഗ്നയായി അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടി മർദ്ദനത്തിനിരയായതായി പോലീസ് പറഞ്ഞു. കഴുത്തിൽ കയർ മുറുകി പരിക്കേറ്റ നിലയിലായിരുന്നു പെൺകുട്ടി. 19കാരിയുടെ കയ്യിലൊരു മുറിവുണ്ടായിരുന്നു. ഈ മുറിവിൽ ഉറുമ്പരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. അതേസമയം, പെൺകുട്ടി മർദ്ദനത്തിനിരയായതായി പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത…

Read More

ഒറിജിനൽ ആണെന്നു വിശ്വസിക്കാൻ കഴിയില്ല യുവതിയുടെ നൃത്തം കണ്ടു അമ്പരന്ന് സൈബർ ലോകം

സൈബർ ലോകത്ത് എല്ലാ ദിവസവും നിരവധി വീഡിയോകളാണ് ഷെയർ ചെയ്യപ്പെടുന്നത്. ചില വീഡിയോകൾ വാസ്തവമാണോ എന്ന സംശയം ഉണർത്തുന്നവയാണ്. യഥാർത്ഥ വീഡിയോകൾ കൂടാതെ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിക്കുന്ന വീഡിയോകളും സൈബറിടങ്ങളിൽ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ, കണ്ടാൽ വിശ്വസിക്കാൻ പ്രയാസം തോന്നുന്ന ഒരു വീഡിയോയാണ് സൈബറിടങ്ങളിൽ ചർച്ചയാകുന്നത്. അൻറാർട്ടിക്കയിൽ കപ്പലിൻ്റെ മുനമ്പിൽ നിന്ന് നൃത്തം ചെയ്യുന്ന യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സൈബറിടങ്ങളിൽ പ്രചരിക്കുന്നത്. ഒറ്റനോട്ടത്തിൽ തന്നെ ആരെയും അമ്പരപ്പിക്കുന്ന ദൃശ്യം. ബാലെ നർത്തകിയും കൊറിയോഗ്രാഫറും ആയ വിക്ടോറിയ ഡോബർവില്ലെ…

Read More

503 സ്വകാര്യബസ്സുകൾക്ക് പെർമിറ്റനുവധിച്ച് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ടി.എ).

തിരുവനന്തപുരം: 503 സ്വകാര്യബസ്സുകൾക്ക് പെർമിറ്റനുവധിച്ച് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ടി.എ). ബസ് സർവീസുകൾ ഇല്ലാത്തതുമൂലം യാത്രാക്ലേശം രൂക്ഷമായ പ്രദേശങ്ങളിലെ പ്രശ്നം പരിഹരിക്കുന്നതിനായി നിയോജക മണ്ഡലാടിസ്ഥാനത്തിൽ ജനകീയ സദസ്സുകൾ സംഘടിപ്പിച്ചിരുന്നു. ഈ ജനകീയ സദസ്സുകളിൽ ഉയർന്ന നിർദേശത്തിനു ചേർച്ചയിലാണ് പുതിയ പെർമിറ്റുകൾ അനുവദിച്ചിരിക്കുന്നത്. ഈ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിച്ചാൽ യാത്രാക്ലേശം പരിഹരിക്കാനും പ്രതിസന്ധിയിലുള്ള കോർപറേഷന് ആശ്വാസമാകാനുമിടയാകുമെന്നിരിക്കെ, അതിന് മുതിരാതെ ഗതാഗത വകുപ്പ് മുൻകൈയെടുത്താണ് സ്വകാര്യ പെർമിറ്റുകൾക്ക് വഴിതുറന്നത്. സംസ്ഥാനത്തുടനീളം 1000 ത്തോളം റൂട്ടുകൾ സ്വകാര്യമേഖലക്കായി നൽകുന്നതിന്‍റെ ആദ്യഘട്ടമായാണ്…

Read More

എസ് എഫ് ഐ  കെ എസ് യു സംഘർഷം തുടരുന്നു; മാർ ഇവാനിയോസ് കേളേജിലെ  കെ എസ് യു കൊടിമരം തകർത്തു

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയുടെ ഡി സോൺ കലോത്സവത്തിനിടെയുണ്ടായ എസ്.എഫ്ഐ – കെ എസ് യു സംഘർഷം മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ സ്ഥാപിച്ചിരുന്ന കെ എസ് യുവിന്റെ കൊടിമരവും തോരണങ്ങളും നശിപ്പിച്ചു. എസ്.എഫ്.ഐ യാണ് സംഭവത്തിന് പിന്നിലെന്ന് കെ എസ് യു ആരോപിച്ചു. തൃശൂർ കേരളവർമ്മ കോളേജിൽ കെഎസ്‌യുവിൻറെ കൊടി തോരണങ്ങൾ എസ്എഫ്ഐ കൂട്ടിയിട്ട് കത്തിച്ചിരുന്നു. ഇന്നലെ രാത്രിയോടെയാണ് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ കെ എസ് യുവിന്റെ കൊടിതോരണങ്ങൾ നശിപ്പിച്ചത്. കെഎസ്‌യു യൂണിറ്റ്…

Read More


വാട്‌സ്‌ആപ് വഴി നോട്ടീസയക്കൽ വേണ്ട -പൊലീസിനോട് സുപ്രീംകോടതി

ന്യൂഡൽഹി: കുറ്റാരോപിതർക്ക് വാട്‌സ്‌ആപ് വഴി നോട്ടീസ് അയക്കൽ പറ്റില്ലെന്ന് സുപ്രീംകോടതി. ഇലക്ട്രോണിക് മാധ്യമങ്ങൾ ഇതിനായി ഉപയോഗിക്കാൻ ക്രിമിനൽ ചട്ടത്തിൽ വ്യവസ്ഥയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ചട്ടപ്രകാരം മാത്രമേ നോട്ടീസ് നൽകാവൂ എന്ന കാര്യം പൊലീസിനെ ഉത്തരവായി അറിയിക്കണമെന്ന് ജസ്റ്റിസു മാരായ എം.എം. സുന്ദരേശ്, രാജേഷ് ബിന്ദൽ എന്നിവരുടെ ബെഞ്ച് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. ഒരു കേസിൽ അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്റയാണ് ഇക്കാര്യം കോടതിയോട് നിർദേശിച്ചത്. പിന്നാലെ ബെഞ്ച് നിർദേശം നൽകുകയായിരുന്നു….

Read More


ടെക് ലോകത്തെ ഞെട്ടിച്ച് ഡീപ്പ് സീക്

എഐ വ്യവസായത്തിലെ അമേരിക്കൻ മേധാവിത്വത്തിന് ആശങ്ക സൃഷ്ടിച്ചുകൊണ്ട് ടെക്‌നോളജി മേഖലയെ ആകമാനം പിടിച്ചുകുലുക്കിയിരിക്കുകയാണ് ചൈനീസ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ആപ്ലിക്കേഷനായ ഡീപ്‌സീക്ക്. ഓപ്പൺ എഐ, ഗൂഗിൾ, മെറ്റ തുടങ്ങി യുഎസ് എതിരാളികൾക്ക് തുല്യമായ പ്രകടനം കുറഞ്ഞ ചെലവിൽ സാധ്യമാകും എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഡീപ്‌സീക്ക് അവതരിപ്പിച്ചിട്ടുള്ളത്. ഈ മാസം ആദ്യം പുറത്തിറക്കിയ എഐ റീസണിങ് മോഡലായ ആർ1 ന്, ഓപ്പൺഎഐയുടെ o1 മോഡലുമായി താരതമ്യപ്പെടുത്താവുന്ന പ്രകടനം സാധ്യമാണെന്ന് ഡീപ്‌സീക്ക് അവകാശപ്പെടുന്നു. വാരാന്ത്യത്തിൽ ആപ്പിളിൻ്റെ യുഎസ് ആപ്പ് സ്റ്റോറിൽ ഏറ്റവുമധികം…

Read More

ഉത്തേജക മരുന്നുകൾ കണ്ടെത്താൻ പരിശോധന; 50 ജിമ്മുകളിൽ നിന്നും ഒന്നര ലക്ഷം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു.

തിരുവനന്തപുരം: ജിമ്മുകളിലെ അനധികൃത മരുന്നുകൾ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന നടത്തുകയും ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തു. ശരീര സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായി ഡിസംബർ മാസത്തിൽ ജിമ്മുകൾ കേന്ദ്രീകരിച്ച് ഉത്തേജക മരുന്നുകൾ അനധികൃതമായി ഉപഭോക്താക്കൾക്ക് നൽകി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് പരിശോധന…

Read More

ഐഎസ്ആർഒയുടെ എൻവിഎസ്-02 വിക്ഷേപണം വിജയം; നൂറാം വിക്ഷേപണം എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഐഎസ്ആർഒ

ശ്രീഹരിക്കോട്ട: ഗതിനിർണയ ഉപഗ്രഹം എൻവിഎസ്-02 വിക്ഷേപിച്ച് ചരിത്രമെഴുതി ഇന്ത്യ. ഇന്ത്യൻ സമയം രാവിലെ 6.23ന് രണ്ടാം തലമുറ നാവിഗേഷന്‍ ഉപഗ്രഹമായ എൻവിഎസ്-2 സാറ്റ്‌ലൈറ്റുമായി ജിഎസ്എൽവി-എഫ്15 കുതിച്ചുയര്‍ന്നതോടെ നൂറാം വിക്ഷേപണം എന്ന ചരിത്ര നേട്ടം ഐഎസ്ആർഒ സ്വന്തമാക്കി. ചൊവ്വാഴ്ച പുലർച്ചെ ആരംഭിച്ച 27 മണിക്കൂർ കൗണ്ട്ഡൗൺ പൂർത്തിയാക്കി രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ‘ജിഎസ്എൽവി–എഫ്15 എൻവിഎസ് 02’ കുതിച്ചത്. ചെയർമാനായി വി നാരായണൻ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ദൗത്യമാണിത്. ഗതിനിർണയ, ദിശനിർണയ (നാവിഗേഷൻ) ആവശ്യങ്ങൾക്കായി ഇന്ത്യ വികസിപ്പിക്കുന്ന നാവിക്…

Read More

ഭാര്യയും മകളും അടക്കം മൂന്നുപേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടു; സുധാകരനെ കൊന്നത് പെട്ടെന്നുള്ള പ്രകോപനം മൂലമെന്ന് ചെന്താമര

പാലക്കാട്: ഭാര്യ അടക്കം മൂന്നുപേരെ കൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. ഭാര്യയെയും മകളെയും മരുമകനേയും കൂടി കൊലപ്പെടുത്തിയ ശേഷം കീഴടങ്ങാനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. മാട്ടായില്‍ നിന്നിറങ്ങി വന്നത് ശേഷിക്കുന്നവരെ കൂടി വകവരുത്താനായിരുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് സുധാകരന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും ചെന്താമര മൊഴി നല്‍കി. കൃത്യം നടന്നതിന് തലേദിവസം സുധാകരനുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഭാര്യയെ കൊന്നതിന് കാണിച്ചുതരാമെന്ന് സുധാകരന്‍ ചെന്താമരയോട് പറഞ്ഞു. ഇതാണ് പെട്ടെന്ന് ആക്രമണം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രതി പൊലീസിനോട്…

Read More

ടൂറിസ്റ്റ് ബസുകളിൽ രൂപമാറ്റം വരുത്തിയാൽ ‘കീശ കീറും’; കർശന നടപടി വേണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ അനധികൃത രൂപമാറ്റത്തിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ഇത്തരം രൂപമാറ്റങ്ങളിൽ കർശന നടപടി വേണമെന്നും പരമാവധി ഉയർന്ന പിഴ തന്നെ ഈടാക്കണമെന്നും എംവിഡിയോട് ഹൈക്കോടതി പറഞ്ഞു. അപകടമുണ്ടാക്കുന്ന ബസ്സുകൾക്ക് മാത്രം ഉയർന്ന പിഴ പോരായെന്നും നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് പരമാവധി ഉയർന്ന പിഴ ഈടാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.നിരത്തുകളിൽ പരിശോധന ശക്തമാക്കാനും കോടതി നിർദ്ദേശിച്ചു. അതേസമയം, നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടത്തിൽ എംവിഡി ബസിന് കനത്ത പിഴ ചുമത്തി. അനധികൃതമായി ഘടിപ്പിച്ച ലൈറ്റിനും സൗണ്ട് ബോക്സിനും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial